2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഷക്കീലയും എന്റെ സിഡി പ്ലെയേറും...





 
 ' എടാ അനിയാ റൂമിലെ സിഡി പ്ലയര്‍ ചീത്ത ആയിട്ടു എത്ര നാളായി ,നിന്നോട്  കുറെ ദിവസമായി പറയുകയല്ലേ ഇത് എടുത്തു കൊണ്ട് പോയി ശെരിയാക്കാന്‍ ' റൂംമേറ്റ് ആയ സുരേഷ് അണ്ണന്‍ തലയില്‍ കൈ വച്ചു പറയുകയാണ്.
ശെരിയാണ്‌ ഒരു മാസം ആയി അത് പണിമുടക്കിയിരിക്കുന്നു.എന്നത്തേയും പോലെ അന്നും ഞാന്‍ ഒന്നുമറിയില്ല രാമനാരായണ  എന്ന രീതിയില്‍ ടിവിയിലെ കോമഡി ഷോ കണ്ടു പൊട്ടിചിരിച്ചു കൊണ്ടേയിരുന്നു.
എനിക്കറിയാം പണി പാലും വെള്ളത്തില്‍ കിട്ടും എന്നു.ശെരി ആക്കാന്‍ കൊണ്ട് പോയാല്‍ ശെരി ആക്കുന്ന കാശ് ഞാന്‍ തന്നെ കൊടുക്കേണ്ടി വരും.അത് അങ്ങ് പരുമല പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.സിഡി ഔട്ട്‌ ഓഫ്‌ ഫാഷന്‍ അയ ഈ കാലത്ത് ആരാ ഇതും നോക്കി ഇരിക്കുന്നത്. ഞാന്‍ എന്റെ ലപ്ടോപും(ഹി ഹി ഞാനും വാങ്ങി ഒരു ലാപ്ടോപ് ) എടുത്തു അതില്‍ യാഹൂവും ജീമെയിലും കറങ്ങി നോക്കി. ഉണ്ടായിരുന്ന കാമുകി പിണങ്ങി  പോയത് കൊണ്ട് ആരോടും സംസാരിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഒരു തമിഴ് സിനിമ കാണാമെന്നു കരുതി ,സിനിമ തുടങ്ങിയെങ്കിലും എന്റെ ശ്രദ്ധ സിഡി പ്ലേയറിന്റെ പിറകെ ആയിരുന്നു.കാരണം എന്റെ വീട്ടിലെ സിഡി പ്ലെയെര്‍ ഉണ്ടാകിയ അഭിമാനവും മാനകേടും എങ്ങനെ എനിക്ക് മറക്കാന്‍ പറ്റും.
                          കാലവര്‍ഷം 2002  ,യേശുവിനു മുന്‍പ് ആണോ  അതിനു ശേഷം ആണോ എന്നു ഇപ്പോള്‍ എനിക്ക് ചെറിയ ഒരു ഡൌട്ട് .എന്തായാലും ഞാന്‍ ആറ്റിങ്ങലില്‍ ചന്ദ്രിക ബേക്കറിയില്‍ ജോലി ചെയുന്ന സമയം എന്നു അറിയാം.കുടുംബപരമായും എല്ലാ രീതിയിലും നാട്ടിലെ കോടീശ്വരകുടുംബം ആയതു കൊണ്ട് പ്ലസ്ടു ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായപ്പോള്‍ വീട്ടില്‍ കഞ്ഞി വയ്ക്കാന്‍ വേണ്ടി  പഠിത്തം നിര്‍ത്തേണ്ടി വന്നു :( . മാസം 2400 ശമ്പളം.സാധനം എടുത്തു കൊടുക്കല്‍ ആന്‍ഡ്‌  ഡ്രിങ്ക്സ് കലക്കല്‍(എനിക്ക് അത് എന്നും I A S  നു തുല്യം ആണ് :) ) ഇതായിരുന്നു എന്റെ ജോലി .രാവിലെ  ഒന്‍പതു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ആണ്‌ ജോലി.ശമ്പളം ഇതാണെങ്കിലും  മനസ്സിലെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു നോണ്‍സ്റോപ്പും ഇല്ലായിരുന്നു.അല്ലെങ്കിലും അങ്ങനെ അല്ലെ പാവപെട്ടവന് ആണാലോ മോഹങ്ങളും എല്ലാം  കുടുതല്‍ :) .. ( പ്ലീസ് പണക്കാര്‍ എന്നെ ചീത്ത വിളിക്കല്ലേ !! .നിങ്ങള്‍ക്കും ഉണ്ട് കേട്ടോ ആ സാധനം ...മോഹം :)..). റ്റിവി വാങ്ങണം എന്നെല്ലാം മോഹങ്ങള്‍ ഉണ്ട്.പക്ഷേ വീട്ടില്‍ കൊണ്ട് വയ്ക്കാന്‍ ആണ്‌ പാട് .വേറെ ഒന്നും അല്ല സ്ഥലം ഇല്ല :) .എന്റെ  വീട് ആകെ  1 റൂം ഒരു അടുകളയും മാത്രമേ ഉണ്ടായിരുന്നുള്ളു .ആ ഒരു റൂമില്‍ ആണ്‌ അച്ഛനും അമ്മയും .ഞാന്‍ എന്റെ അമ്മൂമ്മയുടെ വീട്ടിലും  ചേട്ടന്‍ എന്റെ കുഞ്ഞമ്മയുടെ വീട്ടിലും ആയിരുന്നു 22 വര്‍ഷം താമസിച്ചത്.ഇത്രയും വര്‍ഷം നമ്മള്‍ നാലു പേരും ഒരുമിച്ചു ഒരു വീട്ടില്‍  ഉറങ്ങിയിട്ടില്ല :( .ഇപ്പോള്‍ ഒരു ആറു വര്‍ഷമേ ആയിട്ടുള്ളൂ ഒരുമിച്ചു ഒരു വീട്ടില്‍ താമസികുന്നത്(ഇപ്പോള്‍ പുതിയ വീട് വച്ചു കേട്ടോ  :) ) ചേട്ടന്‍ അപ്പോള്‍ ഒരു കടയില്‍ കണക്ക് എഴുതാന്‍ പോകുകയിരുന്നു.അവന്‍  അവന്റെ ഒരു മാസത്തെ ശമ്പളവും കടവും വാങ്ങി വീട്ടില്‍ റ്റീവി വാങ്ങി.അത് എങ്ങനെ എങ്കിലും അച്ഛന്റെയും അമ്മയുടെയും റൂമില്‍ അഡ്ജസ്റ്റ് ചെയ്തു വച്ചു.
                          കുറെ നാളു റ്റിവി കണ്ടു മടുത്തപ്പോള്‍ ഒരു പൂതി . ഒരു സിഡി പ്ലയെര്‍ വാങ്ങി സിനിമയൊക്കെ കണ്ടാലോ എന്നു!.അതിമോഹം എന്നുഅല്ലാതെ എന്ത് പറയാന്‍ .അന്ന് സിഡി പ്ലയെര്‍ എല്ലാവരും ഗമ ആയിട്ട് പറഞ്ഞു നടക്കുന്ന സമയം."പണക്കാരന്റെ വീട്ടില്‍ ഉണ്ട് പവപെട്ടവന്റെ വീട്ടില്‍ ഇല്ല" എന്നു ആ സമയത്ത് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം 'സിഡി പ്ലയെര്‍ ' ആയിരുന്നു. 
സിഡി പ്ലയെര്‍ വേടിയ്ക്കണം എന്ന മോഹവുമായി ഞാന്‍ ചെന്ന് കയറിയത് ആറ്റിങ്ങല്‍ ജയ ഏജന്‍സിയില്‍  ആയിരുന്നു.അവിടെ ഇരുന്ന അണ്ണനോട് എന്റെ  ആഗ്രഹം പറഞ്ഞു , എന്റെ ആഗ്രഹം വെറുതെ സാധിച്ചു തരാന്‍ അങ്ങേരു എന്റെ മാമ്മന്‍ ഒന്നും അല്ലല്ലോ ,ദക്ഷിണ ആയിട്ടു കുറഞ്ഞ വിലയുള്ള "ഒണിഡ' സിഡി പ്ലയെര്‍നു നാലായിരം രൂപ പറഞ്ഞു .ബേക്കറിയിലെ എല്ലാ കുപ്പിയും കഴുകി ഡ്രിങ്ക്സ് നിറച്ചു 2400 ശമ്പളം വാങ്ങുന്ന എന്റെ ഓട്ടകീശയില്‍ എന്തുണ്ട് ? നിങ്ങള്‍ പറ എന്തുണ്ട് .ബേക്കറിയിലെ  ഒരു മുട്ട പഫ്സ്  ഉണ്ടായിരുന്നു കേട്ടോ അപ്പോള്‍ വീട്ടില്‍ കൊണ്ട് പോകാന്‍ എന്റെ കീശയില്‍ .പക്ഷേ അത് കൊടുത്താല്‍ അണ്ണന്‍ സിഡി പ്ലയെര്‍  തരില്ലലോ .ശമ്പളം തരുന്ന  ബേക്കറിയിലെ മുതലാളിയെ മനസ്സില്‍  ധ്യാനിച്ച് കൊണ്ട്  ഞാന്‍  എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാശ് എടുത്തു മേശപ്പുറത്തു വച്ചിട്ട് അണ്ണനോട് ഇരന്നു 
'അണ്ണാ എന്റെ കയ്യില്‍ 3000 രൂപയെ ഉള്ളു ,ഇതിനുള്ള സിഡി പ്ലയെര്‍  തരുമോ?'
ഞാന്‍ പറഞ്ഞു തീര്‍ന്നതും അണ്ണന്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ആ കാശു എടുത്തു എണ്ണി നോക്കിയിട്ട് എന്നോട് പറഞ്ഞു ..
'എടാ ചെറുക്കാ ഈ പൈസയ്ക്ക് കമ്പനി സാധനം കിട്ടില്ല ,എന്റെയില്‍  ലോക്കല്‍ സാധനം ഉണ്ട് ,അതെ കിട്ടു'
"അണ്ണാ അത് കുഴപ്പമില്ല !അണ്ണന്റെ സാധനം വേണ്ട ലോക്കല്‍ സിഡി പ്ലയെര്‍  മതി " ഞാന്‍ 
അണ്ണന് അത് ദേഷ്യം ആയോ എന്നു അറിയില്ല 
അണ്ണന്റെ സിരകളില്‍ പിന്നെ ലോക്കേല്‍  സിഡി പ്ലയെര്‍ എടുത്തു കൊണ്ട് വരാന്‍ ഉള്ള ധൃതി ആയിരുന്നു.ഒടുവില്‍ അണ്ണന്‍ ഒരു പട്ടിയെ എറിയാന്‍ വലുപ്പം ഉള്ള ഒരു വലിയ സിഡി പ്ലയെര്‍ കൊണ്ട് വന്നു ഓണ്‍ ആക്കി കാണിച്ചു തന്നു.എനിക്ക് സന്തോഷമായി ..ഒടുവില്‍ അണ്ണന് ഒരു ഷേക്ക്‌ഹാന്റും കൊടുത്തു ഞാന്‍ ഓട്ടോയും പിടിച്ച് യാത്ര തുടങ്ങി  ,ഒരിക്കലും തീരാത്ത  ആക്രാന്തത്തോടെ സിനിമ കാണാന്‍  എന്റെ വീട്ടിലേയ്ക്ക്.
                       ആ സമയത്ത് എന്റെ വീടിന്റെ ചുറ്റിലുമുള്ള വീടുകളില്‍ സിഡി പ്ലയെര്‍ ഇല്ലായിരുന്നു.അത് കൊണ്ട് നമ്മുടെ വീട്ടില്‍ സിഡി പ്ലയെര്‍  ഉണ്ടെന്നു എല്ലാവരെയും അറിയിക്കാനും അവരുടെ മുന്നില്‍ ആളാകാനും  ഞാനും ചേട്ടനും വളരെയധികം പാടുപെട്ടു .എല്ലായിടത്തും നമ്മുടെ സിഡി പ്ലയെര്‍ന്റെ പേര് എത്തിയിക്കാന്‍  ഞാനും ചേട്ടനും എന്തിനും സിഡി പ്ലെയെരില്‍ കേറി പിടിക്കാന്‍ തുടങ്ങി. .പാതിരാത്രി സിഡി പ്ലയെര്‍ല്‍ പാട്ട് ഉറക്കെ  ഇടുക.പാട്ട് കേള്‍ക്കാന്‍ വേണ്ടി 500 രൂപ മുതലാളിയുടെ കൈയില്‍ നിന്നും കടം വാങ്ങി  രണ്ട് സ്പീക്കറും വാങ്ങി വച്ചു.
