.

2020, നവംബർ 10, ചൊവ്വാഴ്ച

മഴപ്പെയ്ത്ത്.....

** മഴപ്പെയ്ത്ത് ** 

ഇടറിയിടറി ഇടക്കലറി നീയാർത്തു വരിക,
 ഇടക്കിടെ നനുത്ത കാറ്റിന്റെ കൈകളിൽ
 നിന്നുമെനിക്ക് പുതച്ചുറങ്ങാൻ തണുവിന്റെ പുതപ്പ് നീർത്തുക.
 ഞാനിതാ മൃതിതൻ വാതിൽ തുറന്നാ 
രാഗതീരത്തിൽ ഇടറുന്ന കാലടികൾ പെറുക്കി നടക്കുന്നു
. തിരയോടി എത്തുമ്പോൾ തിരയുവതുണ്ടാ മുഖം 
അന്നാ വർഷമേഘത്തിൽ പോയൊളിച്ച നിൻ മുഖം. 
അങ്ങ് വെള്ളിടി ചാർത്തുന്ന പാദസര 
 കിലുക്കങ്ങൾക്കിടയിലിരുന്ന് നീ കാണുന്നതുണ്ടോ? 
ഒരു തിരക്കപ്പുറം നാമിരുന്ന് പങ്ക് വെച്ച കഥകളോർമ്മയുണ്ടോ? 
സീമകൾ താണ്ടി ഒന്നിച്ചു വിരൽ കോർത്തീ 
ഇടവപ്പാതിയിൽ നമുക്കിനിയും നനയണം.
 പുനർജനിക്ക തോഴീ,എന്റെ കനവിലും നിനവിലും
 മറ്റൊരു മഴപ്പെയ്ത്തായി നീയലറിപ്പാഞ്ഞെത്തുക.
 വിണ്ണിലെ കറുത്ത സുന്ദരികൾ വെള്ളിനൂലായി 
 പെയ്തിറങ്ങുന്ന തീരഭൂവിൽ ഇനിയുമേകാന്ത വാസം വയ്യ തോഴീ..
 നീ പുനർജനിക്ക..
 ആത്മതാപങ്ങളിൽ വെന്തുരുകുന്ന 
എനിക്കൊരു മഴപ്പെയ്ത്ത് കൂടി നീ കരുതി വെയ്ക്ക.. 
പുനർജനിക്ക എന്റെ മഴയായി...!...അനിയൻ

അഭിപ്രായങ്ങളൊന്നുമില്ല: