2010, നവംബർ 24, ബുധനാഴ്‌ച

സ്നേഹമാണ് എന്റെ അമ്മ...അമ്മയാം സ്നേഹമെന്നില്‍ അമ്മിഞ്ഞയായി ചൊരിയുന്നു
അമ്മയാം സ്നേഹമെന്റെ ഹൃത്തില്‍ വിളങ്ങുന്നു
ഈ ഭൂവില്‍ ആദ്യമായ് ഞാന്‍ മിഴികള്‍ തുറന്നപ്പോള്‍
ആ സ്നേഹ കരങ്ങള്‍ എന്നെ മാറോടണച്ചു
പൊക്കിള്‍ കൊടിയറ്റു ഞാന്‍ മണ്ണില്‍ പിറന്നപ്പോള്‍
ഞാന്‍  കണ്ടാദ്യം  ജപിച്ചത് അമ്മയാം മന്ത്രമല്ലോ
അമ്മയെന്‍ കണ്‍കണ്ട ദൈവമായി തീര്‍ന്നപ്പോള്‍
എന്‍ ജന്മസയൂജ്യം കൈവന്നുതീര്‍ന്നു
അമ്മതന്‍ കൈവിരല്‍ തൂങ്ങി നടക്കവേ
ഈ ഭൂവിന്‍ സൌന്ദര്യം എത്ര മനോഹരം
എന്നിലെ ചേതന മണ്ണായി മാറുവോളം
എന്‍റെ ആയുസ്സീ വിഹായസ്സില്‍ ലയിക്കുവോളം
അമ്മയാം സ്നേഹമെന്റെ ഹൃത്തില്‍ ഞാന്‍ കാത്തിടും
ഒരായിരം നവരാത്രി പുണ്യമെന്നമ്മ ,
ഒരായിരം ജന്മ സാഭല്യവുമമ്മ.
ഞാന്‍ നടന്ന വഴിയിലെ പാപവും പുണ്യവും 
എന്‍ കാതില്‍ ചൊല്ലി തന്നെതെന്‍ അമ്മ 
അറിയാതെ ചെയ്യുന്ന പാപങ്ങള്‍ക്ക്
താങ്ങായി തണലായി നില്‍ക്കുമെന്നമ്മ 
സ്നേഹത്തിന്‍ കഥ പറഞ്ഞുതന്നു
എന്നില്‍  നന്മ വളര്‍ത്തിയെതുമെന്നമ്മ
ഞാൻ ചെയ്യുന്ന കൊച്ചു തെറ്റുകൾക്ക് 
സമ്മാനമായി നൽകിയോരോ അടികളും പിന്നെ
 എന്നെ ആശ്വാസമേകാൻ ഉമ്മ നൽകുമെന്നമ്മ
എൻ സ്നേഹത്തിൻ ഉറവിടമാകുമെന്നമ്മയ്ക്ക്
എന്ത് നൽകും എൻ ജീവനല്ലാതെ..
എന്റെ ജീവനായി,എന്റെ മാർഗ്ഗമായി ,
എന്റെ സ്നേഹമായി എന്നുമെൻ നെഞ്ചിലുണ്ടമ്മ
 നിറയുമാ മാത്യസ്നേഹത്തിൻ ചൂട്
 അറീയുന്നു ഞാൻ അന്നുമിന്നും.. 
സ്നേഹിപ്പൂ ഞാൻ എന്നമ്മയെ ....
ദൈവത്തിന്റെ പ്രതിരൂപമെന്നറിഞ്ഞ് ,
 സ്നേഹിക്കുന്നു ഞാൻ ഭൂമിദേവിയായ്....അനിയൻ...

11 അഭിപ്രായങ്ങൾ:

എന്‍റെ ലോകം ..... പറഞ്ഞു...

aniya kollam........
valareyadhikam ishtapettu

എന്‍റെ ലോകം ..... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Manesh പറഞ്ഞു...

Aniya kollma valare nannayirikkunnu

"ANIYA NEE ANIYANALLA, ITHU VAYIKKUNNA ORO AMMAMARKKUM NEE MAKANANU"

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Good onE! My wishes

അജ്ഞാതന്‍ പറഞ്ഞു...

entae sivanaeee oraludae nenjil kathi kayachunnathinu athirundu

Abduljaleel (A J Farooqi) പറഞ്ഞു...

അമ്മയുടെ സ്നേഹം ഉദാത്തമാണ്.
ഈ സ്മരണകള്‍ ഇഷ്ടമായി.

http://prathapashali.blogspot.com/2010/09/blog-post.html

ഒരു നുറുങ്ങ് പറഞ്ഞു...

അമ്മയുടെ സ്നേഹം ഉദാത്തമാണ്‍..! അത് കൊണ്ടാവുമല്ലൊ,സൃഷ്ടികര്‍ത്താവ് അമ്മയെ തന്‍റെ തൊട്ടടുത്ത് നിര്‍ത്തി ആദരിച്ചത്..! അനിയന്‍ ചിന്തകള്‍ കൊള്ളാം.ആശംസകള്‍.

അന്ന്യൻ പറഞ്ഞു...

കൊള്ളാലോ അളിയാ.., സോറി അനിയാ….
പോരട്ടേ ഇനിയും…

അജ്ഞാതന്‍ പറഞ്ഞു...

super anna enikum ith polore blog undakki tarumo? mohanlaline vach pls

Anu KM പറഞ്ഞു...

Super Aniyaaa....
aa snehathinte munnil nammal palapozhum tholkarundu...
aa kannunnerinte vila manasilakki nammal nanmayude margathil jeevichal, athakum aa Ammayku nammal kodukunna ettavum veliya santhosham

Aniyan JP Nair പറഞ്ഞു...

thanks @Anu KM