.

2010, നവംബർ 6, ശനിയാഴ്‌ച

പ്രണയം മരിക്കാത്ത റെയിൽപാതകൾ

നവംബർ മാസം ആയപ്പോഴെക്കും ഈ മണലാരണ്യത്തിന്റെ ചൂട് കുറഞ്ഞു തുടങ്ങി. പക്ഷേ എന്റെ മനസ്സും ശരീരവും ഇപ്പോഴും അഗ്നിപർവ്വതത്തിലെ ലാവ പോലെ ഉരുകികൊണ്ടിരിക്കുകയാണ്.ആ ചൂട് എന്റെ ജീവനെയും ജീവിതത്തേയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.ഇനിയുള്ള ജീവിതം ആലോചിക്കും തോറും തലക്കുള്ളിൽ തീവണ്ടി കൂകിപായുകയാണ്.മനസ്സും ശരീരവും തളർന്ന് ഒരു ശവത്തേ പോലെ ആയി എന്റെ ജീവിതചര്യകൾ.എന്തിനോ ആർക്കോ വേണ്ടി ജീവിക്കുന്നു.മരുഭുമിയിലെ കത്തുന്ന ചൂടിലും കൊടുംതണുപ്പിലും മനസ്സ് വികാരങ്ങൾ അറിയാത്ത പ്രതിമ പോലെ നിശ്ചലമായി നിൽക്കുന്നു.
                                                എനിക്ക് പ്രണയനഷ്ടം നൽകിയത് ഞാൻ സ്വപനങ്ങൾ നെയ്തുകൂട്ടിയ ഒരു ചെറിയ ജീവിതത്തേയയിരുന്നു.പ്രണയനഷ്ടം മൂലം എനിക്ക് ഇത്രയും വിഷമം ഉണ്ടായി എന്നു പറയുമ്പോൾ നിങ്ങളുടെ മുഖത്തെ ചിരി എനിക്ക് കാണാം.എന്തു ചെയ്യാം!എന്റെ പ്രണയിനിയെ ഞാൻ പോലും അറിയാതെ ഒരാൾ അവളെ പിൻ തുടർന്ന് തട്ടി കൊണ്ടുപോയി.അവൾ പോലും അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരാൾ വരുമെന്നും എന്നോട് പറയാതെ അയാളുടെ കൂടെ ഒരു ദിവസം കൂടെ പോകേണ്ടിവരുമെന്നും!!..അവൾക്ക് അവിടെ സുഖമായിരിക്കണേ എന്ന് പ്രാർത്ഥിക്കാൻ പോലും കഴിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ നെഞ്ചിലെ അഗ്നി കൂടുതൽ ആളിപടരുന്നു.എന്തായാലും അവളെ കൊണ്ടുപോയവനെ ഞാൻ പലയിടത്തും തിരക്കുന്നുണ്ട്.ഇതുവരെ കണ്ടുകിട്ടിയിട്ടില്ലാ.എന്നെങ്കിലും ഒരിക്കൽ എന്റെ മുന്നിൽ വരാതെ ഇരക്കാൻ പറ്റിലല്ലോ!.  നിങ്ങൾ വിചാരിക്കുന്നുണ്ടാകാം ആരാ അവൻ എന്ന്?മറ്റാരുമല്ല!നിശബ്ദമായ സംഗീതം പോലെ മരണത്തിന്റെ കാലൊച്ച ആരെയും കേൾപ്പിക്കാതെ വരുന്ന നിശയുടെ രാജകുമാരൻ.അവന്റെ കൊട്ടാരത്തിൽ കയറാൻ ഞാൻ പല തവണ ശ്രമിച്ചു.പക്ഷേ കുടുംബബന്ധങ്ങളുടെ ബന്ധനം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു .
                              എന്റെ  ജീവിതത്തിന് പ്രതീക്ഷകൾ നൽകിയിരുന്നത് സ്വപ്നങ്ങൾ ആയിരുന്നു.ആ സ്പ്നങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് അവൾ ആയിരുന്നു “എന്റെ അച്ചൂട്ടി, അശ്വതി”.അവളുടെ ഓരോ നെടുവീർപ്പും ചുട്ടുപ്പൊള്ളിച്ചിരുന്നത് എന്റെ ആത്മാവിനെയായിരുന്നു.അവൾ കരയുമ്പോൽ മുറിവേൽക്കുന്നത് എന്റെ ഹ്യദയമായിരുന്നു.അവളെ വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.അവളുടെ കണ്ണുകൾ സമുദ്രങ്ങൾ ആയിരുന്നു.കവിളണകൾ ചെന്താമര വിരിഞ്ഞ പോലെയും, നല്ല ഭംഗിയർന്ന നീണ്ട കാർക്കൂന്തൽ.ഞാൻ കണ്ട പെൺകുട്ടികളിൽ  എനിക്ക് ഏറ്റവും സുന്ദരിയായി തോന്നിയത് എന്റെ
അച്ചൂട്ടിയെ ആയിരുന്നു..അതിന്റെ കാരണം എനിക്ക് അവളോട് തോന്നിയ അളവില്ലാത്ത സ്നേഹം ആയിരിക്കാം.എന്റെയും അവളുടെയും പ്രണയസ്പന്ദനത്തിന് ഒരേ താളമായിരുന്നു.അവൾ എനിക്കും എനിക്ക് അവളും ആയിരിക്കുമ്പോൾ നമ്മുടെ പ്രണയസ്പന്ദനത്തിൻ ഹ്യദയം ആവശ്യമില്ലായിരുന്നു.ആകാശത്തിലെ സന്ധ്യനക്ഷത്രങ്ങൾ അവളുടെ പ്രണയാദ്രമായ കണ്ണിണകൾ ആയിരുന്നു.എന്റെ കവിളിൽ കണ്ണുനീർ പുഴ ഒഴുക്കി അവൾ എന്റെ അടുത്ത് നിന്നും അകലേക്ക് എങ്ങോ പോയി.തലയിൽ സ്വന്തം ശവമഞ്ചവും ഏറി ഞാൻ നരജന്മമരുഭൂമിയിൽ ഉടനീളം അലയുകയാണ്.
                               അശ്വതിയെ ഞാൻ ആദ്യമായി കണ്ടത് വളരെ യാദ്യശചികമായിരുന്നു.ആ സംഭവങ്ങൾ എന്റെ മനസ്സിൽ വെള്ളിത്തിരയിലെ തിരശ്ശീലയിൽ മിന്നി മറയുന്ന നിറമുള്ള ചിത്രങ്ങൾ പോലെ  മിന്നി മായുന്നു. ഈ മരുഭൂവിയിൽ വരുന്നതിനു മുൻപ് ഞാൻ നാട്ടിൽ ഡിസൈനിംഗിന്റെ ഉള്ളറകളിൽ ആയിരുന്നു.ആ സമയത്ത് അപ്രതീക്ഷിതമായി എന്റെ ആത്മസുഹ്യത്തിന്റെ മരണം എന്നെ മാനസികവും ശാരീരികവും ആയി തളർത്തി.നാട്ടിലെ ജീവിതം വളരെ വിരസമായി തുടങ്ങി.ഞാനെ എങ്ങോ ഒറ്റപ്പെട്ടപോലെ!.രാപകലുകൾ എന്നും ഒരേ പോലെ വന്നു പൊയ്ക്കോണ്ടിരുന്നു.സ്വന്തം ജീവിതത്തോടുള്ള കാഴ്ചപ്പാട് എവിടയോ മറഞ്ഞു.അവന്റെ ഓർമ്മകൾ എങ്ങും നിറഞ്ഞു നിൽക്കുന്നു.ആ ഓർമ്മകൾ എന്നെ അലോസരപ്പെടിത്തുകയായിരുന്നു.ഒരു മാറ്റം വേണമെന്ന് ഞാൻ ആശിച്ചു തുടങ്ങി.നാട്ടിൽ നിന്നും മാറി നിൽക്കണം.പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ ജീവിതം വീണ്ടും മരുപച്ച പോലെ തെളിയും എന്നു തോന്നിതുടങ്ങി.
