.

2011, ജനുവരി 26, ബുധനാഴ്‌ച

വന്നു,കണ്ടു,കീഴടക്കി അല്ല കീഴടങ്ങി



എങ്ങനെ പ്രേമികണം എന്ന് അറിയാന്‍ വയ്യാത്ത കുട്ടിക്കാലം. .ഓണപരീക്ഷയ്ക്ക് മാര്‍ക്കുവരുമ്പോള്‍ അമ്മയുടെ കൈയില്‍ നിന്നും അടികിട്ടുമോ എന്ന് പേടിച്ചുനടക്കുന്ന കാലം.ഷക്കീലയോ രേഷമയെയോ അതോ കു‌ടെ പഠിക്കുന്ന ശാലിനി .പി.ഗോപനെയാണോ പ്രേമിക്കെണ്ടതെന്ന് ഓര്‍ത്തു ടെന്‍ഷന്‍ അടിച്ചു ഉറങ്ങാന്‍ പറ്റാത്ത കാലം ..പിന്നെ ഇവരെ ഒരാളില്‍ ആരെയെങ്കിലും പ്രേമിച്ചാല്‍ വീടിനടുത്തുള്ള ആതിരയെ ആര് പ്രേമിക്കും എന്ന കണ്‍ഫ്യുഷന്‍ ഉണ്ടായിരുന്ന കാലം.കശുവണ്ടി  പറിക്കാന്‍ അപ്പുറത്തെ പറമ്പില്‍ കൂട്ടുകരന്റെകൂടെ പോയതും ആള് വന്നപ്പോള്‍ അവന്‍ ഓടിയതും മരത്തിന്റെ മുകളില്‍ ഇരുന്ന എന്നെ അവര്‍ പിടിച്ചിറക്കി അച്ഛന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ കവളിമടല്‍ കൊണ്ട് അച്ഛന്‍ എന്നെ ആ പഞ്ചായത്ത് മുഴുവന്‍ ഓട്ടിച്ചതും ആ അടി കിട്ടിയതില്‍ പിന്നെ നല്ല സുഗമായി വളി വിടാന്‍ പറ്റാതെ മുക്കി നടന്ന എന്റെ അടിപിടി കുട്ടികാലം.സുരേഷ് പെനിസില്‍ കൊണ്ട് എന്റെ കൈയില്‍ കുത്തിയപ്പോള്‍ ഞാന്‍ പേന കൊണ്ട് അവന്റെ ചന്തിയില്‍ കുത്തിയ പ്രതികാരത്തിന്റെ കാലം .അടികൂടിയപ്പോള്‍ കുട്ടപ്പന്റെ കൈ കൊണ്ട് പാന്റിന്റെ ഹുക്ക് പോയപ്പോള്‍ അടിയിലെ കളസം ആരും കാണാതിരിക്കാന്‍ സുമയുടെ തലയില്‍ ഇട്ടിരുന്ന റബ്ബര്‍ വാങ്ങി പൊട്ടിച്ച്‌ പാന്റില്‍ കെട്ടികൊണ്ട് നടന്ന അഭിമാനത്തിന്റെ കാലം.എല്ലാം മറന്നൊരു കുട്ടികാലം .അതായിരുന്നു കാലം .ഇപ്പോള്‍ ഉള്ളത് എന്ത് കാലം .ആരോ പാടിയത് പോലെ 'ഓര്‍മതന്‍ കുട്ടിക്കാല വസന്തതോപ്പില്‍ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം[കണ്ണീരോടെ]'.
                                           ആരെ പ്രേമികണം എന്ന ചിന്തയുമായി അനൂപ്പറ സ്കൂളില്‍ നിന്നും അവനഞ്ചേരി സ്കൂളില്‍ അഞ്ചാം ക്ലാസ്സിന്റെ പടിവാതിലില്‍ നിന്നും അകത്തേയ്ക്ക് വീട്ടിലെ ജിമ്മി പട്ടിയ്ക്കു  പഴംകഞ്ഞിയും കൊണ്ട് ചെല്ലുമ്പോള്‍ ഇന്നെങ്കിലും ചിക്കന്‍ കൊണ്ട് ആണോ വരുന്നേ എന്നു അറിയാന്‍ ഒരു എത്തി നോട്ടം ഉണ്ട് അത് പോലെ നോക്കി.ആണ്‍കുട്ടികളെക്കാള്‍ സുന്ദരീമണികള്‍  ആണ് കൂടുതല്‍.അതിനിടയില്‍ രണ്ട് പേരെ എനിക്ക് അങ്ങ് ബോധിച്ചു.അവരെ ഞാന്‍ എന്റെ മനസ്സിന്റെ പോളിറ്റ്ബ്യൂറോയില്‍ അംഗങ്ങള്‍ ആക്കി.പക്ഷേ രണ്ട് പേരെയും കൂടി ഒരുമിച്ചു താങ്ങാന്‍ ഉള്ള ശേഷി 22 കിലോ മാത്രം ഭാരം ഉള്ള എന്റെ ശരീരം കൊണ്ട് പറ്റില്ല.ആരെ എടുത്തു ഖല്‍ബില്‍ വയ്ക്കും.