.

2009, ജൂലൈ 12, ഞായറാഴ്‌ച

എന്റെ കുട്ടിക്കാലത്തിന്റെ ഓർമക്കായി...[ആനുപ്പാറ]..

എന്റെ ഒന്നു മുതൽ നാ‍ല് വരെയുള്ള വിദ്യാഭ്യാസം വീടിനടുത്തുള്ള ആനുപ്പാറ സ്ക്കുളിൽ ആയിരുന്നു. പേരു പോലെ തന്നെ ചുറ്റും പാറകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു ലക്ഷ്മിദേവി കുടികൊണ്ടിരിക്കുന്ന ആ കൊച്ചുസ്ക്കുൾ....ഓർമകളുടെ ചെപ്പ് തുറക്കുന്ന ഒരു സ്നേഹവിദ്യാലയം.സ്ക്കുളിന് തൊട്ടുമുന്നിൽ വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ...സ്ക്കുളിന്റെ മുന്നിൽ നിന്നു നോക്കിയാൽ എന്തു ഭംഗിയാണു ഇതൊല്ലാം കണാൻ..ഇതെല്ലാം മനസ്സിൽ വരുമ്പോൾ ഒ.എൻ.വി സാറിന്റെ കവിതയാണു ഓർമവരുന്നത്...”ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റതെത്തുവാൻ മോഹം“..
                                      .സ്ക്കുളിലെ ഓർമ്മകൾ എപ്പോഴും മനസ്സെന്ന പുസ്തകത്തിൽ ഒളിപ്പിച്ച മയിൽ‌പ്പീലി പോലെ ഞാൻ ഇന്നും കാത്തുസൂക്ഷിക്കുന്നു...ആറിലെ വെള്ളത്തിന്റെ കള കള നാദവും പുഞ്ചപ്പാടത്തിൽ നിന്നും വരുന്ന സുഗന്ധമേറിയ മാരുതനും ....ഹാവ്വൂ!!! എന്നും അവിടെ തന്നെ പഠിക്കാൻ കഴിഞ്ഞെങ്കിൽ! എന്ന് ആശിച്ചുപോകുന്നു....പഠന ഇടവേളകളിൽ എന്തെല്ലാം വിനോദങ്ങൾ ആയിരുന്നു..പാറകളുടെ മുകളിൽ കയറുക ..പാറയുടെ മുകളിൽ ഒരു വലിയ കാഞ്ഞിരമരം ഉണ്ട് ..അതിന്റെ കൊമ്പുകളിൽ പിടിച്ചു വണ്ടി ഓട്ടിക്കുക...പാറകളുടെ മറവിൽ ഒളിച്ചുകളിക്കുക..ഈശ്വരാ!!! ആ കുട്ടിക്കാലം ഒരു തവണ കൂടി തിരിച്ചുവന്നിരുന്നെങ്കിൽ.........
                                  സ്ക്കുൾ വൈകുന്നേരം വിടുമ്പോൾ വസുന്ധരടീച്ചറിന്റെ ട്യുഷൻക്ലാസിൽ പോകണം...വർഷങ്ങളായി അവിടെ ഉള്ള എല്ലാവർക്കും അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന വസുന്ധരടീച്ചറിന്റെ മുന്നിൽ മനസ്സ് ഇന്നും ആ പഴയ കുട്ടിയായി തീരുന്നു...ആ അറിവിന്റെ അക്ഷയപാത്രം ഇന്നും കുട്ടികളിലേക്ക് വിദ്യ പകർന്നുകൊണ്ടേയിരിക്കുന്നു..
                                        നമ്മൾ നാല് പേര് ആണ് സ്ക്കുൾ വിട്ടാൽ ഒത്തുപോകുന്നത്.ഞാൻ , ഷൈജു,രാജീവ്,പ്രേമൻ ....സ്ക്കുൾ വിട്ടാൽ അപ്പോഴെ ഒറ്റ ഓട്ടം ആണ്....നേരെ ട്യുഷൻക്ലാസിൽ ആണെന്നു വിചാരിക്കരുത്......നേരെ പോകുന്നത് തോട്ടിൽ മീൻ പിടിക്കാൻ..സ്ക്കുൾ വിട്ടാൽ നമ്മളുടെ പരിപാടി മീൻ പിടിത്തം ആയിരുന്നു..ആനുപ്പാറയാറിലേക്ക് കൈവഴിയായി ഒരു ചെറിയ തോട് ഉണ്ട്..എന്റെ വീട്ടിന്റെ മുന്നിൽക്കൂടിയാണു ഇത് ഒഴുകുന്നത്..പല പ്രദേശത്തുകൂടി വരുന്നതു കൊണ്ട് പല പേരുകളാണ് ആ തോടിന്...എന്റെ വീട്ടിന്റെ അവിടെ അതിന്റെ പേര് പണയിൽക്കടത്തോട് എന്നാണ്.നമ്മൾ മീൻ പിടിക്കുന്നത് തച്ചാലയിൽതോടിൽ നിന്നാണ്...
                                       നമ്മൾ നാലുപേരും ഓടി തച്ചാലയിൽതോട്ടിൽ എത്തും..ഷൈജുവിന് വെള്ളം കൊണ്ടുവരാൻ ഒരു വാട്ടർബോട്ടിൽ ഉണ്ട്.അതിൽ ആണ് മീൻ പിടിച്ചിടുന്നത്..തോട്ടിൽ പരൽമീനുകളും മാനത്തുകണ്ണികളും ചെറു ഞണ്ടുകളും ആരേയും പേടിക്കാതെ വിരഹിക്കുന്ന കാഴ്ച്ച നമുക്ക് സഹിക്കില്ല.പുസ്തകം തോട്ടിനരികത്തു വച്ച് തോട്ടിലേക്ക് എടുത്ത് ചാടും.കൈകൾ കൊണ്ടാണ് മീൻ പിടിക്കുന്നത്.കൈകൾ ചേർത്തു പിടിച്ച് മീനുകളെ തോട്ടിന്റെ അരികിലാക്കി കൈക്കുളിൽ ആക്കും..പിന്നെ വാട്ടർബോട്ടിൽ കുറച്ച് വെള്ളം ഒഴിച്ച് മീൻ അതിലേക്ക് ഇടും..
എന്നിട്ട് ഒറ്റ ഓട്ടം ആണ്.എന്തായാലും സമയത്തിനു ട്യുഷൻക്ലാസിൽ എത്തില്ല.ട്യുഷൻക്ലാസിന്റെ പുറത്തു വാട്ടർബോട്ടിൽ വച്ച് അകത്തേക്ക് കയറും.എന്തായാലും വസുന്ധരടീച്ചറിന്റെ ഒരു നുള്ളോ കിഴുക്കോ കിട്ടാത്ത ദിവസങ്ങൾ ഇല്ല.അഞ്ച് മണിക്ക് ക്ലാസ് വിട്ടാൽ വീട്ടിൽ നേരെ ഉള്ള വഴിയേ പോകില്ല.കറങ്ങിയേ പോകു.കാരണം പിടിച്ച മീനുകളെ എല്ലാം ഷൈജുവിന്റെ വീട്ടിലെ കിണറ്റിൽ കൊണ്ടു പോയി ഇടണം.നമ്മൾ നാലുപേരും മീനേയും കിണറ്റിൽ ഇട്ട് വീടുകളിലേക്ക് പോകും.
                             പിറ്റേന്ന് സ്കുളിലേക്ക് പോകുമ്പോൾ ഷൈജുവിന്റെ വീടുവഴിയായിരിക്കും പോകുന്നത്.കാരണം കഴിഞ്ഞ ദിവസം കൊണ്ട് ഇട്ട മീൻ വലുത് ആയെങ്കിലോ...അതു കാ‍ണാൻ...നമ്മൾ കിണറ്റിലേക്ക് എത്തിനോക്കും ..ചിലപ്പോൾ എതെങ്കിലും മീൻ പൊങ്ങി വന്നാലായി...നമ്മൾ നോക്കുന്നതറിഞ്ഞ് പൊങ്ങി വരുന്നതാവണം...ആരേയും പേടിക്കതെ അതിവിശാലമായ തോട്ടിൽ വിഹരിച്ചിരുന്ന നമ്മളെ ഈ കാരാഗ്രഹത്തിൽ കൊണ്ടിട്ട ദുഷ്ടന്മാരെ കാണാൻ ആയിരിക്കണം അവ മുകളിലേക്ക് വരുന്നത്...എന്തു നല്ല ദിനങ്ങൾ ആയിരുന്നു അതോക്കെ......ഇപ്പോഴും ഷൈജുവിന്റെ വീട്ടിൽ പോയാൽ ആ കിണറ്റിലേക്ക് വെറുതേ ഒന്നു എത്തിനോക്കും ....കുട്ടിക്കാലത്തെ കുസ്യതിയുടെ അവശേഷിക്കുന്ന ഓരായിരം ഓർമകളായ ആ മത്സ്യങ്ങൾ നീന്തി തുടിക്കുന്നുണ്ടോ എന്നു അറിയാൻ...........അനിയൻ...

