2012, ജനുവരി 26, വ്യാഴാഴ്‌ച

ഒരു പാതിരാപീഡനം ഫ്ലാഷ്ബാക്കുകൾ ...


എനിക്ക് ഇന്ന് എന്തുപറ്റി! രാത്രിയിലെ ഈ കൊടുംതണുപ്പിലും ഞാൻ വിയർത്തുകുളിയ്ക്കുന്നു!.അതിനു കാരണം എന്റെ മുന്നിൽ വിവസ്ത്രയായി മലർന്നു കിടക്കുന്ന ഇവൾ ആയിരിയ്ക്കുമോ?എന്തായാലും എന്റെ ശരീരത്തിലെ ഓരോ ഞരമ്പുകളും ചൂടുപിടിയ്ക്കാൻ തുടങ്ങി.ഇവളുടെ ഈ കിടപ്പ് കണ്ട് ഇനി എനിക്ക് പിടിച്ച് നിൽക്കാനാവില്ല.സമയം പൊയ്ക്കോണ്ടെയിരിയ്ക്കുന്നു,മറ്റുള്ളവർ റൂമിൽ എത്തുന്നതിനുമുമ്പ് എല്ലാം കഴിയണം.ഇല്ലെങ്കിൽ!! അതു ആലോചിക്കാനെ വയ്യ.എന്റെ മനസ്സിലെ ക്രൂരമ്യഗം ഉണർന്നു.ഒഴിച്ചു വച്ചിരുന്ന  പെഗ്ഗിന്റെ ബാക്കി എടുത്ത് ഒറ്റവലിയ്ക്ക് കുടിച്ചിട്ട് അവളുടെ അടുത്തേയ്ക്ക് നീങ്ങി. കുടിച്ച വിസ്ക്കി അതിന്റെ സ്വഭാവം കാണിച്ചു തുടങ്ങി.അവളുടെ അടുത്തേയ്ക്ക് ചെല്ലുംതോറും ഞാൻ വെറും ഒരു കൂതറ ആയിമാറുകയായിരുന്നു.ഞാൻ പയ്യെ ഇടതുകൈ  കൊണ്ട് അവളുടെ  വെളുത്തതുടുത്ത കാലുകളിൽ തഴുകി.മാർദ്ദവമേറിയ കാലുകൾ!ചുമ്മാതല്ല,ഈ വർഗ്ഗക്കാരെ ലോകത്തിലെ എല്ലാവർക്കും ഇഷ്ടപെടുന്നത് ;) .കാലിൽ നിന്നും കൈകൾ ഞാൻ മാംസനിബിളമായ വയറ്റിൽ തടവി,പയ്യെ  അവളുടെ കഴുത്തിലേയ്ക്ക് പിടിച്ചു.നല്ല ചെറിയ , ചോരതുളുമ്പുന്ന കഴുത്ത്.അതിൽ പല്ലുകൊണ്ട് ചെറുതായി കടിയ്ക്കാൻ തോന്നി എനിക്ക്.കൈ പയ്യെ അവളുടെ മാറിടം മറച്ചിരിയ്ക്കുന്ന കൈയിൽ പിടിച്ചു വിരിച്ചു വച്ചു.വിസ്ക്കി സിൽക്ക്സ്മിതയെ പോലെ എന്റെ തലയ്ക്കുമാത്രമല്ല  ശരീരം മുഴുവൻ ഓടിനടന്ന് ഡാൻസ് കളിയ്ക്കുകയാണ്.ശരീരവും മനസ്സും വികാരത്തിന്റെ വേലിയേറ്റം നടക്കുന്നു.എന്റെ കണ്ണുകൾ അപ്പോൾ റ്റി.ജി രവിയുടെയും കൈകൾ ബാലൻ കെ നായരുടെയും ശരീരം രതിനിർവ്വേദത്തിലെ പപ്പുവിനെപോലെയും ആയി കഴിഞ്ഞു.അവളുടെ ആ വിരിഞ്ഞ് മലർന്ന് കിടക്കുന്ന ശരീരം കണ്ട് എന്റെ കൺട്രോൾ പോയി.പിടിച്ച് നിൽക്കാനാവാതെ ഞാൻ വേട്ടമ്യഗത്തെ പോലെ അവളുടെ നഗ്നമേനിയിലേയ്ക്ക് ചാടിവീണു.ശക്തിയോടെ അവളുടെ കൈ വിരിച്ചു വച്ചിട്ട് എന്റെ വലതുകൈയ്യിൽ ഇരുന്ന കത്തികൊണ്ട് ആ കൈയ്യിൽ ഒറ്റവെട്ട്.ദാ കിടക്കുന്നു കോഴിയുടെ കൈ എന്റെ കൈയ്യിലും ബാക്കി അപ്പുറത്തും.ഹൊ! ഈ ഗൾഫിൽ ഉള്ള കോഴി മുറിയ്ക്കാൻ എന്താ കഷ്ടപാട് :) :) :) :) :D .കോഴിയെ കണ്ടിട്ട് എന്റെ അപ്പുപ്പന്റെ കാലത്ത് ഉള്ളതാണെന്ന് തോന്നുന്നു.അന്തകാലത്ത്  നെല്ലും അരിയും തിന്നു ഓടി നടന്ന കോഴിയെ കൊന്ന് ഫ്രിഡ്ജിൽ ആക്കിയതാണ്.നൂറ്റണ്ടുകൾക്ക് ശേഷം പുറത്തിറയ്ക്കിയതാണ് തോന്നുന്നു ഇപ്പോൾ എന്റെ കൈയ്യിൽ ഇരിയ്ക്കുന്ന ഈ സുന്ദരി.

കോഴിയുടെ നഗ്നമായ മാറിടങ്ങളിൽ വിരലോടിച്ചുകൊണ്ട് ഞാൻ ചിന്തിച്ചു.

’എന്റെ സുന്ദരി കോഴി എന്തെരു സ്ട്രെക്ച്ചർ ആണ് നിനക്ക്,അടുത്തജന്മത്തിൽ എനിക്കൊരു പൂവൻകോഴിയായി പിറക്കാൻ പറ്റിയിരുന്നെങ്കിൽ ഡെയ്ലി നിന്നെകൊണ്ട് ഞാൻ രണ്ട് മുട്ട ഇടീച്ചെനെ’.