'ഈ കോപ്പ് എടുത്തു ഞാന്‍ വയലില്‍ ഏറിയും ,രാത്രി കിടന്നു ഉറങ്ങാനും സമതിക്കില്ല'എന്നു അച്ഛന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ പയ്യെ നിര്‍ത്തി പോയി കിടന്നു ഉറങ്ങും.വീടിന്റെ അടുത്തുള്ള വഴിയില്‍ കൂടി ആളുകള്‍ പോകുമ്പോള്‍ സിഡിയുടെ വോളിയം ഉറക്കെ വച്ചിട്ട് ഞാന്‍ വഴിയുടെ അടുത്ത് വന്നു നില്‍ക്കും എന്നിട്ട്  ആളുകള്‍ എന്റെ അടുത്ത് എത്തുമ്പോള്‍ ചേട്ടനോട് ഉറക്കെ വിളിച്ചു പറയും "ചേട്ടാ.. ആ സിഡി പ്ലയെര്‍ന്റെ സൌണ്ട്  ഒന്ന് കുറയ്ക്കു :).ബേക്കറിയില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ആരങ്കിലും 'എന്താടാ അനിയാ ഇന്നു താമസിച്ചു പോയാലോ 'എന്നു ചോദിച്ചാല്‍ അത് നമ്മുടെ വീടിലെ സിഡി പ്ലെയെരില്‍ സിനിമ കണ്ടു കൊണ്ട് ഇരുന്നു ,അല്ലെങ്കില്‍ പാട്ട് കേട്ട് സമയം പോയത് അറിഞ്ഞില്ല  എന്നു ഞാന്‍ പറയും.ജംഗ്ഷനില്‍ പോയി ഇരിക്കുമ്പോള്‍ കുറച്ച നെഞ്ചും വിരിച്ചു ഇരിയ്ക്കും അപ്പോള്‍ ആരെങ്കിലും എന്ത് പറ്റിയെടാ നിന്റെ കഷത്തിനു എന്ന് ചോദിച്ചാല്‍ ' അത് എന്റെ വീട്ടിലെ സിഡി പ്ലയെര്‍ ചെറുതായിട്ട് എടുത്തു പൊക്കിയപ്പോള്‍ മസില്‍ വെട്ടികേറിയതാ' എന്ന് പറയും.അങ്ങനെ എല്ലാവരുടെയും മുന്നില്‍ സിഡി പ്ലയെര്‍ ഉണ്ടെന്നു അറിയിച്ചു ഗമ കാണിക്കുമായിരുന്നു.
                            അതിനിടയില്‍ ചുറ്റും ഉള്ള വീട്ടുകാര്‍ പരാതി പറഞ്ഞു തുടങ്ങി .കാരണം അവര്‍ അവരുടെ ടീവിയിലെ ചാനലിലെ പരിപാടികള്‍ കാണുന്ന സമയം നമ്മള്‍ സിഡി പ്ലയെര്‍  ഓണ്‍ ആക്കിയാല്‍ നമ്മുടെ വീടിലെ പരിപാടികള്‍ അവരുടെ ടീവിയില്‍ വരുന്നു.ചില വീട്ടുകളില്‍ ഗ്രൈന്‍സ് അല്ലെങ്കില്‍ ചില വീട്ടില്‍ സൌണ്ട് മാത്രം ചിലയിടത്ത് മുഴുവനും കിട്ടുന്നു.അതിന്റെ കാരണം നോക്കിയപ്പോള്‍ സിഡി പ്ലയെര്‍ന്റെ കൂടെ 2 കേബിള്‍ കിട്ടി .ഒന്ന് ആന്റ്ടിനയില്‍ നിന്നും ടീവിയില്‍ കൊടുന്ന സ്ഥലത്ത് സിഡി പ്ലയെര്‍ കൊടുക്കുന്ന കേബിള്‍ .മറ്റൊന്ന് സാധാരണ എല്ലാവരും സിഡി പ്ലയെര്‍ നിന്നും ടീവിയില്‍ കൊടുക്കുന്ന കേബിള്‍.നമ്മള്‍ ആദ്യമൊക്കെ  ആന്റ്ടിനയില്‍ നിന്നും ടീവിയില്‍ കൊടുന്ന സ്ഥലത്ത് ആണ്‌ സിഡി പ്ലയെര്‍ കൊടുത്തത് ,അത് കൊണ്ട് നമ്മുടെ വീട്ടില്‍  സിഡി പ്ലയെര്‍  ഇട്ടാല്‍  ആ പരിപാടികള്‍ എല്ലാം മറ്റുള്ള  വീടുകളിലും എത്തിയിരുന്നു.അത് എന്ത് കൊണ്ടായിരുന്നു  എന്ന് നമുക്ക് ഇപ്പോഴും അറിയില്ല.പിന്നെ എന്നും അവരുടെ ടീവിയില്‍ നമ്മുടെ പരിപാടികള്‍ വരുമ്പോള്‍ അവര്‍ സ്നേഹത്തോടെ നല്ല കിടിലം ചീത്തകള്‍ വിളിയ്ക്കും. പരാതികള്‍ കൂമ്പാരംആകുമ്പോള്‍ ചീത്ത വിളികള്‍ ഗംഭീരമാകും.അങ്ങനെ നമ്മള്‍ മറ്റേ കേബിള്‍ കൊടുത്തു തുടങ്ങി .പിന്നെ നാട്ടുകാരുടെ പരാതികള്‍ വന്നിട്ടില്ല.
                           അന്ന് ഒരു കാളദിവസം ആയിരുന്നു,ഈ കാളരാത്രി എന്നൊക്കെ പറയില്ലേ അത് പോലെ.എട്ട് മണി ആയിട്ടും സൂര്യന്‍ അളിയനെ ആകാശത്ത് കാണാന്‍ ഇല്ല,ഇനി അളിയന്റെ വീട്ടിലും സിഡി പ്ലയെര്‍ വാങ്ങിച്ചോ എന്തോ  ? :) സിഡി പ്ലയെര്‍രില്‍ പാട്ടും കേട്ട് ഇരുന്നു പാല് വാങ്ങാന്‍ പോകാത്തത് കൊണ്ട് അമ്മ ചീത്ത വിളിച്ചപ്പോഴേ ഞാന്‍ മനസ്സില്‍ കരുതി ഇന്നത്തെ ദിവസം ശെരി അല്ല എന്ന്.ഞാന്‍ പോകുന്നതിനു മുന്‍പ് എന്തോ എനിക്ക് തോന്നി  സിഡിയില്‍ നിന്നും ടീവിയിലെയ്ക്ക്  കൊടുക്കുന്ന കേബിള്‍  ഊരിയിടാന്‍ .ഒന്നാമത് അളിയന്‍ സൂര്യന്റെ മുഖം രാവിലെ മുതല്‍ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുകയാ .അങ്ങേരക്ക് ഇനി വേറെ വല്ലതും തോന്നി വല്ല ഇടിയോ മഴയോ അനിയന്റെ സിഡിയില്‍ കൊടുത്താല്‍ അവന്റെ അഹങ്കാരം കുറഞ്ഞാലോ ?സോ ഐ കെയര്‍ മൈ സിഡി :) . ബേക്കറിയില്‍ പോകാന്‍ ഞാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു പൂച്ചയ്ക്ക് കുറുകെ ചാടി .പാവം പൂച്ച ഞാന്‍ കുറുകെ ചാടിയത്‌ അത് കണ്ടെന്നു തോനുന്നു  അത് ഓടി ജീവനും കൊണ്ട്. മിക്കവാറും അത് പോയത് അമ്പലത്തില്‍ പോയി   ശത്രുസംഹാരപൂജ ചെയാന്‍ ആയിരിക്കും.ഞാന്‍ പൂച്ചയുടെ കുറുകെ ചാടിയപ്പോഴേ വിചാരിച്ചതാണ് എന്ന് ബേക്കറിയില്‍     പോകണോ എന്ന്.മുതലാളിയുടെ വെളുത്ത മുഖം നാളെ പോയാല്‍ കാണാന്‍ വയ്യാത്ത കൊണ്ട് നേരെ ബസ്സില്‍ കേറി യാത്രയായി . 
                   എന്നത്തേയും പോലെ ബേക്കറിയില്‍  എന്റെ ജോലിയില്‍ മുഴുകവേ എന്നെ കാണാന്‍ വേണ്ടി എന്റെ അപ്പച്ചിയുടെ മോന്‍ മനു അവിടെ  വന്നു.അവനോടും മുന്‍പ് ഫോണ്‍ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു വീട്ടില്‍ സിഡി പ്ലയെര്‍ മേടിച്ചു എന്ന്.
"അളിയാ അനിയാ  നീ എന്ന് നേരത്തെ ബേക്കറിയില്‍   നിന്നും ഇറങ്ങണം" മനു 
'എന്താടാ കാര്യം ??' ഞാന്‍ 
'എടാ ഞാന്‍ രണ്ട് സിഡി കൊണ്ട് വന്നിട്ടുണ്ട് ,നീ നേരത്തെ വാ നമുക്ക് മാത്രം ഒരുമിച്ചു ഇരുന്നു കാണണം ' മനു 
'അത് എന്താടാ നമ്മള്‍ മാത്രം?? ' ഞാന്‍ 
'എടാ എന്റെ കൈയില്‍ മറ്റേ സിഡി ഉണ്ട് :) ' മനു 
" എന്ത് ? "
'എടാ ഞാന്‍ രണ്ട് ഷക്കീല സിനിമ കൊണ്ട് വന്നിട്ടുണ്ട്  :) നീ വാ നമുക്ക് കാണാം 'മനു അത് പറയുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായ വികാരം . ഹൊ . 
'എന്റെ ഒറ്റപാലത്തെ ചിറ്റപ്പാ !!! ബേക്കറിയില്‍ എന്നും വരുന്ന ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന രജനി  ഇചിച്ചതും മേശന്‍ പണിയ്ക്ക് പോകുന്ന സുകുമാരനണ്ണന്‍ ഇചിച്ചതും ഷാര്‍ജ ഷേക്ക് എന്നത് പോലെ ഞാന്‍ മാനത്ത് കണ്ടത് ഇവന്‍ ഇന്ദ്രന്റെ മണിയറയില്‍ കണ്ടു '
" നീ ഇപ്പോഴേ വീട്ടില്‍ പൊയ്ക്കോ ,ഞാന്‍ നേരത്തെ വരാന്‍ നോക്കാം ,എന്തായാലും നീ ഇന്നു വീട്ടില്‍ കാണുമല്ലോ ,എന്ന് അല്ലെങ്കില്‍ നമുക്ക് നാളെ രാവിലെ കാണാം :) " അവനെ ഞാന്‍ പറഞ്ഞു വിട്ടു .
പിന്നെ ബേക്കറിയില്‍ എന്റെ ഒരു ബഹളം ആയിരുന്നു.ഡ്രിങ്ക്സ് കലക്കിയിട്ടു ഒഴിക്കുന്ന കുപ്പി എടുത്തു അതിന്റെ കഴുത്ത് പയ്യെ തടവി എന്റെ മനസ്സില്‍ ഷക്കീല ചേച്ചി ആയിരുന്നു. ചേച്ചി....ഇന്നു ഞാനും ചേച്ചിയെ കാണും ,ഒരു പാട് നാളത്തെ മോഹം ആണ്‌ ,പോസ്റ്ററില്‍ എല്ലാം ചേച്ചിയും ചേച്ചിയുടെ വലിയ ...??? :) ...കണ്ണുകളും കണ്ടു മനസ്സ് തൃപ്തി അടഞ്ഞിട്ടെ ഉള്ളു.ഇന്നു ആ ക്ഷീണം ഞാന്‍ തീര്‍ക്കും .ജഗതി  പറയും പോലെ ' ഇന്നു കുറെ വെളിച്ചെണ്ണയും പഞ്ചാരയും ഒഴുകും'. അളിയാ മനു നീ ആണെടാ എന്റെ മുത്ത്‌.ഛെ ! അവന്‍ വന്നപ്പോള്‍ ഒരു ലൈം ജൂസും മുട്ട പഫ്സും കൊടുക്കാന്‍ ഉള്ളത് ആയിരുന്നു.നാളെ ആകട്ടെ എല്ലാം ശെരി ആക്കാം.
                            അച്ഛനോട് പണ്ടേ ഞാന്‍ പറഞ്ഞതാ അച്ഛാ ..അച്ഛന്‍ ഒരു ബേക്കറി തുടങ്ങു എന്നു.അങ്ങനെ ആണെങ്കില്‍ എനിക്ക് നേരത്തെ പോകമായിരുന്നല്ലോ :).എന്നെ മുതലാളി നേരത്തെ വിട്ടില്ല .അല്ലെങ്കിലും അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,ശമ്പളം അങ്ങേരക്ക് ഞാന്‍ അല്ലല്ലോ  കൊടുക്കുന്നത്.അങ്ങേരു ആണല്ലോ എനിക്ക് തരുന്നത്. മുതലാളിത്വം അടക്കി വാഴുന്നു.ഹം ..എല്ലാം അടിച്ചമര്‍ത്തണം.അങ്ങനെ ഞാന്‍ എന്നത്തേയും പോലെ വീട്ടിലേയ്ക്ക്.