8 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കൊള്ളാം. കുട്ടിക്കാലത്തെ സുന്ദരമായ ദിനങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്ന കുറിപ്പ്.

കൊട്ടോട്ടിക്കാരന്‍ പറഞ്ഞു...

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പറഞ്ഞാല്‍ തീരുമോ ? നന്നായി....

Sabu Kottotty പറഞ്ഞു...

ബാല്യകാല സ്മരണകള്‍ വളരെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...

aniyan പറഞ്ഞു...

ശ്രീ - നന്ദി ...
മാക്രിയ്ക്കും കൊട്ടോട്ടിക്കാരന്‍ ചേട്ടനും സ്വാഗതം..

sheenaShaji പറഞ്ഞു...

entha rejee ithu

njan athishayichupoyi.Enikkaraiyavunna reji aano ithu.-

aniyan പറഞ്ഞു...

ഷീനചേച്ചി ..കുട്ടിക്കാലത്തുകണ്ടതുപോലെ അകിലല്ലോ എന്നും...കണ്മുന്നിൽ കിടക്കുന്ന പൊന്ന് ആരും കാണിലല്ലോ...എല്ലാവരും അകലെ ഉള്ള പൊന്ന് മാത്രമേ തിരിച്ചറിയു...വർഷങ്ങൾ കഴിഞ്ഞു എല്ലാവരേയും കണ്ടിട്ട്...എല്ലാവർക്കും സുഖം എന്ന് കരുതുന്നു....എല്ലാവരേയും തിരക്കിയതായി പറയണേ.....aniyan0@gmail.com

Unknown പറഞ്ഞു...

nannayittunduuu orupad santhoshamm thonnunnnuuu ...njn agrahichuu poyiiiii ningaleaa poleaaa oruu kuttikalamm enkumm undayirunnenkilll

Advocate.Edackode Venugopal പറഞ്ഞു...

dey ithu ente photo anu
VENU