കൈകൾ മുറിച്ചിട്ട ഞാൻ കാലിൽ കത്തി വയ്ക്കുന്നതിനു മുൻപ് തൊട്ടു തൊഴുതു.എന്നെക്കാൾ പ്രായമുള്ള കോഴിയാണ് ,ചുമ്മ ശാപം പിടിച്ചുവയ്ക്കണ്ട എന്നു കരുതി.കാലുകളിൽ ആഞ്ഞു വെട്ടി.ആ കോഴിയ്ക്ക് ഞാൻ വെട്ടുന്ന സമയത്ത് ജീവൻ ഉണ്ടായിരുന്നെങ്കിൽ അതു എഴുന്നേറ്റ് വന്നു എന്റെ തന്തയ്ക്ക് വിളിയ്ക്കുമായിരുന്നു.ബാലൻ കെ നായർ പീഡിപ്പിച്ച  സീമയുടെ വസ്ത്രങ്ങൾ പോലെ അവിടെയും ഇവിടെയും ചിതറികിടക്കുന്നു സുന്ദയിയായിരുന്ന കോഴി.പാചകം എനിക്ക് വളരെ ഇഷ്ടപെട്ട സംഭവമായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് റൂമിൽ പാചകം ഞാൻ ഏറ്റെടുക്കും.അതിന്റെ പരിണിതഫലമാണ് എന്റെ മുന്നിൽ പിച്ചിചീന്തപെട്ട ഈ പാവം കോഴി.

മുറിച്ച്  കോഴിയുടെ പപ്പും പടലവും കളഞ്ഞു കഴുകികൊണ്ടിരുന്നപ്പോൾ  അപ്പുറത്തെ റൂമിലെ ഫൈസൽ കയറിവന്നു .എന്നെ കണ്ട് ചിരിച്ചിട്ട് ചോദിച്ചു
‘‘എന്താ അനിയാ അടുക്കളയിൽ , ഇന്നു നീ ആണോ പാചകം ?’‘
അതു കേട്ടപ്പോൾ അവന്റെ തലയിൽ ഒരു അടികൊടുക്കാൻ ആണ് തോന്നിയത്.
‘ഇവനു എന്ത കണ്ണിൽ കുരു ആണോ? കണ്ടാൽ അറിയില്ലെ ഞാൻ ആയിരിയ്ക്കും പാചകം എന്നു,അടുക്കളയിൽ പാചകം അല്ലാതെ കളക്ടർ ജോലി ചെയ്യാൻ പറ്റുമോ?’
ഇതോക്കെ പറയണമെന്ന് എനിക്കുണ്ടായിരുന്നു.പക്ഷേ അവൻ തിരിച്ചു പറയുന്ന ചീത്തകേട്ട് ചിക്കൻക്കറി വച്ചാൽ ടേസ്റ്റ് വ്യത്യാസം വരും.ഒരു പുളിച്ച ചിരി കാണിച്ച് ഞാൻ തല കുലുക്കി.

“ആഹാ! ഇന്നു കോഴിക്കറിയാണോ? കോഴിയ്ക്ക് എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോളു,ഞാൻ പറഞ്ഞുതരാം.” ഫൈസൽ..
‘ നിങ്ങൾ വന്നതു  നന്നായി,കുറച്ച് മുൻപ് കോഴി എന്നോട് ഒരു സംശയം ചോദിച്ചതെ ഉള്ളു, പി എസ് സി പരീക്ഷ എഴുതാൻ എത്ര വയസ്സുവരെ പറ്റുമെന്ന് .നിങ്ങൾ ഒന്നു കോഴിയുടെ ഡൌട്ട്  പറഞ്ഞുകൊടുക്ക്.’ഞാൻ ഒരു വെടി പൊട്ടിച്ചു.
‘ ഹി ഹ അതെല്ലെടാ അനിയാ..കോഴിക്കറി വയ്ക്കുന്ന കാര്യമാ.....‘ ഹി ഹി ഫൈസൽ പൊട്ടിച്ചിരിച്ചു.
“ പിന്നെ അല്ലാതെ ...ചത്ത കോഴിയ്ക്ക് എന്തെരു സംശയം?കോഴിക്കറി ഉണ്ടാക്കാനും തിന്നാനും പോകുന്ന എനിക്ക് മാത്രമേ എന്നെ കുറിച്ചൊരു സംശയമുള്ളു.”
എന്റെ മറുപടി കേട്ട് ത്യപ്തിയായ ഫൈസൽ അവന്റെ റൂമിലേയ്ക്ക് രക്ഷപെട്ടു.