ആരായാലും കുഴപ്പം ഇല്ല ,പഠിച്ചു ഞാന്‍ പൈലറ്റ്‌  ആകുമ്പോള്‍ എനിക്ക് കല്യാണം കഴിക്കണം എന്ന മോഹമേ ഉള്ളു.ഞാറാഴ്ച കണ്ട ഏതോ സിനിമയില്‍ നടന്റെയും നടിയുടെയും പ്രേമ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നു.ഒരേ ജാതിയല്ല പോലും.ആ തീരുമാനം എനിക്ക് വല്ലാതെ ബോധിച്ചു.അപ്പോള്‍ ഞാന്‍ പ്രേമിക്കുന്ന പെണ്ണ് ഒരേ ജാതി ആണെങ്കില്‍ വീട്ടുകരെ കൊണ്ട് സമ്മതിപ്പിച്ചു കല്യാണം കഴിപ്പിക്കം.കൊള്ളാം നല്ല ഐഡിയ,എയര്‍ടെല്‍ ,ടാറ്റാ ഇന്‍ഡികോം അയ്യോ ഒന്ന് കൂടി ഉണ്ട് bsnl !.ഇനി ഞാന്‍ വേറെ ഒരു ജാതിയില്‍ ഉള്ള പെണ്ണിനെ പ്രേമിച്ചു എന്നും പറഞ്ഞു വീട്ടുകാര്‍ കല്യാണം മുടക്കുകയില്ലലോ !.ഇവര് രണ്ട് പേരും ഏതാ എന്ന് എങ്ങനെ അറിയും.വീണ്ടും എല്ലാ മൊബൈല്‍ കമ്പനികളും മനസ്സില്‍ വന്നു.എന്റെ കൂടെ  ക്ലാസ്സില്‍ പഠിക്കുന്ന എന്റെ വീട്ടിന്റെ അടുത്തുള്ള മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ട്.അവരോടു പറയാം .അവര് സമ്മതിക്കുമോ! അവസാനം രാമുഅണ്ണന്റെ കടയില്‍ നിന്നും ഒന്നര രൂപയുടെ കേക്കും ഡ്രിങ്ക്സും വാങ്ങികൊടുത്തു സമ്മതിപ്പിച്ചു.ആദ്യം തിരക്കുക എന്നിട്ട് അതില്‍ ഒന്നിനെ തിരഞ്ഞെടുത്തിട്ടു എന്റെ പ്രണയവും പറയുക അതാണ് കണ്ടീഷന്‍ .
                              അങ്ങനെ അവര്‍ തിരക്കി.വൈദ്യര് നാണു ഇചിച്ചതും രോഗി കോവാലന്‍ ഇചിച്ചതും ഓള്‍ഡ്‌ കാസ്കിന്റെ   റം എന്ന് പറഞ്ഞപോലെ അതിലോരുവള്‍ ഞമ്മന്റെ ആള് തന്നെ പടച്ചോനെ.അതും എനിക്ക് ഇച്ചിരി ഇഷ്ട്ടം കൂടിയ പെണ്ണ് തന്നെ. ബോയിംഗ് ബോയിംഗ് സിനിമയില്‍ മോഹന്‍ലാല്‍ പറയും പോലെ ഇവള്‍ തന്നെയാണ് എന്റെ ഭാവിവധു.കൂട്ടുകാരികളെ കൊണ്ട് തന്നെ ഇഷ്ടവും പറയിപ്പിച്ചു.അത് അറിഞ്ഞപ്പോള്‍ മുതല്‍  അവളുടെ മുഖത്ത് ചക്കകൂട്ടാന്‍ കണ്ട പിള്ളേരെ പോലെ ഒരു വെപ്രാളവും പിന്നെ  രഞ്ചിനിഹരിദാസിനെ പോലെ ഒരു ഊ.... [അല്ലെങ്കില്‍ വേണ്ട]ഒരു ആക്കിയ ചിരിയും.പക്ഷേ പ്രേമം 2 പെഗ്ഗ് അടിച്ചപോലെ തലയ്ക്കുപിടിച്ച എനിക്ക് അത് എന്നോടുള്ള അടങ്ങാതെ അല്ലെങ്കില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാതെ അതും അല്ലെങ്കില്‍ ഭ്രാന്തമായ ഇഷ്ടം ഉണ്ടെന്നു എനിക്ക് തോന്നി അത് കണ്ടപ്പോള്‍.അവളുടെ മുന്നില്‍ വലിയ ആളാകാന്‍ ഇന്‍ഷര്‍ട്ട്‌  ഇഷ്ടമല്ലാത്ത ഞാന്‍ അച്ഛന്‍ ദുഫായില്‍ നിന്നും കൊണ്ട് വന്ന ടി-ഷര്‍ട്ടും വലിച്ചു കേറ്റി സ്കൂളില്‍ പോയി.അപ്പോഴും ആ പഴയ ചിരി തന്നെയാണ് ആ മോന്തയില്‍ [മുഖം].