                          ബസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ ജംഗ്ഷനില്‍ ഇരിയ്ക്കുന്ന എന്റെ കൂട്ടുകാര്‍ എന്തോ പറഞ്ഞു ചിരിയിക്കുന്നു.എന്നെ കണ്ടപ്പോള്‍ ആ ചിരിയുടെ അളവ് കൂട്ടി.ഞാന്‍ എന്നെ മുഴുവനായിട്ട് നോക്കി 
'ഹേ കുഴപ്പം ഒന്നും ഇല്ല്ലല്ലോ! പിന്നെ എന്താ ഇവന്മാര്‍ ഇങ്ങനെ കിടന്നു കിണിക്കുന്നത്.
"അനിയാ നമുക്കും നിന്റെ വീട്ടിലെ പോലത്തെ ഒരു സിഡി പ്ലയെര്‍ ഒപ്പിച്ചുതരമോ? അവര്‍ .
എനിക്ക് ഒന്നും മനസിലാകുന്നില്ല .അവരോടു കാര്യം തിരക്കാന്‍ അവരുടെ അടുത്ത് ചെന്നതും ലൈബ്രറിയില്‍ നിന്നും കണ്ണന്‍ ഇറങ്ങി വന്നു.എന്റെ വീടിന്റെ അപ്പുറത്തെ എന്റെ കൂട്ടുകാരന്‍ കണ്ണന്‍ . അവന്‍ എന്നെ കണ്ടതും എന്റെ മുതുപുളക്കെ രണ്ട് അടിയും പിനീ ഒന്നും പറയണ്ട ...
'"എടാ പന്ന *%%%$$#@!^^~*&*&*%^%^%^%&^^^#$$%##$ നിന്റെ ഒരു  സിഡി പ്ലയെര്‍  ,എല്ലാ കോപ്പും ഞാന്‍ എടുത്തു ഏറിയും ,പറഞ്ഞില്ല എന്നു വേണ്ട @$@^^&%^% മോനെ '" കണ്ണന്‍ 
'തള്ളെ ഇതു എന്തെര് ,എന്ത് പറ്റിയെടാ ' കണ്ണന്‍ ഇടിച്ചു കലക്കിയ മുതുകും തടവി കൊണ്ട് അവനോടു തന്നെ ചോദിച്ചു.ഇവന്മാര്‍ അവിടെ കിടന്നും ഇരുന്നും പിന്നെ എന്റെ തോളില്‍ ചാഞ്ഞു കിടന്നും ചിരിച്ചു മറിയുന്നു.എന്തോ സീരിയസ് ആയി നടന്നിട്ടുണ്ട്.എട്ടിന്റെ  പണി കിട്ടിയത് കണ്ണന് ആണെന്ന് തോനുന്നു.പക്ഷേ അതിനു എന്നെ എന്തിനു ഇവന്‍ ഇങ്ങനെ പള്ള് വിളിച്ചു അടിയ്ക്കണം.ഒന്നുമില്ലെങ്കിലും പണ്ട് പറിങ്ങണ്ടി പറിയ്ക്കാന്‍ കൂടെ പോയത് അല്ലെ ഞാന്‍ . :) .കണ്ണന്‍ സംഭവം വിവരിച്ചു തന്നു.അതുകേട്ടപ്പോള്‍ എനിക്ക് പോലും ചിരി വന്നു( ഞാന്‍ കുറച്ച സീരിയസ് ആയതു കൊണ്ട് ചെറിയ തമാശകള്‍ക്ക് ചിരിക്കാറില്ല :) :D )
    ......സംഭവം......
സന്ധ്യ സമയം  അച്ഛനും അമ്മയും അമ്പലത്തില്‍ പോയി.ചേട്ടന്‍ കടയില്‍ നിന്നു വരാന്‍  താമസിയ്ക്കും. ഒരുത്തന്‍ നേരത്തെ വീട്ടില്‍ വന്നല്ലോ .മനു. ആരും വീട്ടില്‍ ഇല്ലാത്ത കൊണ്ട് അവനു ഒരു പൂതി.കൈയില്‍ ഇരിയ്ക്കുന്ന സിഡി ഒന്നു കണാന്‍ . അവന്‍ സിഡി ഓണ്‍ ആക്കി ഞാന്‍  ഊരിയിട്ടിരുന്ന കേബിള്‍ അവന്‍ തിരക്കി പിടിച്ച് ടീവിയില്‍ കുത്തി .അവന്‍ കറക്റ്റ് കുത്തിയത് അന്റിനയില്‍ കുത്തുന്ന കേബിള്‍ ആയിരുന്നു.എന്ത് നല്ല പയ്യനാണെന്ന് നോക്കണേ  .ഇനി കഥ നടന്നത് കണ്ണന്റെ വീട്ടില്‍ ആയിരുന്നു .സമയം  7 മണി.ദൂരദര്‍ശനില്‍ വാര്‍ത്ത‍ സമയം.കണ്ണന്റെ വീട്ടുകാര്‍ എല്ലാവരും ഉണ്ട് ടീവിയുടെ മുന്നില്‍.അവന്റെ വലിയച്ചന്‍ പങ്കജാക്ഷന്‍ സാര്‍ (അദേഹം സ്കൂളിലെ സാര്‍ ആണ്‌ )  ടീവി ഓണ്‍ ആക്കിനോക്കിയപ്പോള്‍ ടീവില്‍ സിനിമ നടക്കുന്നു.ഇതു എന്ത് പറ്റി എന്നു.വാര്‍ത്ത‍ സമയത്ത് സിനിമ.എന്നു എന്തെങ്കിലും പ്രത്യേകത കാണും അതായിരിക്കും.എന്തായാലും അവര്‍ക്ക് സന്തോഷം ആയി.കേബിള്‍ സര്‍വീസ്  ആ കാലത്ത് നമ്മുടെ അവിടെയൊന്നും ഇല്ലായിരുന്നു.ഞാറാഴ്ച ദൂരദര്‍ശനില്‍ വൈകുന്നേരം നാലു മണിയ്ക്കുള്ള  സിനിമ ആണ്‌ ആകെ ഉള്ള ആശ്വാസം .അത്  കൊണ്ട് എന്നു സിനിമ കാണിച്ചപ്പോള്‍ സന്തോഷം എല്ലാവര്‍ക്കും.
' പുതിയ നടനും നടിയും ആണെന്ന് തോനുന്നു,ആരെയും പരിചയം ഇല്ല ' കണ്ണന്റെ  അച്ഛന്‍  
എല്ലാവരും കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ തലകുലുക്കി.
അപ്പോള്‍ ആണ്‌ കണ്ണന്‍ എവിടെയൊക്കെയോ കറങ്ങിയിട്ട്  വീട്ടില്‍ കേറി വന്നത്
"എടാ കണ്ണാ ഇന്നു ടീവിയില്‍ സിനിമ ആണെടാ " പങ്കജാക്ഷന്‍ സാര്‍ 
കണ്ണനും നോക്കിയപ്പോള്‍ ശെരി  ആണ്‌ സിനിമ നടക്കുന്നു.എന്തായാലും കണ്ടുകളയാം .അവനും അവിടെ ഇരുന്നു കണ്ടു തുടങ്ങി. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നായകന്‍ ഒരു പെണ്ണിനേയും കൂട്ടി റൂം കതകടച്ചു.പിന്നെ പയ്യെ പയ്യെ ,
'"എന്റെ അതിപ്പാറഅമ്മച്ചിയെ "' കണ്ണന്‍ ഒരു നിലവിളി . കണ്ണന് മനസിലായി ഇവന്ട്ടെ വീട്ടില്‍ സിഡി ഇട്ടു.അതും ഈ സിഡി. ഓഫ്‌ ചെയ്യാന്‍ റിമോട്ട് നോക്കിയിട്ട് കാണുന്നില്ല .കണ്ണന്‍ ഓടി പോയി ടീവിയുടെ മുന്നില്‍ പോയി നിന്നു ,ടീവിയില്‍ നിന്നും പല അപശബ്ദങ്ങളും കേള്‍ക്കുന്നു ,വീട്ടിലെ പിള്ളേരും എല്ലാവരും ടീവിയില്‍ എത്തി നോക്കാന്‍ പാട് പെടുന്നു.
അവസാനം കണ്ണന്‍ എങ്ങനെയെങ്കിലും ടീവി ഓഫ്‌ ആക്കിയിട്ടു എന്റെ വീട്ടിലേയ്ക്ക് ഓടി.അവിടെ ചെന്നപ്പോള്‍ വീട് പൂട്ടി ഇട്ടിരിയ്ക്കുന്നു.
" അനിയ എടാ അനിയാ കഴുവേറി ..." അവന്‍ നീട്ടി വിളിച്ചു .
പയ്യെ കതകു തുറന്നു ഇറങ്ങി മനു .
" മനു നീ ആയിരുന്നോ , നീ ഇപ്പോള്‍ വന്നു ,അനിയന്‍ എവിടെയാട ? കണ്ണന്‍ 
'അവന്‍ വന്നില്ല എന്താടാ കാര്യം ' മനു
അവനു അറിയില്ലാലോ അവന്‍ കണ്ടു കൊണ്ട് ഇരുന്ന സിനിമ വേറെ പലരും ലൈവ് ആയിട്ടു കണ്ടുകൊണ്ടു ഇരുന്ന കാര്യം.
'പന്ന കഴുവേറി മോനെ ,@%%*^^&൮൯^&%^%^ മോനെ ., ഒരു ഒണ്ടാക്കിയ പരിപാടി കാണിക്കല്ലേ. ഇനി നീ സിഡി ഓണ്‍ ആക്കിയാല്‍ നിന്നെയും സിഡിയും പിന്നെ ഈ ലോകത്ത് കാണില്ല, ആ അനിയന്‍ ഇങ്ങുവരട്ടെ ഇന്നത്തോടെ അവന്റെ സിനിമ കാണക്കം ഞാന്‍ നിര്‍ത്തും .' ..കണ്ണന്‍ 
ലെവന് കാര്യം മനസ്സിലായില്ല ,അവസാനം കണ്ണന്‍ എല്ലാം പറഞ്ഞു കൊടുത്തു.
ഈ സംഭവത്തിന്റെ പ്രതിഫലനം  ആയിരുന്നു എന്റെ മുതുക് പുളക്കെ കണ്ണന്റെ ഇടി കിട്ടിയത് . മുതുക് കലങ്ങി ഒരു പരുവമയെങ്കിലും എനിക്കും അത് കേട്ടിട്ട് ചിരി സഹിക്കാന്‍ വയ്യ.മറ്റുള്ളവര്‍ എന്റെ തോളില്‍ തല ചാരി ചിരിയ്ക്കുന്നു ഞാന്‍ കണ്ണന്റെ തോളില്‍ തല ചച്ചു ചിരിച്ചു മറിഞ്ഞു.
" കണ്ണാ നിന്റെ വീട്ടില്‍ എന്താ ഇപ്പോള്‍ സ്ഥിതി ?" ചിരി സഹിക്കാന്‍ വയാതെ ഞാന്‍ ചോദിച്ചു. 
അപ്പോള്‍ അവിടെ നിന്ന പ്രേമന്‍ പറഞ്ഞു 
" എടാ അനിയ കണ്ണന്റെ വലിയച്ചന്‍ ടീവി എടുത്തു  റൂമില്‍ കൊണ്ട് വച്ചു ഓണ്‍ ചെയുതു വച്ചിരിയ്ക്കുകയ്യ  ചിലപ്പോള്‍ നിന്റെ വീട്ടില്‍ ഇനിയും സിഡി ഇട്ടാലോ എന്നു കരുതി ,ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ എന്നു വിചാരിച്ച് കാണും ,ഹ ഹ ഹ ഹ ഹി ,"
അത് കേട്ട് ദേഷ്യത്തില്‍ നിന്ന കണ്ണന്‍ പോലും ചിരിച്ചു,പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടാലോ.!!!.......അനിയന്‍ .

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

അണ്ടി....അണ്ടിയെ...അണ്ടിപരിപ്പെ....



അണ്ടി ,അണ്ടി . അണ്ടിയെ .....
പത്തു മണിയ്ക്ക് പഴിഞ്ഞിയുടെ കൂടെ കഴിച്ച ഇന്നലത്തെ മീന്റെ മുള്ള് ഈര്‍ക്കില്‍ കൊണ്ട് കുത്തിയിളക്കി ഇന്നലത്തെ അത്രയും നാറ്റം ഉണ്ടോ എന്നു നോക്കി കൊണ്ട്  ലൈബ്രറി ജംഗ്ഷനില്‍  ഇരിയ്ക്കുമ്പോള്‍ ആണ്  ഈ വിളി കേള്‍ക്കുന്നത്.കേട്ട പാടെ എന്താ, ആരാ എന്നു നോക്കാതെ ഞാന്‍ പെട്ടന്ന് എണീറ്റ്‌ മടക്കി കുത്തിയിരുന്ന കൈലി അഴിച്ചു ഇട്ടു.ഇനി ഞാന്‍ കാലിന്റെ  മേലില്‍  കാലും വച്ചത് ആരെങ്കിലും കണ്ടിട്ട് ആണെങ്കിലോ? :) ഒന്നാമത് ചെല്ലകിളികളും അവരുടെ യാത്രകള്‍ സസൂഷ്മം നിരീക്ഷിക്കുന്ന കുളക്കോഴികളും റോഡില്‍ കൂടി തേരാ പാര നടക്കുകയാണ്.. (പാഠം 1 .നമ്മള്‍ എപ്പോഴും നമ്മളെ തന്നെ സൂക്ഷിക്കുക )
"അളിയാ അനിയാ നിനക്ക് അണ്ടിപരിപ്പ് വേണോ ?" 
