ഒരു സാധാരണ പാവം നാട്ടുമ്പുറത്തുകാരന് പയ്യന് .അപ്പുറത്തെ വീട്ടിലെ അഭിലാഷിന്റെ അമ്മ ഇപ്പോഴും അവനോട് പറയും ആ അനിയനെ കണ്ട് പഠിച്ചാല്‍ അവന്റെ കാല് തല്ലിയോടിക്കുമെന്ന്. അത്രയ്ക്ക് സ്നേഹവും ആത്മാര്‍ഥതയും ഉള്ള ഒരു ചെറുക്കനെ ആ നാട്ടില്‍ കിട്ടാന്‍ ഇല്ല എന്ന് തന്നെ പറയാം .എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ എന്തും വാരികൊടുക്കും[ഞാന്‍ ഇട്ടിരിയ്ക്കുന്ന വസ്ത്രം ഒഴിച്ച് എന്തും..എനിക്ക് നാണം ഇല്ലെങ്കിലും നിങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ !]എനിക്ക് ഇത്തിരി ഇച്ചിച്ചി സ്വഭാവം ഉള്ളെതെന്നു വച്ചാല്‍ ,സ്നേഹിച്ചാല്‍ ഉമ്മ വച്ചു കൊല്ലും ,നോവിച്ചാല്‍ ഓടിച്ചിട്ട് ചവിട്ടികൊല്ലും . എന്തായാലും മരണം ഉറപ്പ് ..എനിക്ക് മലയാളം സംസാരിയ്ക്കാനാണ് ഇഷ്ടം .കാരണം വീട്ടില്‍ അമ്മയും അച്ഛനും സംസാരിയ്ക്കുന്നത് മലയാളം .പിന്നെ ഇടയ്ക്കിടയ്ക്ക് അവര്‍ വഴക്കിടുമ്പോള്‍ മാത്രം ഇംഗ്ലീഷ് പറയും .അതാണ് ഇംഗ്ലീഷ്!!!! പക്ഷേ വഴക്കിടുന്നത് കുറവാണ്.എന്നാലും അതിന്റെ ഇടയില്‍ കുറച്ച് ഇംഗ്ലീഷ് ഞാനും പഠിച്ചു .മുമ്പ് വഴി തിരക്കി വന്ന ഒരു സായിപ്പിനോട് ഞാന്‍ വഴി പറഞ്ഞു കൊടുത്തു .എന്റെ ഇംഗ്ലീഷ് കേട്ട് ആത്മഹത്യ ചെയ്തെന്നു പേപ്പറില്‍ കണ്ടു ,ഞാന്‍ അതൊന്നും ശ്രദ്ധിയ്ക്കാന്‍ പോയില്ല .പാവം ഇംഗ്ലീഷ് അറിഞ്ഞുകുടാത്ത മണ്ടന്‍ സായിപ്പ് .അന്ന് മുതല്‍ ഞാന്‍ പ്രതിഞ്ജ എടുത്തു ഇനി ഞാന്‍ ഇംഗ്ലീഷ് പറയില്ല.എന്റെ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ തന്നെ പറയും ഓഹോ ! അവന്റെ ഒരു ജാഡ! അത് കൊണ്ട് ദയവുചെയ്ത് എല്ലാവരും എന്നോടു മലയാളമേ പറയാവു,ഇംഗ്ലീഷ് പറഞ്ഞു നിങ്ങളെ നിങ്ങള്‍ തന്നെ
ബുദ്ധിമുട്ടിപ്പിക്കരുത്.
നാട്ടില്‍ കാള കളിച്ചു നടക്കുന്ന സമയം.വായും നോക്കി കലുങ്ങിന്റെ മുകളില്‍ ഇരുന്നപ്പോള്‍ അത് വഴി പോയ ഗള്ഫുകാരന് ബൈജു അണ്ണന് കുശല അന്വേഷണങ്ങല്ക്കിടയില് പറഞ്ഞു. "എടാ അനിയാ നീ ഇങ്ങനെ നാടിനു ഭാരമായിട്ടു [പച്ചക്കള്ളം ആണ് ] എന്തിനാ നടക്കുന്നെ ഗള്‍ഫില്‍ പോടാ അവിടെ പണം കായ്ക്കുന്ന മരം ഉണ്ട് അത് നീ പോയി കുലുക്കിയാല്‍ മതി .ഈ മരത്തിന്റെ കാര്യം വീട്ടിലും ബൈജു അണ്ണന് പറഞ്ഞു .ബാക്കി ഞാന്‍ പറയണ്ടല്ലോ !അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മരം കുലുക്കാന്‍ ഞാന്‍ വിമാനം കയറി അബുദാബിയില്‍ എത്തി , അനേകം പ്രവാസികളില്‍ ഒരുവനായി [വീട്ടിലെ അച്ചടക്കനടപടിയുടെ ഭാഗമായി ആണോ ഇത് എന്ന് എനിക്ക് സംശയം ഇല്ലാതില്ല .] ഇപ്പോള്‍ ഞാന്‍ നശിക്കാന്‍ തുടങ്ങിയിരിക്കുകയാണ് കാരണം കള്ളുകുടി നിര്‍ത്താനും കടങ്ങള്‍ വീട്ടാനും ഞാന്‍ തീരുമാനിച്ച് യു എ ഇ യുടെ കിഴക്കന്‍ പ്രവിശ്യയില്‍ പണത്തിന്റെ മരവും കുലുക്കികൊണ്ടിരിയ്ക്കുന്നു.... അനിയൻ..

4 അഭിപ്രായങ്ങൾ:
ഹും 1984 അല്ലേ??? ഛേ… നിന്നെയിനി അനിയാനു വിളിക്കാൻ പറ്റില്ലല്ലോ…!
ആ നീ അവിടെ കുലുക്കികോണ്ടിരുന്നോ…, ഞാൻ ടുത്ത മാസം നാട്ടിൽ പോകയാ...
http://www.facebook.com/alexpunjab/posts/4398150548929
കോപ്പിയടി കണ്ടോ
enthu cheyan mashe..ellavarum name matti copy adiykukaya..
ഹാ അതു കൊള്ളാം, പണത്തിന്റെ മരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