.

2009, ജൂൺ 29, തിങ്കളാഴ്‌ച

എന്റെ മണികുട്ടിക്കൊരൂഞ്ഞാല്‍......

എന്റെ മണികുട്ടിക്കൊരൂഞ്ഞാല് കെട്ടുവാന്‍
ഇന്നെന്‍ മനം കൊതിക്കുന്നു
മുറ്റത്തെ തേന്മാവിന്‍ കൊമ്പൊന്നു കാണെ
അറിയതെന്‍ മനം തുടിക്കുന്നു....
ഒന്നിച്ചൊരോണമുണ്ണാന്‍ മണിക്കുട്ടി
എന്‍ കൂടെയിനിയില്ലതറിയാം
ഇനി വരും വിഷു ദിനങ്ങളില്‍ മനസ്സിലൊരു
കണിക്കൊന്ന പൂക്കില്ല കണിയുമില്ല.....

എന്‍റെ സ്വപ്നങ്ങളെയെല്ലാം തകര്‍ക്കുവാന്‍
എങ്ങു നിന്നെത്ത്തിയീ വിഷ സന്താനം
ആ ശവം തീനി കഴുകന്‍റെ മുന്നിലെന്‍
മണിക്കുട്ടിഎങ്ങനെ പെട്ട് പോയി
നിനക്കെങ്ങനെ തോന്നിയേ പിഞ്ചു-
മേനിയില്‍ നിന്‍ കാമ ദാഹമോടുക്കാന്‍....
ഇന്നലെ പഠിക്കുവാന്‍ പോകും വഴിക്കെന്‍
മണിക്കുട്ടിയറിയാതെ തോഴിമാര്‍ ചതിച്ചതാണോ?

വിഷുവിനു തുന്നിയ കോടിയുടുതപ്പോള്‍
ഒരു കുഞ്ഞു മാലഖയയെന്‍ മണിക്കുട്ടി
ഇന്നലെ തന്ന ചുംബനതിന്‍ ചൂട്
ഇന്നുമെന്‍ കവിളില്‍ നനഞ്ഞിടുന്നു
ഇന്നെന്‍ മനിക്കുട്ടിക്കന്ത്യ ചുംബനം നല്‍കുമ്പോള്‍
അറിയാതെ മനം വാവിട്ടു പോയിടുന്നു
കോലായില്‍ ഒരു കോലം കണക്കെ നിന്നമ്മ
നിന്നെ വാരി പുണരാന്‍ വിളിക്കുന്നു കേള്‍ക്ക നീ
എന്‍ മണിക്കുട്ടിയെ മാറോടണക്കുവാന്‍
അച്ഛന്‍റെ മനവും കൊതിച്ചിടുന്നു

എന്‍ മണിക്കുട്ടിക്കൊരൂഞ്ഞല് കെട്ടുവാന്‍
ഇന്നെന്‍ മനം കൊതിക്കുന്നു
ഇന്നെന്‍ മണിക്കുട്ടി എന്‍ മുന്നിലെരിയുന്നു
എന്‍റെ സ്വപ്നങ്ങളുമെരിഞ്ഞിടുന്നു....
നീ തന്നെതെല്ലാം എന്റെ ഹ്യദയത്തിലേക്കുള്ള
സ്നേഹപുഷ്പങ്ങൾ ആയിരുന്നു.
നീ എന്നിൽ നിന്നകന്നപ്പോൾ ആ കൊഴിഞ്ഞ പോയ പൂക്കൾ
എന്റെ ജീവിതത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു
--അനിയൻ.....[കൂട്ടം വെബ്ബ് സൈറ്റിൽ നടന്ന കൂട്ടം ഫെസ്റ്റ്വെല്ലിൽ കവിതാരചന മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ എന്റെ കവിത..]

എന്റെ ഹ്രദയത്തിന്റെ മുറിവ്....

