2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഷക്കീലയും എന്റെ സിഡി പ്ലെയേറും...

 

 ' എടാ അനിയാ റൂമിലെ സിഡി പ്ലയർ ചീത്ത ആയിട്ടു എത്ര നാളായി ,നിന്നോട് കുറെ ദിവസമായി പറയുകയല്ലേ ഇത് എടുത്തു കൊണ്ട് പോയി ശെരിയാക്കാൻ ' റൂംമേറ്റ് ആയ സുരേഷ് അണ്ണൻ തലയിൽ കൈ വച്ചു പറയുകയാണ്.
ശെരിയാണ്‌ ഒരു മാസം ആയി അത് പണിമുടക്കിയിരിക്കുന്നു.എന്നത്തേയും പോലെ അന്നും ഞാൻ ഒന്നുമറിയില്ല രാമനാരായണ എന്ന രീതിയിൽ ടിവിയിലെ കോമഡി ഷോ കണ്ടു പൊട്ടിചിരിച്ചു കൊണ്ടേയിരുന്നു.
എനിക്കറിയാം പണി പാലും വെള്ളത്തിൽ കിട്ടും എന്നു.ശെരി ആക്കാൻ കൊണ്ട് പോയാൽ ശെരി ആക്കുന്ന കാശ് ഞാൻ തന്നെ കൊടുക്കേണ്ടി വരും.അത് അങ്ങ് പരുമല പള്ളിയിൽ പോയി പറഞ്ഞാൽ മതി.സിഡി ഔട്ട്‌ ഓഫ്‌ ഫാഷൻ അയ ഈ കാലത്ത് ആരാ ഇതും നോക്കി ഇരിക്കുന്നത്. ഞാൻ എന്റെ ലപ്ടോപും(ഹി ഹി ഞാനും വാങ്ങി ഒരു ലാപ്ടോപ് ) എടുത്തു അതിൽ യാഹൂവും ജീമെയിലും കറങ്ങി നോക്കി. ഉണ്ടായിരുന്ന കാമുകി പിണങ്ങി പോയത് കൊണ്ട് ആരോടും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ട് ഒരു തമിഴ് സിനിമ കാണാമെന്നു കരുതി ,സിനിമ തുടങ്ങിയെങ്കിലും എന്റെ ശ്രദ്ധ സിഡി പ്ലേയറിന്റെ പിറകെ ആയിരുന്നു.കാരണം എന്റെ വീട്ടിലെ സിഡി പ്ലെയെർ ഉണ്ടാകിയ അഭിമാനവും മാനകേടും എങ്ങനെ എനിക്ക് മറക്കാൻ പറ്റും.


കാലവർഷം 2002 ,യേശുവിനു മുൻപ് ആണോ അതിനു ശേഷം ആണോ എന്നു ഇപ്പോൾ എനിക്ക് ചെറിയ ഒരു ഡൌട്ട് .എന്തായാലും ഞാൻ ആറ്റിങ്ങലില്‍ ചന്ദ്രിക ബേക്കറിയിൽ ജോലി ചെയുന്ന സമയം എന്നു അറിയാം.കുടുംബപരമായും എല്ലാ രീതിയിലും നാട്ടിലെ കോടീശ്വരകുടുംബം ആയതു കൊണ്ട് പ്ലസ്ടു ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായപ്പോൾ വീട്ടില്‍ കഞ്ഞി വയ്ക്കാൻ വേണ്ടി പഠിത്തം നിര്‍ത്തേണ്ടി വന്നു  . മാസം 1500 ശമ്പളം.സാധനം എടുത്തു കൊടുക്കൽ ആൻഡ്‌ ഡ്രിങ്ക്സ് കലക്കൽ(എനിക്ക് അത് എന്നും I A S നു തുല്യം ആണ്  ) ഇതായിരുന്നു എന്റെ ജോലി .രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു മണി വരെ ആണ്‌ ജോലി.ശമ്പളം ഇതാണെങ്കിലും മനസ്സിലെ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു നോണ്‍സ്റോപ്പും ഇല്ലായിരുന്നു.അല്ലെങ്കിലും അങ്ങനെ അല്ലെ പാവപെട്ടവൻ ആണാലോ മോഹങ്ങളും എല്ലാം കുടുതൽ  .. ( പ്ലീസ് പണക്കാർ എന്നെ ചീത്ത വിളിക്കല്ലേ !! .നിങ്ങൾക്കും ഉണ്ട് കേട്ടോ ആ സാധനം ...മോഹം  ..). റ്റിവി വാങ്ങണം എന്നെല്ലാം മോഹങ്ങൾ ഉണ്ട്.പക്ഷേ വീട്ടിൽ കൊണ്ട് വയ്ക്കാൻ ആണ്‌ പാട് .വേറെ ഒന്നും അല്ല സ്ഥലം ഇല്ല  .എന്റെ വീട് ആകെ 1 റൂം ഒരു അടുകളയും മാത്രമേ ഉണ്ടായിരുന്നുള്ളു .ആ ഒരു റൂമിൽ ആണ്‌ അച്ഛനും അമ്മയും .ഞാൻ എന്റെ അമ്മൂമ്മയുടെ വീട്ടിലും ചേട്ടൻ എന്റെ കുഞ്ഞമ്മയുടെ വീട്ടിലും ആയിരുന്നു 22 വർഷം താമസിച്ചത്.ഇത്രയും വർഷം നമ്മൾ നാലു പേരും ഒരുമിച്ചു ഒരു വീട്ടിൽ ഉറങ്ങിയിട്ടില്ല  .ഇപ്പോൾ ഒരു ആറു വർഷമേ ആയിട്ടുള്ളൂ ഒരുമിച്ചു ഒരു വീട്ടിൽ താമസികുന്നത്(ഇപ്പോള്‍ പുതിയ വീട് വച്ചു കേട്ടോ  ) ചേട്ടൻ അപ്പോൾ ഒരു കടയിൽ കണക്ക് എഴുതാൻ പോകുകയിരുന്നു.അവൻ അവന്റെ ഒരു മാസത്തെ ശമ്പളവും കടവും വാങ്ങി വീട്ടിൽ റ്റീവി വാങ്ങി.അത് എങ്ങനെ എങ്കിലും അച്ഛന്റെയും അമ്മയുടെയും റൂമിൽ അഡ്ജസ്റ്റ് ചെയ്തു വച്ചു.


കുറെ നാളു റ്റിവി കണ്ടു മടുത്തപ്പോൾ ഒരു പൂതി . ഒരു സിഡി പ്ലയെർ വാങ്ങി സിനിമയൊക്കെ കണ്ടാലോ എന്നു!.അതിമോഹം എന്നുഅല്ലാതെ എന്ത് പറയാൻ .അന്ന് സിഡി പ്ലയെർ എല്ലാവരും ഗമ ആയിട്ട് പറഞ്ഞു നടക്കുന്ന സമയം."പണക്കാരന്റെ വീട്ടില്‍ ഉണ്ട് പാവപ്പെട്ടവന്റെ വീട്ടിൽ ഇല്ല" എന്നു ആ സമയത്ത് ആരെങ്കിലും ചോദിച്ചാൽല്‍ ഉത്തരം 'സിഡി പ്ലയെർ ' ആയിരുന്നു.
സിഡി പ്ലയെർ വേടിയ്ക്കണം എന്ന മോഹവുമായി ഞാൻ ചെന്ന് കയറിയത് ആറ്റിങ്ങൽ ജയ ഏജൻസിയിൽ ആയിരുന്നു.അവിടെ ഇരുന്ന അണ്ണനോട് എന്റെ ആഗ്രഹം പറഞ്ഞു , എന്റെ ആഗ്രഹം വെറുതെ സാധിച്ചു തരാൻ അങ്ങേരു എന്റെ മാമ്മൻ ഒന്നും അല്ലല്ലോ! ,ദക്ഷിണ ആയിട്ടു കുറഞ്ഞ വിലയുള്ള "ഒണിഡ' സിഡി പ്ലയെർനു നാലായിരം രൂപ പറഞ്ഞു .ബേക്കറിയിലെ എല്ലാ കുപ്പിയും കഴുകി ഡ്രിങ്ക്സ് നിറച്ചു 1500 ശമ്പളം വാങ്ങുന്ന എന്റെ ഓട്ടകീശയിൽ എന്തുണ്ട് ? നിങ്ങൾ പറ എന്തുണ്ട് .ബേക്കറിയിലെ ഒരു മുട്ട പഫ്സ് ഉണ്ടായിരുന്നു കേട്ടോ അപ്പോൾ വീട്ടില്‍ കൊണ്ട് പോകാൻ എന്റെ കീശയിൽ .പക്ഷേ അത് കൊടുത്താൽ അണ്ണൻ സിഡി പ്ലയെർ തരില്ലലോ .ശമ്പളം തരുന്ന ബേക്കറിയിലെ മുതലാളിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഞാൻ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കാശ് എടുത്തു മേശപ്പുറത്തു വച്ചിട്ട് അണ്ണനോട് ഇരന്നു
'അണ്ണാ എന്റെ കയ്യില്‍ 3000 രൂപയെ ഉള്ളു ,ഇതിനുള്ള സിഡി പ്ലയെർ തരുമോ?'
ഞാൻ പറഞ്ഞു തീർന്നതും അണ്ണൻ വിറയാർന്ന കൈകൾ കൊണ്ട് ആ കാശു എടുത്തു എണ്ണി നോക്കിയിട്ട് എന്നോട് പറഞ്ഞു ..
'എടാ ചെറുക്കാ ഈ പൈസയ്ക്ക് കമ്പനി സാധനം കിട്ടില്ല ,എന്റെയില്‍ ലോക്കൽ സാധനം ഉണ്ട് ,അതെ കിട്ടു'
"അണ്ണാ അത് കുഴപ്പമില്ല !അണ്ണന്റെ സാധനം വേണ്ട ലോക്കൽ സിഡി പ്ലയെർ മതി " ഞാൻ
അണ്ണന് അത് ദേഷ്യം ആയോ എന്നു അറിയില്ല
അണ്ണന്റെ സിരകളിൽ പിന്നെ ലോക്കേൽ സിഡി പ്ലയെർ എടുത്തു കൊണ്ട് വരാൻ ഉള്ള ധൃതി ആയിരുന്നു.ഒടുവിൽ അണ്ണൻ ഒരു പട്ടിയെ എറിയാൻ വലുപ്പം ഉള്ള ഒരു വലിയ സിഡി പ്ലയെർ കൊണ്ട് വന്നു ഓൺ ആക്കി കാണിച്ചു തന്നു.എനിക്ക് സന്തോഷമായി ..ഒടുവിൽ അണ്ണന് ഒരു ഷേക്ക്‌ഹാന്റും കൊടുത്തു ഞാൻ ഓട്ടോയും പിടിച്ച് യാത്ര തുടങ്ങി ,ഒരിക്കലും തീരാത്ത ആക്രാന്തത്തോടെ സിനിമ കാണാൻ എന്റെ വീട്ടിലേയ്ക്ക്.


