2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

മഞ്ഞിൻകണത്തിന്റെ പ്രണയം.. :) ;) :D . :P.

ഇനിയുമൊരു പുലര്‍ക്കാല മഞ്ഞില്‍ ,
പൊഴിഞ്ഞ് വീണ ഇലകള്‍ക്ക് നടുവില്‍ 
തളിരലകള്‍ പൂമെത്ത  ഒരുക്കിയ മണ്ണില്‍ ,
തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ .
പ്രണയത്തിന്റെ മഞ്ഞുകാലത്തില്‍ സ്വയം മറന്നു 
നിന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ദിനങ്ങള്‍ 
മഞ്ഞിന്റെ പാദസ്വരങ്ങള്‍ ഇട്ട പുലര്‍കാലശോഭയില്‍ ,
മനസ്സില്‍ നിന്നോടുള്ള പ്രണയം നിലാവായി തെളിഞ്ഞ നിമിഷങ്ങള്‍  
വിടര്‍ന്ന പൂക്കളില്‍, വീശുന്ന കുളിര്‍തെന്നലില്‍ ,
സംഗീതം പൊഴിയ്കുന്ന മഴയില്‍ നമ്മള്‍ -
മഞ്ഞുതുള്ളികളെ ചുംബിച്ച ആ കുളിരുള്ള ദിനങ്ങള്‍ .
ഇവയെല്ലാം മറന്നു നീ എന്തെ എന്നെ വിട്ടകന്നു 
നിനക്കായ് മാത്രം ഞാന്‍ ഒരുക്കിയ മഞ്ഞിന്‍കണങ്ങളുടെ -
കൊട്ടാരവും തട്ടിത്തകര്‍ത്തു എങ്ങുപോയി നീ.
എന്റെയും നിന്റെയും സ്വപ്നങ്ങള്‍  ,
കോടമഞ്ഞിന്റെ ആലസ്യത്തില്‍ ലയിക്കുന്ന നേരം ,
നേര്‍ത്ത നിദ്രയില്‍ മയങ്ങിയ നിന്‍ -
സ്വപ്നത്തെ തൊട്ടുവിളിച്ചു എന്‍ സ്വപ്നം ചൊല്ലി ,
"എടീ പുന്നാരമോളെ ഇനി പ്രണയം, മണ്ണാങ്കട്ട എന്നും പറഞ്ഞു  കൊണ്ട് എന്റെ പരിസരത്ത് വന്നാല്‍ നിന്റെ പ്രണയത്തിന്റെ മഞ്ഞിന്‍കണം ഒന്നും ഞാൻ നോക്കില്ലാ എല്ലാം വെട്ടി ഞാന്‍ പട്ടിയ്ക്ക് ഇട്ടു കൊടുക്കും ,പറഞ്ഞില്ല എന്നു വേണ്ട ."
പിന്നെ അല്ലാതെ!  മനുഷ്യനെ പറ്റിയ്ക്കാനും കളിയാക്കാനും ഒരു പ്രണയം ;) ... അനിയന്‍ ...