സ്നേഹം എന്ന മ്രദുലമായ വികാരം എന്നെ തൊട്ടു ഉണര്‍ത്തുന്നത് 10 ക്ലാസ് കഴിഞ്ഞതിനു ശേഷം ആണ് ..+2 കഴിഞ്ഞതിനു ശേഷം ഞാന്‍ വെഞ്ഞാറമ്മൂട്ടിൽ ഉള്ള വരിജാ സ്റ്റുഡിയോയിൽ ജോലിക്ക് പോയി തുടങ്ങി....അതിനിടയിലാണ് പട്ടാളത്തിൽ പോകണം എന്ന മോഹം മനസ്സിൽ ഉത്ഭവിച്ചത്...ആരോ പറഞ്ഞു ഹരിപ്പാട് ഒരു എജന്റ് ഉണ്ട് അവിടെ പോയാൽ അവിടെ ട്രെയിനിംഗ് ഉണ്ട് എന്നു..അതുകേട്ട് അവിടെ പോയി..പക്ഷെ അവിടെ താമസിച്ചുവേണം നിൽക്കാൻ..ചിലവിനു വീട്ടിൽ നിന്നും കൊണ്ടുപോകേണ്ട അവസ്ഥ...വീട്ടിൽ ആണങ്കിൽ സാമ്പത്തികബുദ്ധിമുട്ട്...അങ്ങനെ ഹരിപ്പാട് ഉള്ള ഒരു കൂട്ടുകാരൻ വഴി മാന്നാർ ഉള്ള ഭാസ്ക്കർ സ്റ്റുഡിയോയിൽ ജോലിക്ക് കയറി. നല്ല ജോലി,നല്ല കൂട്ടുകാർ.. അങ്ങനെ അവിടം എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ആയി...ആ സ്ഥാപനത്തില്‍ ജോലി ചെയുമ്പോള്‍ അതുവഴി 5 മണിക്ക് സ്ഥിരമായി പോകുന്ന ഒരു പെൺകുട്ടിയോട് എനിക്ക് പ്രേമം തോന്നി തുടങ്ങി ..സ്ഥിരം അവള്‍ക്കായി ആ സമയത്ത് റോഡില്‍ ഇറങ്ങി നില്ക്കാന്‍ തുടങ്ങി.+ അവള്‍ക്കു മനസിലായി ഞാന്‍ അവള്‍ക്കായി കാത്തു നില്‍ക്കുന്നത് എന്ന്..അവൾ എന്നെ നോക്കും ചിരിക്കും.. ദിവസങ്ങൾ കടന്നു പോയി.എന്റെ മനസ്സിൽ ഉള്ള ഇഷ്ടം അവളോട് തുറന്നു പറയാൻ മടി.. കൂട്ട്കാര്‍ക്ക് ഒരുമോഹം അവള്‍ക്കു എന്നോട് ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.പിറ്റേ തിവസം ഞാനും എന്റെ കൂട്ടുകാരൻ ദിലീപും അവളുടെ പുറകെ ബൈക്കില്‍ ചെന്ന് എനിക്കു തന്നെ ഇഷ്ടം ആണന്നു പറഞ്ഞു.തിരിച്ചു. അവൾ അതിന്റെ മറുപടി ഒരു പുഞ്ചിരിയോടെ എന്നെയും ഇഷ്ടമാണെന്നു പറഞ്ഞു..ഹോ ദൈവമേ അപ്പോൽ എന്റെ മനസ്സിൽ ഉണ്ടായ വികാരം പറഞ്ഞു അറിയിക്കാൻ പറ്റില്ല..ലോകം എന്റെ കയ്യക്കുള്ളിൽ ആയതുപോലെ....
                      രാത്രികൾ മധുരമുള്ള സ്വപ്നങ്ങൽ കൊണ്ടു നിറഞ്ഞു....ദിവസവും അവളെ കാണും സംസാരിക്കും ...അങ്ങനെ പ്രേമം നിറഞ്ഞ കുറെ ദിനങ്ങൾ..അന്നു ഒരു ഞായർ ആഴ്ച്ച അയിരുന്നു..ഞാനും ദിലീപും അവന്റെ ബൈക്കില്‍ അവൾക്കായി അവൾ വരുന്ന വഴിയിൽ കാത്തിരുന്നു....നാളെ ഞാൻ നാട്ടിൽ പോവുകയാണു ..ഇത് അവളോട് പറയണം...അതാ അവൾ അകലെ നിന്നും വരുകയാണു. ദൂരെ നിന്നും അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതിൽ മധുരമായി മുഴങ്ങിതുടങ്ങി....അവൾ അടുത്തേക്ക് വരും തോറും സ്വർഗത്തിലെ കട്ടുറുൻപ് ആവണ്ട എന്നു കരുതിയാവും ദിലീപ് എന്നിൽ നിന്നും അകന്നു...എന്നത്തേയും പോലെ ഞാൻ ഒരു ചെറു പുഞ്ചിരിയുമായി അവളുടെ മുഖത്തേക്ക് നോക്കി..പക്ഷേ അവൾ എന്നെ നോക്കാതേ എന്നെ കടന്നു പോയി...ഞാൻ അവളുടെ പേരു ചൊല്ലി വിളിച്ചു...അവൾ നിന്നില്ല...എന്റെ മനസ്സിൽ എന്തോ വന്നു ഇടിച്ചതുപോലെ...ഞാൻ പിറകെ ചെന്നു.. അവൾ വേഗത്തിൽ നടന്നകന്നു.....ദിലീപ് എന്റെ അടുത്തു എത്തിയപ്പോഴെക്കും എന്റെ പകുതി ജീവൻ പോയിരുന്നു...