മസാലയെല്ലാം ഇട്ടുഇളക്കി വെന്ത് ഒരു പരുവമായെന്ന് തോന്നിയപ്പോൾ ഒരു കക്ഷണം എടുത്തു ടേസ്റ്റ് നോക്കി.കുറ്റം പറയരുതല്ലോ!ഉപ്പ് കൂടുതലാണ് എന്നാലും എരിവ് ആവശ്യത്തിലധികമുണ്ട്.പക്ഷേ ഒരു കാര്യത്തിൽ എനിക്ക് സമാധനമുണ്ട് ,കോഴി വെന്തിട്ടുമില്ല.മണിക്കൂർ ഒന്നായി കോഴിവേവിയ്ക്കുന്നു,ഇനിയും വെന്തില്ല.കോഴിയ്ക്ക് എന്നോടുള്ള വെറുപ്പ്,വിദ്വേഷം,മനംപുരട്ടൽ,കലിപ്പ്,ക്രേധം,അവഞ്ജത,ആക്രേശം എന്നിവ മാറിയില്ലെന്നു തോന്നുന്നു.എങ്ങനെ മാറും! ഫ്രിഡ്ജിൽ തണുപ്പും കൊണ്ട് സുഖിച്ചിരുന്ന അപ്പുപ്പന്റെ പ്രായമുള്ള കോഴിയെ വിളിച്ചിറക്കികൊണ്ടുവന്നിട്ട് വലിച്ചു കീറി,വെട്ടി മുറിച്ച് അതിന്റെ ആസനത്തിൽ ഉപ്പും മുളകും തേച്ച് തീയിലിട്ടിരിയ്ക്കുന്ന എന്നെ പോലെയുള്ള  ചെറ്റകളോട് കോഴി ഇതല്ല ഇതിന്റെ അപ്പുറം കാണിയ്ക്കും. ജസ്റ്റ് റിമമ്പർ ദാറ്റ്....
കോഴിക്കറിയുടെ അവസാന മിനുക്കിപണി കഴിഞ്ഞു പാത്രം അടച്ചു വച്ചിട്ട് നേരെ കുളിയ്ക്കാൻ പോയി.ഞാൻ ബലാത്സംഗം ചെയ്ത കോഴിയുടെ വിയർപ്പും ,അവശിഷ്ടങ്ങളും ശരീരം മുഴുവൻ.ബാത്ത്റൂമിൽ ചെന്നു കൈ കഴുകാനായി പൈപ്പ് തുറന്നു കൈ നീട്ടി.
“എന്റെ അത്തിപ്പാറയമ്മച്ചി !!!!  “
ഒറ്റ വിളിയായിരുന്നു .എന്റെ അണ്ടകടാഹം വരെ പൊള്ളി.
അപ്പുറത്തെ റൂമിലേ ഈ എവനോ ചൂട് വെള്ളത്തിനു വേണ്ടി ഹീറ്റർ ഓൺ ആക്കിയിട്ടു ഓഫ് ആക്കതെ പോയി.ഞാൻ അതു ശ്രദ്ധിക്കതെ തണുത്ത വെള്ളമെന്നു കരുതി കൈ കൊണ്ട് പൈപ്പിൽ വച്ചു,എനിക്ക് പണിയും കിട്ടി.അവനെ ചീത്തയും വിളിച്ചു കൊണ്ടു എന്റെ നീരാട്ടും കഴിഞ്ഞു റൂമിൽ കയറി.
ബാക്കി റൂമിൽ ഉള്ളവർ വരാൻ കുറച്ച് സമയം എടുക്കും.ആഹാരം കഴിക്കാൻ ഇനിയും സമയം ബാക്കി കിടക്കുന്നു.ഇനി കുറച്ച് റ്റിവി കണ്ടുകളയാം.
ഓൺ ആക്കിയപ്പോൾ ആ‍ദ്യമേ വന്നത് ന്യൂസ് ചാനൽ.മുല്ലപെരിയാർ ലൈവ് പ്രോഗ്രാം.ഒരു ചേച്ചിയും പിന്നെ മൂന്ന് പേരും കൂടി ഭയങ്കര ചർച്ച.മുല്ലപെരിയാർ എപ്പോൾ പൊട്ടും?അതാണ് വിഷയം. 
....... ഭാവന..........
തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്നും ഉള്ള അണ്ണന്റെ മുഖത്ത് ഭയങ്കര സന്തോഷം
അതു കണ്ട ചേച്ചി ,‘എന്താണ് സാർ, സാറിനു ഇത്ര സന്തോഷം വരാൻ?’

“ ഞാൻ ഇപ്പോൾ ഇരിയ്ക്കുന്നത് തിരുവനന്തപുരം ആണ്.ഡാം പൊട്ടിയാലും വെള്ളം ഇങ്ങു വരില്ല.ഞാൻ രക്ഷപെട്ടില്ലെ.ഹി ഹി.പിന്നെ നമ്മുടെ പാർട്ടി ഉടനെ തന്നെ തിരുവനന്തപുരത്തെ തമിഴ്നാടിനോട് ചേർക്കും.പിന്നെ നമ്മുടെ പാർട്ടിക്കർ എല്ലാം ഇവിടെ വന്നു താമസിയ്ക്കും.പിന്നെ മുല്ലപെരിയാർ പൊട്ടിയാലും വെള്ളം നമ്മുടെ പക്കത്ത് വന്നാലും ഒന്നും സെയ്യാതെ തിരുമ്പി പോകും.കാരണം നമ്മൽ തമിഴ്നാട്ടുമാർ ആയല്ലോ.ഇതു താൻ എനക്ക് ഇവളോ ഹാപ്പിയായിരുക്ക്.ക്ഷമിക്കണം തമിഴ് ക്ലാസിൽ പോകുന്നതു കൊണ്ട് വായിൽ ഇടയ്ക്ക് തമിഴ് വരുന്നുണ്ട്.”

നന്ദി സാർ.. എറണാകുളത്തെ സാറിനു എന്താണ് പറയാൻ ഉള്ളത്.കേരളത്തിലെ ജനങ്ങളുടെ ഉൽഘണ്ടയും ഭീതിയും സാറിന്റെ മുഖത്തു കാണുന്നുണ്ടലോ? എന്താണ് കാര്യം.?മടിയ്ക്കാതെ പറയു...ചേച്ചിയുടെ ഉൽഘണ്ടയോടെയുള്ള ചോദ്യം