കൈലിയും താഴ്ത്തിയിട്ടു നിവര്‍ന്നു നോക്കിയപ്പോള്‍ ഒരു ചെറിയ കവറില്‍ അണ്ടിപരിപ്പുമായി കണ്ണന്‍ നില്‍ക്കുന്നു.
' വാട്ട് ദി നോണ്‍സെന്‍സ് , കള്ളാ കഴുവേറി നിനക്ക് വേറെ ഒന്നും പറയാന്‍ ഇല്ലെ ഇതിനു , മനുഷ്യന്‍ പേടിച്ചു പോയി , ഒരു സെക്കന്റ്‌ കൊണ്ട് എന്റെ മാനം ചാണക കുഴിയില്‍ പോയി.' ഞാന്‍ .

"അത് എന്താടാ അണ്ടിപരിപ്പിനെ അണ്ടി അണ്ടി എന്നു അല്ലാതെ ചക്കകുരു ,ചക്കക്കുരു എന്നു പറയാന്‍ പറ്റുമോട പുല്ലേ" കണ്ണന്‍ .
 അത് ന്യായം .അവനു ഒരു പോയിന്റ്‌ കൂടുതല്‍ കിട്ടി 
അലെങ്കിലും എന്റെ കുഴപ്പം ആണ്‌ എന്തെങ്കിലും കേട്ടാല്‍ വേറെ ഒന്ന് വിചാരിച്ച് കളയും.അത് കല്യാണം കഴിക്കാത്തതിന്റെ കുഴപ്പം ആണെന്ന് പലരും കവാലത്തില്‍  കൈ കൊണ്ട് കുത്തിയിട്ട് പറഞ്ഞിട്ടുണ്ട് :( . (പാഠം 2 . കല്യാണം പെട്ടന്ന് കഴിക്കുക അല്ലെങ്കില്‍ ഇങ്ങനെ പലതും തോന്നും ആളുകളുടെ കൈയില്‍ നിന്നും അടിയും കിട്ടും .ബി കെയര്‍ ഫുള്‍ )
'എവിടെന്ന അളിയാ ഇത്രയും മുഴുത്ത അണ്ടിപരിപ്പ്' ആക്രാന്തത്തോടെ  ഒരു പിടി വാരി വായില്‍ ഇട്ടിട്ടു ഞാന്‍  ചോദിച്ചു .
എന്താ എന്നു അറിയില്ല കുട്ടികാലം മുതലേ എനിക്ക് ഒരു അസുഖം ഉള്ളതാ " തിരിച്ചു കടിക്കാത്ത എന്ത് ആഹാര സാധനം കണ്ടാലും ഒരു ആക്രാന്തം 5 മിനിറ്റ് മുന്‍പ് കഴിച്ചാലും എന്തെങ്കിലും കണ്ടാല്‍ അതെല്ലാം തിന്നാല്‍ ഒരു ആവേശം .എന്തെ ഇങ്ങനെ? അമ്മ എന്നെ ഒരു പാട് ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി .പിന്നെ എന്നെ കാണുമ്പോള്‍ എന്താ എന്തോ അവിടെ ഉള്ള മരുന്ന് വരെ ഡോക്ടര്‍ ഒളിപ്പിച്ചു വയ്ക്കുന്നു. വിശപ്പുള്ള മനുഷനു ഒരു വിലയും ഇല്ല ഈ നാട്ടില്‍ :( 
അതുകൊണ്ട് ആണ്‌ ഞാന്‍ ഗള്‍ഫില്‍ പോയത്.ഹി ഹി അവിടെ ആകുമ്പോള്‍ ഇഷ്ടം പോലെ കുബ്ബൂസ്  കിട്ടുമല്ലോ :) .
 ' ഇന്നലെ അളിയാ ഗള്‍ഫില്‍ നിന്നും വന്നെടാ . അളിയന്‍ കൊണ്ട് വന്നതാ . നീയും വന്നാലോ ഗള്‍ഫില്‍ നിന്നും ഒരു അണ്ടി എങ്കിലും കൊണ്ട് വന്നോ? കണ്ണന്‍ .
ഞാന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ട് ഒരു ആഴ്ച ആയി.
വാട്ട് ദി നോണ്‍സെന്‍സ്  , അവനു എന്റെ സ്നേഹത്തെക്കാള്‍ വലുത് അവനു  വെറും ഒരു അണ്ടി ആണ്‌ .
'അളിയാ അണ്ടിപരിപ്പ് വാങ്ങാന്‍ പൈസ വേണം അത് പിന്നെ പൈസ ഈ കൂട്ടുകാരന് വഴിയില്‍ നിന്നും കളഞ്ഞു കിട്ടുന്നത് അല്ല .നിന്നെയൊക്കെ അണ്ടിപരിപ്പ് തീറ്റിപ്പികാം എന്നു  നേര്ച്ച  എന്നിക്ക് ഇല്ലട !' ഞാന്‍ .
' ഓഹോ ! മതി @#%%&&&&&&& നീ ഇനി ഇതു  തിന്നണ്ടാ .കണ്ണന്‍ .
തള്ളെ അവന്‍ സീരിയസ് , അവന്‍ പോയാല്‍  ആ കവര്‍  അണ്ടിയ്ക്ക് കാത്തിരിയ്ക്കുന്ന എന്റെ വയറിനോട് ഞാന്‍ എന്ത് അനശ്വ ..അന്സി.. ചെ.. പുല്ല്.. 'ആന്‍സ്വര്‍'  നല്‍കും. നാക്കും വഴങ്ങുന്നില്ല .
'അളിയാ അളിയാ ഒരു തമാശ പറയാനും പറ്റിലെ .അവന്റെ കൈയില്‍ നിന്നും അണ്ടിപരിപ്പ് മുഴുവന്‍ പയ്യെ കൈയില്‍ ആക്കിയിട്ടു അവന്റെ അണ്ടിപരിപ്പ് തൊട്ടു....അവന്‍ കൊണ്ട് വന്ന അണ്ടി പരിപ്പ് തൊട്ടു ഞാന്‍ സത്യം ചെയ്തു
"ബി ഹാപ്പി അളിയാ അടുത്ത തവണ ഞാന്‍ വരുമ്പോള്‍ ഇവിടെ ഒരു ലോഡ് അണ്ടി ഇറക്കും മുഴുവന്‍ നിനക്ക് തന്നെ .കടയില്‍ കിട്ടിയില്ലെങ്കില്‍ അറബിയുടെ അണ്ടിപരിപ്പ് എങ്കിലും കൊണ്ട് വരും " ഞാന്‍ 
" അറബിയുടെ അണ്ടിപരിപ്പോ ? കണ്ണന്‍
'നീ പുളിച്ച കോമഡി അടിക്കലെ :^ അറബിയുടെ അണ്ടി തോട്ടത്തില്‍ നിന്നും നേരിട്ട് പറിച്ചു കൊണ്ട് വരും എന്നു .ഒരു പിടി അണ്ടിപരിപ്പ് വായില്‍ ഇട്ടു പശുവിനെ പോലെ ചവച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
എന്താ രസം അണ്ടിയും  ചവച്ചു കൊണ്ട് റോഡില്‍ പോകുന്ന പെണ്ണുങ്ങളെ നോക്കാന്‍ . 
ദാ വരുന്നു കോവാലന്‍ അണ്ണനും വെട്ടുകിളി കുറുപ്പും ,ആടി ആടി ആണലോ വരവ് രാവിലെ  തുടങ്ങിയോ ഇവര്‍ .ഇവര്‍ ബസ്‌ കേറി ആറ്റിങ്ങലില്‍ പോയപ്പോഴും  ഞാന്‍ ഇവിടെ ഇരിക്കുകയിരുന്നു .
"ബ്ലൂടി കണ്ട്രി ഫെലോസ്"  എന്നെ വിളിച്ചിരുന്നെങ്കില്‍ ഞാനും കൂടി അവരോടു ആടി കളിയ്ക്കാന്‍ കാണില്ലയിരുന്നോ! 
കോവാലന്‍ അണ്ണന്റെ കാരിയം പറയതിരികുന്നത നല്ലത് 
 ഡെയിലി അടിച്ചു പൂസായി രാത്രി വീട്ടില്‍ ബഹളം ആണ്‌ .അണ്ണന്റെ  സ്വന്തം ഭാര്യ  തങ്കമണി ചേച്ചി അതിനെക്കാള്‍ ബഹളം ആണ്‌.ഈ ബഹളം ആ പഞ്ചായത്തില്‍ മുഴുവന്‍ അലയടിയിക്കും. തങ്കമണി ചേച്ചിയെയും വയറ്റില്‍ കിടക്കുന്ന ചാരായവും ഒരു പോലെ കണ്ട്രോള്‍  ചെയ്യുന്ന കോവാലന്‍ അണ്ണന്‍ ആണ്‌ കേരളത്തിന്റെ അഭിമാനം.
ഒരു ദിവസം രാത്രി അവിടെ അടിയും ബഹളവും 
"നിങ്ങള്‍ക്ക് പോയി ചത്തുകൂടെ "? കലിതുള്ളി കൊണ്ട് തങ്കമണി ചേച്ചി 
'വാട്ട് എ ഷെയിം,വെള്ളമടിച്ചിട്ട്  രാത്രി അവളുടെ മേലെ കുതിര കേറുന്നതും പോര എന്നോട് ചാകാനോ?  
കെ പി സി സി യില്‍ നിന്നും പുറത്താക്കിയ മുരളീധരനെ പോലെ വീട്ടില്‍ നിന്നും ചാടി ഇറങ്ങി കോവാലന്‍ അണ്ണന്‍  വിളിച്ചു പറഞ്ഞു.
'ഞാന്‍ ചാകാന്‍ പോകുന്നെ നാട്ടുകാരെ '
പുതിയ മലയാളവാക്കുകള്‍(  കു, പു , ആ ,ത ഇവ ചേര്‍ന്ന നല്ല പുളിച്ച ....) മിക്കതും ഞാന്‍ പഠിക്കുന്നത്  ഇവരുടെ അടികള്‍ നടക്കുമ്പോള്‍ ആണ്‌.എന്താ ഭാഷ ശുദ്ധി എന്താ സംഗതികള്‍ .ആഹാ. അതും കേള്‍ക്കാന്‍ കാതോര്‍ത്തു ഇരുന്ന  എന്റെ കന്നോടത്തില്‍ .. കര്‍ണ്ണപോടാ ...ചെ..കര്‍ണ്ണപുടത്തില്‍(ശെരി  ആയി) കോവാലന്‍ അണ്ണന്‍ ചാകാന്‍ പോകുന്നത്  കേട്ടത്.  
മലയാളത്തിന്റെ ഭാഷഗുരുവിനെ നശിപ്പികുമോ ഈ സമൂഹം 
ഓടി പിടിച്ച് അവിടെ ചെന്നപ്പോള്‍ ചെറിയ ആള്‍ക്കുട്ടം ഉണ്ട്.അതിന്റെ ഇടയില്‍ നിന്നും അശരീരി പോലെ കോവാല അണ്ണന്റെ  വാക്കുകള്‍
'കടി മൂക്കാ ..കടി ...'
'വാട്ട് ദി നോണ്‍സെന്‍സ് ,ഈശ്വര , അത് ഏത് മൂക്കാ !! മൂക്ക് കടിച്ചാല്‍ ചാകുമോ?എനിക്ക് ആകെ കണ്പ്യ്യ്‌ ..കണ്പീ ...പുല്ലു .ചെ.. കണ്‍ഫ്യുഷന്‍ . ഹൊ !
ആളുകളെ  മാറ്റി ഞാന്‍ നോക്കിയപ്പോള്‍ ....
കോവലനണ്ണന്‍ താരയില്‍ [ചെറിയ മണ്ണ് മതില്‍) പണ്ടെങ്ങോ ഏതോ എലി ഉണ്ടാക്കിയ പൊത്തില്‍ കൈ ഇട്ടു കൊണ്ട് ആജ്ഞാപിക്കുന്നു.
" കടി മൂക്കാ.. കടി ...എന്നെ കടിച്ചു കൊല്ലു നീ ...
