2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഷക്കീലയും എന്റെ സിഡി പ്ലെയേറും...

 

 ' എടാ അനിയാ റൂമിലെ സിഡി പ്ലയർ ചീത്ത ആയിട്ടു എത്ര നാളായി ,നിന്നോട് കുറെ ദിവസമായി പറയുകയല്ലേ ഇത് എടുത്തു കൊണ്ട് പോയി ശെരിയാക്കാൻ ' റൂംമേറ്റ് ആയ സുരേഷ് അണ്ണൻ തലയിൽ കൈ വച്ചു പറയുകയാണ്.
ശെരിയാണ്‌ ഒരു മാസം ആയി അത് പണിമുടക്കിയിരിക്കുന്നു.എന്നത്തേയും പോലെ അന്നും ഞാൻ ഒന്നുമറിയില്ല രാമനാരായണ എന്ന രീതിയിൽ ടിവിയിലെ കോമഡി ഷോ കണ്ടു പൊട്ടിചിരിച്ചു കൊണ്ടേയിരുന്നു.
എനിക്കറിയാം പണി പാലും വെള്ളത്തിൽ കിട്ടും എന്നു.ശെരി ആക്കാൻ കൊണ്ട് പോയാൽ ശെരി ആക്കുന്ന കാശ് ഞാൻ തന്നെ കൊടുക്കേണ്ടി വരും.അത് അങ്ങ് പരുമല പള്ളിയിൽ പോയി പറഞ്ഞാൽ മതി.സിഡി ഔട്ട്‌ ഓഫ്‌ ഫാഷൻ അയ ഈ കാലത്ത് ആരാ ഇതും നോക്കി ഇരിക്കുന്നത്. ഞാൻ എന്റെ ലപ്ടോപും(ഹി ഹി ഞാനും വാങ്ങി ഒരു ലാപ്ടോപ് ) എടുത്തു അതിൽ യാഹൂവും ജീമെയിലും കറങ്ങി നോക്കി. ഉണ്ടായിരുന്ന കാമുകി പിണങ്ങി പോയത് കൊണ്ട് ആരോടും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ട് ഒരു തമിഴ് സിനിമ കാണാമെന്നു കരുതി ,സിനിമ തുടങ്ങിയെങ്കിലും എന്റെ ശ്രദ്ധ സിഡി പ്ലേയറിന്റെ പിറകെ ആയിരുന്നു.കാരണം എന്റെ വീട്ടിലെ സിഡി പ്ലെയെർ ഉണ്ടാകിയ അഭിമാനവും മാനകേടും എങ്ങനെ എനിക്ക് മറക്കാൻ പറ്റും.


കാലവർഷം 2002 ,യേശുവിനു മുൻപ് ആണോ അതിനു ശേഷം ആണോ എന്നു ഇപ്പോൾ എനിക്ക് ചെറിയ ഒരു ഡൌട്ട് .എന്തായാലും ഞാൻ ആറ്റിങ്ങലില്‍ ചന്ദ്രിക ബേക്കറിയിൽ ജോലി ചെയുന്ന സമയം എന്നു അറിയാം.കുടുംബപരമായും എല്ലാ രീതിയിലും നാട്ടിലെ കോടീശ്വരകുടുംബം ആയതു കൊണ്ട് പ്ലസ്ടു ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായപ്പോൾ വീട്ടില്‍ കഞ്ഞി വയ്ക്കാൻ വേണ്ടി പഠിത്തം നിര്‍ത്തേണ്ടി വന്നു  . മാസം 1500 ശമ്പളം.സാധനം എടുത്തു കൊടുക്കൽ ആൻഡ്‌ ഡ്രിങ്ക്സ് കലക്കൽ(എനിക്ക് അത് എന്നും I A S നു തുല്യം ആണ്  ) ഇതായിരുന്നു എന്റെ ജോലി .രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു മണി വരെ ആണ്‌ ജോലി.ശമ്പളം ഇതാണെങ്കിലും മനസ്സിലെ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു നോണ്‍സ്റോപ്പും ഇല്ലായിരുന്നു.അല്ലെങ്കിലും അങ്ങനെ അല്ലെ പാവപെട്ടവൻ ആണാലോ മോഹങ്ങളും എല്ലാം കുടുതൽ  .. ( പ്ലീസ് പണക്കാർ എന്നെ ചീത്ത വിളിക്കല്ലേ !! .നിങ്ങൾക്കും ഉണ്ട് കേട്ടോ ആ സാധനം ...മോഹം  ..). റ്റിവി വാങ്ങണം എന്നെല്ലാം മോഹങ്ങൾ ഉണ്ട്.പക്ഷേ വീട്ടിൽ കൊണ്ട് വയ്ക്കാൻ ആണ്‌ പാട് .വേറെ ഒന്നും അല്ല സ്ഥലം ഇല്ല  .എന്റെ വീട് ആകെ 1 റൂം ഒരു അടുകളയും മാത്രമേ ഉണ്ടായിരുന്നുള്ളു .ആ ഒരു റൂമിൽ ആണ്‌ അച്ഛനും അമ്മയും .ഞാൻ എന്റെ അമ്മൂമ്മയുടെ വീട്ടിലും ചേട്ടൻ എന്റെ കുഞ്ഞമ്മയുടെ വീട്ടിലും ആയിരുന്നു 22 വർഷം താമസിച്ചത്.ഇത്രയും വർഷം നമ്മൾ നാലു പേരും ഒരുമിച്ചു ഒരു വീട്ടിൽ ഉറങ്ങിയിട്ടില്ല  .ഇപ്പോൾ ഒരു ആറു വർഷമേ ആയിട്ടുള്ളൂ ഒരുമിച്ചു ഒരു വീട്ടിൽ താമസികുന്നത്(ഇപ്പോള്‍ പുതിയ വീട് വച്ചു കേട്ടോ  ) ചേട്ടൻ അപ്പോൾ ഒരു കടയിൽ കണക്ക് എഴുതാൻ പോകുകയിരുന്നു.അവൻ അവന്റെ ഒരു മാസത്തെ ശമ്പളവും കടവും വാങ്ങി വീട്ടിൽ റ്റീവി വാങ്ങി.അത് എങ്ങനെ എങ്കിലും അച്ഛന്റെയും അമ്മയുടെയും റൂമിൽ അഡ്ജസ്റ്റ് ചെയ്തു വച്ചു.