                               കേരളത്തിൻ പുറത്തേക്ക് പോകണം .അതായിരുന്നു ആഗ്രഹം.അങ്ങനെ ഒരു സുഹ്യത്ത് വഴി ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഡിസൈനറായി ജോലി ശരിയാക്കി.ഒരു മാറ്റവും എകാന്തതയും പ്രതീക്ഷിചച്ച് ഞാൻ നാട്ടിൽ നിന്നും ട്രെയിൻ കയറി.
ബാംഗ്ലൂരിലെ ശിവാജിനഗറിൽ എന്നെ കാത്തിരുന്നത് തിരക്കേറിയ ഒരു ജീവിതം ആയിരുനു.ആർക്കും ഒരു കാര്യത്തിനും സമയമില്ലാ.പുതിയലോകമായിരുന്നു അത്.ഒരു ചെറിയ റൂമിൽ ഒറ്റയക്ക് ആയിരുന്നു താമസം.പുതിയ ജോലി, പുതിയ കൂട്ടുകാർ .പക്ഷേ ഞാൻ ആശിച്ച ഒരു മാറ്റം എനിക്ക് അവിടെയും കിട്ടിയില്ലാ.വീണ്ടും പഴയ പോലെ ഞാൻ ഒറ്റപ്പെട്ടപ്പോലെ ആയി.അവിടെ വച്ച് ഞാൻ ഒരു പുതിയ കൂട്ടുകാരനെ കണ്ടെത്തി.”മദ്യം”.അതുമായി ഞാൻ എന്റെ സുഖങ്ങളും വിഷമങ്ങളും പങ്കുവച്ചു.ജീവിതം കൈവിട്ടുപോകുന്നു എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിലും അതിൽ നിന്നും വിട്ടുനിൽക്കാനും കഴിയുന്നില്ലാ.
                     മാസത്തിൽ ഒരിക്കൽ നാട്ടിൽ പോകും.എത്ര വിരസതയാണെങ്കിലും വീട്ടുകാരെ കാണുമ്പോൾ മനസ്സിന് ആശ്വസമാണ്.വീട്ടിൽ വന്നലും കൂടി പോയാൽ 2 ദിവസം.പിന്നെയും തിരിച്ചു പോകും.ആരുമായും ഒരു അടുപ്പവിമില്ലാത്ത ജീവിതം.യാത്ര ട്രെയിൽ ആണ്.യാത്രകൾ എന്നും എനിക്ക് ഒരു ഹരമായിരുന്നു.പണ്ടൊക്കെ കൂട്ടുകാരുമായി യാത്രകൾക്ക് പോകാൻ എന്തു ഉത്സാഹമായിരുന്നു.വഴിയരികിലെ കാഴ്ചകളും പല ദേശങ്ങളിലെ സൌന്ദര്യമേറിയ കാറ്റും ആസ്വദിച്ചുകൊണ്ടുള്ള യാത്ര.പക്ഷേ അതോക്കെ എന്നോ മനസ്സിന്റെ ഒരു ചെപ്പിൽ മറഞ്ഞു പോയി.ഇപ്പോൾ ഈ ട്രെയിൻ യാത്ര ആകെ മടുപ്പ് ഉണ്ടാക്കുന്നു.ഏകനായുള യാത്ര. ഒന്നുകിൽ ഏതെങ്കിലും പുസ്തകം വായിക്കും, അല്ലെങ്കിൽ മൊബൈലിൽ പാട്ടും കേട്ട് ഇരിക്കും.പുറത്തേ കാഴ്ചകൾ കാണാൻ ഒരു താല്പര്യവുമില്ലാ.സഹയാത്രികർ എന്തെങ്കിലും ഇങ്ങോട്ട് മിണ്ടിയാൽ മാത്രം അങ്ങോട്ട് സംസാരിക്കും.ആരുമായും ഒരു പുതിയ സൌഹ്യദം ഉണ്ടാക്കൻ താല്പര്യമില്ലാതെ മനസ്സ് വിറങ്ങലിച്ചു നിൽക്കുന്നു.
                            ആ വർഷത്തെ ജനുവരി മാസം.അതിശൈത്യം നഗരത്തെ ആകെ മടിയന്മാരാക്കിയിരിക്കുന്നു.നാട്ടിൽ ക്ഷേത്രത്തിലെ ഉത്സവം ആണെന്ന് അമ്മ വിളിച്ച് പറഞ്ഞു.ഞാൻ ചെല്ലണം എന്ന്.ഈശ്വരനോടുള്ള വിശ്വസം എനിക്ക് കുറഞ്ഞ സമയങ്ങൾ ആയിരുന്നു.എനിക്ക് പോകാൻ ഒട്ടും ഇഷ്ട്ടമല്ലായിരുന്നു.പക്ഷേ അമ്മയുടെ നിർബന്ധത്തിനു മുന്നിൽ എനിക്ക് തലകുനിക്കേണ്ടിവന്നു. നാട്ടിലേക്കുള്ള യാത്രയ്ക്ക് എനിക്ക് പ്രേത്യകിച്ച് തയ്യാറെപ്പുകൾ വേണ്ടി  വന്നില്ലാ‍.പോകുക !
ഉത്സവം കഴിയുന്ന ദിവസം തിരിച്ചു വണ്ടി കയറുക അതാണ് തീരുമാനം.ഓഫീസിൽ മുമ്പേ ലീവ് ശരി ആക്കിയിട്ടുണ്ട്.പ്രേത്യേകിച്ച് ആരോടുംയാത്ര പറയാൻ ഇല്ലാത്തതുകൊണ്ട് ഞാൻ റെയിൽ വേസ്റ്റേഷനിലേക്ക് യാത്രയായി.മുമ്പേ കൂട്ടിയുള്ള യാത്ര ആയതുകൊണ്ട് ടിക്കറ്റ് റിസർവേഷൻ ചെയ്തിരുന്നു.കന്യാകുമാരി-ബാംഗ്ലൂർ എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസിൽ.ഒറ്റയ്ക്ക് കൂടുതലും ബഹളങ്ങൾക്കിടയിൽ യാത്ര ചെയ്യാതിരിക്കാൻ എപ്പോഴും റിസർവേഷൻ ചെയ്തായിരിക്കും പോകുന്നത്.വൈകുന്നേരം 7 മണിക്കാണ് ട്രെയിൻ.സമയം 6 ആകുന്നു.ഞാൻ റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി.പുറത്ത് എന്നെ വരവേറ്റത് കടുത്ത മൂടൽമഞ്ഞ് ആയിരുന്നു. കുറച്ച് നേരം നടന്ന് ബസ്സ് സ്റ്റോപ്പിൽ  എത്തി.ബസ്സുകൾ പലതും വന്നു പോയി.എന്റെ ശ്രദ്ധ രാത്രിയെ കൂടുതൽ മനോഹരമാക്കിയ മഞ്ഞിനെ ആയിരുന്നു.  സ്റ്റേഷനിലേക്കുള്ള ബസ്സ് വന്നു.പുറത്തേ കാഴ്ചയിൽ  കടുത്ത മഞ്ഞിലും ബാംഗ്ലൂർ നഗരത്തിലെ തിരക്ക് ഒന്നു കൂടി വർദ്ധിച്ച പോലെ.കുറച്ച് നേരം കൊണ്ട് ഞാൻ റെയിൽവേസ്റ്റേഷനിൽ എത്തി.
