സ്വാമിയേ ശരണമയ്യപ്പാ....ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..ശരണമയ്യപ്പാ..വീണ്ടും ഒരു മണ്ഡലക്കാലം അവസാനിക്കാറായി..കോടിക്കണക്കിനു ഭക്തന്മാരുടെ തീരാദുഃഖങ്ങൾ തീർക്കുന്ന അഖിലാണ്ടഭഗവാന് കോടി പ്രമാണങ്ങൾ..വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള മണ്ടലക്കാലം ഭക്തന്മരുടെ മനസ്സിലും അവരുടെ ജീവിതത്തിലും നൽകുന്ന അശ്വാസം നിർവചിക്കാൻ കഴിയാത്തത് ആണ്.41 ദിവസം വ്യതമെടുത്ത് മനസ്സിൽ കളങ്കമില്ലാതെ സ്വാമി ശരണം എന്ന് ഉറക്കെ വിളിച്ച് മല കയറി ജീവിതത്തിൽ ചെയ്ത പാപങ്ങളും ജീവിതദുഃഖങ്ങളും ആ കാരുണ്യവാന്റെ മുന്നിൽ നമ്മൾ നെയ്യാഭിക്ഷേകമായി അർപ്പിക്കുന്നു..തിരിച്ചൂ മല ഇറങ്ങുമ്പോൾ എല്ലാ മോക്ഷങ്ങളും നേടിയെടുത്തുള്ള ആ യാത്ര മനസ്സിൽ എന്നും അയ്യപ്പനെ സ്ഥിരപ്രതിഷ്ഠയാക്കി മാറ്റുന്നു.എന്റെ മനസ്സിൽ അയ്യപ്പനുള്ള സ്ഥാനം വളരെ വലുത് ആണ്.ഇഷ്ട ദൈവം ക്യഷണൻ ആണെങ്കിലും എന്തുകാര്യങ്ങൾക്കും ഞാൻ ആദ്യം വിളിക്കുന്നത് അയ്യപ്പാ എന്നാണ്.അതുകൊണ്ട് തന്നെ എല്ലാ മണ്ടലക്കാലവും എനിക്ക് തരുന്നത് ഭക്തിയുടെ മൂർദ്ധന്യതയാണ്.കന്നിമല അഛന്റെ കൂടെ ആയിരുന്നു കയറീയത്.അന്നു മുതൽ ഈ മരുഭൂവിൽ എത്തുന്നതുവരെയുള്ള മണ്ടലക്കാലങ്ങൾ എനിക്ക് തന്നത് ഭക്തി സാന്ദ്രമായ പുതിയ അനുഭൂതികൾ ആയിരുന്നു..
മണ്ടലക്കാലം എന്റെ നാട്ടിൽ ഒരു ചെറിയ ഉത്സവം പോലെ ആണ്.അമ്പലങ്ങളിൽ എല്ലാ ദിവസവും പ്രേത്യക പൂജകളും വിളക്കുകളും ഉണ്ടായിരിക്കും.ഓരോ ജംഗ്ഷനിലും ഓല കൊണ്ട് ഉണ്ടാക്കിയ ഭജനപ്പുരകൾ ഉയരും ആ സമയത്ത്..എല്ലാ സന്ധ്യ സമയങ്ങളിലും അവിടെ അയ്യപ്പഭജനങ്ങൾ കാണും.അമ്പലങ്ങളിൽ 41 ദിവസവും ഓരോ ആളുകൾ നടത്തുന്ന വിളക്ക് കാണും..അതു കൊണ്ട് ആ ദിവസങ്ങളിൽ ചെറിയ തോതിൽ ആൾക്കുട്ടവും കാണും..അങ്ങനെയുള്ള ഒരു മണ്ടലക്കാലത്തു എനിക്ക് ഒരു ചെറിയ അബദ്ധം പറ്റി..അതു ഇപ്പോളും എന്നെ പിൻ തുടരുന്നുണ്ട്.