“എന്നെ കൊണ്ട് ഒന്നും നിങ്ങൾ പറയിക്കരുത്.ഞാൻ എതിർ പാർട്ടിക്കാരൻ ആയ്തു കൊണ്ടാണ് എന്നെ എറണാകുത്ത് പിടിച്ച് ഇരുത്തിയത്.ഡാം പൊട്ടിയാൽ ഞാനും തീരുമല്ലോ!.ഇതിനു എതിരെ നമ്മൾ ശക്തവും വ്യക്തവുമായി പ്രതികരിയ്ക്കും.ഡാം ഇന്നു പൊട്ടിയില്ലെങ്കിൽ നാളെ മുല്ലപെരിയാറിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി കൊണ്ട് വന്ന് നിയമസഭയുടെ മുന്നിൽ വച്ചു സോപ്പ് തേച്ചു കുളിച്ചു ഹർത്താൽ ആചരിയ്ക്കും.”
എറണാകുളത്തെ സാർ വളരെ ചൂടിൽ ആണ്.
നന്ദി സാർ.. നാളെ കുളിയ്ക്കുന്നതു  ഇന്നു സോപ്പ് തേച്ചു കുളിച്ചിട്ടു വന്നിരുന്നെങ്കിൽ നമ്മൾക്കെങ്കിലും ഇവിടെ ഈ നാറ്റം അടിക്കാതെ ഇരിയ്ക്കാമായിരുന്നു സാർ.അതു എന്തായാലും ആവട്ടെ നമുക്ക് മുല്ലപെരിയാർ ഡാമിന്റെയും  പ്രാന്തപ്രദേശങ്ങളിലും കറങ്ങി നമ്മുടെ റിപ്പോര്‍ട്ടര്‍  പ്രജോദ് ലൈവിൽ ഉണ്ട്,അവിടെത്തെ അടിയന്തിരാവസ്ഥ ചോദിയ്ക്കാം.. 
‘പ്രജോദ് എന്താണ് അവിടത്തെ കാര്യങ്ങൾ ?അവിടത്തെ ഭീകരന്തരീഷം എങ്ങനെയാണ്,ഒന്നു വിവരിയ്ക്കാമോ?”
  റ്റിവിയിൽ വെള്ളം വീഴുന്ന ശബ്ദവും ഒരു കുറ്റിക്കാടും കാണിയ്ക്കുന്നു.
‘പ്രജോദ് ..കൂ യ്...കേൾക്കാമോ? പ്രജോദേ വാടാ പെട്ടെന്ന് ‘..ചേച്ചി...
പെട്ടെന്ന് കാട്ടിൽ നിന്നും ഒരുത്തൻ എടുത്ത് ചാടി..
“ ചേച്ചി ക്ഷമിക്കണം, ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടായി ,അതാണ് വരാൻ താമസിച്ചത്”.
‘എന്താണ് പ്രജോദ് ,പേടിപ്പിക്കാതെ എല്ലാം തുറന്ന് പറയു ,നിനക്ക് എന്തു പറ്റി?’ ചേച്ചി.
“‘അങ്ങനെ വലിയ പേടിക്കാൻ ഒന്നും ഇല്ല,എന്റെ ഡാം പൊട്ടാറായി എന്നു തോന്നിയപ്പോൾ  ഞാൻ ആ കുറ്റിക്കാട്ടിൽ പോയി മൂത്രം ഒഴിയ്ക്കുകയായിരുന്നു അപ്പോഴാ ചേച്ചി വിളിച്ചത് ,അതാണ് ലൈവ് വരാൻ താമസിച്ചത്.’“ പ്രജോദ്
‘ച്ഛെ. നാണമില്ലാത്തവൻ, നീ അവിടത്തെ കാര്യങ്ങൾ പറയു പ്രജോദ്.....ചേച്ചി.
‘ഇവിടെ മുകളിൽ പറക്കുന്ന ഹെലികോപ്റ്ററിലെ കയർ എന്റെ വയറ്റിൽ കെട്ടി വച്ചിരിയ്ക്കുകയാണ്,ഡാം പൊട്ടിയാൽ എനിക്ക് രക്ഷപെടാൻ ആണ്.അയ്യോ !!ചേച്ചി ദാ  അവിടെ ആ കെട്ടിടത്തിൽ നിന്നും വെള്ളം തെറിയ്ക്കുന്നു,ഡാം പൊട്ടി എന്നാണ് തോനുന്നത്................
‘അയ്യോ ! ഡാം പൊട്ടി,പ്രജോദ് ബാക്കി കൂടി കാണിയ്ക്കു’ ചേച്ചി...
..”സോറി ചേച്ചി,അതു ഡാം പൊട്ടിയത് അല്ല,അതു അപ്പുറത്തെ ചായക്കടയിലെ പാത്രം കഴുകിയ വെള്ളം അവിടത്തെ അണ്ണൻ വെളിയിൽ       കളഞ്ഞതാണ്. ..പ്രജോദ് .
‘നീ മനുഷ്യനെ വെറുതെ മോഹിപ്പിക്കല്ലെ പ്രജോദെ..,നീ അവിടെത്തെ ജനങ്ങൾ ഭയചകിതർ ആണോ?’ ചേച്ചി
‘എന്ത് ചേച്ചി ,മനസിലായില്ല ,അവസാനം പറഞ്ഞത്,ഭയ...!!എന്താ അത് ,നാക്കു വഴങ്ങുന്നില്ല...’പ്രജോദ്
‘എടാ പൊട്ടാ ജനങ്ങൾക്ക് പേടി ഉണ്ടോ എന്നു?’ ചേച്ചി