                            ആ വര്‍ഷം കഴിഞ്ഞു .അടുത്തവര്‍ഷവും ഞാന്‍ വീണ്ടും എത്ര റോക്കറ്റ് വിട്ടാലും വീണ്ടും പൊളിഞ്ഞു വീഴാന്‍ വേണ്ടി അയക്കുന്ന ഇന്ത്യക്കാരെ പോലെ അവളുടെ പിറകെ നടന്നു.ആ വര്‍ഷം അവള്‍ ആ പഴയ ചിരി നിര്‍ത്തി.ബാലന്‍ കെ നായരേ കണ്ട ജയഭാരതിയെ പോലെ ആയി മുഖം.ഞാന്‍ കരുതി പ്രേമത്തിന്റെ പലരീതിയില്‍ ഉള്ള മുഖമായിരിക്കും എന്ന്.8 ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്നോടുള്ള സംസാരം നിര്‍ത്തി .പിന്നെ 10 ക്ലാസ്സുവരെ മിണ്ടിയിട്ടില്ല.എനിക്കുണ്ടോ നാണവും മാനവും ,സരസ്വതിയുടെ ചോറ് കട്ടെടുത്തു തിന്നപ്പോള്‍ എല്ലാവരും കൂടി കളിയാക്കിയപ്പോഴും നെഞ്ചും വിരിച്ചു നിന്നവന്‍ ആണ് ഈ അനിയന്‍ .പിന്നേയ ഇത്.സാറു പഠിപ്പിക്കുമ്പോള്‍ ഡെസ്കിന്റെ  അടിയില്‍ കൂടി അവളെ നോക്കി ഇരിക്കും.അത് അടുത്തുള്ള കൂട്ടുകാരികള്‍ കാണിച്ചുകൊടുക്കും അപ്പോള്‍ അവള്‍ എന്നെ ഒന്ന് നോക്കും.ഹോ!ദാരികനെ കണ്ട ഭദ്രകാളിയെ പോലെ ഒരു നോട്ടം.അത് കാണുമ്പൊള്‍ എന്റെ നോട്ടം എന്റെ കീറിയ ചെരുപ്പിലെയ്ക്ക് മാറ്റും.അതിനിടയില്‍ എന്റെ അടുത്തിരുന്ന പയ്യന്‍ ഏതോ ഒരു പടം എടുത്തിട്ട് അതില്‍ ഉള്ള ഒരു ചെറുക്കന്റെയും പെണ്ണിന്റെയും പടത്തില്‍ എന്റെയും അവളുടെയും പേര് എഴുതി വച്ചു.അത് എങ്ങനെയോ അവളുടെ കൈയ്യിൽ എത്തി .അവള്‍ വിടുമോ ?വാണിവിശ്വനാഥ്‌ ജനിച്ച കേരളത്തില്‍ പിറന്ന ഒരു പെണ്‍കിടാവ് ആണ്‌ ഇവളും .അവള് ആ പേപ്പറുമായി സാറിന്റെ അടുത്തേയ്ക്ക് പി റ്റി ഉഷ പിറകില്‍ നിന്നും കമ്പും കൊണ്ട് ഓട്ടിയ്ക്കുന്ന  ടിന്റ്ടു ലുക്കയെ പോലെ ഓടി.ദാ വരുന്നു ഓടും സാര്‍ ചാടും സാര്‍ എന്റെ ചന്തി കണ്ടാല്‍ വടി കൊണ്ട് അടിക്കും സാര്‍ ,വലിയ ഒരു ചൂരലും കൊണ്ട് സാര്‍ .എന്നെയും അവനെയും വിളിച്ചു. രജനികാന്തിന്റെ മുന്നില്‍ അകപെട്ട വില്ലനെ പോലെ ഞാന്‍ ലെവന്റെ  പിറകിലൂടെ പേടിച്ചു പേടിച്ചു ചെന്നു.കോടിയേരി ബാലകൃഷ്ണന്റെ മുഖം വിചാരിച്ചു ചെന്ന ഞാന്‍ ഇ കെ  നായനാരുടെ മുഖം ആയിരുന്നു സാറിന്.ആ പടവും നോക്കും അവളെയും നോക്കും പിന്നെ എന്റെ  ചപ്പളംകൊട്ട മോന്തയിലും .എന്നിട്ട് സലിം  കുമാര്‍ ചിരിക്കും പോലെ ഒരു ആക്കിയ ചിരി. 
' ഇങ്ങോട്ടു മുന്നില്‍ നില്‍ക്കടാ  നീ ആണോട കാമുകന്‍,നീ ആരു കമലഹാസനോ പ്രേമിക്കാന്‍ '
എന്നിട്ട് എരുമ അമറും പോലെ ഒരു ചിരിയും.
ക്ലാസില്‍ കൂട്ട ചിരി.ആ ചിരി എന്തിനായിരുന്നു അപ്പോള്‍ എനിക്ക് മനസ്സിലായില്ല.സാര്‍ എന്നെ പിടിച്ച് തിരിച്ചു നിര്‍ത്തി എങ്ങനെ അടിച്ചാല്‍ ഇവന്റെ കളസം കീറും എന്ന് നോക്കാന്‍ ചൂരല്‍ എടുത്തു മുകളി നിന്നും താഴോട്ട് തടവി.എന്റെ കാലില്‍ കൂടി ഇചിചി ഒലിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം.കണ്ണും അടച്ച് തേങ്ങ വെട്ടാന്‍ പോകുന്ന ശങ്കരനെ മനസ്സില്‍ വിചാരിച്ച് സാറിന് അടിക്കാന്‍ വേണ്ടി എന്റെ ആസനം പിറകോട്ടു കുറച്ചു തള്ളികൊടുത്തു  [മുന്‍പ് തേങ്ങ വെട്ടാന്‍ പോയ വീട്ടിലെ  കുളിമുറിയില്‍ എത്തി നോക്കിയ ശങ്കരനെ ആളുകള്‍ പിടിച്ചുകെട്ടി അടിക്കുന്നത് കണ്ടിട്ടുണ്ട്,ഒരു കരച്ചില്‍ പോലും ആ പാവത്തിന്റെ വായില്‍ നിന്നും വന്നില്ല.അത്ര ധീരന്‍ ആണ്‌ ശങ്കരന്‍, പിന്നെ അടുത്ത് ചെന്നു നോക്കിയപ്പോള്‍ ആണ്‌ മനസിലായത് വായില്‍ തുണി കുത്തി കേറ്റി അടിച്ചാല്‍ കരച്ചില്‍ വരില്ല എന്ന് ,എങ്കിലും ശങ്കരന്‍ എനിക്ക് ഒരു ഹീറോ ആണ്.] 
                    ചൂരലിന്റെ വരവും നോക്കി ഞാന്‍ പിറകിലോട്ടു നോക്കി ദാ വരുന്നു 3d സിനിമയിലെ പോലെ ചൂരല്‍ എന്റെ ചന്തിയ്ക്ക് നേരെ .ആ 3d ആണ് പിന്നെ ജയിംസ് കാമറൂണ്‍ അവതാര്‍ സിനിമയില്‍  ഉപയോഗിച്ചത്  .ആ വരവ് കണ്ട ഞാന്‍ എന്റെ ചത്ത്‌ ഉറങ്ങിയ കണ്ണുകള്‍ അടച്ചു. ചൂരല്‍ പിറകില്‍ പതിയുന്നതും കാത്തു നിന്ന എന്റെ കാതുകളില്‍ ഇമ്പമായി അവളുടെ ശബ്ദം dts പോലെ മുഴങ്ങി.
'സാറെ ആ കുട്ടി ഒന്നും ചെയ്തില്ല മറ്റെകുട്ടി ആണ്‌  അങ്ങനെ എഴുതിയെ '
ഹൊ!അതോടെ ഒരു കാര്യം എനിക്ക് മനസിലായി ദൈവം എന്ന് പറയുന്നത് അടിക്കാന്‍ നില്‍കുന്ന സാറിന്റെ മാത്രം അച്ഛനും അമ്മയും അല്ല എന്റെയും ഇങ്ങനെ അടിവാങ്ങുന്നവരുടെയും കൂടെ ആണെന്ന്'
എന്റെ പ്രണയിനി നിന്റെ ഈ ത്യാഗത്തിനു  മുന്നില്‍ എന്റെ ഈ അണ്ടാവ് പോലെയുള്ള ശിരസ്സ് നമിക്കുന്നു.ഞാന്‍ തിരിച്ചു ബഞ്ചില്‍ വന്നിരുന്നപ്പോഴെയ്ക്കും പിറകില്‍ ഒരു പാവത്തിന്റെ ദീനരോധനം കാതില്‍ തേന്മഴ പോലെ വരുന്നുണ്ടായിരുന്നു.എന്നെ സഹായിക്കാന്‍ പോയതാ ആ പാവം ദോ അവിടെ കിടന്നും ഓടിയും അടിവാങ്ങുന്നു.പാവം ഇന്നു അവനു ഒരു സിപ്പ്അപ്പ്[കവറിലെ നീളൻ ഐസ്ക്രീം] വാങ്ങി കൊടുക്കണം.ഇത്രയും പ്രശ്നങ്ങള്‍ നടന്നിട്ടും അവള്‍ എന്നോട് ഒരു വാക്കും സംസാരിച്ചതെ ഇല്ല.അവള്‍ക്ക് എന്നേക്കാള്‍ കുറച്ച പൊക്കം കൂടുതല്‍ ഉണ്ടോ എന്നായിരുന്നു പിന്നെ എന്റെ സംശയം .അത് നോക്കാന്‍ വേണ്ടി സാര്‍ ബോര്‍ഡില്‍ എഴുതാന്‍  വേണ്ടി അവളെ വിളിക്കും [ക്ലാസ്സിലെ പഠിക്കുന്ന കുട്ടി അവള്‍ ആണ്.]അപ്പോള്‍ ഞാന്‍ അവളുടെ പൊക്കം ബോര്‍ഡുമായി താരതമ്യം ചെയ്തു മനസ്സില്‍ ഒരു അടയാളം ചെയ്തു വയ്ക്കും.ഇന്റര്‍വെല്‍ ആകുമ്പോള്‍ ആരും കാണാതെ എ അടയാളതിന്റ്റെ അടുത്ത് പോയി ഞാന്‍ നിന്നു നോക്കും.ഹം ! കുറച്ച പൊക്കം അവള്‍ക്കു കൂടുതല്‍ ആണ്‌.അത് ഒരേ നിരപ്പിലാക്കാന്‍ വേണ്ടി വീട്ടില്‍ പോയി മരത്തില്‍ കയറു കെട്ടി തൂങ്ങി തുടങ്ങി.എവിടെ പൊക്കത്തിനു പോലും നമ്മളെ പിടിക്കണില്ല.അവസാനം ആ കയര്‍ കഴുത്തില്‍ കെട്ടി തൂങ്ങിയാലോ എന്നു ആലോചിച്ചു.ഒരു തവണ നോക്കുകയും ചെയ്തു.ഭാഗ്യം കൂടെ സഹായിക്കാന്‍ നിന്ന മണികുട്ടന്‍ ഉണ്ടായിരുന്നത്  കൊണ്ട് ഞാന്‍ ഇങ്ങനെ ഇവിടെ ഇരുന്നു കുത്തുന്നു. അല്ലെങ്കില്‍ അന്ന് തന്നെ എന്റെ പൊക്കം കാലന്‍ നോക്കി കറക്റ്റ് ആക്കിയേനെ !. 