ആ സമയത്ത് എന്റെ വീടിന്റെ ചുറ്റിലുമുള്ള വീടുകളിൽ സിഡി പ്ലയെർ ഇല്ലായിരുന്നു.അത് കൊണ്ട് നമ്മുടെ വീട്ടില്‍ സിഡി പ്ലയെർ ഉണ്ടെന്നു എല്ലാവരെയും അറിയിക്കാനും അവരുടെ മുന്നിൽ ആളാകാനും ഞാനും ചേട്ടനും വളരെയധികം പാടുപെട്ടു .എല്ലായിടത്തും നമ്മുടെ സിഡി പ്ലയെറിന്റെ പേര് എത്തിയിക്കാൻ ഞാനും ചേട്ടനും എന്തിനും സിഡി പ്ലെയെറിൽ കേറി പിടിക്കാൻ തുടങ്ങി. .പാതിരാത്രി സിഡി പ്ലയെറിൽ പാട്ട് ഉറക്കെ ഇടുക.പാട്ട് കേൾക്കാന്‍ വേണ്ടി 500 രൂപ മുതലാളിയുടെ കൈയിൽ നിന്നും കടം വാങ്ങി രണ്ട് സ്പീക്കറും വാങ്ങി വച്ചു.
'ഈ കോപ്പ് എടുത്തു ഞാൻ വയലിൽ ഏറിയും ,രാത്രി കിടന്നു ഉറങ്ങാനും സമതിക്കില്ല'എന്നു അച്ഛന്റെ ഭീഷണി കേൾക്കുമ്പോൾ പയ്യെ നിർത്തി പോയി കിടന്നു ഉറങ്ങും.വീടിന്റെ അടുത്തുള്ള വഴിയിൽ കൂടി ആളുകൾ പോകുമ്പോൾ സിഡിയുടെ വോളിയം ഉറക്കെ വച്ചിട്ട് ഞാൻ വഴിയുടെ അടുത്ത് വന്നു നിൽക്കും എന്നിട്ട് ആളുകൾ എന്റെ അടുത്ത് എത്തുമ്പോൾ ചേട്ടനോട് ഉറക്കെ വിളിച്ചു പറയും "ചേട്ടാ.. ആ സിഡി പ്ലയെറിന്റെ സൌണ്ട് ഒന്ന് കുറയ്ക്കു .ബേക്കറിയില്‍ പോകാൻ ബസ്സ്‌ കാത്തു നിൽക്കുമ്പോൾ ആരങ്കിലും 'എന്താടാ അനിയാ ഇന്നു താമസിച്ചു പോയാലോ 'എന്നു ചോദിച്ചാൽ അത് നമ്മുടെ വീടിലെ സിഡി പ്ലെയെറിൽ സിനിമ കണ്ടു കൊണ്ട് ഇരുന്നു ,അല്ലെങ്കിൽ പാട്ട് കേട്ട് സമയം പോയത് അറിഞ്ഞില്ല എന്നു ഞാൻ പറയും.ജംഗ്ഷനിൽ പോയി ഇരിക്കുമ്പോൾ കുറച്ച നെഞ്ചും വിരിച്ചു ഇരിയ്ക്കും അപ്പോള്‍ ആരെങ്കിലും എന്ത് പറ്റിയെടാ നിന്റെ കഷത്തിനു എന്ന് ചോദിച്ചാൽ ' അത് എന്റെ വീട്ടിലെ സിഡി പ്ലയെർ ചെറുതായിട്ട് എടുത്തു പൊക്കിയപ്പോൾ മസിൽ വെട്ടികേറിയതാ' എന്ന് പറയും.അങ്ങനെ എല്ലാവരുടെയും മുന്നിൽ സിഡി പ്ലയെർ ഉണ്ടെന്നു അറിയിച്ചു ഗമ കാണിക്കുമായിരുന്നു.


അതിനിടയിൽ ചുറ്റും ഉള്ള വീട്ടുകാർ പരാതി പറഞ്ഞു തുടങ്ങി .കാരണം അവർ അവരുടെ ടീവിയിലെ ചാനലിലെ പരിപാടികൾ കാണുന്ന സമയം നമ്മൾ സിഡി പ്ലയെർ ഓൺ ആക്കിയാൽ നമ്മുടെ വീടിലെ പരിപാടികൾ അവരുടെ ടീവിയിൽ വരുന്നു.ചില വീട്ടുകളിൽ ഗ്രൈൻസ് അല്ലെങ്കിൽ ചില വീട്ടിൽ സൌണ്ട് മാത്രം ചിലയിടത്ത് മുഴുവനും കിട്ടുന്നു.അതിന്റെ കാരണം നോക്കിയപ്പോൾ സിഡി പ്ലയെറിന്റെ കൂടെ 2 കേബിൾ കിട്ടി .ഒന്ന് ആന്റ്ടിനയിൽ നിന്നും ടീവിയിൽ കൊടുന്ന സ്ഥലത്ത് സിഡി പ്ലയെർ കൊടുക്കുന്ന കേബിൾ .മറ്റൊന്ന് സാധാരണ എല്ലാവരും സിഡി പ്ലയെറിൽ നിന്നും ടീവിയിൽ കൊടുക്കുന്ന കേബിൾ.നമ്മൾ ആദ്യമൊക്കെ ആന്റ്ടിനയിൽ നിന്നും ടീവിയിൽ കൊടുന്ന സ്ഥലത്ത് ആണ്‌ സിഡി പ്ലയെർ കൊടുത്തത് ,അത് കൊണ്ട് നമ്മുടെ വീട്ടിൽ സിഡി പ്ലയെർ ഇട്ടാൽ ആ പരിപാടികൾ എല്ലാം മറ്റുള്ള വീടുകളിലും എത്തിയിരുന്നു.അത് എന്ത് കൊണ്ടായിരുന്നു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല.പിന്നെ എന്നും അവരുടെ ടീവിയിൽ നമ്മുടെ പരിപാടികൾ വരുമ്പോൾ അവര്‍ സ്നേഹത്തോടെ നല്ല കിടിലം ചീത്തകൾ വിളിയ്ക്കും. പരാതികൾ കൂമ്പാരംആകുമ്പോൾ ചീത്ത വിളികൾ ഗംഭീരമാകും.അങ്ങനെ നമ്മൾ മറ്റേ കേബിൾ കൊടുത്തു തുടങ്ങി .പിന്നെ നാട്ടുകാരുടെ പരാതികൾ വന്നിട്ടില്ല.


അന്ന് ഒരു കാളദിവസം ആയിരുന്നു,ഈ കാളരാത്രി എന്നൊക്കെ പറയില്ലേ അത് പോലെ.എട്ട് മണി ആയിട്ടും സൂര്യൻ അളിയനെ ആകാശത്ത് കാണാൻ ഇല്ല,ഇനി അളിയന്റെ വീട്ടിലും സിഡി പ്ലയെർ വാങ്ങിച്ചോ എന്തോ ?  സിഡി പ്ലയെറിൽ പാട്ടും കേട്ട് ഇരുന്നു പാൽ വാങ്ങാൻ പോകാത്തത് കൊണ്ട് അമ്മ ചീത്ത വിളിച്ചപ്പോഴേ ഞാൻ മനസ്സിൽ കരുതി ഇന്നത്തെ ദിവസം ശെരി അല്ല എന്ന്.ഞാൻ പോകുന്നതിനു മുന്‍പ് എന്തോ എനിക്ക് തോന്നി സിഡിയില്‍ നിന്നും ടീവിയിലെയ്ക്ക് കൊടുക്കുന്ന കേബിൻ ഊരിയിടാൻ .ഒന്നാമത് അളിയൻ സൂര്യന്റെ മുഖം രാവിലെ മുതൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുകയാ .അങ്ങേരക്ക് ഇനി വേറെ വല്ലതും തോന്നി വല്ല ഇടിയോ മഴയോ അനിയന്റെ സിഡിയില്‍ കൊടുത്താൽ അവന്റെ അഹങ്കാരം കുറഞ്ഞാലോ ? സോ ഐ കെയർ മൈ സിഡി  . ബേക്കറിയിൽ പോകാൻ ഞാൻ റോഡിൽ ഇറങ്ങിയപ്പോൾ ഞാൻ ഒരു പൂച്ചയ്ക്ക് കുറുകെ ചാടി .പാവം പൂച്ച ഞാൻ കുറുകെ ചാടിയത്‌ അത് കണ്ടെന്നു തോനുന്നു അത് ഓടി ജീവനും കൊണ്ട്. മിക്കവാറും അത് പോയത് അമ്പലത്തിൽ പോയി ശത്രുസംഹാരപൂജ ചെയാൻ ആയിരിക്കും.ഞാൻ പൂച്ചയുടെ കുറുകെ ചാടിയപ്പോഴേ വിചാരിച്ചതാണ് എന്ന് ബേക്കറിയില്‍ പോകണോ എന്ന്.മുതലാളിയുടെ വെളുത്ത മുഖം നാളെ പോയാൽ കാണാൻ വയ്യാത്ത കൊണ്ട് നേരെ ബസ്സിൽ കേറി യാത്രയായി .


എന്നത്തേയും പോലെ ബേക്കറിയിൽ എന്റെ ജോലിയിൽ മുഴുകവേ എന്നെ കാണാൻ വേണ്ടി എന്റെ അപ്പച്ചിയുടെ മോൻ മനു അവിടെ വന്നു.അവനോടും മുൻപ് ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു വീട്ടിൽ സിഡി പ്ലയെർ മേടിച്ചു എന്ന്.
"അളിയാ അനിയാ നീ എന്ന് നേരത്തെ ബേക്കറിയിൽ നിന്നും ഇറങ്ങണം" മനു
'എന്താടാ കാര്യം ??' ഞാൻ
'എടാ ഞാൻ രണ്ട് സിഡി കൊണ്ട് വന്നിട്ടുണ്ട് ,നീ നേരത്തെ വാ നമുക്ക് മാത്രം ഒരുമിച്ചു ഇരുന്നു കാണണം ' മനു
'അത് എന്താടാ നമ്മൾ മാത്രം?? ' ഞാൻ
'എടാ എന്റെ കൈയിൽ മറ്റേ സിഡി ഉണ്ട്  ' മനു
" എന്ത് ? "
'എടാ ഞാൻ രണ്ട് ഷക്കീല സിനിമയുടെ സിഡി കൊണ്ട് വന്നിട്ടുണ്ട്  നീ വാ നമുക്ക് കാണാം 'മനു അത് പറയുമ്പോൾ അവന്റെ മുഖത്ത് ഉണ്ടായ വികാരം . ഹൊ .
'എന്റെ ഒറ്റപാലത്തെ ചിറ്റപ്പാ !!! ബേക്കറിയിൽ എന്നും വരുന്ന ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന രജനി ഇചിച്ചതും മേശൻ പണിയ്ക്ക് പോകുന്ന സുകുമാരനണ്ണന്‍ ഇചിച്ചതും ഷാർജ ഷേക്ക് എന്നത് പോലെ ഞാൻ മാനത്ത് കണ്ടത് ഇവൻ ഇന്ദ്രന്റെ മണിയറയിൽ കണ്ടു '
" നീ ഇപ്പോഴേ വീട്ടിൽ പൊയ്ക്കോ ,ഞാൻ നേരത്തെ വരാൻ നോക്കാം ,എന്തായാലും നീ ഇന്നു വീട്ടിൽ കാണുമല്ലോ ,എന്ന് അല്ലെങ്കിൽ നമുക്ക് നാളെ രാവിലെ കാണാം  " അവനെ ഞാൻ പറഞ്ഞു വിട്ടു .


പിന്നെ ബേക്കറിയിൽ എന്റെ ഒരു ബഹളം ആയിരുന്നു.ഡ്രിങ്ക്സ് കലക്കിയിട്ടു ഒഴിക്കുന്ന കുപ്പി എടുത്തു അതിന്റെ കഴുത്ത് പയ്യെ തടവി ,എന്റെ മനസ്സിൽ ഷക്കീല ചേച്ചി ആയിരുന്നു. ചേച്ചി....ഇന്നു ഞാനും ചേച്ചിയെ കാണും ,ഒരു പാട് നാളത്തെ മോഹം ആണ്‌ ,പോസ്റ്ററിലെല്ലാം ചേച്ചിയും ചേച്ചിയുടെ വലിയ ...???  ...കണ്ണുകളും കണ്ടു മനസ്സ് തൃപ്തി അടഞ്ഞിട്ടെ ഉള്ളു.ഇന്നു ആ ക്ഷീണം ഞാൻ തീർക്കും .ജഗതി പറയും പോലെ ' ഇന്നു കുറെ വെളിച്ചെണ്ണയും പഞ്ചാരയും ഒഴുകും'. അളിയാ മനു നീ ആണെടാ എന്റെ മുത്ത്‌.ഛെ ! അവൻ വന്നപ്പോൾ ഒരു ലൈം ജൂസും മുട്ട പഫ്സും കൊടുക്കാൻ ഉള്ളത് ആയിരുന്നു.നാളെ ആകട്ടെ എല്ലാം ശെരി ആക്കാം.
അച്ഛനോട് പണ്ടേ ഞാൻ പറഞ്ഞതാ അച്ഛാ ..അച്ഛന്‍ ഒരു ബേക്കറി തുടങ്ങു എന്നു.അങ്ങനെ ആണെങ്കിൽ എനിക്ക് നേരത്തെ പോകമായിരുന്നല്ലോ .എന്നെ മുതലാളി നേരത്തെ വിട്ടില്ല .അല്ലെങ്കിലും അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,ശമ്പളം അങ്ങേരക്ക് ഞാൻ അല്ലല്ലോ കൊടുക്കുന്നത്.അങ്ങേരു ആണല്ലോ എനിക്ക് തരുന്നത്. മുതലാളിത്വം അടക്കി വാഴുന്നു.ഹം ..എല്ലാം അടിച്ചമർത്തണം.അങ്ങനെ ഞാൻ എന്നത്തേയും പോലെ വീട്ടിലേയ്ക്ക്.


ബസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ ജംഗ്ഷനിൽ ഇരിയ്ക്കുന്ന എന്റെ കൂട്ടുകാർ എന്തോ പറഞ്ഞു ചിരിയിക്കുന്നു.എന്നെ കണ്ടപ്പോൾ ആ ചിരിയുടെ അളവ് കൂട്ടി.ഞാൻ എന്നെ മുഴുവനായിട്ട് നോക്കി
'ഹേ കുഴപ്പം ഒന്നും ഇല്ല്ലല്ലോ! പിന്നെ എന്താ ഇവന്മാർ ഇങ്ങനെ കിടന്നു കിണിക്കുന്നത്.
"അനിയാ നമുക്കും നിന്റെ വീട്ടിലെ പോലത്തെ ഒരു സിഡി പ്ലയെർ ഒപ്പിച്ചുതരമോ? അവർ .
എനിക്ക് ഒന്നും മനസിലാകുന്നില്ല .അവരോടു കാര്യം തിരക്കാൻ അവരുടെ അടുത്ത് ചെന്നതും ലൈബ്രറിയിൽ നിന്നും കണ്ണൻ ഇറങ്ങി വന്നു.എന്റെ വീടിന്റെ അപ്പുറത്തെ എന്റെ കൂട്ടുകാരൻ കണ്ണൻ . അവന്‍ എന്നെ കണ്ടതും എന്റെ മുതുപുളക്കെ രണ്ട് അടിയും ..പിന്നെ ഒന്നും പറയണ്ട ...
'"എടാ പന്ന *%%%$$#@!^^~*&*&*%^%^%^%&^^^#$$%##$ നിന്റെ ഒരു സിഡി പ്ലയെർ ,എല്ലാ കോപ്പും ഞാൻ എടുത്തു എറിയും ,പറഞ്ഞില്ല എന്നു വേണ്ട @$@^^&%^% മോനെ '" കണ്ണൻ ...
'തള്ളെ ഇതു എന്തെര് ,എന്ത് പറ്റിയെടാ ' കണ്ണൻ ഇടിച്ചു കലക്കിയ മുതുകും തടവി കൊണ്ട് അവനോടു തന്നെ ചോദിച്ചു.ഇവന്മാർ അവിടെ കിടന്നും ഇരുന്നും പിന്നെ എന്റെ തോളിൽ ചാഞ്ഞു കിടന്നും ചിരിച്ചു മറിയുന്നു.എന്തോ സീരിയസ് ആയി നടന്നിട്ടുണ്ട്.എട്ടിന്റെ പണി കിട്ടിയത് കണ്ണന് ആണെന്ന് തോനുന്നു.പക്ഷേ അതിനു എന്നെ എന്തിനു ഇവൻ ഇങ്ങനെ ചീത്ത വിളിച്ചു അടിയ്ക്കണം.ഒന്നുമില്ലെങ്കിലും പണ്ട് പറിങ്ങണ്ടി പറിയ്ക്കാൻ കൂടെ പോയത് അല്ലെ ഞാൻ ( ആ കഥ പുറകെ വരുന്നുണ്ട്  ) .കണ്ണൻ സംഭവം വിവരിച്ചു തന്നു.അതുകേട്ടപ്പോൾ എനിക്ക് പോലും ചിരി വന്നു( ഞാൻ കുറച്ച സീരിയസ് ആയതു കൊണ്ട് ചെറിയ തമാശകൾക്ക് ചിരിക്കാറില്ല   )
.


.....സംഭവം ......

അന്നത്തെ സന്ധ്യ സമയം അച്ഛനും അമ്മയും അമ്പലത്തിൽ പോയി.ചേട്ടൻ കടയിൽ നിന്നു വരാൻ താമസിയ്ക്കും. ഒരുത്തൻ നേരത്തെ വീട്ടിൽ വന്നല്ലോ .മനു. ആരും വീട്ടിൽ ഇല്ലാത്ത കൊണ്ട് അവനു ഒരു പൂതി.കൈയിൽ ഇരിയ്ക്കുന്ന സിഡി ഒന്നു കണാൻ . അവൻ സിഡി ഓൺ ആക്കി ഞാൻ ഊരിയിട്ടിരുന്ന കേബിൾ അവൻ തിരക്കി പിടിച്ച് ടീവിയിൽ കുത്തി .അവന്‍ കറക്റ്റ് കുത്തിയത് അന്റിനയിൽ കുത്തുന്ന കേബിൾ ആയിരുന്നു.എന്ത് നല്ല പയ്യനാണെന്ന് നോക്കണേ .ഇനി കഥ നടന്നത് കണ്ണന്റെ വീട്ടില്‍ ആയിരുന്നു .സമയം 7 മണി.ദൂരദർശനിൽ വാർത്ത‍ സമയം.കണ്ണന്റെ വീട്ടുകാർ എല്ലാവരും ഉണ്ട് ടീവിയുടെ മുന്നിൽ.അവന്റെ വലിയച്ചൻ (അദേഹം സ്കൂളിലെ സാർ ആണ്‌ ) ടീവി ഓൺ ആക്കിനോക്കിയപ്പോൾ ടീവിൽ സിനിമ നടക്കുന്നു.ഇതു എന്ത് പറ്റി എന്നു.വാർത്ത‍ സമയത്ത് സിനിമ.എന്നു എന്തെങ്കിലും പ്രത്യേകത കാണും അതായിരിക്കും.എന്തായാലും അവർക്ക് സന്തോഷം ആയി.കേബിൾ സർവീസ് ആ കാലത്ത് നമ്മുടെ അവിടെയൊന്നും ഇല്ലായിരുന്നു.ഞാറാഴ്ച ദൂരദർശനിൽ വൈകുന്നേരം നാലു മണിയ്ക്കുള്ള സിനിമ ആണ്‌ ആകെ ഉള്ള ആശ്വാസം .അത് കൊണ്ട് എന്നു സിനിമ കാണിച്ചപ്പോൾ സന്തോഷം എല്ലാവർക്കും.
' പുതിയ നടനും നടിയും ആണെന്ന് തോനുന്നു,ആരെയും പരിചയം ഇല്ല ' : കണ്ണന്റെ വലിയച്ചൻ
എല്ലാവരും കുട്ടികൾ മുതൽ വലിയവർ വരെ തലകുലുക്കി.
അപ്പോൾ ആണ്‌ കണ്ണൻ എവിടെയൊക്കെയോ കറങ്ങിയിട്ട് വീട്ടിൽ കേറി വന്നത്
"എടാ കണ്ണാ ഇന്നു ടീവിയിൽ സിനിമ ആണെടാ " : വലിയച്ചൻ
കണ്ണനും നോക്കിയപ്പോൾ ശെരി ആണ്‌ സിനിമ നടക്കുന്നു.എന്തായാലും കണ്ടുകളയാം .അവനും അവിടെ ഇരുന്നു കണ്ടു തുടങ്ങി. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നായകൻ ഒരു പെണ്ണിനേയും കൂട്ടി റൂം കതകടച്ചു.പിന്നെ പയ്യെ പയ്യെ ,
'"എന്റെ അതിപ്പാറഅമ്മച്ചിയെ "' കണ്ണൻ ഒരു നിലവിളി . കണ്ണൻ മനസിലായി അനിയന്റെ വീട്ടിൽ സിഡി ഇട്ടു.അതും ഈ സിഡി. ഓഫ്‌ ചെയ്യാൻ റിമോട്ട് നോക്കിയിട്ട് കാണുന്നില്ല .കണ്ണൻ ഓടി പോയി ടീവിയുടെ മുന്നില്‍ പോയി നിന്നു ,ടീവിയിൽ നിന്നും പല അപശബ്ദങ്ങളും കേൾക്കുന്നു ,വീട്ടിലെ പിള്ളേരും എല്ലാവരും ടീവിയിൽ എത്തി നോക്കാൻ പാട് പെടുന്നു.

അവസാനം കണ്ണൻ എങ്ങനെയെങ്കിലും ടീവി ഓഫ്‌ ആക്കിയിട്ടു എന്റെ വീട്ടിലേയ്ക്ക് ഓടി.അവിടെ ചെന്നപ്പോൾ വീട് അകത്തു നിന്നും കുറ്റി ഇട്ടിരിയ്ക്കുന്നു.
" അനിയ ,എടാ അനിയാ ,കഴുവേറി ..." അവൻ നീട്ടി വിളിച്ചു .
പയ്യെ കതകു തുറന്നു ഇറങ്ങി മനു .
" മനു നീ ആയിരുന്നോ , നീ എപ്പോൾ വന്നു ,അനിയന്‍ എവിടെയാട ? കണ്ണൻ
'അവൻ വന്നില്ല എന്താടാ കാര്യം ' മനു
അവനു അറിയില്ലാലോ അവൻ കണ്ടു കൊണ്ട് ഇരുന്ന സിനിമ വേറെ പലരും ലൈവ് ആയിട്ടു കണ്ടുകൊണ്ടു ഇരുന്ന കാര്യം.
'പന്ന കഴുവേറി മോനെ ,@%%*^^&൮൯^&%^%^ മോനെ ., ഒരു ഒണ്ടാക്കിയ പരിപാടി കാണിക്കല്ലേ. ഇനി നീ സിഡി ഓൺ ആക്കിയാൽ നിന്നെയും സിഡിയും പിന്നെ ഈ ലോകത്ത് കാണില്ല, ആ അനിയൻ ഇങ്ങുവരട്ടെ ഇന്നത്തോടെ അവന്റെ സിനിമ കാണക്കം ഞാൻ നിർത്തും .' ..കണ്ണൻ
ലെവന് കാര്യം മനസ്സിലായില്ല ,അവസാനം കണ്ണൻ എല്ലാം പറഞ്ഞു കൊടുത്തു....
ഈ സംഭവത്തിന്റെ പ്രതിഫലനം ആയിരുന്നു എന്റെ മുതുക് പുളക്കെ കണ്ണന്റെ ഇടി കിട്ടിയത് . മുതുക് കലങ്ങി ഒരു പരുവമയെങ്കിലും എനിക്കും അത് കേട്ടിട്ട് ചിരി സഹിക്കാൻ വയ്യ.മറ്റുള്ളവർ എന്റെ തോളിൽ തല ചാരി ചിരിയ്ക്കുന്നു ഞാൻ കണ്ണന്റെ തോളില്‍ തല വച്ചു ചിരിച്ചു മറിഞ്ഞു.
" കണ്ണാ നിന്റെ വീട്ടില്‍ എന്താ ഇപ്പോള്‍ സ്ഥിതി ?" ചിരി സഹിക്കാൻ വയാതെ ഞാൻ ചോദിച്ചു.
അപ്പോൾ അവിടെ നിന്ന പ്രേമൻ പറഞ്ഞു
" എടാ അനിയ കണ്ണന്റെ വലിയച്ചൻ ടീവി എടുത്തു റൂമിൽ കൊണ്ട് വച്ചു ഓൺ ചെയുതു വച്ചിരിയ്ക്കുകയ്യ ചിലപ്പോൾ നിന്റെ വീട്ടിൽ ഇനിയും സിഡി ഇട്ടാലോ എന്നു കരുതി ,ചിലപ്പോൾ ബിരിയാണി കൊടുത്താലോ എന്നു വിചാരിച്ച് കാണും ,ഹ ഹ ഹ ഹ ഹി ,"
അത് കേട്ട് ദേഷ്യത്തിൽ നിന്ന കണ്ണൻ പോലും ചിരിച്ചു,പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടാലോ.!!!.......അനിയൻ........

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

അണ്ടി....അണ്ടിയെ...അണ്ടിപരിപ്പെ....


അണ്ടി ,അണ്ടി . അണ്ടിയെ .....
പത്തു മണിയ്ക്ക് പഴിഞ്ഞിയുടെ കൂടെ കഴിച്ച ഇന്നലത്തെ മീന്റെ മുള്ള് ഈർക്കിൽ കൊണ്ട് കുത്തിയിളക്കി ഇന്നലത്തെ അത്രയും നാറ്റം ഉണ്ടോ എന്നു നോക്കി കൊണ്ട്  ലൈബ്രറി ജംഗ്ഷനിൽ  ഇരിയ്ക്കുമ്പോൾ ആണ്  ഈ വിളി കേൾക്കുന്നത്.കേട്ട പാടെ എന്താ, ആരാ എന്നു നോക്കാതെ ഞാൻ പെട്ടന്ന് എണീറ്റ്‌ മടക്കി കുത്തിയിരുന്ന കൈലി അഴിച്ചു ഇട്ടു.ഇനി ഞാൻ കാലിന്റെ  മേലിൽ  കാലും വച്ചത് ആരെങ്കിലും കണ്ടിട്ട് ആണെങ്കിലോ? :) ഒന്നാമത് ചെല്ലകിളികളും അവരുടെ യാത്രകൾ സസൂഷ്മം നിരീക്ഷിക്കുന്ന കുളക്കോഴികളും റോഡിൽ കൂടി തേരാ പാര നടക്കുകയാണ്.. (പാഠം 1 .നമ്മൾ എപ്പോഴും നമ്മളെ തന്നെ സൂക്ഷിക്കുക )
"അളിയാ അനിയാ നിനക്ക് അണ്ടിപരിപ്പ് വേണോ ?" 
കൈലിയും താഴ്ത്തിയിട്ടു നിവർന്നു നോക്കിയപ്പോൾ ഒരു ചെറിയ കവറിൽ അണ്ടിപരിപ്പുമായി കണ്ണൻ നില്‍ക്കുന്നു.
' വാട്ട് ദി നോൺസെൻസ് , കള്ളാ കഴുവേറി നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലെ ഇതിനു , മനുഷ്യൻ പേടിച്ചു പോയി , ഒരു സെക്കന്റ്‌ കൊണ്ട് എന്റെ മാനം ചാണക കുഴിയിൽ പോയി.'. ഞാൻ .