അപ്പോള്‍ ആണ് എന്റെ  തലയില്‍ വെട്ടം വീണത് 
'കടി മൂര്‍ഖന്‍ പാമ്പേ ..കടി ...ഇതാണ് കവി ഉദേശിക്കുന്നത്  'ബട്ട് ....അമ്രത് തലയില്‍ ഇരിക്കുന്നത് കൊണ്ട്  മൂര്‍ഖന്‍ ' വെറും മൂക്കായി പുറത്തേയ്ക്ക് വരുന്നുള്ളൂ. :) 
'പിന്നെ ഇയാള്‍ വിളിച്ചാല്‍ മൂര്‍ഖന്‍ വന്നു കടിക്കാന്‍ ഇയാളുടെ അളിയന്‍ അല്ലെ , ചിലപ്പോള്‍  മൂര്‍ഖന്‍ ഉണ്ടെങ്കില്‍ തന്നെ  അത് ഇപ്പോള്‍ അതിന്റ്റെ വീട്ടിലെ അടുക്കള വഴി രക്ഷപെട്ടുകാണും .അതിനു അറിയാം അതിനെക്കാള്‍ വിഷം ഉള്ള പാമ്പിനെ കടിച്ചാല്‍ അത് ചത്ത്‌ പോകും എന്നു.
"അളയില്‍ ഉള്ളതിനേക്കാള്‍ വലുതാ പുറത്തുള്ളത് എന്നു പറഞ്ഞപോലെ ."ഇതൊക്കെ ആണ്‌ കോവലനണ്ണന്‍.
 ( പാഠം 3.ആരെങ്കിലും പാമ്പു കടിച്ചേ മരിക്കു എന്നു തീരുമാനിക്കുകയാണെങ്കില്‍  ആദ്യം ഒരു പാമ്പിനെ പിടിച്ച്  അളയില്‍ ആക്കിയിട്ടു  കൈ ഇടുക . നോട്ട് ദി പോയിന്റ്‌ )
ഓര്‍മയുടെ ഏടുകള്‍ എടുത്തു മാറ്റിയപ്പോഴേയ്ക്കും കോവലനണ്ണന്‍ വിഇട് എത്തി കാണും .
'ചെ . അണ്ടിപരിപ്പ് കൈയില്‍ ഇരിക്കുമ്പോഴാണ്   ഒരു കോവലനണ്ണന്‍..വീണ്ടും എന്റെ ശ്രദ്ധ കൈയില്‍ ഇരിക്കുന്ന കവറില്‍ ആയി .
'അനിയാ ..'എടാ അനിയാ.."
ആരുടെയെ സ്നേഹത്തോടെ ഉള്ള വിളി കേട്ട് ആണ്‌ ഞാന്‍ അണ്ടികവറില്‍ നിന്നും തല പൊക്കിയത്.
'ജംഗ്ഷനിലെ  സീനിയര്‍ ബാച്ചിലെ സുരേഷ് അണ്ണന്‍ '!!!.
അണ്ണന്‍ അടുത്തത് എന്താ ചോദിക്കാന്‍ പോകുന്നത് എന്താ എന്നു എനിക്ക് അണ്ണന്റെ  മുഖം കണ്ടപ്പോള്‍ മനസിലായി .അതിനു മുന്‍പേ ഞാന്‍ അങ്ങോട്ട്‌ പറഞ്ഞു 
" അണ്ണ  വിഷമിക്കണ്ട നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കില്ല ..  ഉടനെ ഞാന്‍ തിരിച്ചു പോയ്ക്കോളം .
ഈ നാട്ടുകാര്‍ക്ക് " എന്നാ  തിരിച്ചു പോകുന്നത് " എന്നു  ചോദിക്കാന്‍ ഉള്ളോ? ഒരു ഗള്‍ഫുകാരന്‍ വന്നു ഇറങ്ങിയാല്‍ അവനു സുഖം ആണോ  എന്നു ആര്‍ക്കും അറിയണ്ട , അവന്‍ എപ്പോള്‍ തിരിച്ചു പോകും അത് അറിഞ്ഞാല്‍ മതി  .ഈ നാട്ടുകാരുടെ നെഞ്ചത്ത്‌ കൂടി ആണോ ഗള്‍ഫുകാരന്‍ നടക്കുന്നത് .ചുമ്മാ അല്ല ഈ നാട് നന്നാവാത്തത്. :)
ചോദ്യത്തിന് മുമ്പേ ഉത്തരം കിട്ടിയ സന്തോഷത്തില്‍ അണ്ണന്‍ എന്റെ കൈയില്‍ ഇരുന്ന ബാക്കി അണ്ടിപരിപ്പ് വാങ്ങി വായില്‍ ഇട്ടു കൊണ്ട്  നടന്നു നീങ്ങി അടുത്ത ഗള്‍ഫുകാരനേയും തേടി.
 ( പാഠം 4. ഇതില്  വലുതായിട്ട് ഒന്നും ഇല്ല പഠിക്കാന്‍ ..പിന്നെ നിന്നെയൊക്കെ ഞാന്‍ പാഠം  പഠിപ്പിചില്ലെങ്കില്‍ എന്റെ തലയില്‍ കൂടി ട്രെയിന്‍ ഓടിയാലോ . പിന്നെ പഠിക്കണം എന്നു മോഹം ഉണ്ടെങ്കില്‍ പറയാം ആരെങ്കിലും അടുത്ത് വന്നാല്‍ കൈയില്‍ ഉള്ള അണ്ടി പരിപ്പ് ഒളിച്ചു വയ്ക്കുക. അല്ലെങ്കില്‍ ആരെങ്കിലും അത് വായില്‍ ഇട്ടുകൊണ്ട്‌ പോകും. :( )
'അളിയാ കണ്ണാ നിന്റെ അളിയന്‍  ഇത്രയെ കൊണ്ട്      കൊണ്ടുവന്നത് ഉള്ളോ? ഞാന്‍ 
'@#%^&&^&(*((((^%^%$^ മോനെ നിനക്ക് ഇതു കൊണ്ട് തന്ന എന്നെ  പറഞ്ഞാല്‍ മതി ' കണ്ണന്‍ 
'ഹൊ ! എന്താ സുഖം ആഹാരം കഴിച്ചിട്ട് ഏമ്പക്കം ഇടുമ്പോള്‍  ഉണ്ടാകുന്ന  ഒരു പ്രത്യേക സുഖം അവന്റെ  വായില്‍ നിന്നും അത് കേട്ടപ്പോള്‍ എനിക്ക് കിട്ടി.
"നിനക്ക് എന്താടാ ഈ അണ്ടിപരിപ്പിനോട് ഇത്ര മോഹം.പണ്ട് ഓര്‍മയുണ്ടോ  പറിങ്ങാണ്ടി(കശുവണ്ടി)  പറിക്കാന്‍ പോയത്? അനിയാ നിനക്ക് ഓര്‍മ്മയുണ്ടോ? "കണ്ണന്‍ .
'ഹൊ ! വാട്ട് ദി നോണ്‍സെന്‍സ് ! ഓര്‍മ്മയുണ്ടോ എന്നു! അണ്ടി പറിക്കാന്‍ പോയ എന്റെ കുണ്ടി അച്ഛന്‍ അടിച്ചു പൊളിച്ചു .എപ്പോഴും അത് ഓര്‍മിയ്ക്കുമ്പോള്‍ എവിടെയൊക്കെയോ നീറി കേറുന്നു.
.......................................................................................................................
ഞാനും കണ്ണനും ഫ്ലാഷ് ബാക്കിലെയ്ക്ക്  ...ഡിംഗ് ഡിംഗ് ..ബ്ലൌം ബ്ലോമം (ഫ്ലാഷ് ബാക്ക് മ്യൂസിക്‌)
നമ്മള്‍ രണ്ട് പേരും ഫ്ലാഷ് ബാക്കില്‍ ചെന്ന് ഇറങ്ങി 
"എന്താടാ അനിയാ ഇവിടെ മുഴുവന്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണലോ? കണ്ണന്‍ 
'അതാടാ ഞാനും നോക്കുന്നത് നമ്മള്‍ മാത്രമേ കള്ളറില്‍ ഉള്ളു ,ദാ നമ്മുടെ മുന്നേ പോകുന്ന  അണ്ണനോട് ചോദിയ്ക്കാം ' .ഞാന്‍  
 'അണ്ണാ നില്ല് അണ്ണാ ,നമ്മള്‍ പണ്ട് അണ്ടി പറിയ്ക്കാന്‍ വന്ന വര്‍ഷം ഇതു തന്നെ ആണോ?ഞാന്‍ .
അണ്ണന്‍ തിരഞ്ഞു .
എന്റെ ലോകനാര്‍കാവിലമ്മേ..പ്രേംനസീര്‍ അല്ലെ അത് .. തന്നെ തള്ളെ .. ..ഫ്ലാഷ് ബാക്ക് കണ്ട കാലം മാറി പോയോ ?
നമ്മള്‍ക്ക് ഫുള്‍ കണ്‍ഫ്യുഷന്‍ ആയി .  
' അ,ആ .. ഞ്ഞിങ്ങല്‍ക്ക് ആ അ  എന്ത് വേണം ,മടിയ്ക്കാതെ പറയു .' നസീര്‍ 
നമ്മള്‍  പയേ പയ്യെ കാര്യം  പറഞ്ഞു .
"നമ്മള്‍ രണ്ടായിരത്തിപതിനൊന്നില്‍ റോഡില്‍ ഇരുന്നു അണ്ടി തിന്നുകയിരുന്നു അപ്പോള്‍ ഈ കണ്ണന്‍ എന്നോട് പണ്ട് അണ്ടി പറിയ്ക്കാന്‍ പോയ  ഫ്ലാഷ് ബാക്ക്  ആലോചിക്കാന്‍ പറഞ്ഞു .അങ്ങനെ വന്നതാ അക്കാ ..സോറി .ഇക്കാ.. "ഞാന്‍ 
 പെട്ടന്ന് രണ്ട് മൂന്നു പേര്‍ നസീറിന്റെ  പിറകില്‍ എത്തി 
" അടൂര്‍ഭാസി ,ഉമ്മര്‍ ,സത്യന്‍ "
അവര്‍ ഒരുമിച്ച് ചോദിച്ചു
" എന്താ നസു ? ആരാ ഈ  രണ്ട് കള്ളര്‍ ഉള്ള പയ്യന്മാര്‍ ?ഇവര്‍ക്ക്  എന്ത് വേണം ഇവിടെ?

നസീര്‍  അളിയന്‍ ..ച്ചെ .ചെ. നസീര്‍ ഇക്ക അവരോടു സംഭവം പറഞ്ഞു .

ഇതു കേട്ടതും അവരുടെ മുഖം ഉമ്മന്‍ചാണ്ടിയെ കണ്ട വിസ്സിനെ  പോലെ ആയി.
"പ്ഫാ .കഴുവേറികളെ ! ഓടിയ്ക്കോ ഇവിടെ നിന്നും.... ,സ്വന്തം അണ്ടിപരിപ്പ് നമുക്ക് ഇവിടെ നോക്കാന്‍ വയ്യ അപ്പോള്‍ ആണ്‌  രണ്ടായിരത്തിപതിനൊന്നില്‍ നിന്നും പറിങ്ങണ്ടി പറിച്ച  കഥയുമായി വന്നിരിയ്ക്കുന്നത് "
നമ്മള്‍ ഓടി ഫ്ലാഷ് ബാക്ക് വന്ന ഗുഹയില്‍ .അതില്‍ അകത്തു കേറി ഇടത്തോട്ടു ഓടി .വീണ്ടും എവിടെയോ എത്തി ..
ഭാഗ്യം അവിടെ മുഴുവന്‍ കള്ളര്‍ഫുള്‍.
"അളിയാ നോക്കിയേ സോമനും സുകുമാരനും അടികൂടുന്നു ." കണ്ണന്‍ 
ഹാവു! കണ്ണാ അപ്പോള്‍ നമ്മള്‍ എത്തിയെടാ..കണ്ണാ  ചിങ്കു ..ചക ...ചക . ഞാന്‍ .
 അങ്ങനെ നമ്മുടെ പറിങ്ങണ്ടി കഥ നടക്കുന്ന കാലത്തില്‍ എത്തി.( പാഠം 5
.പണ്ടത്തെ നായികമാരെ ആലോചിച്ചു കൊണ്ട് ഫ്ലാഷ് ബാക്ക് കാണാന്‍ ശ്രമിക്കരുത് .അവിടെ എപ്പോഴും പീഡിപ്പിക്കാന്‍ ഉമ്മറും അങ്കം വെട്ടാന്‍ നസീറും സത്യനും ഉണ്ടെന്നു ആലോചിക്കുക)
...........................................ഫ്ലാഷ് ബാക്ക്  തുടങ്ങുന്നു( പാണന്‍ പറഞ്ഞ പറിങ്ങണ്ടി കഥ)..........
എന്റെ വീടിനോട് ചേര്‍ന്നാണ്  കണ്ണന്റെ  വീട്.എന്നേക്കാള്‍ രണ്ട് വയസു ഇളയത് .എന്നാലും അങ്ങോട്ടും ഇങ്ങോട്ടും വട .. പെട .... ചെ സോറി വാടാ ..പോടാ ബന്ധം ആയിരുന്നു.കുട്ടികാലം മുതലേ  ഒരുമിച്ചു കളിച്ചു അടികൂടി ചീത്തവിളിച്ചു വളര്‍ന്നവര്‍.