കുറെ നാളു റ്റിവി കണ്ടു മടുത്തപ്പോൾ ഒരു പൂതി . ഒരു സിഡി പ്ലയെർ വാങ്ങി സിനിമയൊക്കെ കണ്ടാലോ എന്നു!.അതിമോഹം എന്നുഅല്ലാതെ എന്ത് പറയാൻ .അന്ന് സിഡി പ്ലയെർ എല്ലാവരും ഗമ ആയിട്ട് പറഞ്ഞു നടക്കുന്ന സമയം."പണക്കാരന്റെ വീട്ടില്‍ ഉണ്ട് പാവപ്പെട്ടവന്റെ വീട്ടിൽ ഇല്ല" എന്നു ആ സമയത്ത് ആരെങ്കിലും ചോദിച്ചാൽല്‍ ഉത്തരം 'സിഡി പ്ലയെർ ' ആയിരുന്നു.
സിഡി പ്ലയെർ വേടിയ്ക്കണം എന്ന മോഹവുമായി ഞാൻ ചെന്ന് കയറിയത് ആറ്റിങ്ങൽ ജയ ഏജൻസിയിൽ ആയിരുന്നു.അവിടെ ഇരുന്ന അണ്ണനോട് എന്റെ ആഗ്രഹം പറഞ്ഞു , എന്റെ ആഗ്രഹം വെറുതെ സാധിച്ചു തരാൻ അങ്ങേരു എന്റെ മാമ്മൻ ഒന്നും അല്ലല്ലോ! ,ദക്ഷിണ ആയിട്ടു കുറഞ്ഞ വിലയുള്ള "ഒണിഡ' സിഡി പ്ലയെർനു നാലായിരം രൂപ പറഞ്ഞു .ബേക്കറിയിലെ എല്ലാ കുപ്പിയും കഴുകി ഡ്രിങ്ക്സ് നിറച്ചു 1500 ശമ്പളം വാങ്ങുന്ന എന്റെ ഓട്ടകീശയിൽ എന്തുണ്ട് ? നിങ്ങൾ പറ എന്തുണ്ട് .ബേക്കറിയിലെ ഒരു മുട്ട പഫ്സ് ഉണ്ടായിരുന്നു കേട്ടോ അപ്പോൾ വീട്ടില്‍ കൊണ്ട് പോകാൻ എന്റെ കീശയിൽ .പക്ഷേ അത് കൊടുത്താൽ അണ്ണൻ സിഡി പ്ലയെർ തരില്ലലോ .ശമ്പളം തരുന്ന ബേക്കറിയിലെ മുതലാളിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഞാൻ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കാശ് എടുത്തു മേശപ്പുറത്തു വച്ചിട്ട് അണ്ണനോട് ഇരന്നു
'അണ്ണാ എന്റെ കയ്യില്‍ 3000 രൂപയെ ഉള്ളു ,ഇതിനുള്ള സിഡി പ്ലയെർ തരുമോ?'
ഞാൻ പറഞ്ഞു തീർന്നതും അണ്ണൻ വിറയാർന്ന കൈകൾ കൊണ്ട് ആ കാശു എടുത്തു എണ്ണി നോക്കിയിട്ട് എന്നോട് പറഞ്ഞു ..
'എടാ ചെറുക്കാ ഈ പൈസയ്ക്ക് കമ്പനി സാധനം കിട്ടില്ല ,എന്റെയില്‍ ലോക്കൽ സാധനം ഉണ്ട് ,അതെ കിട്ടു'
"അണ്ണാ അത് കുഴപ്പമില്ല !അണ്ണന്റെ സാധനം വേണ്ട ലോക്കൽ സിഡി പ്ലയെർ മതി " ഞാൻ
അണ്ണന് അത് ദേഷ്യം ആയോ എന്നു അറിയില്ല
അണ്ണന്റെ സിരകളിൽ പിന്നെ ലോക്കേൽ സിഡി പ്ലയെർ എടുത്തു കൊണ്ട് വരാൻ ഉള്ള ധൃതി ആയിരുന്നു.ഒടുവിൽ അണ്ണൻ ഒരു പട്ടിയെ എറിയാൻ വലുപ്പം ഉള്ള ഒരു വലിയ സിഡി പ്ലയെർ കൊണ്ട് വന്നു ഓൺ ആക്കി കാണിച്ചു തന്നു.എനിക്ക് സന്തോഷമായി ..ഒടുവിൽ അണ്ണന് ഒരു ഷേക്ക്‌ഹാന്റും കൊടുത്തു ഞാൻ ഓട്ടോയും പിടിച്ച് യാത്ര തുടങ്ങി ,ഒരിക്കലും തീരാത്ത ആക്രാന്തത്തോടെ സിനിമ കാണാൻ എന്റെ വീട്ടിലേയ്ക്ക്.