"അത് എന്താടാ അണ്ടിപരിപ്പിനെ അണ്ടി അണ്ടി എന്നു അല്ലാതെ ചക്കകുരു ,ചക്കക്കുരു എന്നു പറയാൻ പറ്റുമോട പുല്ലേ" കണ്ണൻ .
 അത് ന്യായം .അവനു ഒരു പോയിന്റ്‌ കൂടുതൽ കിട്ടി 
അലെങ്കിലും എന്റെ കുഴപ്പം ആണ്‌ എന്തെങ്കിലും കേട്ടാൽ വേറെ ഒന്ന് വിചാരിച്ച് കളയും.അത് കല്യാണം കഴിക്കാത്തതിന്റെ കുഴപ്പം ആണെന്ന് പലരും കവാലത്തിൽ(കവിളിൽ)  കൈ കൊണ്ട് കുത്തിയിട്ട് പറഞ്ഞിട്ടുണ്ട് :( . (പാഠം 2 . കല്യാണം പെട്ടന്ന് കഴിക്കുക അല്ലെങ്കിൽ ഇങ്ങനെ പലതും തോന്നും ആളുകളുടെ കൈയിൽ നിന്നും അടിയും കിട്ടും .ബി കെയർ ഫുൾ )
'എവിടെന്ന അളിയാ ഇത്രയും മുഴുത്ത അണ്ടിപരിപ്പ്' ആക്രാന്തത്തോടെ  ഒരു പിടി വാരി വായിൽ ഇട്ടിട്ടു ഞാന്‍  ചോദിച്ചു .
എന്താ എന്നു അറിയില്ല കുട്ടികാലം മുതലേ എനിക്ക് ഒരു അസുഖം ഉള്ളതാ " തിരിച്ചു കടിക്കാത്ത എന്ത് ആഹാര സാധനം കണ്ടാലും ഒരു ആക്രാന്തം 5 മിനിറ്റ് മുൻപ് കഴിച്ചാലും എന്തെങ്കിലും കണ്ടാൽ അതെല്ലാം തിന്നാൽ ഒരു ആവേശം .എന്തെ ഇങ്ങനെ? അമ്മ എന്നെ ഒരു പാട് ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി .പിന്നെ എന്നെ കാണുമ്പോൾ എന്താ എന്തോ അവിടെ ഉള്ള മരുന്ന് വരെ ഡോക്ടർ ഒളിപ്പിച്ചു വയ്ക്കുന്നു. വിശപ്പുള്ള മനുഷനു ഒരു വിലയും ഇല്ല ഈ നാട്ടിൽ :( 
അതുകൊണ്ട് ആണ്‌ ഞാൻ ഗൾഫിൽ പോയത്.ഹി ഹി അവിടെ ആകുമ്പോൾ ഇഷ്ടം പോലെ കുബ്ബൂസ്  കിട്ടുമല്ലോ :) .
 ' ഇന്നലെ അളിയാ ഗൾഫിൽ നിന്നും വന്നെടാ . അളിയൻ കൊണ്ട് വന്നതാ . നീയും വന്നാലോ ഗൾഫിൽ നിന്നും ഒരു അണ്ടി എങ്കിലും കൊണ്ട് വന്നോ? കണ്ണൻ .
ഞാൻ ഗൾഫിൽ നിന്നും വന്നിട്ട് ഒരു ആഴ്ച ആയി.
വാട്ട് ദി നോൺസെൻസ്  , അവനു എന്റെ സ്നേഹത്തെക്കാൾ വലുത് അവനു  വെറും ഒരു അണ്ടി ആണ്‌ .
'അളിയാ അണ്ടിപരിപ്പ് വാങ്ങാൻ പൈസ വേണം അത് പിന്നെ പൈസ ഈ കൂട്ടുകാരൻ വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്നത് അല്ല .നിന്നെയൊക്കെ അണ്ടിപരിപ്പ് തീറ്റിപ്പികാം എന്നു  നേർച്ച   എന്നിക്ക് ഇല്ലട !' ഞാൻ .
' ഓഹോ ! മതി @#%%&&&&&&& നീ ഇനി ഇതു  തിന്നണ്ടാ .കണ്ണൻ .
തള്ളെ അവൻ സീരിയസ് , അവൻ പോയാല്‍  ആ കവർ  അണ്ടിയ്ക്ക് കാത്തിരിയ്ക്കുന്ന എന്റെ വയറിനോട് ഞാൻ എന്ത് അനശ്വ ..അന്സി.. ചെ.. പുല്ല്.. 'ആൻസ്വർ'  നല്‍കും. നാക്കും വഴങ്ങുന്നില്ല .
'അളിയാ അളിയാ ഒരു തമാശ പറയാനും പറ്റിലെ .അവന്റെ കൈയില്‍ നിന്നും അണ്ടിപരിപ്പ് മുഴുവൻ പയ്യെ കൈയിൽ ആക്കിയിട്ടു അവന്റെ അണ്ടിപരിപ്പ് തൊട്ടു....അവൻ കൊണ്ട് വന്ന അണ്ടി പരിപ്പ് തൊട്ടു ഞാൻ സത്യം ചെയ്തു
"ബി ഹാപ്പി അളിയാ അടുത്ത തവണ ഞാൻ വരുമ്പോൾ ഇവിടെ ഒരു ലോഡ് അണ്ടി ഇറക്കും മുഴുവൻ നിനക്ക് തന്നെ .കടയിൽ കിട്ടിയില്ലെങ്കിൽ അറബിയുടെ അണ്ടിപരിപ്പ് എങ്കിലും കൊണ്ട് വരും " ഞാൻ 
" അറബിയുടെ അണ്ടിപരിപ്പോ ? കണ്ണൻ
'നീ പുളിച്ച കോമഡി അടിക്കലെ :^ അറബിയുടെ അണ്ടി തോട്ടത്തിൽ നിന്നും നേരിട്ട് പറിച്ചു കൊണ്ട് വരും എന്നു .ഒരു പിടി അണ്ടിപരിപ്പ് വായിൽ ഇട്ടു പശുവിനെ പോലെ ചവച്ചു കൊണ്ട് ഞാൻ പറഞ്ഞു.
എന്താ രസം അണ്ടിയും  ചവച്ചു കൊണ്ട് റോഡില്‍ പോകുന്ന പെണ്ണുങ്ങളെ നോക്കാൻ . 
ദാ വരുന്നു കോവാലൻ അണ്ണനും വെട്ടുകിളി കുറുപ്പും ,ആടി ആടി ആണലോ വരവ് രാവിലെ  തുടങ്ങിയോ ഇവർ .ഇവർ ബസ്‌ കേറി ആറ്റിങ്ങലിൽ പോയപ്പോഴും  ഞാൻ ഇവിടെ ഇരിക്കുകയിരുന്നു .
"ബ്ലൂടി കണ്ട്രി ഫെലോസ്"  എന്നെ വിളിച്ചിരുന്നെങ്കിൽ ഞാനും കൂടി അവരോടു ആടി കളിയ്ക്കാൻ കാണില്ലയിരുന്നോ! 
കോവാലൻ അണ്ണന്റെ കാരിയം പറയതിരികുന്നത നല്ലത് 
 ഡെയിലി അടിച്ചു പൂസായി രാത്രി വീട്ടിൽ ബഹളം ആണ്‌ .അണ്ണന്റെ  സ്വന്തം ഭാര്യ  തങ്കമണി ചേച്ചി അതിനെക്കാൾ ബഹളം ആണ്‌.ഈ ബഹളം ആ പഞ്ചായത്തിൽ മുഴുവൻ അലയടിയിക്കും. തങ്കമണി ചേച്ചിയെയും വയറ്റിൽ കിടക്കുന്ന ചാരായവും ഒരു പോലെ കണ്ട്രോൾ  ചെയ്യുന്ന കോവാലൻ അണ്ണൻ ആണ്‌ കേരളത്തിന്റെ അഭിമാനം.
ഒരു ദിവസം രാത്രി അവിടെ അടിയും ബഹളവും 
"നിങ്ങൾക്ക് പോയി ചത്തുകൂടെ "? കലിതുള്ളി കൊണ്ട് തങ്കമണി ചേച്ചി 
'വാട്ട് എ ഷെയിം,വെള്ളമടിച്ചിട്ട്  രാത്രി അവളുടെ മേലെ കുതിര കേറുന്നതും പോര എന്നോട് ചാകാനോ?  
കെ പി സി സി യില്‍ നിന്നും പുറത്താക്കിയ മുരളീധരനെ പോലെ വീട്ടിൽ നിന്നും ചാടി ഇറങ്ങി കോവാലൻ അണ്ണൻ  വിളിച്ചു പറഞ്ഞു.
'ഞാൻ ചാകാൻ പോകുന്നെ നാട്ടുകാരെ '
പുതിയ മലയാളവാക്കുകൾ(  കു, പു , ആ ,ത ഇവ ചേർന്ന നല്ല പുളിച്ച ....) മിക്കതും ഞാൻ പഠിക്കുന്നത്  ഇവരുടെ അടികൾ നടക്കുമ്പോൾ ആണ്‌.എന്താ ഭാഷ ശുദ്ധി എന്താ സംഗതികൾ .ആഹാ. അതും കേൾക്കാൻ കാതോർത്തു ഇരുന്ന  എന്റെ കന്നോടത്തിൽ .. കർണ്ണപോടാ ...ചെ..കർണ്ണപുടത്തിൽ(ശെരി  ആയി) കോവാലൻ അണ്ണൻ ചാകാൻ പോകുന്നത്  കേട്ടത്.  
മലയാളത്തിന്റെ ഭാഷഗുരുവിനെ നശിപ്പികുമോ ഈ സമൂഹം 
ഓടി പിടിച്ച് അവിടെ ചെന്നപ്പോൾ ചെറിയ ആൾക്കുട്ടം ഉണ്ട്.അതിന്റെ ഇടയിൽ നിന്നും അശരീരി പോലെ കോവാല അണ്ണന്റെ  വാക്കുകൾ
'കടി മൂക്കാ ..കടി ...'
'വാട്ട് ദി നോൺസെൻസ് ,ഈശ്വര , അത് ഏത് മൂക്കാ !! മൂക്ക് കടിച്ചാൽ ചാകുമോ?എനിക്ക് ആകെ കണ്പ്യ്യ്‌ ..കണ്പീ ...പുല്ലു .ചെ.. കൺഫ്യുഷന്‍ . ഹൊ !
