2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ഹ്യദയത്തിലേയ്ക്ക് [FOR HEART]Our Short Filim trailer
ജനനം,പ്രണയം,മരണം .ഈ മൂന്ന്‍ പ്രകൃതിസത്യങ്ങളില്‍ ഇഴചേര്‍ന്ന് കിടക്കുകയാണ് ഓരോ ജീവിതവും.അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍ മുളച്ചു തുടങ്ങുമ്പോള്‍ മുതല്‍ അമ്മയെ നമ്മള്‍ സ്നേഹിച്ചു തുടങ്ങുന്നു.പള്ളിക്കൂടത്തിലേയ്ക്ക് എന്നും കൈകോര്‍ത്തു പിടിച്ച് പോയവള്‍ ഒരു ദിവസം കൂടെ വരാതിരിക്കുമ്പോഴാകും നമ്മുടെ സിരകളിലെ സ്നേഹമെന്ന വികാരം പ്രണയത്തിലേയ്ക്ക്  വഴിമാറുന്നത് നാം ആദ്യം മനസ്സിലാക്കുന്നത് .പിന്നെ കൌമാരത്തിലും യൌവനത്തിലും വാര്‍ദ്ധക്യത്തിലും നമ്മുടെ ജീവിതം നയിക്കുന്നത് ഓരോന്നിനോട് നമുക്ക് തോന്നുന്ന പ്രണയങ്ങള്‍ ആയിരിക്കും.
                         പ്രണയത്തില്‍ നിന്നും മരണത്തിലേയ്ക്കുള്ള ദൂരം വളരെ ചെറുതാണ് .എപ്പോഴെങ്കിലും നമ്മള്‍ ഹൃദയപൂര്‍വം പ്രണയിച്ചത് നമുക്ക് നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ പിന്നെ നമ്മള്‍ പ്രണയിക്കുന്നത് മരണത്തെ ആയിരിക്കും.അങ്ങനെ മരണത്തെ പ്രണയിച്ച എത്രയോ പ്രണയഹൃദയങ്ങള്‍ നമുക്കറിയാം.അപൂര്‍വമായി ആ മരണങ്ങള്‍ ചെന്ന് അവസാനിക്കുന്നത്  ഒരു പരാജയത്തില്‍ ആണെങ്കിലോ? 

ഹ്യദയത്തിലേയ്ക്ക് [FOR HEART] Our Short Filim Trailer The Real Love Story .Must watch and hear...


http://www.youtube.com/watch?v=YBb3p0hEhxg