                            ബസ്സിൽ നിന്നും ഇറങ്ങി 
റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോഴേക്കും ശരീരം കീറിമുറിക്കുന്ന തണുപ്പ് ഞാൻ അറിഞ്ഞു തുടങ്ങി.ഇനിയും അരമണിക്കൂർ ഉണ്ട് സമയം.എനിക്ക് പോകേണ്ട ട്രെയിൻ മൂന്നാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തിയതായി അനൌൺസ്മെന്റ് കേട്ടു.റിസർവേഷൻ ആയതു കൊണ്ട് ഞാൻ സാവധാനമാണ് ഫ്ലാറ്റ്ഫോമിലേക്ക് നടന്നത്.ട്രെയിന്റെ അടുത്ത് എത്തി എന്റെ സീറ്റുള്ള കമ്പാർട്ടുമെന്റ് കണ്ടെത്തി അകത്തേക്ക് കയറി സീറ്റു കണ്ടെത്തി ഞാൻ ജനാലരികിലേക്ക് അടുത്ത് ഇരുന്നു.ഞാൻ എന്റെ എതിർവശത്തുള്ള സീറ്റുകളിൽ ശ്രദ്ധിച്ചു.ആരും ഇല്ലാ.അപ്പുറത്തുള്ള സീറ്റുകളിൽ ആളുകൾ നിറഞ്ഞു ഇരിക്കുന്നു.എന്തുവാ ആവട്ടെ!ഞാൻ കൂടുതൽ പിന്നെ ആലോചിക്കാൻ പോയില്ലാ .ട്രെയിൻ പുറപ്പെടാൻ പോകുന്ന അനൌൺസ്മെന്റ് കേട്ടു.
                             
ട്രെയിൻ പതുക്കെ ചലിച്ചു തുടങ്ങി.അതിന്റെ ആദ്യത്തെ സാവധാനമുള്ള പോക്ക് കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിരുന്നു. ട്രെയിൻ അതിന്റെ ശരിയായ രൂപം കാണിച്ചു തുടങ്ങി.അതിവേഗത്തിൽ പായുകയാണ് അത്.  ട്രെയിൻ നഗരം കടന്നു തുടങ്ങി.ജനാലിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ അകലങ്ങളിൽ റാന്തൽ വെളിച്ചം പോലെ കെട്ടിടങ്ങളിലെ ലൈറ്റുകൾ കാണാം.തണുത്ത കാറ്റ് അകത്തേക്ക് വീശി അടിക്കുന്നുണ്ട്.ഞാൻ ജനാലിന്റെ ഷട്ടർ അടച്ചു.റെയിൽ വേസ്റ്റേഷനിൽ എത്തുന്നതിനു മുൻപ് കുറച്ച് മദ്യം കഴിച്ചിരുന്നു.അതുകൊണ്ടാകാം നല്ല ഉറക്കം വരുന്നുണ്ട്.മൊബൈലിന്റെ ഹെഡ്ഫോൺ ചെവിയിലേക്ക് വച്ച് പാട്ട് കേട്ടുതുടങ്ങി.മുരുകൻ കാട്ടാക്കടയുടെ കവിത ചെവിയിൽ ഒഴുകി എത്തി.പയ്യേ ഞാൻ ഉറക്കമായി.
                            കാപ്പിക്കച്ചവടക്കാരന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.ആലസ്യത്തോടെ ഞാൻ വാച്ചിലേക്ക് നോക്കി.സമയം 11.30.ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.ഞാൻ ഷട്ടർ ഉയർത്തി വച്ച് പുറത്തേക്ക് നോക്കി.എതോ
റെയിൽവേസ്റ്റേഷനിൽ എത്തി.മഞ്ഞു കാരണം എവിടെ ആണെന്ന് അറിയാൻ കഴിയുന്നില്ലാ.സമയം വച്ചു നോക്കിയാൽ അടുത്തത് കോയമ്പത്തൂർ ആണ്.ഒരു ചായ വാങ്ങി കുടിച്ചു.ചൂട് ചായ ശരീരത്തെ ഉന്മേഷവനാക്കി.ഉറക്കം നഷ്ടമായി.ഹെഡ്ഫോൺ എടുത്തു മാറ്റി.ബാഗിൽ നിന്നും എതെങ്കിലും പുസ്തകം എടുത്ത് വായിക്കാമെന്ന് വിചരിച്ച് ബാഗ് തുറന്നു.കുറേ പുസ്തകങ്ങൾ ഉണ്ട്.ഇഷ്ട എഴുത്തുകാരുടെ ക്യതികൾ.യാത്രകളുടെ മടുപ്പ് എന്നെ അറിയിക്കാത്തത് അവയാണ്.അതിൽ നിന്നും പെരുമ്പടം ശ്രീധരന്റെ “ഒരു സങ്കീർത്തനം പോലെ” എന്ന നോവൽ എടുത്തു.പല തവണ വായിച്ചെങ്കിലും ആ ക്യതിയോട് ഒരു പ്രേത്യക താല്പര്യമാണ്.പ്രണയം പ്രായവ്യത്യാസങ്ങളെ അറുത്ത് മുറിക്കുന്ന പ്രേമേയം.നോവൽ വായിച്ചു തുടങ്ങിയതും ട്രെയിൻ ആ സ്റ്റേഷൻ വിട്ടു.അപ്പോഴെക്കും ടി.ടി.ആർ എന്റെ അടുത്ത് വന്ന് ടിക്കറ്റ് പരിശോധിച്ചിട്ട് അടുത്ത സീറ്റിലേക്കു പോയി.

                             ട്രെയിന്റെ വേഗത കുറഞ്ഞു തുടങ്ങി.ഞാൻ വാച്ചിലേക്ക് നോക്കി സമയം 12.10 .ട്രെയിൻ കോയമ്പത്തൂർ സ്റ്റേഷനിൽ എത്തി.നല്ല വിശപ്പ് ഉണ്ട്.
