2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ തിരുവോണം ഉണ്ണുമ്പോള്‍ ....മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഒരോണം കൂടി, നഷ്ടപെട്ട നല്ല ദിനങ്ങളുടെ നാലാം വാര്‍ഷികം.കൃത്യമായ്‌ പറഞ്ഞാല്‍ നാലു വര്‍ഷങ്ങല്ക് മുന്‍പ് ഒരു ഓണക്കാലത്താണ് ആദ്യമായി എന്‍റെ എല്ലാ സന്തോഷങ്ങളെയും വേദനയോടെ നാട്ടിലുപേക്ഷിച്ചു സ്വപ്നങ്ങളുടെ മരുപ്പച്ചയിലേക്ക്‌ പറന്നിറങ്ങിയത്. ഇന്ന് ഓണം എനിക്ക് നഷ്‌ടമായ സന്തോഷത്തിന്റെ വാര്‍ഷിക ദിനങ്ങളാണ്. അന്ന് വീട്ടില്‍ നിന്നും ഈ മരുഭൂവിലേക്കുള്ള യാത്രക്കായി ഇറങ്ങുമ്പോള്‍ വഴിനീളെ പൂക്കളങ്ങള്‍ എന്നെ യാത്രയാക്കാന്‍ കാത്തു നിന്നിരുന്നു.വീട്ടില്‍ എന്നും ഓണമായിരുന്നു ഓണം എന്ന് പറയുമ്പോള്‍ വിഭവ സമൃദ്ധമായ സദ്യയല്ല ഞാനുദ്ദേശിച്ചത് ദാരിദ്ര്യത്തിന്റെ നടുവിലും സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങള്‍.അച്ഛനും അമ്മയും ചേട്ടനും ഞാനും ഉള്‍പെടുന്ന ഒരു സ്വര്‍ഗം അതാണ് എന്‍റെ വീട് .നഷ്ടമായത് ഓണത്തിന്‍റെ മാധുര്യം മാത്രമല്ല അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം,ചേട്ടന്റെ സ്നേഹത്തോടെയുള്ള ശാസന എല്ലാം ഓര്‍കുംപോള്‍ മനസ്സിലെവിടെയോ ഒരശ്രു സാഗരം ആര്‍ത്തിരംപുന്നത് പോലെ.
                                     പൂക്കളങ്ങളും പൂ വിളിയുമില്ലാത്ത ഓണം തുമ്പി തുള്ളലും പുലിക്കളിയുമില്ലാത്ത ഓണം മാവേലി മന്നനും ത്രിക്കാക്കരയപ്പനും മനസ്സിന്‍റെ ശ്രീകോവിലില്‍ മറഞ്ഞു പോകുന്ന ഓണം.ജീവിതത്തിന്‍റെ ഏടുകളില്‍ നിന്നും ഓണം ചിതലെടുത്തു പോയിരിക്കുന്നു.ചുട്ടുപൊള്ളുന്ന തീകാറ്റില്‍ ഓണത്തിന്‍റെ സ്മരണകള്‍ ഉരുകിയോലിച്ചുപോയി തുടങ്ങി.എങ്കിലും മനസ്സില്‍ ഓണത്തിന്‍റെ ഓര്‍മ്മകള്‍ തിരുവോണം ഉണ്ണുന്നു.കര്‍ണ്ണങ്ങള്‍ എവിടെയോ ഒരു ഓണചിന്തിന്റെ താളം ശ്രവിക്കുന്നു രാത്രികളില്‍ സ്വപ്‌നങ്ങള്‍ തോലുമാടന്‍ (ദേഹം മുഴുവനും ഉണങ്ങിയ വാഴയില വച്ച് കെട്ടിയ രൂപം) കെട്ടി പാട്ട കൊട്ടി നടക്കുന്നു.കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ഒരു പന്തിനെ പുറകെ പായുന്ന ബാല്യം ഓണത്തിന്‍റെ മാത്രമല്ല എന്‍റെ ജീവന്‍റെ തന്നെ നഷ്ടമായി പോയിരിക്കുന്നു. എല്ലാം ഓര്‍കുംപോള്‍ ഓര്‍മ്മകള്‍ മരവിക്കുന്നത് പോലെ, ഓണക്കാഴ്ചകള്‍ വിദൂരതയില്‍ മറഞ്ഞു പോകുന്നു,നാവിന്‍ തുമ്പിലെ ഓണസദ്യ മാത്രം അറേബ്യന്‍ വിഭവങ്ങളുടെ മനം മടിപ്പിക്കുന്ന രുചി ഭേദങ്ങളില്‍ നിന്നും വീട്ടില്‍ വിരുന്നു വരുന്ന സദ്യവട്ടത്തിന്റെ ഓര്‍മകളെ രുചിച്ചു നോക്കുന്നു.
                                തിരശീലയില്‍ താരങ്ങളെ കാണാനായി വര്‍ഷത്തിലൊരിക്കല്‍ കുടുംബസമേതം സിനിമ കൊട്ടകയില്‍ പോകുന്നതും ബന്ധു വീടുകളിലെ ഓണ സന്ദര്‍ശനവും ഓര്‍മയിലെ ഓണത്തിന്‍റെ ശേഷിപ്പുകള്‍.തരംഗിണി ലൈബ്രറിയിലെ ഓണ ആഖോഷങ്ങളില്‍ എന്നും മുന്ന്നില്‍ നിന്നിരുന്ന യൌവനം ഇന്ന് ജോലിതിരക്കുകളുടെ നെടുവീര്‍പിനിടയില്‍ പിന്നോട്ട് പോയിരിക്കുന്നു.മാവിന്‍ ചില്ലയില്‍ ഊഞ്ഞാല് കെട്ടുമ്പോള്‍ തൊന്നല്‍ വെട്ടി ആകാശം കീഴടക്കാന്‍ മനസ്സില്‍ വാശി ഏറിയിരുന്ന ബാല്യം, ആകാശങ്ങള്‍ കീഴടക്കി ഇവിടെ പറന്നിറങ്ങിയിട്ടും ആ വാശിയുടെ ഓര്‍മ്മകള്‍ മനസ്സിന്‍റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു........ഓര്‍മകളില്‍ ഓണം മാവേലി മന്നനെ പോലെ വന്നു പോകുമ്പോഴും മനസ്സിലെവിടെയോ എന്നോ നഷ്‌ടമായ പൂക്കളങ്ങളും പൂവിളിയും എന്നെ തിരികെ വിളിച്ചു കൊണ്ടിരിക്കുന്നു, ഓര്‍മ്മകള്‍ ഇപ്പോഴും തിരുവോണം ഉണ്ണുന്നു.....അനിയൻ.......

6 അഭിപ്രായങ്ങൾ:

HEART BRAKE KID പറഞ്ഞു...

MMM super aniya your a great writter ...what sentence sirjee...

എന്‍റെ ലോകം ..... പറഞ്ഞു...

nice aniya valare nannayittundu vayichapol manassil onam vannu ....
nalla varikal keep it up best wishes

Muth.......4 special frendz പറഞ്ഞു...

super aniyaaaa
evidunnu kittunnu these type words

Vishnu പറഞ്ഞു...

...........Kidilam.............
I didn't expect this much...

ഷെബി പറഞ്ഞു...

വെറുതെ ബ്ലോഗ് വായിക്കാന്‍ വന്ന എന്നെ കരയിച്ചു വിട്ടില്ലേ.............

jiju പറഞ്ഞു...

Chetta...........superb.....vaayichapol vallatha santhosham..bcoz naatil ninnum vittu nlkkunnavarkku ethoru aaswasamanu....dont stop writing keep writing...we are with you.....