ആളുകളെ  മാറ്റി ഞാൻ നോക്കിയപ്പോൾ ....
കോവലനണ്ണൻ താരയിൽ [ചെറിയ മണ്ണ് മതിൽ) പണ്ടെങ്ങോ ഏതോ എലി ഉണ്ടാക്കിയ പൊത്തിൽ കൈ ഇട്ടു കൊണ്ട് ആജ്ഞാപിക്കുന്നു.
" കടി മൂക്കാ.. കടി ...എന്നെ കടിച്ചു കൊല്ലു നീ ...
അപ്പോൾ ആണ് എന്റെ  തലയിൽ വെട്ടം വീണത് 
'കടി മൂർഖൻ പാമ്പേ ..കടി ...ഇതാണ് കവി ഉദേശിക്കുന്നത്  'ബട്ട് ....അമ്രത് തലയിൽ ഇരിക്കുന്നത് കൊണ്ട്  മൂർഖൻ ' വെറും മൂക്കായി പുറത്തേയ്ക്ക് വരുന്നുള്ളൂ. :) 
'പിന്നെ ഇയാൾ വിളിച്ചാൽ മൂർഖൻ വന്നു കടിക്കാൻ ഇയാളുടെ അളിയൻ അല്ലെ , ചിലപ്പോൾ  മൂർഖൻ ഉണ്ടെങ്കില്‍ തന്നെ  അത് ഇപ്പോൾ അതിന്റെ വീട്ടിലെ അടുക്കള വഴി രക്ഷപെട്ടുകാണും .അതിനു അറിയാം അതിനെക്കാൾ വിഷം ഉള്ള പാമ്പിനെ കടിച്ചാൽ അത് ചത്ത്‌ പോകും എന്നു.
"അളയിൽ ഉള്ളതിനേക്കാൾ വലുതാ പുറത്തുള്ളത് എന്നു പറഞ്ഞപോലെ ."ഇതൊക്കെ ആണ്‌ കോവലനണ്ണൻ.
 ( പാഠം 3.ആരെങ്കിലും പാമ്പു കടിച്ചേ മരിക്കു എന്നു തീരുമാനിക്കുകയാണെങ്കിൽ  ആദ്യം ഒരു പാമ്പിനെ പിടിച്ച്  അളയിൽ ആക്കിയിട്ടു  കൈ ഇടുക . നോട്ട് ദി പോയിന്റ്‌ )
ഓർമയുടെ ഏടുകൾ എടുത്തു മാറ്റിയപ്പോഴേയ്ക്കും കോവലനണ്ണൻ വീട് എത്തി കാണും .
'ചെ . അണ്ടിപരിപ്പ് കൈയിൽ ഇരിക്കുമ്പോഴാണ്   ഒരു കോവലനണ്ണൻ..വീണ്ടും എന്റെ ശ്രദ്ധ കൈയിൽ ഇരിക്കുന്ന കവറിൽ ആയി .
'അനിയാ ..'എടാ അനിയാ.."
ആരുടെയെ സ്നേഹത്തോടെ ഉള്ള വിളി കേട്ട് ആണ്‌ ഞാൻ അണ്ടികവറിൽ നിന്നും തല പൊക്കിയത്.
'ജംഗ്ഷനിലെ  സീനിയർ ബാച്ചിലെ സുരേഷ് അണ്ണൻ '!!!.
അണ്ണൻ അടുത്തത് എന്താ ചോദിക്കാൻ പോകുന്നത് എന്താ എന്നു എനിക്ക് അണ്ണന്റെ  മുഖം കണ്ടപ്പോള്‍ മനസിലായി .അതിനു മുൻപേ ഞാൻ അങ്ങോട്ട്‌ പറഞ്ഞു 
" അണ്ണ  വിഷമിക്കണ്ട നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കില്ല ..  ഉടനെ ഞാൻ തിരിച്ചു പോയ്ക്കോളം .
ഈ നാട്ടുകാർക്ക് " എന്നാ  തിരിച്ചു പോകുന്നത് " എന്നു  ചോദിക്കാൻ ഉള്ളോ? ഒരു ഗൾഫുകാരൻ വന്നു ഇറങ്ങിയാൽ അവനു സുഖം ആണോ  എന്നു ആർക്കും അറിയണ്ട , അവൻ എപ്പോൾ തിരിച്ചു പോകും അത് അറിഞ്ഞാല്‍ മതി  .ഈ നാട്ടുകാരുടെ നെഞ്ചത്ത്‌ കൂടി ആണോ ഗൾഫുകാരൻ നടക്കുന്നത് .ചുമ്മാ അല്ല ഈ നാട് നന്നാവാത്തത്. :)
ചോദ്യത്തിന് മുമ്പേ ഉത്തരം കിട്ടിയ സന്തോഷത്തിൽ അണ്ണൻ എന്റെ കൈയിൽ ഇരുന്ന ബാക്കി അണ്ടിപരിപ്പ് വാങ്ങി വായില്‍ ഇട്ടു കൊണ്ട്  നടന്നു നീങ്ങി അടുത്ത ഗൾഫുകാരനേയും തേടി.
 ( പാഠം 4. ഇതില്  വലുതായിട്ട് ഒന്നും ഇല്ല പഠിക്കാൻ ..പിന്നെ നിന്നെയൊക്കെ ഞാൻ പാഠം  പഠിപ്പിചില്ലെങ്കിൽ എന്റെ തലയിൽ കൂടി ട്രെയിൻ ഓടിയാലോ . പിന്നെ പഠിക്കണം എന്നു മോഹം ഉണ്ടെങ്കിൽ പറയാം ആരെങ്കിലും അടുത്ത് വന്നാല്‍ കൈയിൽ ഉള്ള അണ്ടി പരിപ്പ് ഒളിച്ചു വയ്ക്കുക. അല്ലെങ്കിൽ ആരെങ്കിലും അത് വായിൽ ഇട്ടുകൊണ്ട്‌ പോകും. :( )
'അളിയാ കണ്ണാ നിന്റെ അളിയൻ  ഇത്രയെ കൊണ്ട്      കൊണ്ടുവന്നത് ഉള്ളോ? ഞാൻ 
'@#%^&&^&(*((((^%^%$^ മോനെ നിനക്ക് ഇതു കൊണ്ട് തന്ന എന്നെ  പറഞ്ഞാൽ മതി ' കണ്ണൻ 
'ഹൊ ! എന്താ സുഖം ആഹാരം കഴിച്ചിട്ട് ഏമ്പക്കം ഇടുമ്പോൾ  ഉണ്ടാകുന്ന  ഒരു പ്രത്യേക സുഖം അവന്റെ  വായിൽ നിന്നും അത് കേട്ടപ്പോൾ എനിക്ക് കിട്ടി.
"നിനക്ക് എന്താടാ ഈ അണ്ടിപരിപ്പിനോട് ഇത്ര മോഹം.പണ്ട് ഓർമയുണ്ടോ  പറിങ്ങാണ്ടി(കശുവണ്ടി)  പറിക്കാന്‍ പോയത്? അനിയാ നിനക്ക് ഓർമ്മയുണ്ടോ? "കണ്ണൻ .
'ഹൊ ! വാട്ട് ദി നോൺസെൻസ് ! ഓർമ്മയുണ്ടോ എന്നു! അണ്ടി പറിക്കാൻ പോയ എന്റെ കുണ്ടി അച്ഛൻ അടിച്ചു പൊളിച്ചു .എപ്പോഴും അത് ഓർമിയ്ക്കുമ്പോൾ എവിടെയൊക്കെയോ നീറി കേറുന്നു.
.......................................................................................................................
ഞാനും കണ്ണനും ഫ്ലാഷ് ബാക്കിലെയ്ക്ക്  ...ഡിംഗ് ഡിംഗ് ..ബ്ലൌം ബ്ലോമം (ഫ്ലാഷ് ബാക്ക് മ്യൂസിക്‌)
നമ്മൾ രണ്ട് പേരും ഫ്ലാഷ് ബാക്കിൽ ചെന്ന് ഇറങ്ങി 
"എന്താടാ അനിയാ ഇവിടെ മുഴുവൻ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണലോ? കണ്ണൻ 
'അതാടാ ഞാനും നോക്കുന്നത് നമ്മൾ മാത്രമേ കള്ളറിൽ ഉള്ളു ,ദാ നമ്മുടെ മുന്നേ പോകുന്ന  അണ്ണനോട് ചോദിയ്ക്കാം ' .ഞാമ്  
 'അണ്ണാ നില്ല് അണ്ണാ ,നമ്മൾ പണ്ട് അണ്ടി പറിയ്ക്കാൻ വന്ന വര്‍ഷം ഇതു തന്നെ ആണോ?ഞാൻ .
അണ്ണൻ തിരഞ്ഞു .
എന്റെ ലോകനാർകാവിലമ്മേ..പ്രേംനസീർ അല്ലെ അത് .. തന്നെ തള്ളെ .. ..ഫ്ലാഷ് ബാക്ക് കണ്ട കാലം മാറി പോയോ ?
നമ്മൾക്ക് ഫുള്‍ കൺഫ്യുഷൻ ആയി .  
' അ,ആ .. ഞ്ഞിങ്ങൾക്ക് ആ അ  എന്ത് വേണം ,മടിയ്ക്കാതെ പറയു .' നസീർ 
നമ്മൾ  പയേ പയ്യെ കാര്യം  പറഞ്ഞു .
"നമ്മൾ രണ്ടായിരത്തിപതിനൊന്നിൽ റോഡിൽ ഇരുന്നു അണ്ടി തിന്നുകയിരുന്നു അപ്പോൾ ഈ കണ്ണൻ എന്നോട് പണ്ട് അണ്ടി പറിയ്ക്കാൻ പോയ  ഫ്ലാഷ് ബാക്ക്  ആലോചിക്കാൻ പറഞ്ഞു .അങ്ങനെ വന്നതാ അക്കാ ..സോറി .ഇക്കാ.. "ഞാൻ 
 പെട്ടന്ന് രണ്ട് മൂന്നു പേര്‍ നസീറിന്റെ  പിറകിൽ എത്തി 
" അടൂർഭാസി ,ഉമ്മർ ,സത്യൻ "
അവർ ഒരുമിച്ച് ചോദിച്ചു
" എന്താ നസു ? ആരാ ഈ  രണ്ട് കള്ളർ ഉള്ള പയ്യന്മാർ ?ഇവർക്ക്  എന്ത് വേണം ഇവിടെ?