ട്രെയിൻ നിർത്തിയതും ഞാൻ ബാഗും എടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി.കുറച്ച് സമയം കഴിഞ്ഞെ ട്രെയിൻ പോവുകയുള്ളു.അടുത്തുകണ്ട കോഫിഷ്പോപിലേക്ക് കയറി ലഘുഭക്ഷണം കഴിച്ചു ഇറങ്ങി.ട്രെയിൻ പുറപ്പെടാൻ പോകുന്നു.അത് സാവധാനം ചലിച്ചു തുടങ്ങി.ഞാൻ എന്റെ കമ്പാർട്ട്മെന്റിലേക്ക് ഓടി കയറി.ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.അവിടെത്തെ കാഴ്ച്ച കണ്ട് ഞാൻ പകച്ചു നിന്നു.എന്റെ സീറ്റിൽ 3 പെൺക്കുട്ടികൾ.ഞാൻ വീണ്ടും നോക്കി, അതെ എന്റെ സീറ്റു തന്നെ.മാറിയിട്ടില്ലാ.സീറ്റിൽ ഇരിക്കണോ വേണ്ടയോ എന്ന സംശയം.എന്നെ കണ്ടതും അവർ എഴുന്നേറ്റ് മറ്റേ സീറ്റിൽ ഇരുന്നു.എന്തായലും നിന്നു പോകാൻ  കഴിയിലല്ലോ!.ഞാൻ എന്റെ സീറ്റിൽ ഇരുന്നു.ഞാൻ 3 പേരെയും നോക്കി.വിദ്യാർത്ഥികൾ ആണെന്ന് തോന്നുന്നു.കോയമ്പത്തൂരിൽ പഠിക്കുകയാവും.കണ്ടിട്ട് മലയാളികൾ ആണ്.20-22 വയസ്സ് വരും.ഒരാളുടെ മുഖം കാണാൻ വയ്യ.ജനാലിന്റെ നേരെ മുഖം തിരിച്ച് മൊബൈലിൽ സംസാരിക്കുകയാണ്.വീട്ടിൽ വിളിക്കുകയാണ് എന്ന് മനസ്സിലായി.”അമ്മേ നമ്മൾ ട്രെയിനിൽ കയറി “ എന്ന് പറയുന്നു അവൾ.അപ്പോൾ ആണ് ഞാൻ അവളുടെ മുടി ശ്രദ്ധിച്ചത്.ഭംഗിയാർന്ന നീണ്ട മുടി ജനാലിൽ കൂടി വരുന്ന കാറ്റിൽ ചലിച്ചുകൊണ്ടിരിക്കുന്നു.സ്ത്രീ സൌന്ദര്യത്തിന്റെ മുതൽക്കൂട്ടായ കേശം ആവശ്യത്തിൽ കൂടുതൽ ഈശ്വരൻ അവൾക്ക്  അനുഗ്രഹിച്ചിട്ടുണ്ട്.ഞാൻ ഒന്നു എത്തി നോക്കി.മുഖം കാണാൻ.പറ്റിയില്ലാ.ഒരു ആഗ്രഹം എന്തായലും ഞാൻ ഒരു പുരുഷൻ അല്ലെ!.എപ്പോഴെങ്കിലും തിരിയുമല്ലോ?അപ്പോൾ കാണാം എന്ന് കരുതി ആ ശ്രമം ഉപേഷിച്ചു.അവളുടെ തേൻ മൊഴി അവളുടെ ശബ്ദം എന്റെ കാതിൽ എത്തുന്നുണ്ട്.എന്തോക്കെയോ പരിഭവങ്ങളും തമാശകളും ഇടകലർന്ന സംഭാഷണങ്ങൾ ആണ്.മറ്റു 2 പെൺക്കുട്ടികളും എന്നെ ശ്രദ്ധിക്കുന്നുണ്ട്.പെൺക്കുട്ടികളെ പോലെ മുടിയും വളർത്തി ഒരുത്തൻ ഇരിക്കുന്നു.തമിഴൻ ആണെന്ന് അവർ കരുതി കാണും.സൌഹ്യദത്തിന്റെ ഒരു പുഞ്ചിരിക്കു പകരം ഒരു ഹാസ്യത അവരുടെ മുഖത്ത് കാണാമായിരുന്നു.
                             ഞാൻ ബാഗ് തുറന്ന് പുസ്തകം എടുത്ത് പകുതി നിർത്തിയ വായന തുടർന്നു.ഇടയ്ക്കിടക്ക് ഞാൻപുസ്തകത്തിൽ നിന്നും മുഖമുയർത്തി നീണ്ടകേശക്കാരിയെ നോക്കി.ഇല്ലാ സംസാരം അവസാനിച്ചിട്ടില്ലാ.മറ്റു 2 പേർ എന്റെ കൈയ്യിലെ പുസ്തകം കണ്ടെന്ന് തോന്നുന്നു.അവർ തന്നിൽ പറയുണ്ട്,മലയാളി ആണ് ആ ചെറുക്കൻ.അവിടെ ഞാൻ മുഖം കൊടുക്കാതെ ഞാൻ എന്റെ വായനയിൽ ശ്രദ്ധിച്ചു.പുറത്ത് നിന്നും വരുന്ന കാറ്റ് കാരണം എന്റെ മുടിയിഴകൾ  എന്റെ മുഖത്ത് വീണു. അതു മാറ്റാൻ മുഖമുയർത്തിയപ്പോൾ അവളുടെ സംസാരം അവസാനിപ്പിച്ചിരുന്നു.അവൾ എന്റെ നേരെ തിരിഞ്ഞതും എന്റെ നോട്ടം ആദ്യം ചെന്നത് അവളുടെ കണ്ണുകളിൽ ആയിരുന്നു.വലിയ നീണ്ട മാൻ മിഴി പോലുള്ള കണ്ണികൾ.എന്തു ഭംഗിയാണു അവ കാണുവാൻ.എന്റെ കണ്ണികൾ അവിടെ കുറച്ച് നേരം നിശ്ചലമായി.കവികൾ വർണ്ണിക്കും പോലെ എതോ അപ്സരസുന്ദരിയുടെ കണ്ണിണകൾ.എന്റെ നോട്ടം അവൾ ശ്രദ്ധിച്ചതുകൊണ്ടാകാം അവൾ എന്റെ മുഖത്തേക്ക് മുഖം ചുളിച്ച് നോക്കി.പെട്ടെന്ന് ഞാൻ
ശ്രദ്ധ പുസ്തകത്തിൽ ആക്കി.
                         എനിക്ക് വായനയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ലാ. പുസ്തകത്തിൽ അവളുടെ കണ്ണുകൾ തെളിഞ്ഞു വരുന്നു.ഞാൻ പയ്യെ മുഖമുയർത്തി പുസ്തകത്തിന്റെ ഇടയിൽക്കൂടി അവളെ നോ‍ക്കി.ഐശ്വരം നിറഞ്ഞു നിൽക്കുന്നു ആ മുഖത്ത്.
ആകാശനീലിമയാർന്ന ചുരിദാർ അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു. ആ വലിയ കണ്ണുകളിൽ സ്വർണ്ണമത്സ്യങ്ങൾ നീന്തി കളിക്കുന്നു.അവൾ കൂട്ടുകാരികളോട് എന്തോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുകയാണ്.സംസാരം കേൾക്കുമ്പോൾ അറിയാം അവൾ ഒരു വായാടിയാണെന്ന്.ചറ പറയാണ് സംസാരം.കൂട്ടുകാരികളെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ലാ.പക്ഷേ അവളുടെ ശബ്ദം കേൾക്കാൻ പോലും ഒരു പ്രേത്യേക താളം ആയിരുന്നു.ഇടയ്ക്കിടയ്ക്ക് അവൾ അശ്രദ്ധയോടെ എന്നെയും നോക്കുന്നുണ്ട്.ഒരു ചെറുപുഞ്ചിരി ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടെങ്കിലും മറുപടി ഏതോ ഒരു ഭീകരജീവിയെ കാണും പോലെയുള്ള ഭാവവും.സാധാരണ നിർത്താതെയുള്ള ആരുടേയും സംസാരം എനിക്ക് അലോസരമുണ്ടാക്കുകയാണ് പതിവ്.പക്ഷേ എന്തോ ഇവിടെ അവളുടെ ശബ്ദം ശ്രുതിസാന്ദ്രമായ സംഗീതം പോലെയാണ് എന്റെ കർണ്ണങ്ങളിൽ പതിച്ചത്.വായനയിൽ ഉള്ള എന്റെ ശ്രദ്ധ നശിച്ചു.പുസ്തകം മടക്കി ബാഗിൽ വച്ചു.സമയം 1 കഴിഞ്ഞു.