  ഞാന്‍ അന്ന് ആറിലോ  ഏഴിലോ ആണെന്ന് തോന്നുന്നു.കടകളിലെ കണ്ണാടിചില്ലില്‍  ഇരിയ്ക്കുന്ന സമൂസയും കേക്കും എള്ളുണ്ടയും കണ്ടു കൊതി ഊറിനടന്ന കാലം ..നല്ല സുന്ദരന്‍ കൊതിയന്‍ക്കാലം .സ്കൂളിന്റെ മുന്നില്‍ ഉള്ള രാമു അണ്ണന്റെ കടയിലെ കേക്കിനും സിപ്പപ്പിനും ഡ്രിങ്ക്സിനും ആയിരുന്നു ആ കാലത്ത്  പിള്ളേര്‍ക്ക് പ്രിയം.ഒരു കേക്കിനും വെള്ളത്തിനും കൂടി രണ്ട് രൂപ അമ്പതു പൈസ കൊടുക്കണം.
വല്ലപ്പോഴും വീട്ടില്‍ വീണു കിടക്കുന്ന കാശ് എടുത്തു വാങ്ങിയ്ക്കും(നിങ്ങള്‍ വിചാരിക്കുനുണ്ടാകും 'വീണു കിടക്കുന്ന കാശോ?'
പണം കുലുക്കുന്ന മരത്തില്‍ നിന്നും വീഴുന്നു എന്നു നിങ്ങള്‍ വിചാരിയ്ക്കും.അല്ല ..അച്ഛന്‍ അശയില്‍ ഉടുപ്പ് അഴിച്ചിടും,എനിക്ക് പൊക്കം ഇല്ലാതാകൊണ്ട്‌ ഒരു കമ്പ് എടുത്തു ഉടുപ്പില്‍ കുത്തും അപ്പോള്‍ അതില്‍ കിടക്കുന്ന പൈസ താഴോട്ട് വീഴും ,അത് ഞാന്‍ എടുക്കും ,:) )
ഓരോ ദിവസം കൂടും തോറും രാമുഅണ്ണന്റെ കേക്ക് തിന്നാതെ എന്തോ വൈക്ലപ്യം. ഈ അസുഖം ഞാന്‍ എന്റെ കൂടെ പഠിയ്ക്കുന്ന രതീഷിനോട്‌ പറഞ്ഞു.അവന്‍ ഭയങ്കര ബുദ്ധി ആണ്‌ ,കുറച്ചു  കാണാന്‍ ലുക്ക്  ഇല്ല എന്ന  കുറവേ ഉള്ളു .വായില്‍ നിന്നും വീഴുന്നത് എല്ലാം നമുക്ക് അടിവേടിച്ചു തരുന്ന ബുദ്ധികള്‍ ആണ്‌.എനിക്ക് ഇതൊന്നും അറിയണ്ട എനിക്ക് കേക്ക് തിന്നണം ...അവന്‍ ഒരു ഐഡിയ പറഞ്ഞു തന്നു ...
എടാ ഞാന്‍ എന്നും രാമുഅണ്ണന്റെ കേക്ക് തിന്നുനത് നീ കാണുന്നില്ലേ .എങ്ങനെയാ എന്നു അറിയാമോ? രതീഷ്‌.
" നീ നിന്റെ വാ കൊണ്ടലെ തിന്നുന്നെ"? ഞാന്‍
'എടാ കോപ്പേ ബുദ്ധി പറഞ്ഞു തരുമ്പോള്‍ കോമഡി ഒണ്ടാക്കാന്‍ നില്‍ക്കല്ലേ ..$$ അവന്‍ ..
ശരിയാ ,ദാനം കിട്ടുന്ന പശുവിന്റെ ബുദ്ധി എണ്ണി നോക്കരുത് എന്നാ  തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പിറന്ന എന്റെ കാരണവന്മാര്‍ എന്നോട് പറഞ്ഞിട്ടുള്ളത്.:)
ഹൊ ! അവന്റെ ദേഷ്യം മാറ്റാന്‍ അവന്റെ കഷത്തില്‍ ഇക്കിള്‍ ആക്കി ഊപാടുവന്നു
( പാഠം 6 . ആരെങ്കിലും സീരീസ്‌ ആയി ബുദ്ധി പറഞ്ഞു തരുമ്പോള്‍  അവനോടു തന്നെ നമ്മള്‍ ഒണ്ടാക്കിയ കോമഡി അടിയ്ക്കരുത്.)
അവസാനം അവന്‍ പറഞ്ഞുതന്നു.
" എടാ അളിയാ ഞാന്‍ എന്നും വീട്ടില്‍ നിന്നും  ആരും അറിയാതെ പറിങ്ങണ്ടി എടുത്തു കൊണ്ടുവരും.എന്നിട്ട് അത് പറിങ്ങണ്ടി വേടിക്കുന്ന കടയില്‍ കൊണ്ട് പോയി കൊടുക്കും.പത്തു പറിങ്ങണ്ടി കൊടുത്താല്‍ രണ്ട് രൂപ കിട്ടും.അങ്ങനെയ ഞാന്‍ രാമു അണ്ണന്റെ കേക്ക് തിന്നുന്നത് ,ഇപ്പോള്‍ നിനക്ക് ഗുട്ടന്‍സ് പിടികിട്ടിയോ?രതീഷ്‌.
"അമ്പട അണ്ടികള്ളാ.. നീ രതീഷ്‌ അല്ലെടാ ഹനുമാന്‍ ആണെടാ...
കൊള്ളാം നല്ല ബുദ്ധി.
"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" ..അതിന്റെ അര്‍ഥം പിന്നെ ആണ്‌ എനിക്ക് മനസിലായത് .അത് വഴിയെ നിങ്ങള്‍ക്കും മനസിലാകും.
പക്ഷേ പറിങ്ങമരം(കശുമരം) പോയിട്ട് ഒരു ചെമ്പരത്തി പോലും  ഇല്ലാത്ത എന്റെ  വീട്ടില്‍ നിന്നും  എങ്ങനെ ഞാന്‍ അണ്ടി ഒപ്പിയ്ക്കും.
ഞാന്‍ ഈ അജണ്ട അല്ലെങ്കില്‍ ബജറ്റ്  കണ്ണനോട് രഹസ്യമായി  ഡിസ്കസ് ത്രോ  എറിഞ്ഞു പറഞ്ഞു .അവനും കേക്കിന്റെ പകുതി കൊടുക്കാം എന്നു എന്റെ സൈക്കിള്‍ ടയര്‍ വണ്ടി തൊട്ടു സത്യം ചെയ്തു .ഞാന്‍ വണ്ടിയില്‍ തൊട്ടു സത്യം ചെയ്താല്‍ മാറില്ല.:)
അവനും ഭയങ്കര ബുദ്ധി വന്നെന്നു തോനുന്നു അവനും പറഞ്ഞു ഒരു ഐഡിയ ഈസി ചാര്‍ജ് കൂപ്പണ്‍..
"എടാ അനിയാ നമുക്ക് ആ രണ്ടില്‍ പഠിയ്ക്കുന്ന സബീഷിന്റ്റെ അമ്മുമ്മയുടെ പറമ്പില്‍ പോകാം. കണ്ണന്‍ .
'വേണ്ടടാ എനിക്ക് ഇപ്പോള്‍ പോകാന്‍ തോനുന്നിലാടാ .. ഞാന്‍ 
 " എന്താടാ നീ പറയുന്നെ?" കണ്ണന്‍  
'അല്ലടാ കണ്ണാ, നീ ആ പറമ്പില്‍ വെളിയ്ക്കിറങ്ങുന്ന(രണ്ടിന്)  കാര്യം അല്ലെ പറഞ്ഞെ ? ഞാന്‍ . 
" അളിയാ അനിയാ ഞാന്‍ ആദി എന്നു പറയുമ്പോള്‍ നീ ...@%&% അല്ലെങ്കില്‍ വേണ്ട ..
അതിന്റെ അപ്പുറത്തെ ആദി എന്നു പറയല്ലേ @.നീ ഞാന്‍ പറയുന്നത് കേള്‍ക്കു .കണ്ണന്‍ .
ഞാന്‍ ജനഗണമന  കേള്‍ക്കുമ്പോള്‍ നില്‍ക്കും പോലെ അറ്റന്‍ഷന്‍ ആയി.
" നമുക്ക് സ്കൂള്‍ ഇല്ലാത്ത ദിവസം അവിടെ നിറയെ പറിങ്ങമരം ഉണ്ട് .ആരും കാണില്ല ,നമുക്ക് കേറി പറിയ്ക്കാം .എന്നിട്ട് താഴെ തൊടിയില്‍ കൊണ്ട് ഒളിപ്പിച്ചു വയ്ക്കാം 
സ്കൂളില്‍ പോകുമ്പോള്‍ എടുത്തു  കൊണ്ട് പോയി കൊടുത്തു കാശ് വാങ്ങി ഇഷ്ട്ടം പോലെ കേക്കും സിപ്പപ്പും തിന്നാം." കണ്ണന്‍ ..
കൊള്ളാം ..ബെസ്റ്റ് ഐഡിയ.ഇവിടെ ഒരു ലോഡ് അണ്ടികള്‍ ഒഴുകും ..ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
അന്ന് ശനിയാഴ്ച ..എന്നത്തേയും പോലെ ഒരു പണിയും ഇല്ലാതെ സൂര്യന്‍ തലയ്ക്കു മീതെ കറങ്ങുന്നു.പലപ്പോഴും തോന്നും ഇയാള്‍ക്ക് എന്നും ഇതു പോലെ ചെയ്താല്‍ ബോര്‍ അടിയിക്കില്ലെ?.ഒരു ചെയിഞ്ചിനു വേണ്ടി ഒന്ന് റസ്റ്റ്‌ എടുത്തു കൂടെ.?
' ഡേയ് സൂര്യ നീ നമ്മളെ കണ്ടു പഠിയ്ക്കടാ..ഒരു ചെയിഞ്ചിനു വേണ്ടി നമ്മള്‍ അണ്ടി പറിയ്ക്കാന്‍ പോകുന്നു.നീകണ്ട് അസൂയ പെട്ടോടാ മണ്ടന്‍ കൊണാപ്പെ ...'
 രാവിലെ ആയപ്പോള്‍ കണ്ണന്‍ കുളിച്ചു ഒരുങ്ങി എന്റെ വീട്ടില്‍ വന്നു.അവന്റെ വരക്കം കണ്ടാല്‍ അവന്റെ മാമന് ശ്രീധനം കിട്ടിയ പുരയിടത്തിലെ  അണ്ടികൃഷി കണക്കെടുക്കാന്‍ പോകും പോലെ ആണ്‌.ഞാനും   മുഖത്ത് കുറച്ചു പൌഡര്‍  വാരി പൂശി .. ഞാന്‍ എന്തിനു കുറയ്ക്കണം .പല്ല് തേച്ചില്ല കുളിച്ചില്ല എന്നല്ലേ ഉള്ളു പൌഡര്‍ ഒക്കെ ഇടാം..
അങ്ങനെ നടന്നു സബീഷിന്റെ  അമ്മുമ്മയുടെ പുരയിടത്തില്‍ എത്തി.ഒരു അഞ്ചെട്ടു മരം ഉണ്ട്.നിറയെ പഴുത്തു നില്‍ക്കുന്നു.തറയില്‍ പഴുത്തു വീണത്‌ കിടക്കുന്നു.ആകെ അണ്ടിമയം.
നമ്മള്‍  തറയില്‍ കിടന്ന കുറെ വാരി കവറില്‍ ഇട്ടു .സത്യം പറഞ്ഞാല്‍ ഒരു ആഴ്ച്ച കേക്കും വെള്ളവും തിന്നാന്‍ ഉള്ള പറിങ്ങണ്ടി തറയില്‍ നിന്നും കിട്ടി.എന്നാലും സാദാ  മലയാളികള്‍ ആയ നമ്മള്‍ നമ്മുടെ സ്വഭാവം കാണിച്ചിലെങ്കില്‍ നമ്മളെ പിന്നെ മലയാളി എന്നു പറഞ്ഞിട്ട് കാര്യമില്ല.
"ആക്രാന്തം" അത് തന്നെ  സംഭവം.
കണ്ണന് തറയില്‍ നിന്നും കിട്ടിയ അണ്ടികള്‍ പോര അവനു മരത്തിന്റെ മുകളി കേറി പറിയ്ക്കണം എന്നു.
'എടാ കണ്ണാ വേണ്ട ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള അണ്ടികള്‍ ആയി ,ഇനിയും വേണോട?' ആരെങ്കിലും കണ്ടുകൊണ്ടു വന്നാല്‍ നമ്മുടെ പരിപ്പ് അവര്‍ ഇതു പോലെ ആക്കും '.കുറച്ച പറിങ്ങണ്ടി എടുത്തു കൊണ്ട്  ഞാന്‍  പറഞ്ഞു..
'എനിക്ക് ഇനി അടുത്ത ആഴ്ച കൂടി വരന്‍ വയ്യ..ഞാന്‍ മരത്തില്‍ കേറാന്‍ പോകുവാ ,നീ മറ്റേ മരത്തില്‍ കേറി പറിയ്ക്കാടാ പുല്ലേ ? ' കണ്ണന്‍ ..