നസീർ  അളിയൻ ..ച്ചെ .ചെ. നസീർ ഇക്ക അവരോടു സംഭവം പറഞ്ഞു .

ഇതു കേട്ടതും അവരുടെ മുഖം ഉമ്മൻചാണ്ടിയെ കണ്ട വിസ്സിനെ  പോലെ ആയി.
"പ്ഫാ .കഴുവേറികളെ ! ഓടിയ്ക്കോ ഇവിടെ നിന്നും.... ,സ്വന്തം അണ്ടിപരിപ്പ് നമുക്ക് ഇവിടെ നോക്കാൻ വയ്യ അപ്പോള്‍ ആണ്‌  രണ്ടായിരത്തിപതിനൊന്നിൽ നിന്നും പറിങ്ങണ്ടി പറിച്ച  കഥയുമായി വന്നിരിയ്ക്കുന്നത് "
നമ്മൾ ഓടി ഫ്ലാഷ് ബാക്ക് വന്ന ഗുഹയിൽ .അതിൽ അകത്തു കേറി ഇടത്തോട്ടു ഓടി .വീണ്ടും എവിടെയോ എത്തി ..
ഭാഗ്യം അവിടെ മുഴുവൻ കള്ളർഫുൾ.
"അളിയാ നോക്കിയേ സോമനും സുകുമാരനും അടികൂടുന്നു ." കണ്ണൻ 
ഹാവു! കണ്ണാ അപ്പോൾ നമ്മൾ എത്തിയെടാ..കണ്ണാ  ചിങ്കു ..ചക ...ചക . ഞാൻ .
 അങ്ങനെ നമ്മുടെ പറിങ്ങണ്ടി കഥ നടക്കുന്ന കാലത്തിൽ എത്തി.( പാഠം 5
.പണ്ടത്തെ നായികമാരെ ആലോചിച്ചു കൊണ്ട് ഫ്ലാഷ് ബാക്ക് കാണാൻ ശ്രമിക്കരുത് .അവിടെ എപ്പോഴും പീഡിപ്പിക്കാൻ ഉമ്മറും അങ്കം വെട്ടാൻ നസീറും സത്യനും ഉണ്ടെന്നു ആലോചിക്കുക)
...........................................ഫ്ലാഷ് ബാക്ക്  തുടങ്ങുന്നു( പാണൻ പറഞ്ഞ പറിങ്ങണ്ടി കഥ)..........
എന്റെ വീടിനോട് ചേർന്നാണ്  കണ്ണന്റെ  വീട്.എന്നേക്കാൾ രണ്ട് വയസു ഇളയത് .എന്നാലും അങ്ങോട്ടും ഇങ്ങോട്ടും വട .. പെട .... ചെ സോറി വാടാ ..പോടാ ബന്ധം ആയിരുന്നു.കുട്ടികാലം മുതലേ  ഒരുമിച്ചു കളിച്ചു അടികൂടി ചീത്തവിളിച്ചു വളർന്നവർ.
  ഞാൻ അന്ന് ആറിലോ  ഏഴിലോ ആണെന്ന് തോന്നുന്നു.കടകളിലെ കണ്ണാടിചില്ലിൽ  ഇരിയ്ക്കുന്ന സമൂസയും കേക്കും എള്ളുണ്ടയും കണ്ടു കൊതി ഊറിനടന്ന കാലം ..നല്ല സുന്ദരൻ കൊതിയൻക്കാലം .സ്കൂളിന്റെ മുന്നിൽ ഉള്ള രാമു അണ്ണന്റെ കടയിലെ കേക്കിനും സിപ്പപ്പിനും ഡ്രിങ്ക്സിനും ആയിരുന്നു ആ കാലത്ത്  പിള്ളേർക്ക് പ്രിയം.ഒരു കേക്കിനും വെള്ളത്തിനും കൂടി രണ്ട് രൂപ അമ്പതു പൈസ കൊടുക്കണം.
വല്ലപ്പോഴും വീട്ടിൽ വീണു കിടക്കുന്ന കാശ് എടുത്തു വാങ്ങിയ്ക്കും(നിങ്ങൾ വിചാരിക്കുനുണ്ടാകും 'വീണു കിടക്കുന്ന കാശോ?'
പണം കുലുക്കുന്ന മരത്തിൽ നിന്നും വീഴുന്നു എന്നു നിങ്ങൾ വിചാരിയ്ക്കും.അല്ല ..അച്ഛൻ അശയിൽ ഉടുപ്പ് അഴിച്ചിടും,എനിക്ക് പൊക്കം ഇല്ലാതാകൊണ്ട്‌ ഒരു കമ്പ് എടുത്തു ഉടുപ്പില്‍ കുത്തും അപ്പോൾ അതിൽ കിടക്കുന്ന പൈസ താഴോട്ട് വീഴും ,അത് ഞാൻ എടുക്കും ,:) )
ഓരോ ദിവസം കൂടും തോറും രാമുഅണ്ണന്റെ കേക്ക് തിന്നാതെ എന്തോ വൈക്ലപ്യം. ഈ അസുഖം ഞാൻ എന്റെ കൂടെ പഠിയ്ക്കുന്ന രതീഷിനോട്‌ പറഞ്ഞു.അവൻ ഭയങ്കര ബുദ്ധി ആണ്‌ ,കുറച്ചു  കാണാൻ ലുക്ക്  ഇല്ല എന്ന  കുറവേ ഉള്ളു .വായിൽ നിന്നും വീഴുന്നത് എല്ലാം നമുക്ക് അടിവേടിച്ചു തരുന്ന ബുദ്ധികൾ ആണ്‌.എനിക്ക് ഇതൊന്നും അറിയണ്ട എനിക്ക് കേക്ക് തിന്നണം ...അവൻ ഒരു ഐഡിയ പറഞ്ഞു തന്നു ...
എടാ ഞാൻ  എന്നും രാമുഅണ്ണന്റെ കേക്ക് തിന്നുനത് നീ കാണുന്നില്ലേ .എങ്ങനെയാ എന്നു അറിയാമോ? രതീഷ്‌.
" നീ നിന്റെ വാ കൊണ്ടലെ തിന്നുന്നെ"? ഞാൻ
'എടാ കോപ്പേ ബുദ്ധി പറഞ്ഞു തരുമ്പോൾ കോമഡി ഒണ്ടാക്കാൻ നില്‍ക്കല്ലേ ..$$ അവൻ ..
ശരിയാ ,ദാനം കിട്ടുന്ന പശുവിന്റെ ബുദ്ധി എണ്ണി നോക്കരുത് എന്നാ  തിരുവിതാംകൂർ രാജകുടുംബത്തിൽ പിറന്ന എന്റെ കാരണവന്മാർ എന്നോട് പറഞ്ഞിട്ടുള്ളത്.:)
ഹൊ ! അവന്റെ ദേഷ്യം മാറ്റാൻ അവന്റെ കഷത്തിൽ ഇക്കിളി ആക്കി ഊപാടുവന്നു
( പാഠം 6 . ആരെങ്കിലും സീരീസ്‌ ആയി ബുദ്ധി പറഞ്ഞു തരുമ്പോൾ  അവനോടു തന്നെ നമ്മൾ ഒണ്ടാക്കിയ കോമഡി അടിയ്ക്കരുത്.)
അവസാനം അവൻ പറഞ്ഞുതന്നു.
" എടാ അളിയാ ഞാൻ എന്നും വീട്ടിൽ നിന്നും  ആരും അറിയാതെ പറിങ്ങണ്ടി എടുത്തു കൊണ്ടുവരും.എന്നിട്ട് അത് പറിങ്ങണ്ടി വേടിക്കുന്ന കടയിൽ കൊണ്ട് പോയി കൊടുക്കും.പത്തു പറിങ്ങണ്ടി കൊടുത്താൽ രണ്ട് രൂപ കിട്ടും.അങ്ങനെയ ഞാൻ രാമു അണ്ണന്റെ കേക്ക് തിന്നുന്നത് ,ഇപ്പോൾ നിനക്ക് ഗുട്ടൻസ് പിടികിട്ടിയോ?രതീഷ്‌.
"അമ്പട അണ്ടികള്ളാ.. നീ രതീഷ്‌ അല്ലെടാ ഹനുമാൻ ആണെടാ...
കൊള്ളാം നല്ല ബുദ്ധി.
"ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ്" ..അതിന്റെ അര്‍ഥം പിന്നെ ആണ്‌ എനിക്ക് മനസിലായത് .അത് വഴിയെ നിങ്ങൾക്കും മനസിലാകും.
പക്ഷേ പറിങ്ങമരം(കശുമരം) പോയിട്ട് ഒരു ചെമ്പരത്തി പോലും  ഇല്ലാത്ത എന്റെ  വീട്ടിൽ നിന്നും  എങ്ങനെ ഞാൻ അണ്ടി ഒപ്പിയ്ക്കും.
ഞാൻ ഈ അജണ്ട അല്ലെങ്കിൽ ബജറ്റ്  കണ്ണനോട് രഹസ്യമായി  ഡിസ്കസ് ത്രോ  എറിഞ്ഞു പറഞ്ഞു .അവനും കേക്കിന്റെ പകുതി കൊടുക്കാം എന്നു എന്റെ സൈക്കിൾ ടയർ വണ്ടി തൊട്ടു സത്യം ചെയ്തു .ഞാൻ വണ്ടിയിൽ തൊട്ടു സത്യം ചെയ്താല്‍ മാറില്ല.:)
അവനും ഭയങ്കര ബുദ്ധി വന്നെന്നു തോനുന്നു അവനും പറഞ്ഞു ഒരു ഐഡിയ ഈസി ചാർജ് കൂപ്പൺ..
"എടാ അനിയാ നമുക്ക് ആ രണ്ടിൽ പഠിയ്ക്കുന്ന സബീഷിന്റെ അമ്മുമ്മയുടെ പറമ്പിൽ പോകാം. കണ്ണൻ .
'വേണ്ടടാ എനിക്ക് ഇപ്പോള്‍ പോകാൻ തോനുന്നിലാടാ .. ഞാൻ 
 " എന്താടാ നീ പറയുന്നെ?" കണ്ണൻ  
'അല്ലടാ കണ്ണാ, നീ ആ പറമ്പിൽ വെളിയ്ക്കിറങ്ങുന്ന(രണ്ടിന്)  കാര്യം അല്ലെ പറഞ്ഞെ ? ഞാൻ . 
" അളിയാ അനിയാ ഞാൻ ആദി എന്നു പറയുമ്പോൾ നീ ...@%&% അല്ലെങ്കിൽ വേണ്ട ..