                           
ഉറക്കം കണ്ണുകളെ തഴുകുന്നില്ലാ.ജന്നലിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി.ഇരുട്ടിന്റെ മൂടുപടം പ്രക്യതിയെ ആകെ വിഴുങ്ങിയിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് കാണുന്ന മിന്നാമിനുങ്ങുകൾ പോലെയുള്ള വഴിവിളക്കിന്റെ പ്രകാശവും.രാത്രികൾക്കാണ് മനോഹാരിത കൂടുതൽ എന്ന് എനിക്ക് തോന്നി.എന്റെ  ശ്രദ്ധ വീണ്ടും അവളിലായി.പുറത്തുള്ള മനോഹാരിതയേക്കാൾ ഭംഗി അവൾക്കാണെന്ന് എനിക്ക് തോന്നുന്നു.പരൽമീനുകൾ പോലെ ക്യഷ്ണ്ണമണികൾ ആ വലിയ കണ്ണുകള്ളിൽ ഓടുകയാണ്.മനസ്സിൽ ഒരു ചെറുകവിത വന്നു.
         “പ്രണയപുഷപങ്ങൾ വിടരും നിൻ നയനങ്ങൾ
നിശീഥിനിയിലെ താരകൾ പോലെ
മിന്നിതിളങ്ങുന്നു എൻ ഹ്യദയത്തിൽ.”
എന്തോക്കെയോ മനസ്സിൽ വരുന്നുണ്ട്.പൂർത്തിയക്കാനും കഴിയുന്നില്ലാ.എനിക്ക് എന്താണ് പറ്റിയത്.കുറച്ച് സമയം മാത്രമേ ആയുള്ളു അവളെ കണ്ടിട്ട്.എന്നിട്ടും ???? മനസ്സ് എവിടെയോ പിടിച്ചു കെട്ടിയ കുതിര പോലെ കുതറുകയാണ്.
                           ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു.അവർ അവരുടെ കോളേജിലെ കാര്യങ്ങളും തിരിച്ച് വരുന്ന കാര്യങ്ങളും പറയുന്നുണ്ട്.എന്തിനാണ് അവർ പഠിക്കുന്നത് എന്ന് അറിയാൻ വയ്യ.അവരിൽ ഒരാൾ എണീറ്റ് ജനാലിന്റെ ഷട്ടർ അടച്ചു.ഉറങ്ങാൻ പോവുകയാണെന്നു മനസ്സിലായി.കമ്പാർട്ട്മെന്റിലേ അരണ്ടവെളിച്ചത്തിൽ  അവളെ രവിവർമ്മയുടെ ദമയന്തി പോലെയാണ് എനിക്ക് തോന്നിയത്.എന്തായിരിക്കാം ആ 3 പെൺക്കുട്ടികളിൽ അവളെ മാത്രം ഞാൻ ശ്രദ്ധിക്കാൻ കാരണം?അവളുടെ നിർത്താതെയുള്ള സംസാരം ആണോ?അവളുടെ കണ്ണിണകൾ ആണോ?അതോ ഞാൻ സ്വപ്നത്തിൽ കണ്ടിരുന്ന എന്റെ പ്രണയിനിയുടെ മുഖമാണോ അവൾക്ക്? അറിയില്ലാ.
                             എനിക്ക് അവളോട് സംസാരിക്കാണം എന്നുണ്ട്.പേരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ!!ഞാൻ മനസ്സിൽ വിചാരിച്ചത് അവളുടെ കൂട്ടുകാരി അറിഞ്ഞെന്ന് തോന്നുന്നു.
            ”എടീ അശ്വതി നീ മുകളിൽ കിടക്കുകയല്ലേ?”.
  
അശ്വതി പേര് കിട്ടി.രൂപത്തിനു അനുസരിച്ചുള്ള പേര്.അതെ എന്നും പറഞ്ഞ് അവൾ മുകളിലേക്ക് കയറുന്നതിനു മുൻപ് എന്നെ തിരിഞ്ഞു നോക്കി.ഞാൻ എന്റെ ദ്യഷ്ടികൾ താഴേക്ക് മാറ്റി പയ്യേ സീറ്റിലേക്ക് ചാഞ്ഞു ഇരുന്ന് കണ്ണടച്ചു.ഉറക്കം കണ്ണുകളെ തഴുകുന്നില്ലാ.വെറുതെ കണ്ണടച്ചു കിടന്നു.എപ്പോഴാണ് മയങ്ങി എന്നു അറിയില്ലാ.ആ ഉറക്കം എന്നെ ഒരു സ്വപ്നലോകത്തേക്കാണ് നയിച്ചത്.
                      “സുന്ദരമായ രാത്രി .താരകൾ സുഗന്ധം പൊഴിക്കും പൂക്കൾ പോലെ ചെറു  പ്രകാശം ഭൂമിയിലേക്ക് പകരുന്നു.ഒരു പൂന്തോട്ടത്തിലൂടെ ഞാൻ നടക്കുകയാണ്.ചുറ്റും വർണ്ണങ്ങൾ ചാലിച്ച പുഷ്പങ്ങൾ എന്നെ നോക്കി ചിരിക്കുന്നു.ഇളംതെന്നലിൽ ഇലകൾ സംഗീതം പൊഴിക്കുന്നു.പെട്ടന്ന് ആകാശത്തു നിന്നു ഒരു പ്രഭ ഭൂമിയിലേക്ക് പതിച്ച് എന്റെ മുന്നിൽ വന്നു നിന്നു.തൂവെള്ള  വസ്ത്രം ധരിച്ച ഒരു മാലാഖയായിരുന്നു അത്.ചുറ്റും പ്രകാശവലയത്തിൽ മുങ്ങിയ ഞാൻ മാലാഖയെ നോക്കി.തിരിഞ്ഞു നിൽക്കുകയാണ് മുഖം കാണാൻ കഴിയുന്നില്ലാ.ഞാൻ അടുത്തേക്ക് ചെന്നതും മാലാഖ മുന്നോട്ട് നടക്കുന്നു.പുഷ്പങ്ങളെ ചവിട്ടി മതിച്ചു കൊണ്ട് ഞാൻ വേഗത്തിൽ നടന്നു.കുറച്ച് കഴിഞ്ഞപ്പോൾ മാലാഖ നിന്നു.
മാലാഖയുടെ അഴിഞ്ഞ കിടക്കുന്ന മുടിയിഴകൾ ചെറുകാറ്റിൽ പാറിപറക്കുന്നു.ഞാൻ അടുത്തേക്ക് ചെന്നു.മുന്നിൽ വഴി മഞ്ഞു നിറഞ്ഞു നിൽക്കുന്നു.മുന്നിൽ പ്രഭാവലയായ മാലാഖയെ മത്രം കാണാം.ഞാൻ അടുത്ത് ചെല്ലാൻ കാൽ എടുത്ത് വച്ചതും ഞാൻ ഒരു വലിയ കുഴിയിലേക്ക് വീണു.“അയ്യോ!“ ഞാൻ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.എന്റെ കാലിൽ ആരോ ചവിട്ടിയിരിക്കുന്നു.കണ്ണു തുറന്നു നോക്കിയപ്പോൾ  മാലാഖ മുന്നിൽ നില്ക്കുന്നു.അശ്വതി! ഇവൾ ആയിരുന്നു മാലാഖ.എന്റെ കാലു വേദനിക്കുന്നു.ഞാൻ കാലിൽ നോക്കിയപ്പോൾ അവൾ എന്റെ കാലിൽ ചവിട്ടിയിരിക്കുന്നു.മുകളിൽ നിന്നും ഇറങ്ങിയപ്പോൾ ചവിട്ടിയതായിരുന്നു. അപ്പോൾ കണ്ടത് സ്വപ്നം ആയിരുന്നു.“അയ്യോ സോറി അറിയാതെ പറ്റിയതാ”.ഞാൻ കുഴപ്പമില്ലാ എന്ന് പറഞ്ഞു.ചെറു ചമ്മലോടെ അവൾ കൂട്ടുകാരികളെ നോക്കി.അവർ ചിരിക്കുകയാണ്.