“അങ്ങനെ ,ഹി, അതു ചേച്ചി,ഞാനും നമ്മുടെ ക്യാമറാമെൻ  സന്തോഷും കൂടി ഡാമിന്റെ താഴെ പെണ്ണുങ്ങൾ കൂളിയ്ക്കുന്നതു ഒരു മണിക്കൂർ ഷൂട്ട് ചെയ്തു ,എന്നിട്ട് പലതവണ ആ വീഡിയോ കണ്ടു നോക്കി,അവരുടെ മുഖത്ത് പേടിയുടെ ഒരു ലാഞന പോലും ഇല്ല,നമ്മൾ രണ്ടുപെരും അൽഭുതപെട്ടുപോയി എന്റെ ചേച്ചി ആ വീഡിയോ കണ്ട്. അപ്പോൾ ചേച്ചി അടുത്ത ബാച്ച് സ്ത്രീകൾ കുളിയ്ക്കാൻ വന്നു.നമ്മൾ പോയി പേടി ഉണ്ടോ എന്നു നോക്കട്ടെ ,ക്യമറാമെൻ സന്തോഷിനൊടൊപ്പം മുല്ലപെരിയാറിൽ നിന്നും പ്രജോദ്തൂത്തുക്കുടി.....
ഹൊ!! ഈ ന്യൂസ് ചാനൽ കണ്ടുപിടിച്ചവനെ കിട്ടിയിരുന്നെങ്കിൽ അവനെ ഞാൻ ഇന്നു കോഴിക്കറിയിൽ ഇട്ടെനെ.ആ‍ളുകളെ ചുമ്മ പേടിപ്പിക്കാൻ ,ഓരോന്നും പറഞ്ഞു രാവിലെ മുതൽ രാത്രി വരെ..ഞാൻ ചാനൽ മാറ്റി അടുത്തതു ഇട്ടു.സിൽക്ക് സ്മിതയെ പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ ഷക്കീലയുടെ സിനിമാറ്റിക് ഡാൻസ് എന്നു പറഞ്ഞപോലെ ന്യൂസിനെക്കാൾ വലിയ കൊടുംക്രൂരത ആ ചാനലിൽ നടക്കുന്നു.
“വിശ്വസിച്ചാലും ഇല്ലെങ്കിലും “
 വെളുത്ത സാരി ഉടുത്ത ഒരു പെണ്ണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു,അപ്പോൾ എതിരെ ഒരാൾ നടന്നു വരുന്നു.കൈയിൽ ഒരു കുരിശും ഉണ്ട്.അങ്ങെരേ കണ്ടതും അവൾ ഓടുന്നു,അയാൾ പിറകെ പോയി അവളെ പിടിച്ചു നിർത്തിയിട്ട് കുരിശ് തലയിൽ വച്ചു എന്തൊക്കെയോ പറയുന്നു ,ദാ ! കിടക്കുന്നു പെണ്ണു വെട്ടിയിട്ട വാഴ പോലെ.അങ്ങെരു മുഖത്തു ഭയനകത..
അപ്പോൾ സംസാരം വന്നു,ഇതാണ് രാജൻ.കൊടികെട്ടിയ പ്രേതങ്ങളെ ഒഴിയ്പ്പിക്കുന്ന രാജൻ.
(അപ്പോൾ പ്രേതങ്ങളെ നിങ്ങൾ ഇനി കൊടി കെട്ടാതെ നടക്കുക,രാജൻ ഒന്നും ചെയ്യില്ല)
രാജന്റെ മുഖം റ്റിവിയിൽ തെളിഞ്ഞുവന്നു.
അയ്യോ ! പാവം ,ഇതാണോ രായൻ മന്ത്രവാദി,എനിക്ക് സ്ങ്കടം തോന്നി,പ്രേംനസീറിനെ കണ്ട ഷീലയെപോലെ ക്യമറയുടെ മുന്നിൽ നാണിച്ചു നിൽക്കുന്നു.രായൻ മന്ത്രവാദി ഒരു ആധുനികം ആണ്,ഇൻ ഷർട്ട് ചെയ്തു ഷൂ ഇട്ടു നടക്കുന്ന മോഡേൺ.രാജൻ സംസാരിച്ചാൽ പോയി.കൊത്തലകൾ സംസാരിയ്യ്കുന്നതു പോലെ.എപ്പോഴും ചിരി.ക്യാമറ കണ്ടപ്പോൾ രായനു ചിരി.രണ്ട് വയസ്സുള്ള കുട്ടികൾ സംസാരിയ്ക്കുന്നതു പോലെ കൊഞ്ചുന്നു.
ആരും ഇല്ലെടെ ആ കൊച്ചിനു പാലു കൊടുക്കാൻ,
പക്ഷേ രായനും രായന്റെ ചിറ്റപ്പനും അപ്പുറത്തെ ഗോമതിചേച്ചിയും റ്റിവിയിലൂടെ തൊള്ള തുറക്കുന്നു.
‘രായണ്ണൻ ഉള്ളതു കൊണ്ടാണ് എനിക്കും എന്റെ മോൾക്കും ഒരു ആശ്വാസം ഉണ്ടായത്’ ഗോമതിചേച്ചി രായെണ്ണനെ കുറിച്ച് പുകഴ്ത്തുകയാണ്.
.....രായന്റെ മന്ത്രവാദത്തെ കുറിച്ച് രാജൻ തന്നെ പറയുന്നത് കേൾക്കു...
“എന്റെ ശരീരത്തിൽ പതിമൂന്ന് ബാധകൾ ഉണ്ട്.ഞാൻ പറഞ്ഞാൽ കേൾക്കും അവർ.പ്രേതം ബാധിച്ച ആളുകൾ എന്റെ അടുത്തുവരുമ്പോൾ അവരുടെ ശരീരത്തുള്ള ബാധയെ ഞാൻ മന്ത്രം ചൊല്ലി എന്റെ ശരീരത്തിൽ കേറ്റും,അപ്പോൾ എന്റെ ശരീരത്തുള്ള പതിമൂന്ന് ബാധകൾ മറ്റെ ബാധയെ അടിച്ചു നിലമ്പരിശാക്കും.അങ്ങനെ ക്ഷീണിച്ച ബാധയെ ഞാൻ പിന്നീട് തളയ്ക്കും.”