"പക്ഷേ വരാന്‍ ഉള്ളത് വഴിയില്‍ നില്‍ക്കില്ല അത്  മേട്രോട്രയിന്‍ പിടിച്ചെങ്കിലും അത് നമ്മുടെ അടുത്ത് എത്തും"
കേക്കിന്റെ രുചി വായില്‍ വീണ്ടും നിറഞ്ഞത്‌ കൊണ്ട് ചാടി കേറി മരത്തില്‍ .ഞാന്‍ കേറാന്‍ റെഡി ആയതേ ഉള്ളു തിരിഞ്ഞു നോക്കുമ്പോള്‍ ലെവനെ കാണാന്‍ ഇല്ല .അപ്പോള്‍ മരത്തിന്റെ  മുകളില്‍ നിന്നും വിളി ...
'അനിയ ഞാന്‍ ഇവിടെ ഉണ്ട് ' കണ്ണന്‍ 
'തള്ളെ ഇവന്‍ ആരു കുരങ്ങന്റെ ജന്മം ആണോ?
രണ്ട് പേരും കൂടി മരത്തില്‍ കേറി കൊമ്പുകള്‍ കുലുക്കി തുടങ്ങി ,അണ്ടികള്‍ ചറ പറ  താഴോട്ട് വീഴുന്നു.
" അളിയാ കണ്ണാ നമ്മള്‍ കൊണ്ട് വന്ന കവറില്‍ ഈ അണ്ടികള്‍ നില്‍ക്കുമെന്ന് തോനുന്നില ! വേറെ കവര്‍ കൂടി എടുക്കാന്‍ ഉള്ളതായിരുന്നു ". മരത്തിന്റെ മുകളി ഇരുന്ന അവനോടു മരത്തിന്റെ മുകളി ഇരിയ്ക്കുന്ന ഞാന്‍ വിളിച്ചു പറഞ്ഞു .
 " ഞാന്‍ ഒരു ചാക്ക് കൊണ്ട് വരം, അത് മതിയോ ", താഴെ നിന്നു  ചിരട്ടയില്‍ ഉരച്ചപോലെ ഒരു സ്ത്രി ശബ്ദം ..
"എന്ത് ?" കണ്ണന്‍ അണ്ടി പറിച്ചു പറിച്ചു അണ്ടികറ അവന്റെ തൊണ്ടയില്‍ എങ്ങാനും വീണോ?സൌണ്ട് മാറിയല്ലോ?
ഞാന്‍ അവന്‍ ഇരിക്കുന്ന മരത്തിലെയ്ക്ക് നോക്കി അവന്‍ അവിടെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുന്നു ,എനിട്ട്‌ കണ്ണ് കൊണ്ട് താഴോട്ട് ആക്കുന്നു ,എന്ത് പറ്റി മരം കുലുക്കിയപ്പോള്‍ ഇവന്റെ  അണ്ടിപരിപ്പ് താഴെ പോയോ? ഞാന്‍ താഴോട്ട് നോക്കി 
" എന്റെ അത്തിപാറയമ്മച്ചി..." 
എനിക്ക് തല കറങ്ങും പോലെ.... താഴോട്ട് നോക്കിയപ്പോള്‍ 
അവിടെ ഏഷ്യനെറ്റിലെ ദേവിമഹാത്മ്യത്തിലെ ദുര്ഗദേവിയെ പോലെ "സബീഷിന്റെ അമ്മുമ്മ" നില്‍ക്കുന്നു.അവര്‍ആയിരുന്നു ചാക്ക് കൊണ്ട് വരാമെന്ന് പറഞ്ഞത്.ഇനി ചാക്ക് വേണ്ട പെട്ടി മതി ...
" ഇറങ്ങടാ പന്ന പു...@$$&&*(*^%### ..... അമ്മുമ്മ ..
' വഔ ..വാട്ട് എ ഗുഡ് സ്പോകെന്‍  മലയാളം ' ,എന്നും പറഞ്ഞു അമ്മുമ്മയെ പ്രശംസിക്കണം എന്നുണ്ടായിരുന്നു എനിക്ക് .
'ഈശ്വര, ഒന്നുകില്‍ നീ നമ്മളെ മേലേയ്ക്ക് എടുത്തു കൊള്ളുക ,അല്ലെങ്കില്‍ നമുക്ക് രക്ഷപെടാന്‍ ഒരു ചെറിയ വിമാനം അതും അല്ലെങ്കില്‍ ഒരു ഹെലികോപ്റെര്‍ എങ്കിലും അയച്ചു തരണേ ' മരത്തിന്റെ മുകളി ഇരുന്നു കരഞ്ഞു വിളിച്ചു. 
എവിടേ ...ദൈവം അല്ലെ ആളു ..കരയുന്ന കൊച്ചിന് പാല് കൊടുക്കില്ല ,ചുമ്മാ കിടന്നു ഉറങ്ങുന്ന കൊച്ചിന്റെ വായില് പാല് കുത്തികേറ്റി കൊടുക്കും.വിമാനം കാത്തു നിന്നിട്ട് കാര്യം ഇല്ല എന്നു മനസ്സിലായി ,പയ്യെ താഴോട്ട് ഇറങ്ങി . 

പുല്ലു ഇറങ്ങാന്‍ ഭയങ്കര പാട് തന്നെ ,കേറുമ്പോള്‍ എത്ര പെട്ടെന്ന കേറിയത് .അപ്പോള്‍ മനസ്സില്‍ നിറയെ അണ്ടി ആയിരുന്നു ,ഇപ്പോള്‍  മനസ്സില്‍ അമ്മുമ്മ ആയതു കൊണ്ടാകാം . :( 
ആദ്യം കണ്ണന്‍ താഴെ ഇറങ്ങിയ ഉടനെ അമ്മുമ്മ അവന്റെ കൈയ്യില്‍ ചാടി പിടിച്ചു.എന്നിട്ട് അവനെയും  കൊണ്ട് എന്റെ മരത്തിനെ താഴെ വന്നു നിന്നു. ഞാന്‍ പയ്യെ ഇറങ്ങി.. അമ്മുമ്മ ചാടി പിടിയ്ക്കും മുന്‍പേ എന്റെ കൈ കൊണ്ട് അമ്മുമ്മയുടെ കൈയുടെ അകത്തു വച്ചു കൊടുത്തു കീഴടങ്ങി.
അത് തൊട്ടു നമ്മള്‍ രണ്ട് പേരും മത്സരം തുടങ്ങി 
'കരച്ചില്‍' 
കണ്ണന്റെ കരച്ചിലിനെ തോല്‍പ്പിക്കാന്‍ ഞാനും എന്നെ തോല്‍പ്പിക്കാന്‍ അവനും മത്സരിച്ചു കരഞ്ഞു ;( ..
' നിര്‍ത്തെടാ കള്ള രാസ്കല്‍സ് #%$&&& .' അമ്മുമ്മ
അമ്മുമ്മ പഴയ അഞ്ചാം ക്ലാസ്സ്‌ ആണെന്ന് തോനുന്നു ,നല്ല ഇംഗ്ലീഷ് പരിജ്ഞാനം .. വീണ്ടും 
അമ്മൂമയുടെ നല്ല പുളിച്ച വാക്കുകള്‍  'അവനൊക്കെ അണ്ടി മോഷ്ടിയ്ക്കാന്‍ എന്റെ പുരയിടത്തില്‍ വന്നിരിയ്ക്കുന്നു നിനക്കോടെ സ്വന്തം വീട്ടിലെ  അണ്ടി പറിച്ചുകൂടെട പുന്നരമാക്കളെ ...'( അത് തികച്ചും ന്യായം)
ഞാന്‍ കണ്ണനെ നോക്കി ചെറഞ്ഞു
അവനോടു അപ്പോഴേ പറഞ്ഞതാ കേറല്ലേ കേറല്ലേ എന്നു ,കേട്ടില്ല  :(
'നിന്റെയൊക്കെ  വീട് എവിടെയാട?' അമ്മൂമ്മ .
'അങ്ങ് ദൂരെ ആണ്‌ അമ്മുമ്മേ !.. ഞാന്‍ 
'നിന്നെയോക്കെയോ എവിടെയോ കണ്ടിട്ടുണ്ട് , നിന്റെ അച്ഛന്റെ പേര് എന്താടാ ? കണ്ണനോട് അമ്മൂമ്മ ചോദിയ്ച്ചു.
" പട്ടരുവിളയില്‍ ജയന്‍ " കണ്ണന്‍ 
"വാട്ട് എ ടെറിഫിക് ,  വാട്ട് ദി നോണ്‍സെന്‍സ് , അത് എന്റെ അച്ഛന്റെ പേര് ആണല്ലോ !.
മാട്ടുപെട്ടിമച്ചാന്‍ എന്ന സിനിമയില്‍ ജഗതി മുകേഷിനോട്‌  അച്ഛന്‍ ആരാ എന്നു ചോദിച്ചപ്പോള്‍ മാട്ടുപെട്ടി മഹാദേവന്‍ എന്നു പറഞ്ഞപോലെ ഇവന്‍ എന്തിനു എന്റെ അച്ഛന്റെ പേര് പറഞ്ഞു,.ബ്ലൂടി കണ്‍ട്രി ...
നീ ഇവിടെ ഉള്ളതാടാ?എന്നോട് അമ്മൂമ്മ 
ഇവന്‍ ഉത്തരം പറയാന്‍ വാ തുറക്കുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു 
'" ഞാന്‍ ഉയലിനക്കരെ വള്ളതാ ,കാവനെ ഇണാന്‍ വന്നതാ '"
'എന്ത് ?'
; സോറി അമ്മൂമ്മ , വയലിനക്കരെ ഉള്ളതാ, ഇവനെ കാണാന്‍ വന്നതാ എന്നു,പേടിച്ചു മാറി പോയതാ ;( . ഞാന്‍ ..
ഞാന്‍ ഇതു പറഞ്ഞിലെങ്കില്‍ ഇവന്‍ എനിക്ക് വേറെ അച്ഛനെ ഉണ്ടാക്കി തരും.
' ജയന്‍ നല്ല പേരുദോഷം കേള്‍പ്പികത്തവന്‍ ആണലോട ? എന്നിട്ട് നീ എന്താടാ ചെറുക്ക ഇങ്ങനെ ആയി പോയത്.കണ്ണനെ നോക്കി അമ്മൂമ്മ പറഞ്ഞു.
'കള്ള കിളവി ,ജയന്‍ എന്റെ അച്ഛന്‍ ആണേ,അവന്‍ ചുമ്മാ എന്റെ അഡ്രസ്സ്  കടം എടുത്തതാ എന്നു വിളിച്ചു പറയണം എന്നുണ്ടായിരുന്നു എനിക്ക് ,ബട്ട്‌ ഞാന്‍ വാ തുറന്നില്ല ,എനിക്ക് എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപെട്ടാല്‍ മതി ആയിരുന്നു. 
'നിന്റെ അച്ഛനെ ഞാന്‍ പിന്നെ കണ്ടോളം എന്നു കണ്ണനോട് പറഞ്ഞിട്ട് അമ്മൂമ്മ പിടി വിട്ടു.
പിന്നെ ഒരു നിമിഷം അവിടെ നമ്മള്‍ നിന്നില്ല ,ഇന്ത്യ വിട്ട റോക്കറ്റ് പോലെ ഓടി .
വളവ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ പുറത്തു ചാടി കയറി 
' എന്താടാ പുല്ലേ എന്റെ അച്ഛന്റെ  പേര് നീ പറഞ്ഞത് ? നിന്റെ അച്ഛന് എന്ത് പറ്റി ?  ഞാന്‍ 
" അളിയാ സോറി ,പെട്ടെന്ന് രക്ഷപെടാന്‍ ആദ്യം വായില്‍ വന്നത് നിന്റെ അച്ഛന്റെ പേര് ആണ്‌.നീ ഒന്ന് ക്ഷമിയ്ക്കു ,എന്തായാലും നമ്മള്‍ രക്ഷപെട്ടിലെ ! കണ്ണന്‍ 
 'ങ്ങും ..ഞാന്‍ ക്ഷമിച്ചു ,നിനക്ക് ഈ ലോകത്ത് എന്തെല്ലാം പേര് കിടന്നു പറയാന്‍ ,എന്റെ അച്ഛന്റെ പേര് മാത്രം കറക്റ്റ് വന്നാലോ വായില്‍ ' ഞാന്‍
... ഇനി ഈ കിളവി എപ്പോഴെങ്കിലും അച്ഛനെ കണ്ടാല്‍ തീര്‍ന്നു അന്നത്തോടെ  എന്റെ ഈ ഭൂമിയിലെ വാസം ...അച്ഛന്‍ എന്നെ തല്ലികൊന്നു വാഴയ്ക്ക് വളം ആക്കും ., എനിക്ക്  ആലോചിക്കും തോറും തുടയില്‍ വളര്‍ന്നു വരുന്ന ചെറിയ രോമത്തില്‍ രോമാഞ്ചം നിറഞ്ഞു.കാരണം അച്ഛന്‍ അടിയ്കുന്നത്  തുടയില്‍ ആയിരിക്കും.