2003-ലെ മണ്ടലക്കാലം.അന്ന് വ്യശ്ചികം ഒന്ന്..രാവിലെ മുതൽ എങ്ങും ഭക്തിയുടെ സംഗീതങ്ങൾ മുഴങ്ങൂന്നുണ്ട്.വൈകുന്നേരം ആയപ്പോൾ ഞാൻ കുളിച്ച് വീടിനു അടുത്തുള്ള കുഴുവിളാകത്തുനാഗരുകാവ്ദേവിക്ഷേ ത്രത്തിലേക്ക് യാത്രയായി.ഒന്നാം തിയതിയും പിന്നെ വ്യശ്ചികം ഒന്ന് ആയതിനാലും അമ്പലത്തിൽ നല്ല ജനകൂട്ടം ഉണ്ട്.സ്ത്രീകളും കുട്ടികളും കുറച്ച് ചെല്ലകിളികളും ..ആകെ ഒരു ഉത്സവപ്രതീതി. ചെല്ലകിളികൾ ഉള്ളതുകൊണ്ടാകാം എന്റെ കൂട്ടുകാരും അവിടെ കള്ളഭക്തന്മാർ ആയി കറങ്ങുന്നുണ്ട്.പണ്ടേ അങ്ങനെ ആണല്ലോ?.പയ്യന്മാർ അമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ അല്ലല്ലോ!.എന്ന് കരുതി ഞാൻ അതിനല്ല പോകുന്നത് കേട്ടോ!![ നിങ്ങൾ വിശ്വസിച്ചെന്നു കരുതുന്നു.ഹി ഹി.].അങ്ങനെ ഞാൻ മര്യാദരാമനായി മനസ്സു തുറന്ന് പ്രാർത്തിച്ചു..സമയം 7 മണി ആകാറായി.ആദ്യത്തെ ദീപാരാദന കഴിഞ്ഞു.ഇനി 2 മണിക്കൂർ കഴിയും വിളക്ക് കഴിയാൻ..ഇനിയുള്ളത് അയ്യപ്പഭജനം ആണ്.
അയ്യപ്പഭജനത്തിനു വേണ്ടി മൈക്ക്സെറ്റ് റെഡി ആണ്..മണ്ടലക്കാലത്തിൽ 41 ദിവസവും അമ്പലത്തിൽ അയ്യപ്പഭജനം കാണും.നമ്മൾ കുറച്ച് പേരാണ് അതിന്റെ നേത്രത്വവും പാട്ടുകൾ പാടുന്നതും..ഞാൻ ആണെങ്കിൽ വലിയ പാട്ടുകാരൻ എന്നും പറഞ്ഞാണു നടക്കുന്നത്[ഹി ഹി എന്റെ ഒരു കാര്യമെ..എന്നെ സമ്മതിക്കണം..]പാട്ടൂ പാടുന്നതിനു പ്രേത്യക സ്ഥലം ഉണ്ട്.അവിടെ തറയിൽ ഷീറ്റ് വിരിച്ചിരിക്കും.നമ്മൾ അവിടെഇരുന്നു.അമ്പലത്തിന്റെ പല സ്ഥലങ്ങളിൽ നിന്നുരുന്ന ആളുകൾ എല്ലാം അവിടെയെത്തി..ഞാൻ ആണ് മദ്ധ്യത്ത് ഇരുന്നത്..നമ്മളുടെ മുന്നിൽ നിലവിളക്ക് കത്തിച്ചു വച്ചു.ഞാൻ മൈക്ക് കൈയിൽ എടുത്തു ഓൺ ആക്കി ‘സ്വാമിയേ ‘ വിളിച്ചു..അതിന്റെ പ്രതിധ്വനി പോലെ കൂടെ ഉള്ളവർ ‘ശരണമയ്യപ്പാ’ എന്ന് വിളിച്ചു..ഞാൻ ചുറ്റും നോക്കി.ചെല്ലകിളികൾ നോക്കുന്നുണ്ട്.ഞാൻ യേശുദാസിനെ പോലെ ആദ്യത്തെ പാട്ട് പാടാൻ തയ്യാറായി.‘ഡോലക്കിൽ‘[ഭജനത്തിനു പാട്ടിന്റെ കൂടെ കൊട്ടുന്ന വാദ്യ ഉപകരണം] കൊട്ടി ഇരട്ടെന്മാർ[എന്റെ രണ്ട് ഇരട്ടകളായ കൂട്ടുകാരെ ആണ് ഇരട്ടെന്മാർ എന്ന് വിളിക്കുന്നത്.] അതിന്റെ ശബ്ദം ചെക്ക് ചെയുന്നുണ്ട്.
ഞാൻ മൈക്ക് ടെസ്റ്റ് ചെയ്തിട്ട് ഓപ്പറെറ്ററോട് ശബ്ദം കൂട്ടി വയ്ക്കാൻ പറഞ്ഞു..എല്ലാവരും കേൾക്കട്ടെ എന്റെ സംഗീത വിസ്മയം..എന്തായലും ക്ഷേത്രത്തിന്റെ ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ കേൾക്കും വിധത്തിൽ ആണ് മൈക്ക്സെറ്റ് അറയിഞുമെന്റുകൾ..അച്ഛൻ ആ സമയത്ത് ഒരു കട നടത്തുകയായിരുന്നു..അതിന്റെ മുന്നിലും ഒരു കോളമ്പി വചിട്ടൂണ്ട്..അങ്ങനെ ഞാൻ അയ്യപ്പനെ മൻസ്സിൽ വിചാരിച്ച് ആദ്യത്തെ ഗണപതി സ്തുതി പാടി..അത് കുഴപ്പമില്ലാതെ അങ്ങു പോയി..പാടി കഴിഞ്ഞിട്ട് ഞാൻ ആസ്വദകരെ നോക്കി.ചിലേ എന്നെ ആരാധനയോടെ[ എനിക്ക് കുറച്ച് അഹങ്കാരം ഉണ്ടേ!!ഹി ഹി]നോക്കുന്നുണ്ട്.രണ്ടാമത്തെ പാട്ടായ ദേവിസ്തുതിയും ഞാൻ തന്നെ കുഴപ്പമില്ലാതെ പാടി..മൂന്നാമത്തത് ക്യഷ്ണ്ണ് സ്തുതി ആണ് അത് അജിഅണ്ണൻ പാടി.
അടുത്ത പാട്ട് ആണ് എന്നെ ചതിച്ചത്.ഇനി പാടെണ്ടത് അയ്യപ്പസ്തുതി ആണ്.സാധാരണ മിക്ക പാട്ടുകളും എനിക്ക് മനപാഠം ആണ്.അതുകൊണ്ട് പുസ്തകത്തിൽ ഉണ്ടെങ്കിലും ഞാൻ നോക്കി പാടാറില്ലാ.അങ്ങനെ ഞാൻ സദസ്യരെ നോക്കികൊണ്ട് മൈക്ക് അജിയണ്ണന്റെ കൈയിൽ നിന്നും വാങ്ങി ഒരു ശരണം വിളിച്ച് പാട്ടു തുടങ്ങി.പാട്ട് ഇങ്ങനെ ആയിരുന്നു.
“ അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..
ഗണപതിയുടെ തിരുനടയിൽ തേങ്ങ ഉടച്ച്
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ.”
മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..
ഗണപതിയുടെ തിരുനടയിൽ തേങ്ങ ഉടച്ച്
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ.”
ഭക്തിസാന്ദ്രമായ വരികൾ..ഞാൻ ശ്രുതി ശരിയാക്കി ടെമ്പോ പിടിച്ച് പാട്ടു തുടങ്ങി..ആദ്യത്തെ രണ്ട് വരികൾ കറക്ട് ആയി പാടി.
‘ അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..‘
മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..‘
അടുത്ത വരിയാണ് എന്നെ ചതിച്ചത്.വരി ഇങ്ങനെ ആയിരുന്നു.
‘ഗണപതിയുടെ തിരുനടയിൽ തേങ്ങ ഉടച്ച്
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ‘.
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ‘.
പക്ഷേ ഞാൻ പാടിയത് ഇങ്ങനെ ആയിരുന്നു..
“ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ച്
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ“.
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ“.
ഒരു നിമിഷം.എല്ലാം നിന്നു..എന്റെ പാട്ടും നിന്നു ഡോലക്ക് കൊട്ടുന്നതും നിന്നു..എങ്ങും നിശബ്ദത..എനിക്ക് ആണെങ്കിൽ ശബ്ദം പുറത്തു വരുന്നില്ല.ഞാൻ കുനിഞ്ഞ് ഇരിക്കുകയാണ്.പെട്ടെന്നു ഇതാ തുടങ്ങി,എല്ലായിടത്തു നിന്നും കൂട്ടച്ചിരികൾ.എന്റെ ശ്രുതിയും പോയി സംഗതിയും പോയി.എനിക്ക് തല ഉയർത്താൻ വയ്യ.ചെല്ലകിളികൾ വായ് പൊത്തി ചിരിക്കുകയാണ്.പിന്നെ അയ്യപ്പനെ മനസ്സിൽ വിചാരിച്ച് പാട്ട് മുഴുവൻ പാടി..പിന്നെ ഉള്ള പാട്ടുകൾ പാടാൻ മുൻപ് ഉണ്ടായിരുന്ന ധൈര്യം പോയി..മാനവും പോയി നാണക്കേടും ആയി.പിന്നെയുള്ള ആ ഭക്തിസംഗീതസദസിൽ വലിയ ബഹളം ഇല്ലാതെ ഞാൻ പാടി.. അമ്പലത്തിലെ വിളക്ക് കഴിഞ്ഞ് ജംഗ്ഷനിൽ എത്തിയപ്പോൾ എന്നെ വരവേൽക്കാൻ എന്റെ കൂട്ടുകാർ ഉണ്ടായിരുന്നു..എടാ അനിയാ എന്നാലും നീ ഗണപതിയുടെ വേറെ എവിടെയെങ്കിലും തേങ്ങാ എറിഞ്ഞാൽ പോരായിരുന്നോ..!ഗണപതിയുടെ തേങ്ങയിൽ തന്നെ നീ തേങ്ങ ഉടച്ചല്ലോടാ...ചിരികൾ വലിയ പൊട്ടിച്ചിരികൾ ആയി മാറാൻ വലിയ സമയതാമസമുണ്ടായില്ല..കാര്യം അറീയാതെ ജംഗ്ഷനിൽ വനുന്നവരെ പോലും അവന്മാർ വെറുതെ വിട്ടില്ല..പിടിച്ചു നിർത്തി പറഞ്ഞു..’നിങ്ങൾ അറിഞ്ഞില്ലെ അനിയൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ എറിഞ്ഞ് ഉടച്ചു..അതോടെ എനിക്ക് മനസ്സിലായി എല്ലാവർക്കും ഒരു കാര്യം കിട്ടാൻ വേണ്ടി ഇരിക്കുകയായിരുന്നു..ഇത് തീയറ്ററിൽ 100 ദിവസം ഓടും എന്നു എനിക്ക് തോന്നി.