  ‘ഈശ്വരാ..അതു കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു കേറി.
എന്റെ തലയിൽ ഇരുന്നു വിസ്കി രായനെ മുട്ടൻ ചീത്ത വിളിയ്ക്കാൻ തുടങ്ങി.പരിപാടി കഴിഞ്ഞപ്പോൾ നിർമ്മാതാവും സംവിധായകനും കണ്ടുകൊണ്ട് ഇരിയ്യ്കുന്നവരെ ആക്കിയതാണെന്ന് മനസ്സിലാകും.പേരു തന്നെ അങ്ങനത്തെ അല്ലെ..”വിശ്വസിച്ചാലും ഇല്ലെങ്കിലും പപ്പനാഭനു മ............. മുടി ആണെന്നു........”
ആളുകളെ പറ്റിക്കാൻ ഓരോ ആൾദൈവങ്ങളും ,അതിനെ താങ്ങാൻ കുറെ ചാനലുകളും.ഇതിനെല്ലാം ജനങ്ങളെ പറഞ്ഞാൽ മതി.കൊച്ചിയിൽ കൂടി  മെട്രേ ട്രെയിൻ ഓടാൻ പോകുന്ന ഈ നൂറ്റാണ്ടിലും ഇതെല്ലം വിശ്വസിയ്ക്കുന്ന കുറെ മണ്ടന്മാർ ആയ ജനം.ആരോട് പറയാൻ.പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഈ ചാനലിൽ നിന്നു അടുത്തചാനലിലേയ്ക്ക് ഞാൻ പോയി.അവിടെ പരിപാടി തുടങ്ങി. പേരു എഴുതി കാണിയ്ക്കുമ്പോൾ തന്നെ കാണുന്നവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴും.ചിലർ ചിരിയ്ക്കും 
“കഥയല്ലിത് ജീവിതം.. :( :( :( “
കുടുംബകോടതിയിൽ കാണിക്കെണ്ടവ ഇപ്പോൾ നാട്ടുകാരെ കാണിയ്ക്കാൻ റ്റിവിയിൽ പ്രേഗ്രാമാക്കി കാണിയ്ക്കുന്നു.കഷ്ടം തന്നെ .മറ്റുള്ളവന്റെ വിഷമങ്ങളും രഹസ്യങ്ങളും പരസ്യമായി കാണിച്ചു ഇവർക്ക് എന്തു നേട്ടമാണ് കിട്ടുന്നത്.ഭാര്യ ഒളിച്ചോടി,അല്ലെങ്കിൽ ഭർത്താവ് വെറെ പെണ്ണിന്റെ കൂടെ അണ്,അല്ലെങ്കിൽ അമ്മായിഅമ്മ പഴംകഞ്ഞി ചോദിച്ചിട്ടു തന്നില്ല അതു കൊണ്ട് ഞാൻ ഭർത്താവിനെ കളഞ്ഞിട്ട് അപ്പുറത്തെ സുരേഷിനോട് പോയി.നമുക്ക് നീതി കിട്ടണം.ഇതൊക്കെയാണ് പ്രേഗ്രാം.മതിചുചാട്ടവും,വിശ്വാസവഞ്ചനയും ,പീഡനവും ,കരച്ചിലും ,ബോധംകെടലും ഉള്ള ഒരു പരിപാടി.കുടുംബത്തിൽ രഹസ്യമായിരുന്ന പല സംഭവങ്ങളും ഈ ചാനലുകാർ വെളിയിൽ കാണിച്ചു തുടങ്ങി.ഇങ്ങനെ പോയാൽ ഉടനെ പുതിയ പരിപാടി വരും.
“പല സ്വഭാവമുള്ള ആളുകളുടെ ആദ്യരാത്രി ലൈവ് ആയിട്ടു ഞങ്ങളുടെ ചാനലിൽ എന്നും  ക്യത്യം രാത്രി 10 മണിമുതൽ  രാവിലെ 3 മണി വരെ” 
ഇങ്ങനെ ഒരു പരിപാടി വച്ചാൽ പറയണ്ടാ ചാനലുകാർക്കും,റ്റിവി കമ്പനിക്കാർക്കും നല്ല കോളായിരിയ്ക്കും.ഒരു വീട്ടിൽ മൂന്നും നാലും റ്റിവി വേടിയ്ക്കും.
സത്യം,ഇങ്ങനെ പോയാൽ ഇതു സംഭവിച്ചില്ല എങ്കിലേ അൽഭുതമുള്ളു.അതുകൊണ്ട് നാട്ടുകാരെ വരും കാലങ്ങളിൽ റൂമിനു ജനൽ ഒന്നും വയ്ക്കാതെ ഇരിയ്ക്കുക.അല്ലെങ്കിൽ നമ്മുടെ സ്വകാര്യനിമിഷങ്ങൾ ആളുകൾ ലൈവായി അവരുടെ മേശപ്പുറത്തെ റ്റിവിയിൽ കാണും.
ദൈവമേ ഞാൻ കുളിച്ചപ്പോൾ കതക് അടച്ചായിരുന്നോ ഇല്ലെങ്കിൽ നാളെ ഞാൻ തന്നെ എന്തെങ്കിലും ചാനലിൽ കണേണ്ടി വരുമോ? സർവ്വശ്രീ അനിയന്റെ രാത്രികുളി,പ്രതികരിയ്ക്കു ,നിങ്ങൾക്ക് എസ് എം എസ് വഴി പ്രതികരിയ്ക്കാം..എന്റെ കളരിപരമ്പരദൈവങ്ങളെ....
 മണി 11.30 ആയി.റൂമിൽ ഉള്ള എല്ലാവരും വന്നു.അവരും വന്ന ഉടനെ റ്റിവിയുടെ മുന്നിൽ ഇരുന്നു.
ഈ ആഴ്ചത്തെ കഥയല്ല ജീവിതം തുടങ്ങി.ആ പരിപാടി കഴിഞ്ഞപ്പോൾ എനിക്കുണ്ടായ മാനസികപിരിമുറുക്കം,വെറുപ്പ്,വട്ട്,ആരെയൊക്കെയെ കൊല്ലാൻ ഉള്ള ദ്യേഷ്യം എന്നിവ മാറ്റാൻ വേണ്ടി ഞാൻ അടുക്കളയിൽ പോയി ഞാൻ ഉണ്ടാക്കിയ കോഴിക്കറി ഒരു പാത്രത്തിൽ ഇട്ടു കുബ്ബൂസുമായി കഴിച്ചു.പിന്നെയല്ലാതെ!! സംഭവം അറിഞ്ഞാൽ നിങ്ങളും എന്റെ കോഴിക്കറി തിന്നുപോകും.
...സംഭവം....
ഒരു കസേരയിൽ ഒരു ചേച്ചി ഇരിയ്ക്കുന്നു.ക്യാമറ വൈഡ് ആയി കാണിച്ചപ്പോൾ ചേച്ചിയുടെ അടുത്തു ഒരു അണ്ണനും ഉണ്ട്.നിങ്ങൾ വിചരിയ്ക്കും ചേച്ചിയുടെ ഭർത്താവ് ആണെന്ന്.എങ്കിൽ തെറ്റി,മുല്ല ,മന്ദാരം....അതു ചേച്ചിയുടെ കൂടെ ഇപ്പോൾ താമസിയ്ക്കുന്ന ചേട്ടൻ ആണ്.ചേച്ചി ആ ചേട്ടന്റെ കൂടെ ഇറങ്ങിപോയി.അവർക്ക് നീതി കിട്ടണം അതാണ് അവിടത്തെ വിഷയം.
ഒരു ആണിന്റെ കൂടെ ഇറങ്ങിപോകുന്നത് തെറ്റ് ആണോ എന്ന് നിങ്ങൾക്ക് ചോദിയ്ക്കാം.ഒരു തെറ്റും ഇല്ല.പക്ഷേ ഇവിടെ ചേച്ചി വെറെ ഒരാളുടെ ഭാര്യയും ഒരു കൊച്ചിന്റെ അമ്മയും ആണ്.പിന്നെ ചേട്ടനും ആദ്യം കല്യാണംകഴിഞ്ഞു ഭാര്യയെ കളഞ്ഞിട്ടു ചേച്ചിയുമായി താമസിയ്ക്കുയാണ്.ഇവർക്കാണ് നീതി കിട്ടെണ്ടത്.