                     കാലത്തിന്റെ    രഥചക്രം എന്റെ വീടിനടുത്തുള്ള റോഡിലൂടെ പോകുന്ന മണിരാജ് ബസ്സിനെ പോലെ ഉരുണ്ടും ചാടിയും ഇളക്കം മറിഞ്ഞും എന്നെ പത്താം ക്ലാസ്സിലെ അവസാന  ദിവസത്തിലേയ്ക്ക്  കൊണ്ടാക്കി.ഇന്നെങ്കിലും അവളുടെ ഇഷ്ടം അറിയണം .എന്നിട്ട് വേണം ഭാവി ചിന്തിക്കാന്‍.ഒളിച്ചോടി പോയി കല്യാണം കഴിക്കണോ അതോ വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളെ തന്നെ കെട്ടണോ എന്നു.വീണ്ടും സാമി ശരണം കൂട്ടുകാരികള്‍ തന്നെ.ഇപ്പോള്‍ പത്തിലായപ്പോള്‍ അവളുമാരുടെ ഡിമാന്റ്  കൂടി.കേക്ക് പോരെന്നു സമൂസ തിന്നാലെ ഇറങ്ങു എന്നു.ഹൊ അവളുടെയൊക്കെ ഒരു അഹങ്കാരം .വയറു നിറയെ കഴിക്കാന്‍ പഴംകഞ്ഞി പോലും ഇല്ല അവളുമാരുടെ വീട്ടില്‍ അപ്പോഴാ ഒരു ചമൂസ .നിന്നെയൊക്കെ പിന്നെ പന്തളം ബാലന്റെ ഗാനമേള നടക്കുന്ന അങ്കകളരിയില്‍ വച്ചു ഞാന്‍ കണ്ടുകൊള്ളാം എന്നു മനസ്സില്‍ വിചാരിച് വൈകിട്ട് വീട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ അമ്മൂമയ്ക്ക് വാങ്ങി കൊണ്ട് ചെല്ലേണ്ട മുറുക്കാന്റെ പൈസ എടുത്തു അവളുമാര്‍ക്ക് പണ്ടാരമടങ്ങാന്‍ അല്ല  വെട്ടിപൊളക്കാന്‍ സമൂസ വാങ്ങി കൊടുത്തു. അവളുമാര് പോയി അവളോട്‌ കാര്യം ലോകസഭയില്‍ അവതരിപ്പിക്കും പോലെ പറഞ്ഞു.
'നിന്റെ ഇഷ്ടം അവനു അറിയണമെന്ന്'
അതിനുള്ള മറുപടി അവരുടെ കൈയില്‍ തന്നെ സ്പീഡ് കൊറിയര്‍ പോസ്റ്റ്‌ ആക്കി തന്നു.
'അവനു എനോട് ഇഷ്ടം ഉണ്ടെങ്കില്‍ ധൈര്യം  ഉള്ളവന്‍ ആണെങ്കില്‍ എന്നോട് നേരിട്ട് ചോദിയ്ക്കാന്‍ പറ '
 ലെവളുമാര്‍ എന്നെ വെറും ചാര്‍സൗബീസ് ആക്കി കൊണ്ട് പറഞ്ഞിട്ട് പോയി.
എന്ത് എനിക്ക് ധൈര്യം ഇല്ല എന്നോ?!അസംഭവ്യം !അനര്‍വച്ചനീയം !ഇമ്പോസ്സിബിള്‍ ,അണ്ടര്‍സ്റ്റന്റ് യു നോ,നതിംഗ് ബിലിവ് ,ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്,ഹൂ ര്‍ ഊഉ . ഹൊ! രമണി ടീച്ചര്‍  പഠിപ്പിച്ചു തന്ന എനിക്ക് അറിയവുന്ന ഇംഗ്ലീഷ് ആവനാഴിയിലെ അവസാന അസ്ത്രവും മനസ്സില്‍ ഞാന്‍ പയറ്റി വിട്ടു.ഇനിയും വെറെ  ഇംഗ്ലീഷ് പറയണമെങ്കിൽ ഞാൻ വീണ്ടും ഒന്നു മുതൽ പത്താം ക്ലാസുവരെ വീണ്ടും പഠിക്കണം. എന്റെ ധൈര്യത്തെ കുറിച്ച ഇവള്‍ക്ക് എന്ത് അറിയാം.
