2010, മേയ് 10, തിങ്കളാഴ്‌ച

പൊഴിഞ്ഞ വീണ വസന്തം.....

നഷ്ട സ്വപ്നങ്ങൾ ഓർമ്മയിൽ ജനിക്കുമ്പോൾ
 നഷ്ടപ്രണയിനി ദുഃഖസ്വപ്നമായി മാറുന്നു
കരളിലെ പൊയ്കയിൽ സൌരഭ്യം പടർത്തിയ
സ്വർണ്ണ ചെന്താമര ആരോ പറിച്ചുപോയി.....
ഞാൻ പോലുമറിയാതെയെൻ മനസ്സിൽ
തെളിഞ്ഞൊരു പ്രണയ ചൈതന്യം
ഇരുളിൽ മറഞ്ഞുപോയി.
ഇരുളിന്റെ മറയിൽ ഞാൻ ഏകനായി
 അലയുമ്പോൾ അവൾ തന്ന സ്വപ്നങ്ങൾ കൂട്ടായി വരുന്നു.
അവളെന്റെ ഓർമ്മയിലെ നെരിപ്പായിയരിമ്പോൾ
മനസ്സിലൊരു കനൽക്കടൽ ആർത്തിരമ്പുന്നു
എന്റെ മോഹങ്ങൾക്കു വർണ്ണച്ചിറകുകൾ നൽകി
നീ എന്നിൽ നിന്നകന്നു പോയി.
ഈ ജന്മത്തിൽ നീ എനിക്ക് മാപ്പ് നൽകിയാലും പ്രിയേ..
ഞാൻ ഇവിടെയുണ്ട് 

ഈ മരുഭൂവിൽ വിധിയുടെ കൂരിരുട്ടിൽ 
സൂര്യപ്രഭയിൽ കണ്ട സ്വപ്നങ്ങളുമായി.
കത്തിജ്വലിക്കും അർക്കനുമുന്നിൽ
നിൻ സ്നേഹം കളഞ്ഞൊരു വിഡ്ഡി ഞാൻ
ആ കൂരിരുട്ടിലെ  തെളിഞ്ഞ പ്രകാശമായിരുന്നു നീ
നീയെന്ന പൂവിന്റെ സുഗന്ധം പേറിയ
ഇളം കാറ്റായിരുന്നു ഞാൻ..
ആ മരതകരത്നം  എന്നിൽ നിന്നുമടർന്നു പോയി.
ഇനി വരും നാളുകളിൽ എന്റെ മാത്രം 
നിറഞ്ഞ നൊമ്പരമാണ് നീ.
ഇനിയൊരു മടക്കമില്ലെന്നുറപ്പുണ്ടെങ്കിലും 

ഒരിക്കലും നീ വരാൻ ഇടയില്ലാത്ത
വീഥികളിൽ പോലും ഞാൻ കാ‍ത്തിരിക്കുന്നു

 പ്രിയേ നിന്നെയെന്റെതു മാത്രമാകാൻ
വരും ജന്മങ്ങളിൽ ഞാൻ നിനക്കായ് പിറക്കും
അന്ന് നീയെന്റെ പ്രണയം സ്വീകരിക്കില്ലെ?......അനിയൻ......