ചേട്ടൻ ഈ ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ പലിശയ്ക്ക് പൈസ കൊടുത്തു.പലിശ മേടിയ്ക്കാൻ ഇടയ്ക്ക് ഇടയ്ക്ക് ഈ വീട്ടിൽ വരും.അങ്ങനെ ചേട്ടൻ കൂട്ടുപലിശയും എടുത്തുകൊണ്ട് പോയി.
ജഡ്ജ് അമ്മച്ചി ചേട്ടനോട് ചോദിച്ചു.
‘നിങ്ങൾ എന്തിനാണ് സ്വന്തം ഭാര്യയെ കളഞ്ഞിട്ടു ഇവളോട് പോയതു’?
 “അത് ഞാൻ പലിശകാശ് മേടിക്കാൻ ചെല്ലുമ്പോൾ ഇവളുടെ അമ്മായിഅമ്മ ഇവളെ കുറിച്ച് മോശമായത് എല്ലാം എന്നോട് പറയും.പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചീല്ല.എനിക്ക് ഇവളോട് പാവം തോന്നി,അങ്ങനെ കഷ്ടം തോന്നി കൊണ്ട് പോയതാണ്.” ചേട്ടൻ.
‘അതു ഓക്കെ,അപ്പോൾ നിങ്ങൾ നിങ്ങളുടെ ഭാര്യയെ എന്തിനാ കളഞ്ഞത്’ ..ജഡ്ജമ്മ.
“അവൾക്ക് എന്നും അസുഖമാണ് ,എന്റെ ഒരു കാര്യങ്ങളും അവൾക്ക് നോക്കാൻ വയ്യ,അതു കൊണ്ട് ഞാൻ അവളെ ഉപേഷിച്ചു.” ചേട്ടൻ ..
ബെസ്റ്റ് !അതു കേട്ടതും അവനെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ എന്നു ആശിച്ചൂ പോയി.ഭാര്യയ്ക്ക് അസുഖം ആയതുകൊണ്ടാണ് എന്നു.അപ്പോൾ ഇവനു ആണ് അസുഖം എങ്കിൽ അവൾ കളഞ്ഞിട്ടു പോയലോ?ഭാര്യയെ  ഒരു ഉപയോഗവസ്തുവായിട്ടു മാത്രം കാണുന്ന ഇവനോക്കെ എന്തിനു കല്യാണം കഴിയ്ക്കുന്നു.
ജഡ്ജമ്മ അടുത്തത് ചേച്ചിയോട് കാരണം ചോദിച്ചു.
“എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു സന്തോഷവും ഇല്ല.അമ്മായിഅമ്മ എപ്പോഴും എന്നെ കുറ്റം പറയും.പിന്നെ അമ്മായി അപ്പന്റെ സ്വഭാവം ശരിയല്ല ,എന്റെ ഭർത്താവ് ബോംബയിൽ ആണ്,ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടും ഭർത്താവ് കേട്ടില്ല” ചേച്ചി
‘അമ്മായിഅപ്പന്റെ സ്വഭാവത്തിനു എന്താ കുഴപ്പം? ജഡ്ജമ്മ...
“ അങ്ങേരു വീട്ടിൽ നിൽക്കുമ്പോൾ ഷർട്ട് ഇടില്ല,പിന്നെ വീട്ടിൽ കിളച്ചു കൊണ്ട് നിൽക്കുമ്പോഴൊ അല്ലെങ്കിൽ എന്തെങ്കിലും പണിചെയുമ്പോഴോ കുനിഞ്ഞു നിൽക്കും  അപ്പോൾ പിറകിൽ വന്നു ഞാൻ നോക്കികൊണ്ട് നിൽക്കും അങ്ങേരു അടിയിൽ ഒന്നും ഇടാറീല്ല ” ..ഇതൊല്ലാം എന്നെ പീഡിപ്പിക്കാനുള്ള ശ്രമമാണ്....” ചേച്ചി...
അതു കേട്ട റ്റിവിക്കാരും കണ്ടുകൊണ്ടു നിന്ന നമ്മളും അയ്യടാ എന്ന പോലെ ആയി.
വയസ്സായ  അങ്ങെരുടെ സ്വന്തം വീട്ടിൽ ഷർട്ട് ഇടാതെ നടക്കാൻ പറ്റില്ലെ? അങ്ങരു കുനിഞ്ഞു നിന്നു ജോലി ചെയ്യുന്ന സ്ഥലത്ത് ഇവൾ എന്തിനു പോയി നോക്കി നിൽക്കുന്നു.അമ്മാവൻ കളസം ഇട്ടിട്ടുണ്ടോ എന്നു അറിയാനോ? .ബ്ലഡി കൺഡ്രീസ്.......
പാവം കുറച്ചു കഴിഞ്ഞപ്പോൾ ആ അമ്മാവനെ കാണിച്ചു.എണ്ണീറ്റു നിൽക്കാൻ ആവതില്ല.പാവം ഒരു കർഷകൻ ആണ്.
പിന്നെ അവിടെ എന്തൊക്കെയൊ നടന്നു,ചേട്ടന്റെ ഭാര്യയും അമ്മയും വന്നു ബോധം കെടുന്നു,ചേച്ചിയുടെ ബന്ധുക്കൾ വന്നു പ്രാകുന്നു.അവസാനം നമ്മളെയെല്ലവരെയും മണ്ടൻമാരാക്കി ചേച്ചിയെ ചേച്ചിയുടെ ആദ്യത്തെ ഭർത്താവ് കൊണ്ട്പോയി.ചേട്ടൻ ചേട്ടന്റെ വയ്യാത്ത ഭാര്യയുമായി പോയി..അങ്ങനെ ആണെങ്കിൽ ഇവർ എന്തിനു ഒരുമിച്ചു താമസിച്ചു,എന്തിനു അവർക്ക് നീതി വേണം എന്നു പറഞ്ഞത്,.ഇവരെ കണ്ടല്ലെ ഇവരുടെ മക്കൾ പഠിയ്ക്കുന്നത്.ആ..ആ‍ാ.....അറിയില്ല... 
അല്ല...ഈ സംഭവം നാട്ടുകാരെ കാണിച്ച് ചിരിപ്പിട്ട് ചാനൽകാർക്ക് എന്തുകിട്ടാൻ എന്തോ? എന്തായലും ആ രണ്ട് കുടുംബക്കാരും ഇനി കേരളത്തിൽ ജീവിക്കില്ല,എപ്പോഴെ നാട് വിട്ടുകാണും.
ഇതെല്ലാം കണ്ട് വട്ട് എടുത്താണ് ഞാൻ പോയി ആഹാരം കഴിച്ചു വന്നു കിടന്നു.ഇനിയും ചാനലിലെ പരിപാടികൾ കണ്ടാൽ റൂമിലുള്ളവർ എന്നെ കൊല്ലും.കാരണം ഞാൻ റ്റിവി എടുത്ത് എറിയും പിന്നെ പറയണ്ടല്ലോ.ഹി ഹി..
കണ്ണടച്ചു കിടന്നപ്പോൾ ഞാൻ മനസ്സിൽ ഒന്നു ഉറപ്പിച്ചു..
“ നാളെ വീട്ടിൽ വിളിയ്ക്കണം,അഛനോട് പറയണം ,അഛൻ ഒരു കർഷകൻ ആണ്, എനിക്ക് കല്യാണം ആലോചിയ്ക്കുന്നതു കൊള്ളാം എന്റെ കല്യാണത്തിനു മുൻപ് അഛൻ രണ്ട് മൂന്ന് പാന്റ് മേടിയ്ച്ചു വച്ചോളു ,അല്ലെങ്കിൽ എന്റെ പൊന്നു അഛാ നമ്മുടെ കുടൂംബത്തിന്റെ മാനം പോയാലോ?!!“ .......അനിയൻ........ 