(പാഠം 7 . വല്ലവന്റെയും പറിങ്ങണ്ടി മോഷ്ട്ടിയ്ക്കാന്‍ പോയാല്‍ സ്വന്തം അച്ഛന്റെ പേര് വേറെ ആരെങ്കിലും എടുത്തു അവന്റെ അച്ചന്റെ പേരാണെന്ന് പറയും :( സൂക്ഷിയ്ക്കുക   ... )
അവിടെ നിന്നും നമ്മള്‍ അണ്ടി കളഞ്ഞ കുരങ്ങന്മാരെ പോലെ ( വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 'അണ്ടി കളഞ്ഞ  അണ്ണാന്‍' മാറി കുരങ്ങന്‍ ആയി കേട്ടോ ) നേരെ പോയത് തെക്കതില്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ ആയിരുന്നു.
 കുറച്ച കളിച്ചപ്പോഴെയ്ക്കും എന്റെ സീരിയസ് ആയ പഴയ അസുഖം വന്നു.
" മുടിഞ്ഞ വിശപ്പ്,വയറിനകത്ത്‌ ആരോ ഇരുന്നു ചീത്ത വിളിയിക്കുന്നു "
'എടാ കണ്ണാ ഞാന്‍ വീട്ടില്‍ പോകുന്നു അച്ഛന്‍ എന്നോട് വീട്ടില്‍ ഇരുന്നു പഠിക്കാന്‍ പറഞ്ഞതാ ,മറന്നു പോയി (സത്യം അച്ഛന്‍ പറഞ്ഞു :) ;ഡ )എന്നും പറഞ്ഞു  ഞാന്‍ ഒറ്റയ്ക്ക് വീട്ടിലോട്ടു ഓടി .
വീടിന്റെ അടുത്ത് എത്തിയപ്പോള്‍ ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ പറയുന്നു. നോക്കിയപ്പോള്‍ !!!!
 " എന്റെ ഒറ്റപാലത്തെ  ചിറ്റപ്പാ ....എന്റെ അത്തിപാറയമ്മച്ചി.... വീട്ടില്‍ ആ കിളവി വന്നു നില്‍ക്കുന്നു.
അച്ഛനും അമ്മയും ഉണ്ട് പിന്നെ രണ്ട് മൂന്നു അയല്‍ക്കാരും ... ഇന്നു എന്റെ ശവം താഴെ തോട്ടില്‍ കൂടി ഒഴുകും എന്നു അച്ഛന്റെ മുഖം കണ്ടപ്പോള്‍ മനസിലായി   .ഞാന്‍ പേടിച്ചു പേടിച്ചു അങ്ങോട്ട്‌ ചെന്നു.
എന്നെ കണ്ടതും അവരുടെ ശബ്ദം  ഒന്നുകൂടി കൂടി 
'ഈ പയ്യനും നിങ്ങളുടെ മോന്റെ കൂടെ ഉണ്ടായിരുന്നു അണ്ടി പറിയ്ക്കാന്‍ '
'അതിനു ഇവന്‍ ആണാലോ എന്റെ മോന്‍ ..അച്ഛന്‍ 
'"ചെ ..ഇതു ജയാ നിന്റെ മോന്‍ അല്ല..വേറെ ഒരുത്തന്‍ ആണ്‌ നിന്റെ മോന്‍ "'കിളവി (കിളവിയുടെ വിചാരം കണ്ണന്‍ ആണ്‌ മോന്‍ എന്നു)
ഇതു   കേട്ടതും അമ്മയുടെ സ്വഭാവം മാറി 
" ആഹാ..എന്റെ മോന്‍ നിങ്ങളുടെ മരത്തില്‍ കേറി കാണും എന്നും പറഞ്ഞു വീട്ടില്‍ കേറി വന്നു അനാവശ്യം പറയരുത് ".അമ്മ ദേഷ്യത്തോടെ അച്ഛനെ നോക്കി ,പാവം അച്ഛന്റെ പെട്ടെന്ന് മുഖം മാറി ,എന്നിട്ട് എന്റെയും അമ്മയുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി ..
ആ സമയത്ത് ആണ് കണ്ണന്‍ കളി കഴിഞ്ഞു അവന്റെ വീട്ടില്‍ പോകാന്‍ എന്റെ വീടിന്റെ അടുത്ത് കൂടെ വന്നത് ,അവനെ കണ്ടതും കിളവി പറഞ്ഞു 
'ജയാ നിന്റെ മോന്‍ ദേണ്ടെ  പോകുന്നു ,അവന്‍ ആണ്‌ നിന്റെ മോന്‍ '
അതും കൂടി കേട്ടപ്പോള്‍ അമ്മയുടെ  മുഖം കടന്നല്‍ കുത്തിയ പോലെ ആയി .
അച്ഛന് പിന്നെ സഹിയ്ക്കാന്‍ പറ്റിയില്ല ,ഇനിയും മിണ്ടാതിരുന്നാല്‍ ഈ കിളവി ഈ നാട്ടില്‍ ഉള്ള എല്ലാവരും എന്റെ മക്കള്‍ ആണെന്ന് പറയുമെന്ന് അച്ഛന് മനസ്സിലായി 
' കിളവി , എന്റെ മോന്‍ നിങ്ങളുടെ പറമ്പില്‍ വന്നത് ശെരി ആണ്‌.പക്ഷേ നിങ്ങള്‍ ചുമ്മാ കുടുംബകലഹം ഉണ്ടാക്കലെ..തലകുനിച്ചു നിക്കറില്‍ കൂടി പയ്യെ പയ്യെ പെടുത്തു കൊണ്ടിരുന്ന എന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു 'ഇതാണ് എന്റെ മോന്‍ '.
'അല്ലടാ ജയാ' കിളവി വിടാന്‍ ഉദ്ദേശ്യം ഇല്ല എന്നു തോനുന്നു.
'ഇവന്മാര്‍ തന്നെയാ പറഞ്ഞെ ഈ പയ്യന്റെ അച്ഛന്റെ പേര് പട്ടരുവിളയില്‍ ജയന്‍ എന്നു" കിളവി 
ഇതു കേട്ടതും അച്ഛന്‍ എന്റെ ഇടതു കൈയില്‍ പിടിച്ച്  ഓടി തെങ്ങിന്റെ  മൂട്ടിലെയ്ക്ക് ,ദാഹിച്ചു നില്‍ക്കുന്ന എനിക്ക് കരിക്ക് അടത്തു  തരാന്‍  ആണെന്ന് നിങ്ങള്‍ക്ക് തോന്നുമായിരിക്കും .പക്ഷേ അച്ഛന്‍ ഓടിയത് തെങ്ങിന്റെ മൂട്ടില്‍ ഇട്ടിരുന്ന മടല്‍ എടുക്കാന്‍ ആയിരുന്നു.അത് എടുത്തു ചന്തിയുടെ ഇടതു വശത്ത്  ഒറ്റ അടി ..
'എന്റെ കളരിപരമ്പര ദൈവങ്ങളെ '....എന്നില്‍ നിന്നും ഒരു വിളി ഞാന്‍ പോലും അറിയാതെ പൊങ്ങി ..
'പറയടാ ,എന്താടാ അവിടെ നടന്നത് ' അച്ഛന്‍
ഒറ്റ അടിയോടെ അണകെട്ടില്‍  നിന്നും തുറന്നു വിട്ട വെള്ളം പോലെ ഞാന്‍ നിക്കറില്‍ കൂടി മുള്ളി. കരഞ്ഞു കൊണ്ട് സത്യം എല്ലാം പറഞ്ഞു ,
' അയ്യോ ,അച്ഛാ  അടിയ്ക്കല്ലേ ,അച്ഛന്റെ പേര് പറഞ്ഞത് ഞാന്‍ അല്ല കണ്ണന്‍ ആണ്‌ '.
അച്ഛന് അവനെ പോയി തല്ലാന്‍ പറ്റില്ലാലോ 
ആ സമയത്ത് കണ്ണന്‍ അവന്റെ വീട്ടില്‍ ഇറങ്ങി പോയി അവനോടു അവന്റെ  വീട്ടുകാര്‍ ഒന്നും ചോദിയ്ച്ചതും ഇല്ല വഴക്ക് പറഞ്ഞതും ഇല്ല .
ഇവിടെ  ഒരുത്തനെ അടിയോടടി ..ഇടയ്ക്ക് അമ്മ വന്നു ഇടയ്ക്ക് വീഴുന്നുണ്ട്‌ 
' ചെറുക്കനെ ഇങ്ങനെ അടിക്കല്ലേ ,നിങ്ങള്‍ മതിയാക്ക് ( മാത്യ് സ്നേഹം .അമ്മയുടെ  സ്നേഹത്തിന്റെ മുന്നില്‍ അന്നും എന്നും എപ്പോഴും ശിരസ്സ് നമിയ്ക്കുന്നു )
അമ്മ ഇടയ്ക്ക് വന്നപ്പോള്‍ ഞാന്‍ അച്ഛന്റെ  കൈയില്‍ നിന്നും ബിരല് മീന്‍  വഴുതി മാറും പോലെ രക്ഷപെട്ടു ഓടി .എന്നാല്‍ അച്ഛന്‍ വെറുതെ വിടുമോ? എന്റെ  അല്ലെ അച്ഛന്‍ ..അച്ഛന്‍ എന്റെ പിറകെ ഓടി ,ഇടയ്ക്ക് ഇടയ്ക്ക് എന്നെ മടലിന്റെ പരിധിയ്ക്ക് കിട്ടും അപ്പോള്‍ എന്റെ കുണ്ടി നീറും..
വയലില്‍   കിളച്ചു കൊണ്ട് ഇരുന്ന ദാമോദരന്‍ അണ്ണാന്‍ എന്റെ ഓട്ടം കണ്ടു വിളിച്ചു ചോദിച്ചു
"അനിയ എന്തിനാട നീ കിടന്നു ഓടുന്നത് ,നിന്റെ മൂട്ടില്‍ ആരെങ്കിലും പടക്കം കത്തിച്ചോ?
' ബ്ലഡി റാസ്കല്‍ , ഞാന്‍ തിരിച്ചു വരട്ടെ എന്നിട്ട് പറഞ്ഞു തരാം മൂട്ടില്‍ ആണോ അതോ വേറെ എവിടെയെങ്കിലും തീ കത്തിയോ എന്നു..
അങ്ങനെ ആ മുദാക്കല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ്‌ മുഴുവനും അച്ഛന്‍ അന്ന് എന്നെ ഒട്ടിച്ചുഇട്ടു  അടിച്ചു.അന്നത്തോടെ നാട്ടുകാരന്റെ എന്ത് സാധനം കണ്ടാലും എന്റെ  കാലില്‍ നിന്നും ഒരു രോമാഞ്ചം ശരീരത്തില്‍ സില്‍ക്ക് സ്മിത ആടും പോലെ ഡാന്‍സ് ചെയ്യും. (പാഠം 8 . രോമാഞ്ചം നിറഞ്ഞ സില്‍ക്ക് സ്മിതയുടെ ഡാന്‍സ് കാണാന്‍ ആരുടെയെങ്കിലും  കൈയില്‍ നിന്നും  ചന്തി പൊളക്കെ  അടി വേടിയ്ക്കുക)
.......................................................................................................................
ഞാനും കണ്ണനും വീണ്ടും  ഫ്ലാഷ് ബാക്ക്  ഗുഹയില്‍ കേറി  വലത്തോട്ട് തിരിഞ്ഞു  രണ്ടായിരത്തിപതിനൊന്നില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ വീണ്ടും സുരേഷ് അണ്ണന്‍ ഒരു മൂന്‍ ... അല്ല ... ഒരു വിളറിയ ചിരിയുമായി ചോദിയ്ച്ചു..
" അനിയാ നിന്റെ കൈയില്‍ ഇരുന്ന അണ്ടിപരിപ്പ് തീര്‍ന്നോടാ,നല്ല അണ്ടിപരിപ്പെട അത്  "? 
ഞാന്‍ പയ്യെ എണീറ്റ്‌ താഴ്ന്നു കിടന്ന കൈലി വലിച്ചു പൊക്കി ഉടുത്തിട്ടു പറഞ്ഞു 
" അണ്ണ അണ്ണാ  ..അണ്ണന്‍ ചെല്ല് അണ്ണാ എന്നു  വിളിച്ച വാക്ക് കൊണ്ട് എന്നെ അക്ഷരം മാറ്റി വിളിപ്പിക്കല്ലേ "......( പാഠം 9 . കൈയില്‍ ഇരിയ്ക്കുന്ന അണ്ടിപരിപ്പ് ആര്‍ക്കും കൊടുക്കരുത് ,അത് അവര്‍ക്ക് ഇഷ്ട്ടപെട്ടാല്‍  വീണ്ടും വീണ്ടും അവര്‍ ചോദിച്ചു വന്നു ശല്യപെടുത്തും...)
...................ശുഭം....................................നിയന്‍ ....