        പിറ്റേന്ന് ഞാൻ നാട്ടിൽ പോകാതെ അവൾക്ക് വേണ്ടി കാത്തുനിന്നു...പക്ഷേ അവൾ വന്നില്ല..അവൾ നേരത്തെ പോയെന്നു കൂട്ടുകാരികൾ എന്നെ കളിയാക്കും പോലെ പറഞ്ഞിട്ടു പോയി... പിന്നെയുള്ള ദിവസങ്ങൾ ആലിന്റെ ചുവട്ടിൽ നിന്നു കൊണ്ട് എന്റെ നോട്ടം ദൂരെ നിന്നു വരുന്ന പെൺക്കുട്ടികളുടെ കൂട്ടത്തിനിടയിൽ ആയിരുന്നു.....അതിന്റെ പ്രതിഫലം അവളുടെ സഖിമാരുടെ പരിഹാസചുവയുള്ള കൂട്ടചിരികൾ ആയിരുന്നു.അവളെ കാണാൻ കഴിഞ്ഞില്ല...ഉറക്കമില്ലാത്ത രാ‍ത്രികൾക്കവധി നൽകിയെ മതിയാകു..ഇല്ലെങ്കിൽ എനിക്ക്‌ ഒരു പക്ഷെ ഭ്രാന്ത്‌ പിടിക്കും.പിറ്റേന്ന് അതിരാവിലെ ഉറക്കച്ചുവയുള്ള കണ്ണുകളുമായി ഞാൻ അരയാലിന്റെ മുന്നിൽ കാത്തുനിന്നു..ഇടക്ക്‌ ഞാൻ ഒന്നു മയങ്ങി..എന്റെ കണ്ണിമകളിൽ ആലിലയിൻ തുമ്പിൽ നിന്നു വീണ മഞ്ഞുതുള്ളിയുടെ തണുപ്പറിഞ്ഞാണു ഞാൻ പെട്ടന്ന് കണ്ണുകൾ തുറന്നത്‌.മേഘക്കുട്ടങ്ങളുടെ ഇടയിൽ നിന്നിറങ്ങി വന്ന മാലാഖയെപോലെ പുലർകാലത്തെ മൂടൽമഞ്ഞിനെ തഴുകി അവൾ നടന്നു വരുന്നു.അവളുടെ കുപ്പിവളകളുടെ കിലുക്കം എന്റെ കാതുകളിൽ വീണ്ടും സംഗീതം പൊഴിക്കാൻ തുടങ്ങി..ഇതാ അവൾ എന്റെ മുന്നിൽ...കണ്ണുകളിൽ പ്രണയദാഹവുമയി ഞാൻ നിന്നു.....അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ കടന്നു പോയി .അവൾ നടന്നു അകലുന്നതു നിർവ്വികാരിതയോടെ നോക്കി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു..പിന്നെ അറിഞ്ഞു അവൾ ഇപ്പോൾ വെറെ ഒരു പയ്യനുമായി പ്രണയത്തിൽ ആണെന്ന്... ആ നിമിഷം വളരെയധികം വികാരങ്ങള്‍ എന്റെ മനസ്സില്‍ കടന്നു കൂടി. മരണത്തിനോടാണ് എനിക്കു കൂടുതല്‍ ആശ തോന്നിയത്. പിന്നെ എന്തിനാണ് എന്റെ മനസ്സിൽ പ്രണയം എന്ന തീക്കനൽ വാരി ഇട്ടത് .
                   .സിനിമാശാലകളിൽ ഇടവേളകളിൽ നുണയുന്ന ഐസ്ക്രീമിന്റെ വില മാത്രമേ അവൾ എന്റെ പ്രണയത്തിന് നൽകിയുള്ളു..വെള്ളിത്തിരയിൽ പുതിയ നിറങ്ങൾ കണ്ടപ്പോൾ എന്നെ അവൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയായിരുന്നു.. 'ഞാന്‍ ഇഷ്ടപെട്ട എല്ലാ പെണ്‍കുട്ടികളും സ്നേഹം കപടമായി കടം കൊണ്ടാവരായിരുന്നു' " സ്നേഹമാകുന്ന പൂഞ്ചോലയിൽ നീരാടി എത്തുമെന്‍ ഹൃദയവും സ്നേഹിതരായി നടക്കുന്ന സ്നേഹ തുമ്പികളെ നോക്കി കേഴുമെന്‍ ഹൃദയവും .....--അനിയൻ.....