12 അഭിപ്രായങ്ങൾ:

അന്ന്യൻ പറഞ്ഞു...

ശരിക്കും വിസ്ക്കിപ്പുറത്തു എഴുതിയതാണോ? മറ്റേ പരിപാടി കൂടെ ചേർക്കായിരുന്നു. ഭർത്താക്കന്മാർക്ക് കണ്ടവന്മാരുടെ ഭാര്യമാരെക്കൊണ്ട് മാർക്കിടുന്ന പരിപാടി.

K@nn(())raan*خلي ولي പറഞ്ഞു...

ആദ്യപാരഗ്രാഫ്‌ വായിച്ചപ്പോള്‍ അലിഭായിയുടെ ഒരു പോസ്റ്റിനോട് സാമ്യം തോന്നി. മോഷണമാണോ എന്നുപോലും സംശയിച്ചുപോയി.
ബാക്കിയുള്ളതും വായിച്ചു.

നീട്ടിപ്പരത്തിപ്പറയാതെ ആറ്റിക്കുറുക്കിപ്പറഞ്ഞാല്‍ വരുന്നോനും വായിക്കുന്നോനും പരമാനന്ദം!
ആശംസകള്‍

അനിയന്റെ വിക്യതികൾ... പറഞ്ഞു...

@ anniyan-alla aliya ravile nalal bodhathode ezhuthiyatha
@ kanooran- swamiji njan alibhayude post vayichittu polum ella..ethu moshanam allaaaa..sathyam..bloganarkavilammayana sathyam..adhyathe para entethu anu..alibaiyude aa post link enikk onnu ayachu tharumo?

jaykumar പറഞ്ഞു...

കുറെ നാള്‍ കുഴപ്പം ഇല്ലായിരുന്നല്ലോ ?

അജ്ഞാതന്‍ പറഞ്ഞു...

രചകള്‍ക്ക് നീളം കുറച്ചാല്‍ വായിക്കാന്‍ സുഖം കിട്ടുമെന്ന് തോന്നുന്നു.

soumya ernakulam പറഞ്ഞു...

oru VKN style..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹാ ആദ്യം വായച്ചപ്പൊ ങും ഹും

ശ്രീക്കുട്ടന്‍ പറഞ്ഞു...

നന്നായിരുന്നു എഴുത്തു. അല്‍പ്പം കൂടി ചുരുക്കിപ്പറഞ്ഞാല്‍ നന്നായിരിക്കും

VIGNESH J NAIR പറഞ്ഞു...

കൊള്ളാം... ആ കോഴി മുറിക്കല്‍ ഉണ്ടല്ലോ അത് എനിക്ക് മനസ്സിലാകും. ഇവിടെ ജപ്പാന്‍കാര്‍ എന്‍റെ ഈ കൊഴിമുരിക്കല്‍ കണ്ടു എന്നെ ചിക്കന്‍ ഫക്കെര്‍ എന്ന് ആണ് വിളിക്കുന്നത്‌.., ആ ബത്രൂം പണിയും എനിക്ക് കിട്ടിയിട്ടുണ്ട്. ഹാസ്യാത്മക വിമര്‍ശനം നന്നായി... അല്പം സ്ഥലം വിട്ടു എഴുതിയാല്‍ വായിക്കാന്‍ സുഖം ഉണ്ടയാനെ... ആശംസകള്‍

SREEJITH NP പറഞ്ഞു...

ഇത് ഞാന്‍ മറ്റെവിടെയോ വായിച്ച പോലെ.
എന്തായാലും കൊള്ളാം. നീളം കുറച്ചു കൂടി പോയി പോസ്റ്റിന്.

Aniyan JP Nair പറഞ്ഞു...

ശ്രീജിത് മാഷെ ..ഇതു വെറെ എവിടെയും വായിക്കൻ ഇടയില്ല.. പിന്നെ വെറെ എവിടെയെങ്കിലും കണ്ടെങ്കിൽ ആ ലിങ്ക് ഒന്നു അയചു തരുമോ? :)

krishna kumar പറഞ്ഞു...

എനിക്കു ഇഷ്ട്ടപെട്ടു .....ഇനിയും എഴുതണം...