"തറയില്‍ കിടന്ന ഇഷ്ടികയില്‍ കാല് തെറ്റി വീണിട്ടും ബിരിയാണി കഴിക്കാന്‍ രാത്രി  അച്ഛന്റെ പോക്കറ്റ്‌ തപ്പി പൈസ എടുത്തവന്‍ അനിയന്‍ ,അത് ആരാടാ എടുത്തതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ ആണ്‌ എടുത്തതെന്ന് കള്ളം പറഞ്ഞവന്‍ അനിയന്‍ ,പശുവിനെ കുളിപ്പിക്കാന്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കൊടുത്തവന്‍ അനിയന്‍ , കര്‍ക്കിടകത്തിന്റെ അന്ന് ചിക്കന്‍ കറി വയ്ക്കാന്‍ അപ്പുറത്തെ വീട്ടിലെ മേനകയുടെ വീടിലെ കോഴിയെ ഓട്ടിച്ചു പിടിച്ചവന്‍ ഈ അനിയന്‍"
ഇങ്ങനെ ഉള്ള ഞാന്‍ ഒരു ധൈര്യം ഇല്ലാത്തവന്‍ എന്നോ?വിടില്ല ഞാന്‍ .ദി കിംഗിലെ കളക്ടര്‍ ജോസഫ് അലക്സിനെ പോലെ നെഞ്ചും വിരിച്ചു അവളുടെ അടുത്ത് ചെന്നു ധൈര്യപൂര്‍വ്വം ഘനഗംഭീര ശബ്ദത്തോടെ പറഞ്ഞു.പക്ഷേ പുറത്തു വന്നത്  ചാവാന്‍ കിടക്കുന്ന കുരുവിയുടെ ശബ്ദം ആയിരുന്നു.
'കുട്ടി എനിക്ക് നിന്നെ ഇഷ്ടമാണ് ,വര്‍ഷം 5 കഴിഞ്ഞു ഞാന്‍ പിറകെ നടക്കുന്നു .ഇതു വരെ ഒരു മറുപടി  കിട്ടിയില്ല .എന്നെ തനിക്ക് ഇഷ്ടമാണോ?
അവള്‍     ഒന്ന് എന്നെ മുഴുവന്‍ നോക്കിയിട്ട് പരിഹാസച്ചുവയുള്ള ചിരിയുമായി പറഞ്ഞു
"എടാ നിനക്ക് നാണം ഇല്ലെടാ ഇങ്ങനെ ചോദിയ്ക്കാന്‍ ? നിന്റെ വീട്ടില്‍ മുഖം നോക്കുന്ന കണ്ണാടി ഇല്ലെ?അതോ നീ നോക്കാതെ ആണോ വരുന്നേ ,കോടാലി പോലെ നീണ്ട ഒരു മോന്തയും ,ആ പൊങ്ങി നില്‍ക്കുന്ന മുടിയില്‍ അറിയാതെയെങ്ങാനും കൈ കൊണ്ടാല്‍ തീര്‍ന്നു അപ്പോള്‍ പൊടി T T കുത്തിവയ്പ്പ് നടത്തണം ,രക്തം പരിശോധിക്കാന്‍ സൂചിയുടെ അവശ്യം ഇല്ല നിന്റെ കമ്പി പോലെ ഇരിക്കുന്ന ഒരു മുടി മതി, ആ നീ ആണോ പ്രേമിക്കാന്‍ നടക്കുന്നെ."
മതി എനിക്ക് കിട്ടാനുള്ള കിടിലന്‍ ഉത്തരം ടാക്സി പിടിച്ച് വന്നു എനിക്ക് തന്നെ കിട്ടി.കുഞ്ചക്കൊബോബന്‍  കഴിഞ്ഞാല്‍ അടുത്ത  ഗ്ലാമര്‍ ഉള്ള പയ്യന്‍ ഞാന്‍ ആണെന്ന് വിശ്വസിച്ചിരുന്ന  എന്റെ വിശ്വാസത്തിനു ഉലക്ക കൊണ്ട് അടിച്ച പോലെ ആയി.സ്കൂളിന്റെ 20 km ചുറ്റളവില്‍ റെയില്‍വെ പാളം ഇല്ലാതെ ആയി പോയി അല്ലെങ്കില്‍ എന്റെ തല ആ നിമിഷം അവിടെ കിടന്നു ഉരുണ്ടു പിള്ളേര്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ കൊടുക്കാമായിരുന്നു.ഹൊ! യഥാര്‍ത്ഥ സൌന്ദരിയം തിരിച്ചറിയാന്‍ പറ്റാത്ത പെണ്‍കുട്ടി തന്നെ ഇവള്‍.പയ്യെ ഞാന്‍ അവിടെ നിന്നും തലയൂരി .ഭാഗ്യം ആരും അവള്‍ പറഞ്ഞത് കേട്ടില്ല.പോയ അഭിമാനം പോയി 'പോയ വളി ആന പിടിച്ചാല്‍ പോലും തിരിച്ചു  കിട്ടില്ലലോ'. അതോടെ എന്റെ പ്രേമവും നിന്നു .പിന്നെ വര്‍ഷങ്ങളോളം ഒരു പെണ്ണിനെ മുഖത്ത് നോക്കാൻ  കണ്ണും പ്രേമം പറയാൻ എന്റെ  നാക്കും പൊന്തിയിട്ടില്ല.... അനിയന്‍ ..                       (തുടരും) 