ആ സമയത്ത് എന്റെ വീടിന്റെ ചുറ്റിലുമുള്ള വീടുകളിൽ സിഡി പ്ലയെർ ഇല്ലായിരുന്നു.അത് കൊണ്ട് നമ്മുടെ വീട്ടില്‍ സിഡി പ്ലയെർ ഉണ്ടെന്നു എല്ലാവരെയും അറിയിക്കാനും അവരുടെ മുന്നിൽ ആളാകാനും ഞാനും ചേട്ടനും വളരെയധികം പാടുപെട്ടു .എല്ലായിടത്തും നമ്മുടെ സിഡി പ്ലയെറിന്റെ പേര് എത്തിയിക്കാൻ ഞാനും ചേട്ടനും എന്തിനും സിഡി പ്ലെയെറിൽ കേറി പിടിക്കാൻ തുടങ്ങി. .പാതിരാത്രി സിഡി പ്ലയെറിൽ പാട്ട് ഉറക്കെ ഇടുക.പാട്ട് കേൾക്കാന്‍ വേണ്ടി 500 രൂപ മുതലാളിയുടെ കൈയിൽ നിന്നും കടം വാങ്ങി രണ്ട് സ്പീക്കറും വാങ്ങി വച്ചു.
'ഈ കോപ്പ് എടുത്തു ഞാൻ വയലിൽ ഏറിയും ,രാത്രി കിടന്നു ഉറങ്ങാനും സമതിക്കില്ല'എന്നു അച്ഛന്റെ ഭീഷണി കേൾക്കുമ്പോൾ പയ്യെ നിർത്തി പോയി കിടന്നു ഉറങ്ങും.വീടിന്റെ അടുത്തുള്ള വഴിയിൽ കൂടി ആളുകൾ പോകുമ്പോൾ സിഡിയുടെ വോളിയം ഉറക്കെ വച്ചിട്ട് ഞാൻ വഴിയുടെ അടുത്ത് വന്നു നിൽക്കും എന്നിട്ട് ആളുകൾ എന്റെ അടുത്ത് എത്തുമ്പോൾ ചേട്ടനോട് ഉറക്കെ വിളിച്ചു പറയും "ചേട്ടാ.. ആ സിഡി പ്ലയെറിന്റെ സൌണ്ട് ഒന്ന് കുറയ്ക്കു .ബേക്കറിയില്‍ പോകാൻ ബസ്സ്‌ കാത്തു നിൽക്കുമ്പോൾ ആരങ്കിലും 'എന്താടാ അനിയാ ഇന്നു താമസിച്ചു പോയാലോ 'എന്നു ചോദിച്ചാൽ അത് നമ്മുടെ വീടിലെ സിഡി പ്ലെയെറിൽ സിനിമ കണ്ടു കൊണ്ട് ഇരുന്നു ,അല്ലെങ്കിൽ പാട്ട് കേട്ട് സമയം പോയത് അറിഞ്ഞില്ല എന്നു ഞാൻ പറയും.ജംഗ്ഷനിൽ പോയി ഇരിക്കുമ്പോൾ കുറച്ച നെഞ്ചും വിരിച്ചു ഇരിയ്ക്കും അപ്പോള്‍ ആരെങ്കിലും എന്ത് പറ്റിയെടാ നിന്റെ കഷത്തിനു എന്ന് ചോദിച്ചാൽ ' അത് എന്റെ വീട്ടിലെ സിഡി പ്ലയെർ ചെറുതായിട്ട് എടുത്തു പൊക്കിയപ്പോൾ മസിൽ വെട്ടികേറിയതാ' എന്ന് പറയും.അങ്ങനെ എല്ലാവരുടെയും മുന്നിൽ സിഡി പ്ലയെർ ഉണ്ടെന്നു അറിയിച്ചു ഗമ കാണിക്കുമായിരുന്നു.


അതിനിടയിൽ ചുറ്റും ഉള്ള വീട്ടുകാർ പരാതി പറഞ്ഞു തുടങ്ങി .കാരണം അവർ അവരുടെ ടീവിയിലെ ചാനലിലെ പരിപാടികൾ കാണുന്ന സമയം നമ്മൾ സിഡി പ്ലയെർ ഓൺ ആക്കിയാൽ നമ്മുടെ വീടിലെ പരിപാടികൾ അവരുടെ ടീവിയിൽ വരുന്നു.ചില വീട്ടുകളിൽ ഗ്രൈൻസ് അല്ലെങ്കിൽ ചില വീട്ടിൽ സൌണ്ട് മാത്രം ചിലയിടത്ത് മുഴുവനും കിട്ടുന്നു.അതിന്റെ കാരണം നോക്കിയപ്പോൾ സിഡി പ്ലയെറിന്റെ കൂടെ 2 കേബിൾ കിട്ടി .ഒന്ന് ആന്റ്ടിനയിൽ നിന്നും ടീവിയിൽ കൊടുന്ന സ്ഥലത്ത് സിഡി പ്ലയെർ കൊടുക്കുന്ന കേബിൾ .മറ്റൊന്ന് സാധാരണ എല്ലാവരും സിഡി പ്ലയെറിൽ നിന്നും ടീവിയിൽ കൊടുക്കുന്ന കേബിൾ.നമ്മൾ ആദ്യമൊക്കെ ആന്റ്ടിനയിൽ നിന്നും ടീവിയിൽ കൊടുന്ന സ്ഥലത്ത് ആണ്‌ സിഡി പ്ലയെർ കൊടുത്തത് ,അത് കൊണ്ട് നമ്മുടെ വീട്ടിൽ സിഡി പ്ലയെർ ഇട്ടാൽ ആ പരിപാടികൾ എല്ലാം മറ്റുള്ള വീടുകളിലും എത്തിയിരുന്നു.അത് എന്ത് കൊണ്ടായിരുന്നു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല.പിന്നെ എന്നും അവരുടെ ടീവിയിൽ നമ്മുടെ പരിപാടികൾ വരുമ്പോൾ അവര്‍ സ്നേഹത്തോടെ നല്ല കിടിലം ചീത്തകൾ വിളിയ്ക്കും. പരാതികൾ കൂമ്പാരംആകുമ്പോൾ ചീത്ത വിളികൾ ഗംഭീരമാകും.അങ്ങനെ നമ്മൾ മറ്റേ കേബിൾ കൊടുത്തു തുടങ്ങി .പിന്നെ നാട്ടുകാരുടെ പരാതികൾ വന്നിട്ടില്ല.


