സ്നേഹം എന്ന മ്രദുലമായ വികാരം എന്നെ തൊട്ടു ഉണര്‍ത്തുന്നത് 10 ക്ലാസ് കഴിഞ്ഞതിനു ശേഷം ആണ് ..+2 കഴിഞ്ഞതിനു ശേഷം ഞാന്‍ വെഞ്ഞാറമ്മൂട്ടിൽ ഉള്ള വരിജാ സ്റ്റുഡിയോയിൽ ജോലിക്ക് പോയി തുടങ്ങി....അതിനിടയിലാണ് പട്ടാളത്തിൽ പോകണം എന്ന മോഹം മനസ്സിൽ ഉത്ഭവിച്ചത്...ആരോ പറഞ്ഞു ഹരിപ്പാട് ഒരു എജന്റ് ഉണ്ട് അവിടെ പോയാൽ അവിടെ ട്രെയിനിംഗ് ഉണ്ട് എന്നു..അതുകേട്ട് അവിടെ പോയി..പക്ഷെ അവിടെ താമസിച്ചുവേണം നിൽക്കാൻ..ചിലവിനു വീട്ടിൽ നിന്നും കൊണ്ടുപോകേണ്ട അവസ്ഥ...വീട്ടിൽ ആണങ്കിൽ സാമ്പത്തികബുദ്ധിമുട്ട്...അങ് ങനെ ഹരിപ്പാട് ഉള്ള ഒരു കൂട്ടുകാരൻ വഴി മാന്നാർ ഉള്ള ഭാസ്ക്കർ സ്റ്റുഡിയോയിൽ ജോലിക്ക് കയറി. നല്ല ജോലി,നല്ല കൂട്ടുകാർ.. അങ്ങനെ അവിടം എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ആയി...ആ സ്ഥാപനത്തില്‍ ജോലി ചെയുമ്പോള്‍ അതുവഴി 5 മണിക്ക് സ്ഥിരമായി പോകുന്ന ഒരു പെൺകുട്ടിയോട് എനിക്ക് പ്രേമം തോന്നി തുടങ്ങി ..സ്ഥിരം അവള്‍ക്കായി ആ സമയത്ത് റോഡില്‍ ഇറങ്ങി നില്ക്കാന് തുടങ്ങി.+ അവള്‍ക്കു മനസിലായി ഞാന്‍ അവള്‍ക്കായി കാത്തു നില്‍ക്കുന്നത് എന്ന്..അവൾ എന്നെ നോക്കും ചിരിക്കും.. ദിവസങ്ങൾ കടന്നു പോയി.എന്റെ മനസ്സിൽ ഉള്ള ഇഷ്ടം അവളോട് തുറന്നു പറയാൻ മടി.. കൂട്ട്കാര്‍ക്ക് ഒരുമോഹം അവള്‍ക്കു എന്നോട് ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.പിറ്റേ തിവസം ഞാനും എന്റെ കൂട്ടുകാരൻ ദിലീപും അവളുടെ പുറകെ ബൈക്കില്‍ ചെന്ന് എനിക്കു തന്നെ ഇഷ്ടം ആണന്നു പറഞ്ഞു.തിരിച്ചു. അവൾ അതിന്റെ മറുപടി ഒരു പുഞ്ചിരിയോടെ എന്നെയും ഇഷ്ടമാണെന്നു പറഞ്ഞു..ഹോ ദൈവമേ അപ്പോൽ എന്റെ മനസ്സിൽ ഉണ്ടായ വികാരം പറഞ്ഞു അറിയിക്കാൻ പറ്റില്ല..ലോകം എന്റെ കയ്യക്കുള്ളിൽ ആയതുപോലെ....