32 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kollam jp kidilan i like this

Unknown പറഞ്ഞു...

hi he good..nice..

Unknown പറഞ്ഞു...

അനിയാ, കൊള്ളാം..ഇനിയും എഴുതു...ചിരിക്കാനും ചിന്തിക്കാനും ഞങ്ങള്‍ക്കും പഴയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുവാനും നിന്‍റെ ഈ രചനകള്‍ സഹായകമാകട്ടെ....നന്ദി

sm sadique പറഞ്ഞു...

പെൻ കുട്ടികളെ പ്രേമിക്കാൻ താറും പാച്ചി നടന്നവൻ ഈ അനിയൻ
സുരേഷ് പെൻസിൽ കൊണ്ട് കുത്തിയപ്പോൾ പേന കൊണ്ട് തിരിച്ച് കുത്തിയവൻ അനിയൻ
ചിക്കൻ കറി വെക്കാൻ അയലത്തെ കോഴിയെ ഓടിച്ചിട്ട് കഴുത്തിന് പിടിച്ചവൻ ഈ അനിയൻ
…………………………
……………………………..
……………………………..
ഇനിയും എന്തെല്ലാം കഥകൾ പാടി നടക്കാൻ ഉണ്ട് മക്കളെ ആറ്റിങ്ങൾ ചിറയിൽ……?
അനിയന്റെ ജീവിതം ഇനിയും ബാക്കി

aniyan പറഞ്ഞു...

ഹി ഹി.@sm sadique ചേട്ടായി ..എനിയും ഉണ്ടെ കാര്യങ്ങൾ .പിറകെ വരും....

Unknown പറഞ്ഞു...

kollam

Unknown പറഞ്ഞു...

kollam

അജ്ഞാതന്‍ പറഞ്ഞു...

nice..............

chinju പറഞ്ഞു...

comedy stationtil thangalude vandi nirthiyathitinu orayiram nanni.. veendum tragedy stationil udane onnum ee vandi nirtarutee..