                              ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.ഞാൻ പുറത്തേക്ക് നോക്കി.എറണാകുളം സ്റ്റേഷൻ.വച്ചിലേക്ക് നോക്കി സമയം 7 മണി ആയി.എന്തു പറ്റി.ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ലാ.
ട്രെയിൻ അവിടെ പിടിച്ച് ഇട്ടിരിക്കുകയാണ്.2 മണിക്കൂർ ലേറ്റ് ആണ്.ഞാൻ പെൺക്കുട്ടികളെ നോക്കി.2 പേർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.ഞാൻ അവരെ വലുതായി ശ്രദ്ധിച്ചില്ലാ.അശ്വതി അവൾ ഫോണിൽ കൂടി വീട്ടിൽ വിളിക്കുകയാണെന്ന് തോന്നുന്നു.ട്രെയിൻ വരാൻ താമസിക്കും അതുകൊണ്ട് ചേട്ടനോട് റെയിവേസ്റ്റേഷനിൽ താമസിച്ചു വന്നാൽ മതി എന്നു പറയുന്നുണ്ട്.അവളുടെ മുഖത്ത്  ട്രെയിൻ താമസിക്കുന്നതിന്റെ പരിഭവം അവളുടെ മുഖത്ത്  കാണാം.ഞാൻ പുറത്തേക്ക് ഇറങ്ങി പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചു വന്നു.മൂന്നു പേരും അവിടെ ഉണ്ട്.അവർ ആഹാരം കഴിക്കുകയാണ്.അതുകൊണ്ട് ഞാൻ വാതിലിനരികിലേക്ക് നടന്നു. മൊബൈൽ എടുത്ത് വീട്ടിൽ വിളിച്ച് അമ്മയോട് വരാൻ താമസിക്കുമെന്ന് പറഞ്ഞു.വാഷ്ബേയിസിന്റെ മുന്നിൽ ചെന്ന് മുഖം കഴുകിയിട്ട് തിരിഞ്ഞപ്പോൾ അശ്വതി മുന്നിൽ.ഒരു ചെറുപുഞ്ചിരി അവൾ എനിക്ക് സമ്മാനിച്ചു.മനസ്സിൽ ഒരായിരം ചിത്രശലഭങ്ങൾ പറക്കും പോലെ തോന്നി എനിക്ക്.
                           തിരിച്ച് സീറ്റിൽ വന്നിരുന്നു.അവർ ആഹാരം കഴിച്ചു തീർന്നിരുന്നു.അവളോട് എന്തെകിലും സംസാരിക്കണം എന്നുണ്ട്.എന്തോ ഒരു വിമുഖത.എന്തുവരട്ടെ എന്നു വിചരിച്ച് വീട് എവിടെ എന്ന് ചോദിച്ചു.ഞാൻ എന്തോ വലിയ അപരാധം ചോദിച്ചപോലെ അവൾ എന്നെ തുറിച്ചു നോക്കി.പിന്നെ അവൾ മോഴിഞ്ഞു
                 “തിരുവന്തപുരം”    ഹൊ! സമാധാനമായി.
      
തിരുവന്തപുരത്തു എവിടെയാ?           അത് എന്തിനാ?
    ചുമ്മ ചോദിച്ചുവെന്നെ ഉള്ളു.
     “ഉള്ളൂർ”. സമാധാനമായി എനിക്ക്.
    കോയമ്പത്തൂരിൽ എന്തു ചെയ്യുന്നു?
  നെഴ്സിംഗ് പഠിക്കുകയാണ് രണ്ടാം വർഷം ആണ്.ഇയാൾ എന്തു ചെയ്യുന്നു?പേരു എന്താ?വീട് എവിടെയാ?
എന്റെ പേര് പ്രദീഷ്.വീട് ആറ്റിങ്ങൽ.ഞാൻ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആണ്.
മറ്റു 2 കൂട്ടുകാരികളേയും പരിചയപ്പെട്ടു.ഒരാൾ കോട്ടയത്തും മറ്റെയാൾ തിരുവനന്തപുരത്തും ഉള്ളവർ.അവരുടെ കാര്യങ്ങൾ കൂടുതൽ അറിയാൻ താല്പര്യമില്ലാത്തതു കൊണ്ട് അവരോട് ഒന്നും കൂടുതലായി ചോദിച്ചില്ലാ.പക്ഷേ അവരും ഓരോന്ന് ചോദിക്കുന്നുണ്ട് അതിനെല്ലാം ഞാൻ മറുപടി തിരിച്ചു കൊടുക്കുന്നുണ്ട്.
                            കുറച്ച് നേരം കൊണ്ട്  അപരിചിതരായ ആളിനോട് സംസാരിക്കാനുള്ള വിമുഖത എനിക്കും അവൾക്കും മാറി കഴിഞ്ഞിരുന്നു.അവൾ സംസാരിക്കുകയാണ്.എന്തോക്കെയോ!കോളേജിലെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ.എനിക്ക് സംസരിക്കാൻ സമയം തരുന്നില്ലാ അവൾ.ഇടയ്ക്കിടയ്ക്ക് എന്റെ ദീർഖനിശ്വാസങ്ങൾ മാത്രമേ ഉള്ളു അവൾക്കുള്ള മറുപടി.ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.സംസാരിക്കുമ്പോൾ അവളുടെ ക്യഷ്ണ്ണമണികൾ രണ്ടു വശത്തേക്കും ചലിക്കുന്നത് കാണാൻ എന്തു ഭംഗി.വളരെ പെട്ടന്ന് തന്നെ നമ്മൾ സുഹ്യത്തുക്കൾ ആയി.ഈ ട്രെയിൻ യാത്ര എനിക്ക് സാധാരണ യാത്രയെക്കാൾ പ്രിയപ്പെട്ടതായി തോന്നി.
                          ടെയിൻ യാത്ര വീണ്ടും തുടങ്ങി.കോട്ടയം എത്തിയപ്പോൾ അവളുടെ ഒരു കൂട്ടുകാരി യാത്ര പറഞ്ഞു പോയി.ഇന്നോടും ഒരു ബൈ പറഞ്ഞു.സന്തോഷത്തോടെ വീണ്ടും കാണാം എന്ന് ഞാൻ പറഞ്ഞു.വീണ്ടും നമ്മൾ ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.ചിറയിൻകീഴിൽ ഇറങ്ങാം എന്നാണ് കരുതിയിരുന്നത്.പക്ഷേ എന്തോ അവിടെ ഇറങ്ങാൻ മനസ്സു വന്നില്ലാ.തിരുവനന്തപുരത്ത് ഇറങ്ങാം.അതുവരെ അവളോട് സംസാരിക്കാമല്ലോ എന്ന് കരുതി.ചിറയിങ്കീഴിൽ നിന്നും ആറ്റിങ്ങലിലോട്ട് വെറും 3 രൂപ മതി ബസ്സിൽ.എന്നാൽ തിരുവനന്തപുരത്തുനിന്ന് 15 രൂപ വേണം.ആ സമയത്ത് പൈസയെ കുറിച്ച് ആലോചിക്കാൻ നിന്നില്ല.
തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ അവളുടെ മൊബൈൽ നമ്പർ വാങ്ങണം എന്ന് മനസ്സിൽ ഉറച്ചു.ടെയിൻ പേട്ടയിൽ എത്താറായപ്പോൾ അവൾ എണീറ്റ് ബാഗ് കൈയ്യിൽ എടുത്തു.എന്റെ ചങ്ക് കത്തി.എന്താ ബാഗ് എടുക്കുന്നത് എന്ന് ഞാൻ ചോദിച്ചു.ഞാൻ ഇവിടെയാ ഇറങ്ങുന്നത് അവൾ മറുപടി പറഞ്ഞു.ഛെ..എന്റെ എല്ലാ പ്ലാനും പോയി.പിന്നെ ധൈര്യപൂർവ്വം അവളോട് മൊബൈൽ നമ്പർ ചോദിച്ചു.അവളുടെ മറുപടി ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു.
   എന്തിനാ എന്റെ നമ്പർ?
         ചുമ്മ!
ഇല്ല ഞാൻ തരില്ല ..അവൾ അറുത്ത് മുറിച്ച് പറഞ്ഞു.
ഇനി എന്നു കാണാൻ പറ്റും.ഞാൻ ചോദിച്ചു.
               എന്തിനാ??
          വെറുതെ..
എപ്പോഴെങ്കിലും ഇതു പോലെ എവിടെ വച്ചെങ്കിലും കാണാം.
ങും...ഇനി എന്നാ തിരിച്ചൂ പോകുന്നത്?
  ഞാറഴ്ച്ച.
ഈശ്വരാ ഇനിയും 6 ദിവസം ഉണ്ടല്ലോ ഞാറഴ്ച്ചയ്ക്ക്.ഞാൻ 2 ദിവസത്തെ ലീവാണ് തീരുമാനിച്ചിരിക്കുന്നത്.
ട്രെയിൻ പേട്ടയിൽ നിർത്തി.അവൾ ഇറങ്ങാൻ തയ്യാറായി.അവൾ എന്നോട് യാത്ര പറഞ്ഞു.സന്തോഷമില്ലാത്ത രീതിയിൽ ഞാനും ഒരു ബൈ പറഞ്ഞു.ഞാൻ വാതിലിനരികിലേക്ക് നീങ്ങി.പുറത്ത് അവളെയും കാത്ത് ഒരു പയ്യൻ കാത്തുനിൽ‌പ്പുന്നുണ്ടായിരുന്നു.അവളുടെ ചേട്ടൻ ആണെന്ന് മനസ്സിലായി.അവൾ ചേട്ടാനോടൊപ്പം നടന്നകലുന്നു.മനസ്സിന്റെ കോണിൽ എന്തോ നഷ്ടപ്പെട്ടതുപോലെ ഞാൻ നോക്കി നിന്നു.ഒരു തവണയെങ്കിലും എന്നെ ഒന്നു തിരിഞ്ഞു നോക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷേ എന്റെ മോഹത്തിനു ഒരു മറ ഇട്ടു കൊണ്ടു അവൾ നടന്നകന്നു.
                          റെയിൽവേസ്റ്റേഷനിൽ നിന്നും വീട്ടിൽ എത്തിയപ്പോഴെക്കും യാത്രയുടെ ക്ഷീണം എന്നെ ഉറക്കത്തിലേക്ക് നയിച്ചു.എങ്ങും എത്താത്ത സ്വപ്നങ്ങൾ ആയിരുന്നു നിറയെ.അതിനിടയിൽ അവളുടെ വ്യക്തമാകാത്ത മുഖവും.രണ്ട് ദിവസം ഉത്സവത്തിന്റെ ലഹരിയിൽ മുങ്ങിയെങ്കിലും അവളുടെ ഓർമകൾ എന്റെ മനസ്സിൽ വെറൊരു ഉത്സവലഹരി തരുന്നുണ്ടായിരുന്നു. എനിക്ക് പോകേണ്ട ദിവസം ആയി.അവളുടെ കാര്യം മനസ്സിൽ വന്നപ്പോൾ യാത്ര മാറ്റി ഞാറാഴ്ചയാക്കാം എന്നു കരുതി.ഞാൻ പോകുന്നില്ലെ എന്ന് അമ്മ ചോദിച്ചപ്പോൾ അവിടെ രണ്ട് ദിവസം അവധിയാണെന്ന് കള്ളം പറയെണ്ടിവന്നു.
                              പിന്നിടുള്ള ദിനങ്ങൾ എനിക്ക് യുഗങ്ങൾ ആയാണ്  തോന്നിയത്.എന്തോ എനിക്ക് പണ്ടുള്ള മനസ്സുഖം കുറച്ച് കിട്ടുന്നതു പോലെ. വീടീനു പുറത്തിറങ്ങിയാലും ആരോടും അടുത്ത് ഇടപഴകാൻ മന്ദിച്ചിരുന്ന ഞാൻ അവരെ അത്ഭുതപ്പെടുത്തികൊണ്ട് ഞാൻ അവരുടെ ഇടയിലേക്ക് ചെന്നു.അങ്ങനെ ഞാറാഴ്ചയായി.
വീട്ടിൽ നിന്നും റെയിൽവേസ്റ്റേഷനിൽ എത്തുമ്പോഴും  അവളെ കാണാൻ പറ്റുമെന്ന് ഒരു ഉറപ്പും എനിക്ക് ഇല്ലാ.എന്നാലും മനസ്സിൽ എവിടെയോ ഒരു ചെറിയ പ്രതീക്ഷയുണ്ട്.തിരുവനന്തപുരം  റെയിവേ സ്റ്റേഷനിൽ എന്റെ ഒരു സുഹ്യത്ത് ജോലി ചെയ്യുന്നതുകൊണ്ട് ഫസ്റ്റ്ക്ലാസിൽ എനിക്ക് ഒരു സീറ്റ് കിട്ടിയിട്ടുണ്ട്.ട്രെയിൻ പുറപ്പെടാൻ ഇനിയും സമയം ഉള്ളതിനാൽ ബോഗി കണ്ടുപിടിച്ച് ബാഗ് സീറ്റിൽ വച്ചിട്ട് ഞാൻ പുറത്തേയ്ക്ക് ഇറങ്ങി.ഇറങ്ങിയതിന്റെ പ്രധാന ലക്ഷ്യം അവളെ കണ്ടെത്താൻ വേണ്ടിയായിരുന്നു.പ്ലാറ്റ്ഫോമിലൂടെ ഓരോ ബോഗിയും നോക്കി ഞാൻ നടന്നു.ഓരോ ബോഗിയും പിന്നിടുമ്പോളും എന്റെ മനസ്സിൽ നിരാശയുടെ കാർമേഘങ്ങൾ നിറഞ്ഞിരുന്നു.
                               ട്രെയിൻ പുറപ്പെടാൻ സമയമായി.ഞാൻ അവൾക്കായുള്ള എന്റെ തിരച്ചിൽ നിർത്തി.നിരാശയുടെ താഴെ നിലയിൽ എത്തിയ ഒരു കുട്ടിയെപ്പോലെ ഞാൻ എന്റെ സീറ്റിലെത്തി.ഒരു വിരസത വന്നു മൂടിയ പോലെ.ഏതോ വിജനതയിൽ അവൾ ഒരു പിൻനിലാവ് പോലെ എന്റെ മനസ്സിൽ പുഞ്ചിരിക്കുകയാണ്.