2009, ജൂൺ 27, ശനിയാഴ്‌ച

എന്റെ നഷ്ട്ടപെട്ട അനുരാഗം....



അന്ന്... കരവാരം സ്കൂളിൽ ആയിരുന്നു ഞാൻ...ബദാം മരങ്ങള്‍ തണല്‍ നല്‍കുന്ന ആ സ്കൂളിൽ പ്രണയത്തിനും ബദാമിന്റെ ഇളം മധുരം ഉണ്ടായിരുന്നു . ആ മധുരത്തിലേക്ക് ഓര്‍മയുടെ ഉറുമ്പുകള്‍ എന്നും എത്തിക്കൊണ്ടിരുന്നു...എന്നാലും ചില പ്രണയ വേദനകളും ഉണ്ടായിരുന്നു....ക്ലാസ്സില്‍ അവള്‍ ഒരു കുപ്പിവള കിലുക്കമായിരുന്നു. മഞ്ഞുതുള്ളിയുടെ നിഷ്കളങ്കത തുളുമ്പുന്ന അവളുടെ മുഖം എന്നെ ഒരുപാട് ആകർഷിച്ചു.. നാട്ടിന്‍ പുറങ്ങളിലെ തനിമ ഉപമിക്കുന്ന അവളുടെ തേന്മൊഴി എന്നെകൊണ്ട് അവളെ ഇഷ്ടമാണെന്ന് പറയിച്ചു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട അവള്‍ പറഞ്ഞു,"പ്ല്ലസ്ടു കഴിയുന്നത്‌ വരെ തമാശക്കാണെങ്കിൽ ഞാൻ റെഡി". ഞാന്‍ തിരിച്ചറിഞ്ഞു പാശ്ചാത്യ ശൈലിയുടെ ആ ശബ്ദം. കരിവളകളും ചാന്ത് പൊട്ടും കൈമാറിയിരുന്ന കാലത്തില്‍ നിന്നും സ്നേഹം തമാശയായി കാണുന്ന കാലത്തിലേക്കുള്ള മാറ്റം. ഇന്നും ആ വേദനയുടെ ഒരു മഞ്ഞുതുള്ളി മനസ്സില്‍ കിടക്കുന്നു.......ആദ്യമായ് അവളെ പിരിഞ്ഞപ്പോഴുണ്ടായ എന്റെ വേദനയും അവള്‍ അറിഞ്ഞില്ല ...ജീവിതത്തിലും സ്വപ്നത്തിലും അവളെയോര്‍ത്തു കരയുന്ന എന്റെ മനസും അവള്‍ കണ്ടില്ല... അവള്‍ കണ്ണുകള്‍ കൊണ്ട് എന്താണ് പറഞ്ഞതെന്നുമറിയില്ല..കാത്തിരുന്നിട്ടും അവള്‍ കനിഞ്ഞതുമില്ല....പ്രതീക്ഷകള്‍ അസ്തമിച്ച ആ അവസാന നിമിഷങ്ങളിൽ സ്നേഹം ഒരു നേരംപോക്ക് ആണ് എന്ന് അവൾ പറഞ്ഞു അകലുകയായിരുന്നു..........അനിയൻ....

2009, ജൂൺ 26, വെള്ളിയാഴ്‌ച

മഴ മനസ്സില്‍ നനുതോരോര്‍മ.....