അവിടത്തെ പരിഹാസവും കഴിഞ്ഞു ഞാനും എന്റെ കൂട്ടുകാരൻ അരുണും വെറെ രണ്ടു കൂട്ടുകാരും കൂടി അച്ഛന്റെ കടയുടെ മുന്നിൽ കൂടി പോയി.ഞങ്ങൾ പോകുന്നത് അച്ഛൻ കണ്ടു പുറത്ത് ഇറങ്ങി ചോദിച്ചു.’എടാ അരുണെ എന്റെ മോൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ചു എന്നു പറയുന്നതു കേട്ടല്ലോ ശരിയാണോടാ..” കട നിറയെ ആളുകൾ..ഈശ്വരാ അവിടെയും ഞാൻ വടക്കവീരഗാഥയിലെ ചന്തുവിനെ പോലെ തോറ്റു.കളിയാക്കൽ എറ്റു വാങ്ങാൻ ഈ അനിയന്റെ ജീവിതം ഇനിയും ബാക്കി.പിന്നെയുള്ള ഭജനങ്ങളൊൽ ചെല്ലുമ്പോൾ കൂട്ടുകാർ ആദ്യമേ പറയും..’അനിയാ ചതിക്കരുത് ,കറക്റ്റ് പാടണെ..’പിന്നെ മുതൻ ഞാൻ നോക്കിയും കണ്ടെ പാടിയിട്ടുള്ളു.അങ്ങനെ നാട്ടുകാർ മുഴുവൻ ഈ കാര്യം അറിഞ്ഞു.ഗൾഫിൽ വന്നപ്പോൾ ഇതൊന്നും ഇവിടെ അറിയില്ലാ എന്നു കരുതി..അവിടെയും വിധി എന്നെ വീണ്ടും തോൽപ്പിച്ചു..ഞാൻ എന്റെ കൂട്ടുകാരൻ അരുണിനെ എന്റെ കൂടെ വർക്ക് ചെയ്യാൻ വിസ്സ കൊടുത്ത് കൊണ്ടു വന്നു..അവൻ വന്നിറങ്ങി ഇവിടെയുള്ളവരോട് ആദ്യം എന്നെ കൂറിച്ച് പറഞ്ഞത് എന്റെ ഈ കാര്യമായിരുന്നു.പിന്നെ പറയണ്ടല്ലോ?!എന്റെ കാര്യം തഥൈവാ..
"ഞാൻ ചെയ്ത ഈ തെറ്റ് ഭഗവാന്മാർ ആയ ഗണപതിയും
അയ്യപ്പനും ക്ഷമിക്കണേ.....ഈ അറിവില്ലാത്ത
പൈതലിനെ കാത്തു രക്ഷിക്കണമേ ..സ്വാമിയേ..ശരണമയ്യപ്പാ"...
അനിയൻ...
അനിയൻ...
5 അഭിപ്രായങ്ങൾ:
സ്വാമി ശരണം
:)
adaa aniyaa ninak enkilumm nammudea ganapathiyeaa vearuthea vidamayirunnadaaaa
aniiii.....njan adyam vayichu thudangiyappol entho serious matter aanenna karuthiyath.pinna ni yingana padiyillenkile albhudam ullu.
“ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ച്
ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ“.
കലക്കി മച്ചൂ.....എന്നാലും അച്ഛന്റെ കടയുടെ മുമ്പില്‍ മൈക്കു വച്ചിട്ട് ഈ ചെയ്തതൊരു ചെയ്ത്തായിപ്പോയി
പിന്നെ അരുണിനു നമ്മക്കു പണി കൊടുക്കാം.....നീ സമാധാനമായിട്ടിരി(ഈശ്വരന്മാരേ...കാത്തോളണേ...)
സ്വാമി ശരണം,
നിങ്ങളെ കൊണ്ട് വേണം ഭക്തിഗാനം എഴുതിക്കാന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