രാത്രികൾ മധുരമുള്ള സ്വപ്നങ്ങൽ കൊണ്ടു നിറഞ്ഞു....ദിവസവും അവളെ കാണും സംസാരിക്കും ...അങ്ങനെ പ്രേമം നിറഞ്ഞ കുറെ ദിനങ്ങൾ..അന്നു ഒരു ഞായർ ആഴ്ച്ച അയിരുന്നു..ഞാനും ദിലീപും അവന്റെ ബൈക്കില്‍ അവൾക്കായി അവൾ വരുന്ന വഴിയിൽ കാത്തിരുന്നു....നാളെ ഞാൻ നാട്ടിൽ പോവുകയാണു ..ഇത് അവളോട് പറയണം...അതാ അവൾ അകലെ നിന്നും വരുകയാണു. ദൂരെ നിന്നും അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതിൽ മധുരമായി മുഴങ്ങിതുടങ്ങി....അവൾ അടുത്തേക്ക് വരും തോറും സ്വർഗത്തിലെ കട്ടുറുൻപ് ആവണ്ട എന്നു കരുതിയാവും ദിലീപ് എന്നിൽ നിന്നും അകന്നു...എന്നത്തേയും പോലെ ഞാൻ ഒരു ചെറു പുഞ്ചിരിയുമായി അവളുടെ മുഖത്തേക്ക് നോക്കി..പക്ഷേ അവൾ എന്നെ നോക്കാതേ എന്നെ കടന്നു പോയി...ഞാൻ അവളുടെ പേരു ചൊല്ലി വിളിച്ചു...അവൾ നിന്നില്ല...എന്റെ മനസ്സിൽ എന്തോ വന്നു ഇടിച്ചതുപോലെ...ഞാൻ പിറകെ ചെന്നു.. അവൾ വേഗത്തിൽ നടന്നകന്നു.....ദിലീപ് എന്റെ അടുത്തു എത്തിയപ്പോഴെക്കും എന്റെ പകുതി ജീവൻ പോയിരുന്നു...
പിറ്റേന്ന് ഞാൻ നാട്ടിൽ പോകാതെ അവൾക്ക് വേണ്ടി കാത്തുനിന്നു...പക്ഷേ അവൾ വന്നില്ല..അവൾ നേരത്തെ പോയെന്നു കൂട്ടുകാരികൾ എന്നെ കളിയാക്കും പോലെ പറഞ്ഞിട്ടു പോയി... പിന്നെയുള്ള ദിവസങ്ങൾ ആലിന്റെ ചുവട്ടിൽ നിന്നു കൊണ്ട് എന്റെ നോട്ടം ദൂരെ നിന്നു വരുന്ന പെൺക്കുട്ടികളുടെ കൂട്ടത്തിനിടയിൽ ആയിരുന്നു.....അതിന്റെ പ്രതിഫലം അവളുടെ സഖിമാരുടെ പരിഹാസചുവയുള്ള കൂട്ടചിരികൾ ആയിരുന്നു.അവളെ കാണാൻ കഴിഞ്ഞില്ല...ഉറക്കമില്ലാത്ത രാത്രികൾക്കവധി നൽകിയെ മതിയാകു..ഇല്ലെങ്കിൽ എനിക്ക് ഒരു പക്ഷെ ഭ്രാന്ത് പിടിക്കും.പിറ്റേന്ന് അതിരാവിലെ ഉറക്കച്ചുവയുള്ള കണ്ണുകളുമായി ഞാൻ അരയാലിന്റെ മുന്നിൽ കാത്തുനിന്നു..ഇടക്ക് ഞാൻ ഒന്നു മയങ്ങി..എന്റെ കണ്ണിമകളിൽ ആലിലയിൻ തുമ്പിൽ നിന്നു വീണ മഞ്ഞുതുള്ളിയുടെ തണുപ്പറിഞ്ഞാണു ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നത്.മേഘക്കുട്ടങ്ങളുടെ ഇടയിൽ നിന്നിറങ്ങി വന്ന മാലാഖയെപോലെ പുലർകാലത്തെ മൂടൽമഞ്ഞിനെ തഴുകി അവൾ നടന്നു വരുന്നു.അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതുകളിൽ വീണ്ടും സംഗീതം പൊഴിക്കാൻ തുടങ്ങി..ഇതാ അവൾ എന്റെ മുന്നിൽ...കണ്ണുകളിൽ പ്രണയദാഹവുമയി ഞാൻ നിന്നു.....അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ കടന്നു പോയി .അവൾ നടന്നു അകലുന്നതു നിർവ്വികാരിതയോടെ നോക്കി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു..പിന്നെ അറിഞ്ഞു അവൾ ഇപ്പോൾ വെറെ ഒരു പയ്യനുമായി പ്രണയത്തിൽ ആണെന്ന്... ആ നിമിഷം വളരെയധികം വികാരങ്ങള്‍ എന്റെ മനസ്സില്‍ കടന്നു കൂടി. മരണത്തിനോടാണ് എനിക്കു കൂടുതല്‍ ആശ തോന്നിയത്. പിന്നെ എന്തിനാണ് എന്റെ മനസ്സിൽ പ്രണയം എന്ന തീക്കനൽ വാരി ഇട്ടത് .
