2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

മഞ്ഞിൻകണത്തിന്റെ പ്രണയം.. :) ;) :D . :P.

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ ,
പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ 
തളിരലകൾ പൂമെത്ത  ഒരുക്കിയ മണ്ണിൽ ,
തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങൾ .
പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു 
നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ 
മഞ്ഞിന്റെ പാദസ്വരങ്ങൾ ഇട്ട പുലർകാലശോഭയിൽ ,
മനസ്സിൽ നിന്നോടുള്ള പ്രണയം നിലാവായി തെളിഞ്ഞ നിമിഷങ്ങൾ  
വിടർന്ന പൂക്കളിൽ, വീശുന്ന കുളിർതെന്നലിൽ ,
സംഗീതം പൊഴിയ്കുന്ന മഴയിൽ നമ്മൾ -
മഞ്ഞുതുള്ളികളെ ചുംബിച്ച ആ കുളിരുള്ള ദിനങ്ങൾ .
ഇവയെല്ലാം മറന്നു നീ എന്തെ എന്നെ വിട്ടകന്നു 
നിനക്കായ് മാത്രം ഞാൻ ഒരുക്കിയ മഞ്ഞിൻകണങ്ങളുടെ -
കൊട്ടാരവും തട്ടിത്തകർത്തു എങ്ങുപോയി നീ.
എന്റെയും നിന്റെയും സ്വപ്നങ്ങൾ  ,
കോടമഞ്ഞിന്റെ ആലസ്യത്തിൽ ലയിക്കുന്ന നേരം ,
നേർത്ത നിദ്രയിൽ മയങ്ങിയ നിൻ -
സ്വപ്നത്തെ തൊട്ടുവിളിച്ചു എൻ സ്വപ്നം ചൊല്ലി ,
“നമ്മൾ കണ്ട വസന്തം വിടരാത്ത മരങ്ങൾ ഉള്ള
ഇരുൾ നിറഞ്ഞ ആ തണുത്ത താഴ്‌വരയിൽ,
വെളുത്ത നിശബ്ദത പോലെ 
ഇപ്പോഴും മഞ്ഞ് പൊഴിയുന്നുണ്ടാവും “..അനിയൻ ...  

7 അഭിപ്രായങ്ങൾ:

ABDUL MUNEER N.K പറഞ്ഞു...

Great Aniya

Aniyan JP Nair പറഞ്ഞു...

:)

പറയൂല്ല പറഞ്ഞു...

എന്തുവാടെ ഇത് ???

Anish Kurup പറഞ്ഞു...

hahahahah

അസിന്‍ പറഞ്ഞു...

എടീ പുന്നാരമോളെ ഇനി പ്രണയം, മണ്ണാങ്കട്ട എന്നും പറഞ്ഞു കൊണ്ട് എന്റെ പരിസരത്ത് വന്നാല്‍ നിന്റെ പ്രണയത്തിന്റെ മഞ്ഞിന്‍കണം ഒന്നും ഞാൻ നോക്കില്ലാ എല്ലാം വെട്ടി ഞാന്‍ പട്ടിയ്ക്ക് ഇട്ടു കൊടുക്കും ,പറഞ്ഞില്ല എന്നു വേണ്ട ."
പിന്നെ അല്ലാതെ! മനുഷ്യനെ പറ്റിയ്ക്കാനും കളിയാക്കാനും ഒരു പ്രണയം ;) .....

like itt...... :-):-):-):-)

ഫൈസല്‍ ബാബു പറഞ്ഞു...

പോകാന്‍ പറ അനിയാ ഹല്ല പിന്നെ ..

SREEJITH NP പറഞ്ഞു...

പ്രണയത്തില്‍ പണി കിട്ടി അല്ലെ..