2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

വഴിപിഴച്ചു പോകുന്ന പ്രണയം ...


പ്രണയം ,ലോകത്തിലെവിടെയും എന്നും ചർച്ചാ വിഷയമാകുന്ന ആർദ്രസുന്ദരമായ വികാരം.ശൈശവത്തിന്റെ കളങ്കമില്ലായ്മയിൽ നിന്ന്‍ കൌമാരത്തിന്റെ പടികയറി  തുടങ്ങുമ്പോൾ ആരോടെങ്കിലും പ്രണയം തോന്നാത്തവർ ഉണ്ടാകുമോ?. ഉണ്ടാകില്ല ..സ്കൂളിൽ ഒരു ക്ലാസിൽ പഠിച്ചവളോൾ അല്ലെങ്കിൽ വഴിയരികിൽ തന്റെ വരവും കാത്തു നിൽക്കുന്നവനോട് ,അങ്ങനെ ആരോടെങ്കിലും ഈ മധുരവികാരം തോന്നാത്ത കൌമാരം നമ്മിൽ നിന്നും കടന്നുപോകാറില്ല .ഒരു തമാശയായെങ്കിൽ കൂടി പ്രണയം ആസ്വദിക്കാതവരുണ്ടാകില്ല.യൌവനത്തിലും ഇതൊരു അഗ്നിയായി കൊണ്ട് നടന്ന്‍ പ്രണയിനിയെ സ്വന്തമാക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ തന്നെയാണ് .നഷ്ടപെട്ടുപോയ പ്രണയിനിയുടെ മുഖം മനസ്സിൽ ഒരു ഞെരിപ്പോടായി കൊണ്ടുനടക്കുന്നവരും നമുക്കിടയിൽ ഉണ്ട്.അത് ത്രീവമായ പ്രണയത്തിന്റെ മറ്റൊരു മുഖം.അവളോടുള്ള പ്രണയം നമ്മെ അടിമപെടുത്തുമ്പോൾ അവളെ കുറിച്ച് ഒരു കവിത മൂളാത്തവരുണ്ടാകില്ല .ഒരു പക്ഷേ തന്നിലെ രചനയുടെ സൗന്ദര്യം ആദ്യം അറിയുന്നത് തന്റെ കാമുകിയ്ക്ക് താൻ കുറിച്ചിട്ട ആ വാക്കുകളിൽ നിന്നാകും.കോളേജ്കാമ്പസുകളിലും ,നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങൾ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടർയുഗത്തിൽ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും  പ്രണയിക്കുമ്പോൾ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആർദ്രമായ വികാരം ഹൃദയത്തിൽ മനോഹരമായ മയിൽപീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന  കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.  . . ..അനിയൻ ..

9 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

പ്രണയം ഇന്ന് നോക്കുമ്പോള്‍ കാമ ലെക്ഷ്യത്തിലെക്ക് എത്താനുള്ള ഒരു ചെറിയ പാത മാത്രം ആണ്

അസിന്‍ പറഞ്ഞു...

ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി "തോനുന്നുണ്ട്" " എന്നല്ല; നഷ്ടപ്പെട്ടു പോകുന്നുണ്ട്..... കാമത്തിന്‍റെ പുതീയൊരു മുഖം മാത്രമാണിന്നു പ്രണയം... കാമമില്ലാത്തൊരു പ്രണയം കാട്ടാന്‍ ആര്‍ക്കാണു കഴിയുക....!

sidheek Thozhiyoor പറഞ്ഞു...

പറ്റിപ്പോയില്ലേ !..ഇനിയിപ്പോ എന്ത് എഴുതീട്ടും കാര്യമില്ല അനിയോ .. പോയത് പോട്ടെന്നു വെക്ക്

എന്‍റെ ലോകം ..... പറഞ്ഞു...

kollameda

VIGNESH J NAIR പറഞ്ഞു...

കൊള്ളാം പക്ഷേ എനിക്ക് വേണ്ട ഈ പ്രണയ കാലം

SREEJITH NP പറഞ്ഞു...

നമ്മുക്ക് തൊട്ടു മുന്‍പുള്ള തലമുറയും ഇത് തന്നെയാണ് പറഞ്ഞത് 'പ്രണയത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു പോകുന്നുണ്ട്'
നമ്മളും അത് തന്നെ പറയുന്നു. ഇനി വരുന്ന തലമുറയും അത് തന്നെ പറയും.

pravaahiny പറഞ്ഞു...

എന്താ അനിയനു അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ടോ . നന്നായി എഴുതി . ആശംസകള്‍ @PRAVAAHINY

അജ്ഞാതന്‍ പറഞ്ഞു...

pranayathinte nishkalangatha nashtappettu kondu irikkukuyanu.

Riyas.valakandy 064 പറഞ്ഞു...

കൊള്ളാം എനിക്കും അനുഭവം
♂【