.സിനിമാശാലകളിൽ ഇടവേളകളിൽ നുണയുന്ന ഐസ്ക്രീമിന്റെ വില മാത്രമേ അവൾ എന്റെ പ്രണയത്തിന് നൽകിയുള്ളു..വെള്ളിത്തിരയിൽ പുതിയ നിറങ്ങൾ കണ്ടപ്പോൾ എന്നെ അവൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയായിരുന്നു.. 'ഞാന്‍ ഇഷ്ടപെട്ട എല്ലാ പെണ്‍കുട്ടികളും സ്നേഹം കപടമായി കടം കൊണ്ടാവരായിരുന്നു' " സ്നേഹമാകുന്ന പൂഞ്ചോലയിൽ നീരാടി എത്തുമെന് ഹൃദയവും സ്നേഹിതരായി നടക്കുന്ന സ്നേഹ തുമ്പികളെ നോക്കി കേഴുമെന്‍ ഹൃദയവും .....--അനിയൻ.....
10 അഭിപ്രായങ്ങൾ:
സാരമില്ല. എല്ലാവരും അവളെ പോലെ ആകില്ലെന്നേ...
മോനെ നിന്നെ പോലുള്ളവര്‍ക്ക് ഇത് തന്നെ വരും...നീ ദിക്ക്സണ് ന്റെ കമന്റ് കണ്ടോ ?
:)
"pranayam" anaswaramanu ath orikkalm nasikkunnilla,athukond pranaym allenkil pranayini orikkalum nashtapettu pokunilla athukond verpadinte vedana matrame njan ariyunnullu nashtapedalinte vedana njan ariyunnilla ningalo?
അഭിനവ ചന്ദ്രികമാര്‍ അരങ്ങിലുള്ളപ്പോള്‍
അനിയാ നമുക്കെന്നും വേദന മാത്രം....
അറിയാതെ പ്രണയത്തെ പുല്കിടാതെ
അറിയാതെ മനമൊടുവില് പിടഞ്ഞിടും സത്യം...
അറിവുള്ള മഹത്തുക്കള്‍ ചൊന്നതെല്ലാം
അറിയാത്ത പ്രണയത്തെ പറ്റിയല്ലോ.....
aniya unniyettante comment kandallo..... manushya jeevitham ellayidathum oru pole anennn ippol manassilayille..... enikk ezhuthan arinj koodathath kond njan ente kadhakal ezhuthinnilla.... :D ... eda ini Abudabiyil studioyil work cheythappol kanda arabichiyude kadha vayikkendi varumo ? :D
Stars r like frnds; theres always some around, u just need to find ur favorite 1
എല്ലാവരും അവളെ പോലെ ആകില്ല............... അനിയെട്ടന് വേണ്ട പെണ്ണ് ഈ ലോകത്ത് എവിടെയെങ്കിലും കത്ത് നില്‍പ്പുണ്ടാവും... യഥാര്‍ത്ഥ സ്നേഹം എന്താണ് എന്ന് അവള് അനിയനിലൂടെ തെളിയിച്ചു തരും നോക്കിക്കോ....മറ്റേ അവളെ പോലെ ഒരു അഭിനയം ആകില്ല അതു...ഇനി അനിയെട്ടന്റെ മനസ്സില്‍ അവള് മരിച്ചിരിക്കണം......അല്ല മരിച്ചു കാണണം മനസ്സില്‍ മാത്രം..........
suhruthe, aval poyi rakshappettille. ini adutha orennathine nokku, avalum rakshappedum. paapiyanengil odippokate koode nilkkum, anubhavichu cheetu vaangane....
chirikkoo santhoshikkoo... jeevitham cheruthalle, atine aaswatikkoo... avide dukhangalkkum prasnangalkkum sthanamilla...
അനിയാ.....ലോകത്തിന്റെ ഏതോ ഒരു കോണില്‍ നിനക്കു വേണ്ടി മാത്രമായി നിന്റെ മാത്രം സ്വന്തം ‘അവള്’ കാത്തിരിക്കുമ്പോള്‍ എന്തിനാ ഇവളുടെയൊക്കെ പിറകേ നടന്ന് സമയം കളയുന്നത്.........Be CooooooooL
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