അതിന്റെ അപ്പുറത്തെ ആദി എന്നു പറയല്ലേ @.നീ ഞാൻ പറയുന്നത് കേൾക്കു .കണ്ണൻ .
ഞാൻ ജനഗണമന  കേൾക്കുമ്പോള്‍ നിൽക്കും പോലെ അറ്റൻഷൻ ആയി.
" നമുക്ക് സ്കൂൾ ഇല്ലാത്ത ദിവസം അവിടെ നിറയെ പറിങ്ങമരം ഉണ്ട് .ആരും കാണില്ല ,നമുക്ക് കേറി പറിയ്ക്കാം .എന്നിട്ട് താഴെ തൊടിയിൽ കൊണ്ട് ഒളിപ്പിച്ചു വയ്ക്കാം 
സ്കൂളിൽ പോകുമ്പോൾ എടുത്തു  കൊണ്ട് പോയി കൊടുത്തു കാശ് വാങ്ങി ഇഷ്ട്ടം പോലെ കേക്കും സിപ്പപ്പും തിന്നാം." കണ്ണൻ ..
കൊള്ളാം ..ബെസ്റ്റ് ഐഡിയ.ഇവിടെ ഒരു ലോഡ് അണ്ടികള്‍ ഒഴുകും ..ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അന്ന് ശനിയാഴ്ച ..എന്നത്തേയും പോലെ ഒരു പണിയും ഇല്ലാതെ സൂര്യൻ തലയ്ക്കു മീതെ കറങ്ങുന്നു.പലപ്പോഴും തോന്നും ഇയാൾക്ക് എന്നും ഇതു പോലെ ചെയ്താൽ ബോർ അടിയിക്കില്ലെ?.ഒരു ചെയിഞ്ചിനു വേണ്ടി ഒന്ന് റസ്റ്റ്‌ എടുത്തു കൂടെ.?
' ഡേയ് സൂര്യ നീ നമ്മളെ കണ്ടു പഠിയ്ക്കടാ..ഒരു ചെയിഞ്ചിനു വേണ്ടി നമ്മൾ അണ്ടി പറിയ്ക്കാൻ പോകുന്നു.നീകണ്ട് അസൂയ പെട്ടോടാ മണ്ടൻ കൊണാപ്പെ ...'
 രാവിലെ ആയപ്പോൾ കണ്ണൻ കുളിച്ചു ഒരുങ്ങി എന്റെ വീട്ടിൽ വന്നു.അവന്റെ വരക്കം കണ്ടാൽ അവന്റെ മാമന് ശ്രീധനം കിട്ടിയ പുരയിടത്തിലെ  അണ്ടികൃഷി കണക്കെടുക്കാൻ പോകും പോലെ ആണ്‌.ഞാനും   മുഖത്ത് കുറച്ചു പൌഡർ  വാരി പൂശി .. ഞാൻ എന്തിനു കുറയ്ക്കണം .പല്ല് തേച്ചില്ല കുളിച്ചില്ല എന്നല്ലേ ഉള്ളു പൌഡർ ഒക്കെ ഇടാം..
അങ്ങനെ നടന്നു സബീഷിന്റെ  അമ്മുമ്മയുടെ പുരയിടത്തിൽ എത്തി.ഒരു അഞ്ചെട്ടു മരം ഉണ്ട്.നിറയെ പഴുത്തു നിൽക്കുന്നു.തറയിൽ പഴുത്തു വീണത്‌ കിടക്കുന്നു.ആകെ അണ്ടിമയം.
നമ്മൾ  തറയിൽ കിടന്ന കുറെ വാരി കവറിൽ ഇട്ടു .സത്യം പറഞ്ഞാൽ ഒരു ആഴ്ച്ച മുഴുവൻ കേക്കും വെള്ളവും തിന്നാൻ ഉള്ള പറിങ്ങണ്ടി തറയിൽ നിന്നും കിട്ടി.എന്നാലും സാദാ  മലയാളികൾ ആയ നമ്മൾ നമ്മുടെ സ്വഭാവം കാണിച്ചിലെങ്കിൽ നമ്മളെ പിന്നെ മലയാളി എന്നു പറഞ്ഞിട്ട് കാര്യമില്ല.
"ആക്രാന്തം" അത് തന്നെ  സംഭവം.
കണ്ണന് തറയില്‍ നിന്നും കിട്ടിയ അണ്ടികള്‍ പോര അവനു മരത്തിന്റെ മുകളി കേറി പറിയ്ക്കണം എന്നു.
'എടാ കണ്ണാ വേണ്ട ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള അണ്ടികൾ ആയി ,ഇനിയും വേണോട?' ആരെങ്കിലും കണ്ടുകൊണ്ടു വന്നാൽ നമ്മുടെ പരിപ്പ് അവർ ഇതു പോലെ ആക്കും '.കുറച്ച പറിങ്ങണ്ടി എടുത്തു കൊണ്ട്  ഞാൻ  പറഞ്ഞു..
'എനിക്ക് ഇനി അടുത്ത ആഴ്ച കൂടി വരാൻ വയ്യ..ഞാൻ മരത്തിൽ കേറാന്‍ പോകുവാ ,നീ മറ്റേ മരത്തില്‍ കേറി പറിയ്ക്കാടാ പുല്ലേ ? ' കണ്ണൻ ..
"പക്ഷേ വരാൻ ഉള്ളത് വഴിയിൽ നിൽക്കില്ല അത്  മേട്രോട്രയിൻ പിടിച്ചെങ്കിലും അത് നമ്മുടെ അടുത്ത് എത്തും"
കേക്കിന്റെ രുചി വായിൽ വീണ്ടും നിറഞ്ഞത്‌ കൊണ്ട് ചാടി കേറി മരത്തിൽ .ഞാൻ കേറാന്‍ റെഡി ആയതേ ഉള്ളു തിരിഞ്ഞു നോക്കുമ്പോൾ ലെവനെ കാണാന്‍ ഇല്ല .അപ്പോൾ മരത്തിന്റെ  മുകളിൽ നിന്നും വിളി ...
'അനിയ ഞാൻ ഇവിടെ ഉണ്ട് ' കണ്ണൻ 
'തള്ളെ ഇവൻ ആരു കുരങ്ങന്റെ ജന്മം ആണോ?
രണ്ട് പേരും കൂടി മരത്തിൽ കേറി കൊമ്പുകൾ കുലുക്കി തുടങ്ങി ,അണ്ടികൾ ചറ പറ  താഴോട്ട് വീഴുന്നു.
" അളിയാ കണ്ണാ നമ്മൾ കൊണ്ട് വന്ന കവറിൽ ഈ അണ്ടികൾ നിൽക്കുമെന്ന് തോനുന്നില ! വേറെ കവർ കൂടി എടുക്കാൻ ഉള്ളതായിരുന്നു ". മരത്തിന്റെ മുകളി ഇരുന്ന അവനോടു മരത്തിന്റെ മുകളി ഇരിയ്ക്കുന്ന ഞാൻ വിളിച്ചു പറഞ്ഞു .
 " ഞാൻ ഒരു ചാക്ക് കൊണ്ട് വരം, അത് മതിയോ ", താഴെ നിന്നു  ചിരട്ടയിൽ ഉരച്ചപോലെ ഒരു സ്ത്രി ശബ്ദം ..
"എന്ത് ?" കണ്ണന്‍ അണ്ടി പറിച്ചു പറിച്ചു അണ്ടികറ അവന്റെ തൊണ്ടയിൽ എങ്ങാനും വീണോ?സൌണ്ട് മാറിയല്ലോ?
ഞാൻ അവൻ ഇരിക്കുന്ന മരത്തിലെയ്ക്ക് നോക്കി അവൻ അവിടെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുന്നു ,എനിട്ട്‌ കണ്ണ് കൊണ്ട് താഴോട്ട് ആക്കുന്നു ,എന്ത് പറ്റി !മരം കുലുക്കിയപ്പോൾ ഇവന്റെ  അണ്ടിപരിപ്പ് താഴെ പോയോ? ഞാൻ താഴോട്ട് നോക്കി 
" എന്റെ അത്തിപാറയമ്മച്ചി..." 
എനിക്ക് തല കറങ്ങും പോലെ.... താഴോട്ട് നോക്കിയപ്പോൾ 
അവിടെ ഏഷ്യനെറ്റിലെ ദേവിമഹാത്മ്യത്തിലെ ദുർഗാദേവിയെപോലെ പോലെ "സബീഷിന്റെ അമ്മുമ്മ" നില്‍ക്കുന്നു.അവർ ആയിരുന്നു ചാക്ക് കൊണ്ട് വരാമെന്ന് പറഞ്ഞത്.ഇനി ചാക്ക് വേണ്ട പെട്ടി മതി ...
" ഇറങ്ങടാ പന്ന പു...@$$&&*(*^%### ..... അമ്മുമ്മ ..
' വഔ ..വാട്ട് എ ഗുഡ് സ്പോകെൺ  മലയാളം ' ,എന്നും പറഞ്ഞു അമ്മുമ്മയെ പ്രശംസിക്കണം എന്നുണ്ടായിരുന്നു എനിക്ക് .
'ഈശ്വര, ഒന്നുകിൽ നീ നമ്മളെ മേലേയ്ക്ക് എടുത്തു കൊള്ളുക ,അല്ലെങ്കിൽ നമുക്ക് രക്ഷപെടാൻ ഒരു ചെറിയ വിമാനം അതും അല്ലെങ്കിൽ ഒരു ഹെലികോപ്റെർ എങ്കിലും അയച്ചു തരണേ ' മരത്തിന്റെ മുകളി ഇരുന്നു കരഞ്ഞു വിളിച്ചു. 
എവിടേ ...ദൈവം അല്ലെ ആളു ..കരയുന്ന കൊച്ചിന് പാൽ കൊടുക്കില്ല ,ചുമ്മാ കിടന്നു ഉറങ്ങുന്ന കൊച്ചിന്റെ വായിൽ പാല് കുത്തികേറ്റി കൊടുക്കും.വിമാനം കാത്തു നിന്നിട്ട് കാര്യം ഇല്ല എന്നു മനസ്സിലായി ,പയ്യെ താഴോട്ട് ഇറങ്ങി . 