മഴ എന്റെ മനസ്സിലെ നനുതോരോര്‍മയയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. കുട്ടികാലത്ത് വരമ്പിന്‍റെ ഞരമ്പിലൂടെ മഴയത്ത് സ്കൂളില്‍ പോകുന്നതാ മഴയെന്നു കേള്‍കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. അന്ന് വീട്ടില്‍ ഒരു കുടയെ ഉള്ളു അത് സ്കൂളില്‍ കൊണ്ടു പോകാറില്ല. വലിയ വാഴയില ആയിരുന്നു നമ്മുടെ കുട അതും പിടിച്ചാ സ്കൂളിലേക്ക് പോകുന്നത്. അവിടെ എത്തുമ്പോള്‍ അകെ നനഞ്ഞു കുളിച്ചു ഒരു പരുവമയിട്ടുണ്ടാവും...എല്ലാ കുട്ട്യോളും ഏതാണ്ട് ഇങ്ങനെ തന്നെയാ എത്താറ്,ചോരുന്ന മേല്കൂരയ്ക് കീഴില അന്ന് ക്ലാസ്സ്‌ കുട്ട്യോളും സാറന്മാരും എല്ലാം ഒരു മൂലയില്‍ മാറി ഇരിക്കും. അന്ന് പടിപ്പിക്കലുണ്ടാവില്ല, പിന്നെ എല്ലാരും വരും അതൊരു രസമാ...തിരികെ വരുമ്പോള്‍ ആണ് ഏറ്റവും രസം വാഴയിലന്നും ഉണ്ടാവാറില്ല വക്ക് പൊട്ടിയ സ്ലേറ്റും തലയില്‍ പിടിച്ചു വയലില്‍ എത്തുമ്പോള്‍ വരമ്പ് കാണാനാകില്ല വെള്ളത്തിലൂടെ നടന്നു വരണം ......ഹൂ അതോര്‍കുമ്പോള്‍ മനസ്സിപോഴും കുട്ടിയാവുന്നു, എനിക്ക് കാണാനാവുന്നുണ്ട് മഴയത്ത് കളിക്കുന്ന എന്റെ കുട്ടിക്കാലം. എല്ലാം നഷ്ടമാവുന്നത് ഈ മരുഭൂമിയിലെ വെയിലില്‍ ഉരുകുംപോഴാണ്...എന്നാണ് ഇനി ആ നല്ല നാളുകള്‍ .....എന്നാണ് ഇനി ആ കുട്ടിക്കാലം കാത്തിരിക്കാം അടുത്ത ജന്മം വരെ .....അനിയൻ.....

ഓട്ടോഗ്രാഫ്...

ര്‍മ്മയുടെ കടലാസുവീടാകുന്നൂ ഓരോ ഓട്ടോഗ്രാഫും എഴുതുന്ന കാലത്തെ പ്രണയം, വിരഹം, ഏകാന്തത ഒക്കെ പിന്നീട്‌ ഗൃഹാതുരതയുടെ കുളിരായി വന്ന്‌ നമ്മെ തൊട്ടു വിളിക്കുന്ന സേ്‌നഹസുഖം ഓട്ടോഗ്രാഫിനുണ്ട്‌. `ജീവിതം എന്നാല്‍ കല്ലും മുള്ളും വീണ്‌ കിടക്കുന്ന ഒരു നീണ്ട പാതയാകുന്നു. നീ നടക്കും നേരം പാരഗണ്‍ചപ്പലായി ഞാനുണ്ടാവുമെന്ന്‌. പത്താം ക്ലാസിലെഴുതിവെച്ചവന്‍ മരണത്തിലേക്കൊരു നാള്‍ നടന്ന്‌ പോയപ്പോള്‍ വായിച്ചവന്‍ ഓട്ടോഗ്രാഫില്‍ കാഴ്‌ചയിട്ട്‌ നിലവിളിയുടെ കടലിരമ്പങ്ങള്‍ അടക്കിനിര്‍ത്തിയത്‌ കഥയല്ല, അനുഭവമാണ്‌.അക്ഷരങ്ങളൂടെ ഈ നിധികൂമ്പാരത്തിലേയ്ക്ക് ഞാനും എത്തിനോക്കട്ടെ.. :) അനിയൻ....