വീകെ പറഞ്ഞു...

കൊള്ളാം .....
തുടർന്നെഴുതുക...

ആശംസകൾ....

shudharil shudhan പറഞ്ഞു...

എഴുതിക്കൊണ്ടേയിരിക്കുക .....

താങ്കള്‍ക്ക് എഴുതി തെളിയാന്‍ കഴിയും....

അടക്കമുള്ള ഭാഷയിലേയ്ക്ക് എത്തുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ശ്രമം തുടരുക... നന്മകള്‍..

സ്നേഹം,ശുഭദിനം.

shudharil shudhan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Minu MT പറഞ്ഞു...

write more about u
u are so frank
minu

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nannayittundu...... aashamsakal.....

Sidheek Thozhiyoor പറഞ്ഞു...

തുടരന്‍ തുടരുക ..മൊത്തത്തില്‍ വായിച്ചശേഷം മോത്താഭിപ്രായം പറയാം പോരെ ?

അന്ന്യൻ പറഞ്ഞു...

ടാ അനിയാ, വേഗം ബാക്കികൂടേ പോരട്ടേ...

aniyan പറഞ്ഞു...

@anniyan ...chakakre kurachu busy aneda eppol udane varum..ellavarkkum thanks...

Unknown പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു..
ആശംസകൾ..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഞാനിപ്പഴാ വായിച്ചത്. വിളിപ്പേര് അനിയനെന്നാണെങ്കിലും ആള് ചേട്ടന്‍പുലി തന്നെ!

aniyan പറഞ്ഞു...

എല്ലാവർക്കും നന്ദി...... അനിയൻ.

Lipi Ranju പറഞ്ഞു...

ചിരിച്ചു ചിരിച്ചു വയറു വേദനയായി,
സമ്മതിച്ചിരിക്കുന്നു അനിയാ.....
ബാക്കിക്കായി കാത്തിരിക്കുന്നു.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

അനിയാ..ആദ്യമായി ആണ് ഇതിലെ വരുന്നത്..
നല്ല രസകരമായി തന്നെ എഴുതിയിരിക്കുന്നു..

വീണ്ടും വരാം..വരണമല്ലോ...ബാക്കി കൂടി വായിക്കേണ്ടേ.. ഹി ഹി

ആശംസകള്‍ ..

Unknown പറഞ്ഞു...

nice to read

jiju പറഞ്ഞു...

baaki udane pratheekshikkunnu aniyante ee aniyan........

ഷാഹിദ് സുലെരി പറഞ്ഞു...

entammo.... enikk chirikkan vayyayeee....

nfin പറഞ്ഞു...

aliya super

RATHEESH B R പറഞ്ഞു...

i loved it very much. you have great frankness in language. if you try to write more that will help you to become good writer. through your writing i once again recall my memories about our school, our oorupoika, and our school premises like nanu store. anyway good luck and waiting for the continuation

GoD BlEsS uS @lL പറഞ്ഞു...

kollaaammm ketto.....valarae sathyasandhamayi ellam vishadheekarichitundallo.....very nice :)

അസിന്‍ പറഞ്ഞു...

ഹിഹിഹീ...... പണി മുന്നേ കിട്ടിയതല്ലേ... ചുമ്മാതല്ലാ..... എന്തായാലും എഴുത്തിന്‍റെ ശൈലി കൊള്ളാം ട്ടാ.... (പിന്നേയ് ഒരു സംശയം.. അന്നു രാമു അണ്ണന്‍റെ കടയില്‍ സിപ്പപ്പ് ഉണ്ടായിരുന്നോ... ? തൈരു കെട്ടുന്നതു പോലെ ചെറിയ കവറില്‍ കെട്ടിയ ഐസ് അല്ലാരുന്നോ അന്നുണ്ടാരുന്നത്..?)

Joselet Joseph പറഞ്ഞു...

എഴുത്ത് രസകരമാണ്.
പിന്നെ നര്‍മ്മത്തിനായി വച്ച് കാച്ചുന്ന ചില പ്രയോഗങ്ങള്‍ അസ്ഥാനത്ത് ആകാതെ നോക്കുക.
(ദീന രോദനം കാതില്‍ തേന്‍മഴയായി മുഴങ്ങി.......എന്നപോലെ ചിലത്. :))

ചെറിയ ഖണ്നികയായി തിരിച്ചാല്‍ വായന ഒന്നുകൂടി സുഖമാകും.

ഇനിയും എഴുതുക.
ആശംസകള്‍

shanthu പറഞ്ഞു...

ohh supper kurachu samayathekk pazhaya aakuttikkalathekk poyi...........nannayitundu aniyan.......

സെബി പറഞ്ഞു...

നന്നായി വരുന്നു നിന്റെ ഭാഷ ................