പുല്ലു ഇറങ്ങാൻ ഭയങ്കര പാട് തന്നെ ,കേറുമ്പോൾ എത്ര പെട്ടെന്ന കേറിയത് .അപ്പോൾ മനസ്സില്‍ നിറയെ അണ്ടി ആയിരുന്നു ,ഇപ്പോൾ  മനസ്സില്‍ അമ്മുമ്മ ആയതു കൊണ്ടാകാം . :( 
ആദ്യം കണ്ണൻ താഴെ ഇറങ്ങിയ ഉടനെ അമ്മുമ്മ അവന്റെ കൈയ്യിൽല്‍ ചാടി പിടിച്ചു.എന്നിട്ട് അവനെയും  കൊണ്ട് എന്റെ മരത്തിനെ താഴെ വന്നു നിന്നു. ഞാൻ പയ്യെ ഇറങ്ങി.. അമ്മുമ്മ ചാടി പിടിയ്ക്കും മുൻപേ എന്റെ കൈ കൊണ്ട് അമ്മുമ്മയുടെ കൈയുടെ അകത്തു വച്ചു കൊടുത്തു കീഴടങ്ങി.
അത് തൊട്ടു നമ്മൾ രണ്ട് പേരും മത്സരം തുടങ്ങി 
'കരച്ചിൽ' 
കണ്ണന്റെ കരച്ചിലിനെ തോൽപ്പിക്കാൻ ഞാനും എന്നെ തോൽപ്പിക്കാൻ അവനും മത്സരിച്ചു കരഞ്ഞു ;( ..
' നിർത്തെടാ കള്ള രാസ്കല്‍സ് #%$&&& .' അമ്മുമ്മ
അമ്മുമ്മ പഴയ അഞ്ചാം ക്ലാസ്സ്‌ ആണെന്ന് തോനുന്നു ,നല്ല ഇംഗ്ലീഷ് പരിജ്ഞാനം .. വീണ്ടും 
അമ്മൂമയുടെ നല്ല പുളിച്ച വാക്കുകൾ  'അവനൊക്കെ അണ്ടി മോഷ്ടിയ്ക്കാൻ എന്റെ പുരയിടത്തിൽ വന്നിരിയ്ക്കുന്നു നിനക്കോടെ സ്വന്തം വീട്ടിലെ  അണ്ടി പറിച്ചുകൂടെട പുന്നരമാക്കളെ ...'( അത് തികച്ചും ന്യായം)
ഞാൻ കണ്ണനെ നോക്കി ചെറഞ്ഞു
അവനോടു അപ്പോഴേ പറഞ്ഞതാ കേറല്ലേ കേറല്ലേ എന്നു ,കേട്ടില്ല  :(
'നിന്റെയൊക്കെ  വീട് എവിടെയാട?' അമ്മൂമ്മ .
'അങ്ങ് ദൂരെ ആണ്‌ അമ്മുമ്മേ !.. ഞാൻ 
'നിന്നെയോക്കെയോ എവിടെയോ കണ്ടിട്ടുണ്ട് , നിന്റെ അച്ഛന്റെ പേര് എന്താടാ ? കണ്ണനോട് അമ്മൂമ്മ ചോദിയ്ച്ചു.
" പട്ടരുവിളയില്‍ ജയൻ " കണ്ണൻ 
"വാട്ട് എ ടെറിഫിക് ,  വാട്ട് ദി നോൺസെൻസ് , അത് എന്റെ അച്ഛന്റെ പേര് ആണല്ലോ !.
മാട്ടുപെട്ടിമച്ചാൻ എന്ന സിനിമയിൽ ജഗതി മുകേഷിനോട്‌  അച്ഛന്‍ ആരാ എന്നു ചോദിച്ചപ്പോൾ മാട്ടുപെട്ടി മഹാദേവൻ എന്നു പറഞ്ഞപോലെ ഇവൻ എന്തിനു എന്റെ അച്ഛന്റെ പേര് പറഞ്ഞു,.ബ്ലൂടി കൺട്രി ...
നീ ഇവിടെ ഉള്ളതാടാ?എന്നോട് അമ്മൂമ്മ 
ഇവൻ ഉത്തരം പറയാൻ വാ തുറക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു 
'" ഞാൻ ഉയലിനക്കരെ വള്ളതാ ,കാവനെ ഇണാൻ വന്നതാ '"
'എന്ത് ?'
; സോറി അമ്മൂമ്മ , വയലിനക്കരെ ഉള്ളതാ, ഇവനെ കാണാൻ വന്നതാ എന്നു,പേടിച്ചു മാറി പോയതാ ;( . ഞാൻ ..
ഞാൻ ഇതു പറഞ്ഞിലെങ്കില്‍ ഇവൻ എനിക്ക് വേറെ അച്ഛനെ ഉണ്ടാക്കി തരും.
' ജയൻ നല്ല പേരുദോഷം കേൾപ്പികത്തവൻ ആണലോട ? എന്നിട്ട് നീ എന്താടാ ചെറുക്ക ഇങ്ങനെ ആയി പോയത്.കണ്ണനെ നോക്കി അമ്മൂമ്മ പറഞ്ഞു.
'കള്ള കിളവി ,ജയൻ എന്റെ അച്ഛൻ ആണേ,അവൻ ചുമ്മാ എന്റെ അഡ്രസ്സ്  കടം എടുത്തതാ എന്നു വിളിച്ചു പറയണം എന്നുണ്ടായിരുന്നു എനിക്ക് ,ബട്ട്‌ ഞാൻ വാ തുറന്നില്ല ,എനിക്ക് എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപെട്ടാൽ മതി ആയിരുന്നു. 
'നിന്റെ അച്ഛനെ ഞാൻ പിന്നെ കണ്ടോളം എന്നു കണ്ണനോട് പറഞ്ഞിട്ട് അമ്മൂമ്മ പിടി വിട്ടു.
പിന്നെ ഒരു നിമിഷം അവിടെ നമ്മൾ നിന്നില്ല ,ഇന്ത്യ വിട്ട റോക്കറ്റ് പോലെ ഓടി .
വളവ് കഴിഞ്ഞപ്പോൾ ഞാൻ അവന്റെ പുറത്തു ചാടി കയറി 
' എന്താടാ പുല്ലേ എന്റെ അച്ഛന്റെ  പേര് നീ പറഞ്ഞത് ? നിന്റെ അച്ഛൻ എന്ത് പറ്റി ?  ഞാൻ 
" അളിയാ സോറി ,പെട്ടെന്ന് രക്ഷപെടാൻ ആദ്യം വായിൽ വന്നത് നിന്റെ അച്ഛന്റെ പേര് ആണ്‌.നീ ഒന്ന് ക്ഷമിയ്ക്കു ,എന്തായാലും നമ്മൾ രക്ഷപെട്ടിലെ ! കണ്ണൻ 
 'ങ്ങും ..ഞാൻ ക്ഷമിച്ചു ,നിനക്ക് ഈ ലോകത്ത് എന്തെല്ലാം പേര് കിടന്നു പറയാൻ ,എന്റെ അച്ഛന്റെ പേര് മാത്രം കറക്റ്റ് വന്നാലോ വായിൽ ' ഞാൻ
... ഇനി ഈ കിളവി എപ്പോഴെങ്കിലും അച്ഛനെ കണ്ടാൽ തീർന്നു അന്നത്തോടെ  എന്റെ ഈ ഭൂമിയിലെ വാസം ...അച്ഛൻ എന്നെ തല്ലികൊന്നു വാഴയ്ക്ക് വളം ആക്കും ., എനിക്ക്  ആലോചിക്കും തോറും തുടയിൽ വളർന്നു വരുന്ന ചെറിയ രോമത്തിൽ രോമാഞ്ചം നിറഞ്ഞു.കാരണം അച്ഛൻ അടിയ്കുന്നത്  തുടയിൽ ആയിരിക്കും.
(പാഠം 7 . വല്ലവന്റെയും പറിങ്ങണ്ടി മോഷ്ട്ടിയ്ക്കാൻ പോയാൽ സ്വന്തം അച്ഛന്റെ പേര് വേറെ ആരെങ്കിലും എടുത്തു അവന്റെ അച്ചന്റെ പേരാണെന്ന് പറയും :( സൂക്ഷിയ്ക്കുക   ... )
അവിടെ നിന്നും നമ്മൾ അണ്ടി കളഞ്ഞ കുരങ്ങന്മാരെ പോലെ ( വർഷങ്ങൾ കഴിഞ്ഞപ്പോൾ 'അണ്ടി കളഞ്ഞ  അണ്ണാൻ' മാറി കുരങ്ങൻആയി കേട്ടോ ) നേരെ പോയത് തെക്കതില്‍ ക്രിക്കറ്റ്‌ കളിയ്ക്കാൻ ആയിരുന്നു.
 കുറച്ച കളിച്ചപ്പോഴെയ്ക്കും എന്റെ സീരിയസ് ആയ പഴയ അസുഖം വന്നു.
" മുടിഞ്ഞ വിശപ്പ്,വയറിനകത്ത്‌ ആരോ ഇരുന്നു ചീത്ത വിളിയിക്കുന്നു "
'എടാ കണ്ണാ ഞാൻ വീട്ടിൽ പോകുന്നു അച്ഛന്‍ എന്നോട് വീട്ടില്‍ ഇരുന്നു പഠിക്കാൻ പറഞ്ഞതാ ,മറന്നു പോയി (സത്യം അച്ഛന്‍ പറഞ്ഞു :)  ;) എന്നും പറഞ്ഞു  ഞാൻ ഒറ്റയ്ക്ക് വീട്ടിലോട്ടു ഓടി .
വീടിന്റെ അടുത്ത് എത്തിയപ്പോൾ ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ പറയുന്നു. നോക്കിയപ്പോൾ !!!!
 " എന്റെ ഒറ്റപാലത്തെ  ചിറ്റപ്പാ ....എന്റെ അത്തിപാറയമ്മച്ചി.... വീട്ടിൽ ആ കിളവി വന്നു നിൽക്കുന്നു.
അച്ഛനും അമ്മയും ഉണ്ട് പിന്നെ രണ്ട് മൂന്നു അയൽക്കാരും ... ഇന്നു എന്റെ ശവം താഴെ തോട്ടിൽ കൂടി ഒഴുകും എന്നു അച്ഛന്റെ മുഖം കണ്ടപ്പോൾ മനസിലായി   .ഞാൻ പേടിച്ചു പേടിച്ചു അങ്ങോട്ട്‌ ചെന്നു.
എന്നെ കണ്ടതും അവരുടെ ശബ്ദം  ഒന്നുകൂടി കൂടി 
'ഈ പയ്യനും നിങ്ങളുടെ മോന്റെ കൂടെ ഉണ്ടായിരുന്നു അണ്ടി പറിയ്ക്കാൻ '
'അതിനു ഇവൻ ആണാലോ എന്റെ മോൻ ..അച്ഛൻ 
'"ചെ ..ഇതു ജയാ നിന്റെ മോൻ അല്ല..വേറെ ഒരുത്തൻ ആണ്‌ നിന്റെ മോൻ "'കിളവി (കിളവിയുടെ വിചാരം കണ്ണൻ ആണ്‌ മോൻ എന്നു)
ഇതു   കേട്ടതും അമ്മയുടെ സ്വഭാവം മാറി 
" ആഹാ..എന്റെ മോൻ നിങ്ങളുടെ മരത്തിൽ കേറി കാണും എന്നും പറഞ്ഞു വീട്ടിൽ കേറി വന്നു അനാവശ്യം പറയരുത് ".അമ്മ ദേഷ്യത്തോടെ അച്ഛനെ നോക്കി ,പാവം അച്ഛന്റെ പെട്ടെന്ന് മുഖം മാറി ,എന്നിട്ട് എന്റെയും അമ്മയുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി ..
ആ സമയത്ത് ആണ് കണ്ണന്‍ കളി കഴിഞ്ഞു അവന്റെ വീട്ടിൽ പോകാൻ എന്റെ വീടിന്റെ അടുത്ത് കൂടെ വന്നത് ,അവനെ കണ്ടതും കിളവി പറഞ്ഞു 
'ജയാ നിന്റെ മോൻ ദേണ്ടെ  പോകുന്നു ,അവൻ ആണ്‌ നിന്റെ മോൻ '
അതും കൂടി കേട്ടപ്പോൾ അമ്മയുടെ  മുഖം കടന്നൽ കുത്തിയ പോലെ ആയി .
അച്ഛൻ പിന്നെ സഹിയ്ക്കാൻ പറ്റിയില്ല ,ഇനിയും മിണ്ടാതിരുന്നാൽ ഈ കിളവി ഈ നാട്ടിൽ ഉള്ള എല്ലാവരും എന്റെ മക്കൾ ആണെന്ന് പറയുമെന്ന് അച്ഛൻ മനസ്സിലായി 
' കിളവി , എന്റെ മോൻ നിങ്ങളുടെ പറമ്പിൽ വന്നത് ശെരി ആണ്‌.പക്ഷേ നിങ്ങൾ ചുമ്മാ കുടുംബകലഹം ഉണ്ടാക്കലെ..തലകുനിച്ചു നിക്കറിൽ കൂടി പയ്യെ പയ്യെ പെടുത്തു കൊണ്ടിരുന്ന എന്നെ ചേർത്തു നിർത്തി പറഞ്ഞു 'ഇതാണ് എന്റെ മോൻ '.
'അല്ലടാ ജയാ' കിളവി വിടാൻ ഉദ്ദേശ്യം ഇല്ല എന്നു തോനുന്നു.
'ഇവന്മാർ തന്നെയാ പറഞ്ഞെ ഈ പയ്യന്റെ അച്ഛന്റെ പേര് പട്ടരുവിളയിൽ ജയൻ എന്നു" കിളവി 
ഇതു കേട്ടതും അച്ഛൻ എന്റെ ഇടതു കൈയിൽ പിടിച്ച്  ഓടി തെങ്ങിന്റെ  മൂട്ടിലെയ്ക്ക് ,ദാഹിച്ചു നില്‍ക്കുന്ന എനിക്ക് കരിക്ക് അടത്തു  തരാൻ  ആണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും .പക്ഷേ അച്ഛൻ ഓടിയത് തെങ്ങിന്റെ മൂട്ടിൽ ഇട്ടിരുന്ന മടൽ എടുക്കാൻ ആയിരുന്നു.അത് എടുത്തു ചന്തിയുടെ ഇടതു വശത്ത്  ഒറ്റ അടി ..
'എന്റെ കളരിപരമ്പര ദൈവങ്ങളെ '....എന്നിൽ നിന്നും ഒരു വിളി ഞാൻ പോലും അറിയാതെ പൊങ്ങി ..
'പറയടാ ,എന്താടാ അവിടെ നടന്നത് ' അച്ഛൻ
ഒറ്റ അടിയോടെ അണകെട്ടിൽ  നിന്നും തുറന്നു വിട്ട വെള്ളം പോലെ ഞാൻ നിക്കറിൽ കൂടി മുള്ളി. കരഞ്ഞു കൊണ്ട് സത്യം എല്ലാം പറഞ്ഞു ,
' അയ്യോ ,അച്ഛാ  അടിയ്ക്കല്ലേ ,അച്ഛന്റെ പേര് പറഞ്ഞത് ഞാൻ അല്ല കണ്ണൻ ആണ്‌ '.
അച്ഛന് അവനെ പോയി തല്ലാന്‍ പറ്റില്ലാലോ 
ആ സമയത്ത് കണ്ണൻ അവന്റെ വീട്ടിൽ ഇറങ്ങി പോയി അവനോടു അവന്റെ  വീട്ടുകാര്‍ ഒന്നും ചോദിയ്ച്ചതും ഇല്ല വഴക്ക് പറഞ്ഞതും ഇല്ല .
ഇവിടെ  ഒരുത്തനെ അടിയോടടി ..ഇടയ്ക്ക് അമ്മ വന്നു ഇടയ്ക്ക് വീഴുന്നുണ്ട്‌ 
' ചെറുക്കനെ ഇങ്ങനെ അടിക്കല്ലേ ,നിങ്ങൾ മതിയാക്ക് മനുഷ്യാ( മാത്യ് സ്നേഹം .അമ്മയുടെ  സ്നേഹത്തിന്റെ മുന്നില്‍ അന്നും എന്നും എപ്പോഴും ശിരസ്സ് നമിയ്ക്കുന്നു )
അമ്മ ഇടയ്ക്ക് വന്നപ്പോൾ ഞാൻ അച്ഛന്റെ  കൈയിൽ നിന്നും ബിരല് മീൻ  വഴുതി മാറും പോലെ രക്ഷപെട്ടു ഓടി .എന്നാൽ അച്ഛൻ വെറുതെ വിടുമോ? എന്റെ  അല്ലെ അച്ഛൻ ..അച്ഛൻ എന്റെ പിറകെ ഓടി ,ഇടയ്ക്ക് ഇടയ്ക്ക് എന്നെ മടലിന്റെ പരിധിയ്ക്ക് കിട്ടും അപ്പോൾ എന്റെ കുണ്ടി നീറും..
വയലിൽ  കിളച്ചു കൊണ്ട് ഇരുന്ന ദാമോദരൻ അണ്ണൻ എന്റെ ഓട്ടം കണ്ടു വിളിച്ചു ചോദിച്ചു
"അനിയ എന്തിനാട നീ കിടന്നു ഓടുന്നത് ,നിന്റെ മൂട്ടിൽ ആരെങ്കിലും പടക്കം കത്തിച്ചോ?
' ബ്ലഡി റാസ്കൽ , ഞാൻ തിരിച്ചു വരട്ടെ എന്നിട്ട് പറഞ്ഞു തരാം മൂട്ടിൽ ആണോ അതോ വേറെ എവിടെയെങ്കിലും തീ കത്തിയോ എന്നു..
അങ്ങനെ ആ മുദാക്കൽ പഞ്ചായത്തിലെ പതിനാറാം വാർഡ്‌ മുഴുവനും അച്ഛൻ അന്ന് എന്നെ ഒട്ടിച്ചുഇട്ടു  അടിച്ചു.അന്നത്തോടെ നാട്ടുകാരന്റെ എന്ത് സാധനം കണ്ടാലും എന്റെ  കാലിൽ നിന്നും ഒരു രോമാഞ്ചം ശരീരത്തില്‍ സിൽക്ക് സ്മിത ആടും പോലെ ഡാൻസ് ചെയ്യും. (പാഠം 8 . രോമാഞ്ചം നിറഞ്ഞ സിൽക്ക് സ്മിതയുടെ ഡാൻസ് കാണാന്‍ ആരുടെയെങ്കിലും  കൈയില്‍ നിന്നും  ചന്തി പൊളക്കെ  അടി വേടിയ്ക്കുക)
.......................................................................................................................
ഞാനും കണ്ണനും വീണ്ടും  ഫ്ലാഷ് ബാക്ക്  ഗുഹയിൽ കേറി  വലത്തോട്ട് തിരിഞ്ഞു  രണ്ടായിരത്തിപതിനൊന്നിൽ ഇറങ്ങിയപ്പോൾ മുന്നിൽ വീണ്ടും സുരേഷ് അണ്ണൻ ഒരു മൂൻ ... അല്ല ... ഒരു വിളറിയ ചിരിയുമായി ചോദിയ്ച്ചു..
" അനിയാ നിന്റെ കൈയിൽ ഇരുന്ന അണ്ടിപരിപ്പ് തീർന്നോടാ,നല്ല അണ്ടിപരിപ്പെട അത്  "? 
ഞാൻ പയ്യെ എണീറ്റ്‌ താഴ്ന്നു കിടന്ന കൈലി വലിച്ചു പൊക്കി ഉടുത്തിട്ടു പറഞ്ഞു 
" അണ്ണ അണ്ണാ  ..അണ്ണൻ ചെല്ല് അണ്ണാ എന്നു  വിളിച്ച വാക്ക് കൊണ്ട് എന്നെ അക്ഷരം മാറ്റി വിളിപ്പിക്കല്ലേ "......( പാഠം 9 . കൈയിൽ ഇരിയ്ക്കുന്ന അണ്ടിപരിപ്പ് ആർക്കും കൊടുക്കരുത് ,അത് അവർക്ക് ഇഷ്ട്ടപെട്ടാൽ  വീണ്ടും വീണ്ടും അവർ ചോദിച്ചു വന്നു ശല്യപെടുത്തും... :) ) :)
...................ശുഭം....................................അനിയൻ ..