അന്ന് ഒരു കാളദിവസം ആയിരുന്നു,ഈ കാളരാത്രി എന്നൊക്കെ പറയില്ലേ അത് പോലെ.എട്ട് മണി ആയിട്ടും സൂര്യൻ അളിയനെ ആകാശത്ത് കാണാൻ ഇല്ല,ഇനി അളിയന്റെ വീട്ടിലും സിഡി പ്ലയെർ വാങ്ങിച്ചോ എന്തോ ?  സിഡി പ്ലയെറിൽ പാട്ടും കേട്ട് ഇരുന്നു പാൽ വാങ്ങാൻ പോകാത്തത് കൊണ്ട് അമ്മ ചീത്ത വിളിച്ചപ്പോഴേ ഞാൻ മനസ്സിൽ കരുതി ഇന്നത്തെ ദിവസം ശെരി അല്ല എന്ന്.ഞാൻ പോകുന്നതിനു മുന്‍പ് എന്തോ എനിക്ക് തോന്നി സിഡിയില്‍ നിന്നും ടീവിയിലെയ്ക്ക് കൊടുക്കുന്ന കേബിൻ ഊരിയിടാൻ .ഒന്നാമത് അളിയൻ സൂര്യന്റെ മുഖം രാവിലെ മുതൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുകയാ .അങ്ങേരക്ക് ഇനി വേറെ വല്ലതും തോന്നി വല്ല ഇടിയോ മഴയോ അനിയന്റെ സിഡിയില്‍ കൊടുത്താൽ അവന്റെ അഹങ്കാരം കുറഞ്ഞാലോ ? സോ ഐ കെയർ മൈ സിഡി  . ബേക്കറിയിൽ പോകാൻ ഞാൻ റോഡിൽ ഇറങ്ങിയപ്പോൾ ഞാൻ ഒരു പൂച്ചയ്ക്ക് കുറുകെ ചാടി .പാവം പൂച്ച ഞാൻ കുറുകെ ചാടിയത്‌ അത് കണ്ടെന്നു തോനുന്നു അത് ഓടി ജീവനും കൊണ്ട്. മിക്കവാറും അത് പോയത് അമ്പലത്തിൽ പോയി ശത്രുസംഹാരപൂജ ചെയാൻ ആയിരിക്കും.ഞാൻ പൂച്ചയുടെ കുറുകെ ചാടിയപ്പോഴേ വിചാരിച്ചതാണ് എന്ന് ബേക്കറിയില്‍ പോകണോ എന്ന്.മുതലാളിയുടെ വെളുത്ത മുഖം നാളെ പോയാൽ കാണാൻ വയ്യാത്ത കൊണ്ട് നേരെ ബസ്സിൽ കേറി യാത്രയായി .


എന്നത്തേയും പോലെ ബേക്കറിയിൽ എന്റെ ജോലിയിൽ മുഴുകവേ എന്നെ കാണാൻ വേണ്ടി എന്റെ അപ്പച്ചിയുടെ മോൻ മനു അവിടെ വന്നു.അവനോടും മുൻപ് ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു വീട്ടിൽ സിഡി പ്ലയെർ മേടിച്ചു എന്ന്.
"അളിയാ അനിയാ നീ എന്ന് നേരത്തെ ബേക്കറിയിൽ നിന്നും ഇറങ്ങണം" മനു
'എന്താടാ കാര്യം ??' ഞാൻ
'എടാ ഞാൻ രണ്ട് സിഡി കൊണ്ട് വന്നിട്ടുണ്ട് ,നീ നേരത്തെ വാ നമുക്ക് മാത്രം ഒരുമിച്ചു ഇരുന്നു കാണണം ' മനു
'അത് എന്താടാ നമ്മൾ മാത്രം?? ' ഞാൻ
'എടാ എന്റെ കൈയിൽ മറ്റേ സിഡി ഉണ്ട്  ' മനു
" എന്ത് ? "
'എടാ ഞാൻ രണ്ട് ഷക്കീല സിനിമയുടെ സിഡി കൊണ്ട് വന്നിട്ടുണ്ട്  നീ വാ നമുക്ക് കാണാം 'മനു അത് പറയുമ്പോൾ അവന്റെ മുഖത്ത് ഉണ്ടായ വികാരം . ഹൊ .
'എന്റെ ഒറ്റപാലത്തെ ചിറ്റപ്പാ !!! ബേക്കറിയിൽ എന്നും വരുന്ന ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന രജനി ഇചിച്ചതും മേശൻ പണിയ്ക്ക് പോകുന്ന സുകുമാരനണ്ണന്‍ ഇചിച്ചതും ഷാർജ ഷേക്ക് എന്നത് പോലെ ഞാൻ മാനത്ത് കണ്ടത് ഇവൻ ഇന്ദ്രന്റെ മണിയറയിൽ കണ്ടു '
" നീ ഇപ്പോഴേ വീട്ടിൽ പൊയ്ക്കോ ,ഞാൻ നേരത്തെ വരാൻ നോക്കാം ,എന്തായാലും നീ ഇന്നു വീട്ടിൽ കാണുമല്ലോ ,എന്ന് അല്ലെങ്കിൽ നമുക്ക് നാളെ രാവിലെ കാണാം  " അവനെ ഞാൻ പറഞ്ഞു വിട്ടു .


പിന്നെ ബേക്കറിയിൽ എന്റെ ഒരു ബഹളം ആയിരുന്നു.ഡ്രിങ്ക്സ് കലക്കിയിട്ടു ഒഴിക്കുന്ന കുപ്പി എടുത്തു അതിന്റെ കഴുത്ത് പയ്യെ തടവി ,എന്റെ മനസ്സിൽ ഷക്കീല ചേച്ചി ആയിരുന്നു. ചേച്ചി....ഇന്നു ഞാനും ചേച്ചിയെ കാണും ,ഒരു പാട് നാളത്തെ മോഹം ആണ്‌ ,പോസ്റ്ററിലെല്ലാം ചേച്ചിയും ചേച്ചിയുടെ വലിയ ...???  ...കണ്ണുകളും കണ്ടു മനസ്സ് തൃപ്തി അടഞ്ഞിട്ടെ ഉള്ളു.ഇന്നു ആ ക്ഷീണം ഞാൻ തീർക്കും .ജഗതി പറയും പോലെ ' ഇന്നു കുറെ വെളിച്ചെണ്ണയും പഞ്ചാരയും ഒഴുകും'. അളിയാ മനു നീ ആണെടാ എന്റെ മുത്ത്‌.ഛെ ! അവൻ വന്നപ്പോൾ ഒരു ലൈം ജൂസും മുട്ട പഫ്സും കൊടുക്കാൻ ഉള്ളത് ആയിരുന്നു.നാളെ ആകട്ടെ എല്ലാം ശെരി ആക്കാം.
അച്ഛനോട് പണ്ടേ ഞാൻ പറഞ്ഞതാ അച്ഛാ ..അച്ഛന്‍ ഒരു ബേക്കറി തുടങ്ങു എന്നു.അങ്ങനെ ആണെങ്കിൽ എനിക്ക് നേരത്തെ പോകമായിരുന്നല്ലോ .എന്നെ മുതലാളി നേരത്തെ വിട്ടില്ല .അല്ലെങ്കിലും അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,ശമ്പളം അങ്ങേരക്ക് ഞാൻ അല്ലല്ലോ കൊടുക്കുന്നത്.അങ്ങേരു ആണല്ലോ എനിക്ക് തരുന്നത്. മുതലാളിത്വം അടക്കി വാഴുന്നു.ഹം ..എല്ലാം അടിച്ചമർത്തണം.അങ്ങനെ ഞാൻ എന്നത്തേയും പോലെ വീട്ടിലേയ്ക്ക്.


ബസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ ജംഗ്ഷനിൽ ഇരിയ്ക്കുന്ന എന്റെ കൂട്ടുകാർ എന്തോ പറഞ്ഞു ചിരിയിക്കുന്നു.എന്നെ കണ്ടപ്പോൾ ആ ചിരിയുടെ അളവ് കൂട്ടി.ഞാൻ എന്നെ മുഴുവനായിട്ട് നോക്കി
'ഹേ കുഴപ്പം ഒന്നും ഇല്ല്ലല്ലോ! പിന്നെ എന്താ ഇവന്മാർ ഇങ്ങനെ കിടന്നു കിണിക്കുന്നത്.
"അനിയാ നമുക്കും നിന്റെ വീട്ടിലെ പോലത്തെ ഒരു സിഡി പ്ലയെർ ഒപ്പിച്ചുതരമോ? അവർ .
എനിക്ക് ഒന്നും മനസിലാകുന്നില്ല .അവരോടു കാര്യം തിരക്കാൻ അവരുടെ അടുത്ത് ചെന്നതും ലൈബ്രറിയിൽ നിന്നും കണ്ണൻ ഇറങ്ങി വന്നു.എന്റെ വീടിന്റെ അപ്പുറത്തെ എന്റെ കൂട്ടുകാരൻ കണ്ണൻ . അവന്‍ എന്നെ കണ്ടതും എന്റെ മുതുപുളക്കെ രണ്ട് അടിയും ..പിന്നെ ഒന്നും പറയണ്ട ...
'"എടാ പന്ന *%%%$$#@!^^~*&*&*%^%^%^%&^^^#$$%##$ നിന്റെ ഒരു സിഡി പ്ലയെർ ,എല്ലാ കോപ്പും ഞാൻ എടുത്തു എറിയും ,പറഞ്ഞില്ല എന്നു വേണ്ട @$@^^&%^% മോനെ '" കണ്ണൻ ...
'തള്ളെ ഇതു എന്തെര് ,എന്ത് പറ്റിയെടാ ' കണ്ണൻ ഇടിച്ചു കലക്കിയ മുതുകും തടവി കൊണ്ട് അവനോടു തന്നെ ചോദിച്ചു.ഇവന്മാർ അവിടെ കിടന്നും ഇരുന്നും പിന്നെ എന്റെ തോളിൽ ചാഞ്ഞു കിടന്നും ചിരിച്ചു മറിയുന്നു.എന്തോ സീരിയസ് ആയി നടന്നിട്ടുണ്ട്.എട്ടിന്റെ പണി കിട്ടിയത് കണ്ണന് ആണെന്ന് തോനുന്നു.പക്ഷേ അതിനു എന്നെ എന്തിനു ഇവൻ ഇങ്ങനെ ചീത്ത വിളിച്ചു അടിയ്ക്കണം.ഒന്നുമില്ലെങ്കിലും പണ്ട് പറിങ്ങണ്ടി പറിയ്ക്കാൻ കൂടെ പോയത് അല്ലെ ഞാൻ ( ആ കഥ പുറകെ വരുന്നുണ്ട്  ) .കണ്ണൻ സംഭവം വിവരിച്ചു തന്നു.അതുകേട്ടപ്പോൾ എനിക്ക് പോലും ചിരി വന്നു( ഞാൻ കുറച്ച സീരിയസ് ആയതു കൊണ്ട് ചെറിയ തമാശകൾക്ക് ചിരിക്കാറില്ല   )
.


.....സംഭവം ......

അന്നത്തെ സന്ധ്യ സമയം അച്ഛനും അമ്മയും അമ്പലത്തിൽ പോയി.ചേട്ടൻ കടയിൽ നിന്നു വരാൻ താമസിയ്ക്കും. ഒരുത്തൻ നേരത്തെ വീട്ടിൽ വന്നല്ലോ .മനു. ആരും വീട്ടിൽ ഇല്ലാത്ത കൊണ്ട് അവനു ഒരു പൂതി.കൈയിൽ ഇരിയ്ക്കുന്ന സിഡി ഒന്നു കണാൻ . അവൻ സിഡി ഓൺ ആക്കി ഞാൻ ഊരിയിട്ടിരുന്ന കേബിൾ അവൻ തിരക്കി പിടിച്ച് ടീവിയിൽ കുത്തി .അവന്‍ കറക്റ്റ് കുത്തിയത് അന്റിനയിൽ കുത്തുന്ന കേബിൾ ആയിരുന്നു.എന്ത് നല്ല പയ്യനാണെന്ന് നോക്കണേ .ഇനി കഥ നടന്നത് കണ്ണന്റെ വീട്ടില്‍ ആയിരുന്നു .സമയം 7 മണി.ദൂരദർശനിൽ വാർത്ത‍ സമയം.കണ്ണന്റെ വീട്ടുകാർ എല്ലാവരും ഉണ്ട് ടീവിയുടെ മുന്നിൽ.അവന്റെ വലിയച്ചൻ (അദേഹം സ്കൂളിലെ സാർ ആണ്‌ ) ടീവി ഓൺ ആക്കിനോക്കിയപ്പോൾ ടീവിൽ സിനിമ നടക്കുന്നു.ഇതു എന്ത് പറ്റി എന്നു.വാർത്ത‍ സമയത്ത് സിനിമ.എന്നു എന്തെങ്കിലും പ്രത്യേകത കാണും അതായിരിക്കും.എന്തായാലും അവർക്ക് സന്തോഷം ആയി.കേബിൾ സർവീസ് ആ കാലത്ത് നമ്മുടെ അവിടെയൊന്നും ഇല്ലായിരുന്നു.ഞാറാഴ്ച ദൂരദർശനിൽ വൈകുന്നേരം നാലു മണിയ്ക്കുള്ള സിനിമ ആണ്‌ ആകെ ഉള്ള ആശ്വാസം .അത് കൊണ്ട് എന്നു സിനിമ കാണിച്ചപ്പോൾ സന്തോഷം എല്ലാവർക്കും.
' പുതിയ നടനും നടിയും ആണെന്ന് തോനുന്നു,ആരെയും പരിചയം ഇല്ല ' : കണ്ണന്റെ വലിയച്ചൻ
എല്ലാവരും കുട്ടികൾ മുതൽ വലിയവർ വരെ തലകുലുക്കി.
അപ്പോൾ ആണ്‌ കണ്ണൻ എവിടെയൊക്കെയോ കറങ്ങിയിട്ട് വീട്ടിൽ കേറി വന്നത്
"എടാ കണ്ണാ ഇന്നു ടീവിയിൽ സിനിമ ആണെടാ " : വലിയച്ചൻ
കണ്ണനും നോക്കിയപ്പോൾ ശെരി ആണ്‌ സിനിമ നടക്കുന്നു.എന്തായാലും കണ്ടുകളയാം .അവനും അവിടെ ഇരുന്നു കണ്ടു തുടങ്ങി. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നായകൻ ഒരു പെണ്ണിനേയും കൂട്ടി റൂം കതകടച്ചു.പിന്നെ പയ്യെ പയ്യെ ,
'"എന്റെ അതിപ്പാറഅമ്മച്ചിയെ "' കണ്ണൻ ഒരു നിലവിളി . കണ്ണൻ മനസിലായി അനിയന്റെ വീട്ടിൽ സിഡി ഇട്ടു.അതും ഈ സിഡി. ഓഫ്‌ ചെയ്യാൻ റിമോട്ട് നോക്കിയിട്ട് കാണുന്നില്ല .കണ്ണൻ ഓടി പോയി ടീവിയുടെ മുന്നില്‍ പോയി നിന്നു ,ടീവിയിൽ നിന്നും പല അപശബ്ദങ്ങളും കേൾക്കുന്നു ,വീട്ടിലെ പിള്ളേരും എല്ലാവരും ടീവിയിൽ എത്തി നോക്കാൻ പാട് പെടുന്നു.

അവസാനം കണ്ണൻ എങ്ങനെയെങ്കിലും ടീവി ഓഫ്‌ ആക്കിയിട്ടു എന്റെ വീട്ടിലേയ്ക്ക് ഓടി.അവിടെ ചെന്നപ്പോൾ വീട് അകത്തു നിന്നും കുറ്റി ഇട്ടിരിയ്ക്കുന്നു.
" അനിയ ,എടാ അനിയാ ,കഴുവേറി ..." അവൻ നീട്ടി വിളിച്ചു .
പയ്യെ കതകു തുറന്നു ഇറങ്ങി മനു .
" മനു നീ ആയിരുന്നോ , നീ എപ്പോൾ വന്നു ,അനിയന്‍ എവിടെയാട ? കണ്ണൻ
'അവൻ വന്നില്ല എന്താടാ കാര്യം ' മനു
അവനു അറിയില്ലാലോ അവൻ കണ്ടു കൊണ്ട് ഇരുന്ന സിനിമ വേറെ പലരും ലൈവ് ആയിട്ടു കണ്ടുകൊണ്ടു ഇരുന്ന കാര്യം.
'പന്ന കഴുവേറി മോനെ ,@%%*^^&൮൯^&%^%^ മോനെ ., ഒരു ഒണ്ടാക്കിയ പരിപാടി കാണിക്കല്ലേ. ഇനി നീ സിഡി ഓൺ ആക്കിയാൽ നിന്നെയും സിഡിയും പിന്നെ ഈ ലോകത്ത് കാണില്ല, ആ അനിയൻ ഇങ്ങുവരട്ടെ ഇന്നത്തോടെ അവന്റെ സിനിമ കാണക്കം ഞാൻ നിർത്തും .' ..കണ്ണൻ
ലെവന് കാര്യം മനസ്സിലായില്ല ,അവസാനം കണ്ണൻ എല്ലാം പറഞ്ഞു കൊടുത്തു....
ഈ സംഭവത്തിന്റെ പ്രതിഫലനം ആയിരുന്നു എന്റെ മുതുക് പുളക്കെ കണ്ണന്റെ ഇടി കിട്ടിയത് . മുതുക് കലങ്ങി ഒരു പരുവമയെങ്കിലും എനിക്കും അത് കേട്ടിട്ട് ചിരി സഹിക്കാൻ വയ്യ.മറ്റുള്ളവർ എന്റെ തോളിൽ തല ചാരി ചിരിയ്ക്കുന്നു ഞാൻ കണ്ണന്റെ തോളില്‍ തല വച്ചു ചിരിച്ചു മറിഞ്ഞു.
" കണ്ണാ നിന്റെ വീട്ടില്‍ എന്താ ഇപ്പോള്‍ സ്ഥിതി ?" ചിരി സഹിക്കാൻ വയാതെ ഞാൻ ചോദിച്ചു.
അപ്പോൾ അവിടെ നിന്ന പ്രേമൻ പറഞ്ഞു
" എടാ അനിയ കണ്ണന്റെ വലിയച്ചൻ ടീവി എടുത്തു റൂമിൽ കൊണ്ട് വച്ചു ഓൺ ചെയുതു വച്ചിരിയ്ക്കുകയ്യ ചിലപ്പോൾ നിന്റെ വീട്ടിൽ ഇനിയും സിഡി ഇട്ടാലോ എന്നു കരുതി ,ചിലപ്പോൾ ബിരിയാണി കൊടുത്താലോ എന്നു വിചാരിച്ച് കാണും ,ഹ ഹ ഹ ഹ ഹി ,"
അത് കേട്ട് ദേഷ്യത്തിൽ നിന്ന കണ്ണൻ പോലും ചിരിച്ചു,പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടാലോ.!!!.......അനിയൻ........

24 അഭിപ്രായങ്ങൾ:

ഗോപകുമാര്‍.പി.ബി ! പറഞ്ഞു...

കൊള്ളാം

jaykumar പറഞ്ഞു...

എവിടെയോ കേട്ടിട്ടുള്ളതുപോലെ!!!!!!!!!!!!

അനിയന്റെ വിക്യതികൾ... പറഞ്ഞു...

eda jayakumare nee entte nattukaran alle ,appol nee kelkkathirikkan vazhiyila.sure ayum kettu kanum.annu nee kunju ayirunnu.

Abdul Muneer N K പറഞ്ഞു...

ഹം.....

അന്ന്യൻ പറഞ്ഞു...

same sambhavam, ente oru kootukaaranum pattiyitundu....!

അന്ന്യൻ പറഞ്ഞു...

same smbhavam ente kootukaaranum undaayitundu...!

aaro പറഞ്ഞു...

gud one.....
expctd more more :P :P
nyvy keep writting :)

aiwaah പറഞ്ഞു...

Eda Aniyaa, nee kalakkunnundu. Innocent kadhakal vaayikkunna feelingaanu, enikku ninte blogukal vaayikkumbol thonnunnathu.

Regards,
Aiwaah

ഷെബി പറഞ്ഞു...

ഡാ...ആ സെറ്റപ്പ് കൊള്ളാം കേട്ടോ....
അന്നു രാത്രി ഷക്കീലപ്പടത്തിന്റെ ബാക്കി കണ്ടോ?

അസിന്‍ പറഞ്ഞു...

അന്നു അവിടെ ജയയില്‍ പ്രഭാകരന്‍ അണ്ണനാണോ സിഡി തന്നത്,,,,! അങ്ങേരു ആളു ഭയങ്കര പറ്റിപ്പു കേസാ... :-) .. എന്തായാലും ഹ്യൂമര്‍സെന്‍സ് ഇഷ്ടായി ട്ടാ... ഷെബി ചോദിച്ചത് ഞാനും ചോദിയ്ക്കുന്നു.... like ur opn mndddd... hihihihiii... so nice yaaarrr... kp itt upp... tccc.... (ഈ word verification ഒഴിവാക്കിയാല്‍ നന്നായിരിയ്ക്കും ട്ടാ...)

അജ്ഞാതന്‍ പറഞ്ഞു...

super. njan munne vazhichatha. eppol anu ezhuthaan pattiyathu

അനിയന്റെ വിക്യതികൾ... പറഞ്ഞു...

thanks everybody..

sanu പറഞ്ഞു...

വായിച്ചു കൊള്ളം പിന്നെ നമ്മുടെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്
http://bloggersworld.forumotion.in//

കുമാരന്‍ | kumaaran പറഞ്ഞു...

ഒറ്റപ്പാലത്തെ ചിറ്റപ്പനാണെ സത്യം അനിയൻ പുലിയാണ്..

അജ്ഞാതന്‍ പറഞ്ഞു...

ഇതുപോലെ ഒരു പറ്റു എനിക്കും പറ്റിയിട്ടുണ്ട്. ഒരു ദിവസം രാത്രി ഷക്കീല പടം കണ്ടിട്ട് കിടന്നുറങ്ങി, പിറ്റേ ദിവസം ഞായറാഴ്ച രാവിലെ വിശുദ്ധനായി എഴുന്നേറ്റു, കമ്പ്യൂട്ടര്‍ ഓണാക്കി അതില്‍ കുറെ പാട്ട് (ഭക്തിഗാനങ്ങള്‍) ഇട്ടിട്ടു കുളിക്കാന്‍ കയറി. നീട്ടിയുള്ള നല്ലൊരു കുളി പാസാക്കിക്കൊണ്ടിരിക്കുംപോള്‍ പുറത്തു വല്ലാത്ത അപശബ്ദം!! ഹാ..ഹോ...ഹൂ നഗ് ഹാ,,,, ഞാന്‍ മുണ്ടുപോലും ചുറ്റാതെ ഓടി കമ്പ്യൂട്ടര്‍ -ന്റെ അടുത്തെത്തി നോക്കിയപ്പോള്‍ പാട്ടെല്ലാം കഴിഞ്ഞു ഇന്നലെ വിന്‍ഡോസ്‌ പ്ലയെറില്‍ കണ്ട ഷക്കീല പടം കയറി വന്നിരിക്കുന്നു!! എന്റെ കണ്ണില്‍ ഇരുട്ട് കയറി, എവിടെയൊക്കെയോ പിടിച്ചു ഞെക്കി ഓഫ്‌ ചെയ്തു. കുറച്ചു കഴിഞ്ഞു പറമ്പില്‍ നിന്നും അമ്മച്ചി കയറി വന്നു, എന്ത് പാട്ടാടാ രാവിലെ ഇട്ടേക്കുന്നേ? എന്ന് അരിശം പൂണ്ടു ചോദിച്ചു. അമ്മച്ചി അത് മൈക്കിള്‍ ജാക്സണ്‍ പാടിയ പുതിയ ആല്‍ബം ആ, എന്ന് പറഞ്ഞു തടി തപ്പി. എങ്കിലും അയല്പക്കകാരെ രണ്ടു ദിവസത്തേക്ക് മുഖത്ത് നോക്കിയില്ല.

soumya പറഞ്ഞു...

hahhahahahaaa

പടന്നക്കാരൻ പറഞ്ഞു...

Ahahahahaha......sathyamaanodey???!!!! Enthaayaalum kollaam....

ഫിയൊനിക്സ് പറഞ്ഞു...

ഒരിക്കല്‍ ഞങ്ങളുടെ കേബിള്‍ നെട്ടുവര്‍ക്കിലൂടെ ഇതുപോലെ തൊട്ടടുത്ത ഒരു പോലീസുകാരന്റെ മക്കള്‍ കണ്ടിരുന്ന പടം കയറി വന്നു. വീട്ടുകാര്‍ക്ക്‌ കാര്യം മനസ്സിലാവുന്നതിനു മുന്നേ ടി.വി. ഓഫ് ചെയ്തു. പിന്നെ ആ വീട്ടിലെ ടി.വി.യില്‍ പ്ലെയിംഗ് മോഡ് മാട്ടിയപോള്‍ അതോഴിവായി. ഞാന്‍ അത് അവിടത്തെ പിള്ളേരോട് പറഞ്ഞു മാറ്റിച്ചു.

viju പറഞ്ഞു...

കൊള്ളാം. സംഭവം നടന്നതുപോലെത്തന്നെ വിവരിച്ചൂ

ആളവന്‍താന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ആളവന്‍താന്‍ പറഞ്ഞു...

ആറ്റിങ്ങല്‍കാരന്‍ തരക്കേടില്ല. അല്‍പ്പം കൂടി ഒന്ന് ഒതുക്കി പറയാമായിരുന്നു. ഒരു ചിറയിന്‍കീഴ്കാരന്‍

Aniyan JP Nair പറഞ്ഞു...

നന്ദി ആളവന്‍താന്‍ ...ആറ്റിങ്ങൽക്കാരും മോശമല്ല എന്നു കാണിയ്ക്കണ്ടെ.... :)

Aniyan JP Nair പറഞ്ഞു...

നന്ദി viju..

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

"ഞാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു പൂച്ചയ്ക്ക് കുറുകെ ചാടി .പാവം പൂച്ച ഞാന്‍ കുറുകെ ചാടിയത്‌ അത് കണ്ടെന്നു തോനുന്നു അത് ഓടി ജീവനും കൊണ്ട്."
അത് കലക്കി