ട്രെയിൻ അതിന്റെ യാത്ര ആരംഭിച്ചു.സ്റ്റേഷൻ കാഴ്ചകൾ ജനാൽ വഴി കടന്നു പോകുന്നെങ്കിലും എന്റെ കണ്ണുകൾ അവൾക്കുവേണ്ടി പ്ലാറ്റ്ഫോമിൽ പരതുന്നുണ്ടായിരുന്നു.ഉച്ച കഴിഞ്ഞായിരുന്നു ട്രെയിൻ.അതുകൊണ്ട് ഉച്ചഭക്ഷണം വീട്ടിൽ നിന്നും കഴിച്ചാണ് ഇറങ്ങിയത്.അതുകൊണ്ടാകാം പേട്ടറെയിൽവേസ്റ്റേഷൻ കഴിഞ്ഞപ്പോഴെയ്ക്കും ഉറക്കം എന്ന അനുഭൂതി എന്നെ തഴുകി.
                              അവ്യക്തമായ സ്വപ്നങ്ങൾ ഉറക്കത്തിൽ എന്നെ ജീവിതത്തിന്റെ പല പാതകളിലും നയിച്ചുകൊണ്ടിരുന്നു.ആരുടെയോ പൊട്ടിച്ചിരി കേട്ടാണ് ഞാൻ സ്വപ്നമാളികയിൽ നിന്നും ഉണർന്നത്.കണ്ണുതുറന്ന് ചുറ്റും നോക്കി.ഇല്ല എന്റെ സീറ്റിൽ ഉള്ളവർ അല്ലാ.വീണ്ടും മുത്തുമണികൾ കിലുങ്ങും പോലെയുള്ള ചിരി എന്റെ കാതിൽ എത്തി.മനസ്സിൽ എവിടെയോ ആ ചിരിയുടെ അലകൾ ഓർമയുടെ മാധുര്യത്തിലേയ്ക്ക് വീശിയടീക്കുന്നു.അതെ അതു അവൾ ആണ് അശ്വതി.സീറ്റിൽ നിന്നും എണീറ്റ ഞാൻ അടുത്ത സീറ്റുകളിലേയ്ക്ക് നടക്കുകയല്ലാ ഓടുകയായിരുന്നു.രണ്ട് സീറ്റ് കഴിഞ്ഞപ്പോൾ ഞാൻ നിന്നു.അവിടെ എന്റെ ഹ്യദയത്തിൽ കുളിരും മനസ്സിൽ പ്രണയവും നിറച്ച എന്റെ മാത്രം സഖി അച്ചു.അപ്പോൾ അവളെ കണ്ടതും എന്റ മനസ്സിൽ പുതുമഴയുടെ സംഗീതം നിറയുകയായിരുന്നു.
                                  എനിക്ക് എന്തു പറയണം എന്തു ചെയ്യണം എന്ന ഒരു അവസ്ഥ.അവൾ മൊബൈലിൽ കൂടി സംസാരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരികുകയാണ്.കൂട്ടുകാരികളോട് സംസാരിക്കുകയാണെന്ന് തോനുന്നു.നാട്ടിലെ വിശേഷങ്ങൾ അവരെ പറഞ്ഞു കേൾപ്പികുകയാണ്.ചുറ്റും  ആളുകൾ ഇരിയ്ക്കുന്ന ഒരു വിചാരം അവൾക്കില്ലെന്നു തോനുന്നു.പൊട്ടിച്ചിരിയുമായി അവളുടെ വിശേഷങ്ങൾ ഉറക്കെ പറയുകയണ് അവരോട് അവൾ.ഞാൻ കുറച്ച് നേരം കറങ്ങി  നടന്നു.ഞാൻ  എന്റെ സീറ്റിൽ വന്നിരുന്നു.ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല.ഞാൻ
വീണ്ടുംഎഴുന്നേറ്റ് അവളുടെ സീറ്റിനരികത്തേയ്ക്ക് നീങ്ങി.
                                  
ഭാഗ്യം അവൾ മൊബൈലിനോട് വിട പറഞ്ഞിരുന്നു.അവളോട് നേരിട്ട് സംസാരിക്കാൻ ഒരു മടി.ചിലപ്പോൾ പരിചയം കാണിച്ചില്ലെങ്കിൽ അത് നാണക്കേട് ആകും.അവളുടെ സീറ്റ് കടന്ന് മുമ്പോട്ട് കുറച്ച് നടന്നിട്ട് വീണ്ടും ഞാൻ തിരിച്ചു നടന്നു.അവളുടെ അടുത്ത് എത്തിയപ്പോൾ ഞാൻ ഒരു കള്ളചുമ ചുമച്ചു.അവൾ അതും ശ്രദ്ധിച്ചില്ല.എനിക്ക് ആകെ വട്ട് എടുക്കുന്നു.ഞാൻ എന്റെ സീറ്റിൽ വന്ന് ആലോചിച്ചു ഇനി എന്തു ചെയ്യും.എന്താ വരട്ടെ നാണക്കേട് ആയാലും വേണ്ടില്ല.പോകാൻ പറ!ഹൊ !‘പിന്നെ എന്തു നാണക്കേട് ഈ നാണക്കേട് ഒക്കെ എപ്പോഴാ വന്നത് ഇത് നമ്മൾ കുറെ കണ്ടിട്ടുണ്ട് ‘.ഞാൻ സീറ്റിൽ നിന്നും എണീറ്റ് വീണ്ടും അവളുടെ അടുത്തെത്തി.ഇതൊടെ മറ്റു സീറ്റിൽ ഇരുന്നവർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.ഇവനെന്താ കുറെ നേരമായി കറങ്ങുന്നു.ഞാൻ അതൊന്നും ശ്രദ്ധിക്കാതെ  അവളുടെ അടുത്തെത്തി അവളെ വിളിച്ചു “ഹലോ അശ്വതി” അവൾ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി.എന്നെ കണ്ടതും ആ മുഖത്ത് ചെറിയ ഒരു ആശ്ചര്യം ഉണ്ടായി എന്ന് എനിക്ക് മനസ്സിലായി.അവളുടെ വലിയ കണ്ണികൾ പുറത്തു വന്നു വീഴും എന്ന് എനിക്ക് അപ്പോൾ തോന്നി.
                                        അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു വന്നു .ട്രെയിന്റെ വാതിലിനരികിൽ നിന്നും അവളോടു ഒരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും എന്തോ ഒന്നു അവളോട് പറയാൻ കഴിയാതെ എന്റെ നെഞ്ചിൽ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.ചിലപ്പോൾ അത് എനിക്ക് അവളോട് തോന്നിയ പ്രണയം എന്ന മ്യദുലമായ വികാരം കാരണമായിരിക്കാം.അവളുടെ ആ അവധിദിവസങ്ങളിൽ സംഭവിച്ച ഓരോ കാര്യങ്ങളും അവൾ വിസ്തരിച്ചു പറയുകയാണ്.എന്റെ  ശ്രദ്ധ അവളുടെ സംസാരഭംഗിയിൽ ആയിരുന്നു.എന്നെ അവൾ സംസാരിക്കാൻ സമ്മതിക്കുന്നില്ല.എനിക്ക് സംസാരികണമെന്നില്ല ,അവൾ പറയുന്നത് കേൾക്കാൻ ആയിരുന്നു ആഗ്രഹം.അതുകൊണ്ട് അവളുടെ സുന്ദരമായ ആ വായ്മൊഴിയിൽ തടസ്സം നൽകാൻ ഞാൻ തയ്യാറായിരുന്നില്ല.അവസാനം ടെലിവിഷനിലേ ന്യൂസ് വായിച്ചു നിർത്തും പോലെ അവൾ വിശേഷങ്ങൾ പറയുന്നത് നിർത്തി.ഹോ! ഞാൻ ആയിരുന്നു ഇങ്ങനെ നിർത്താതെ സംസാരിച്ചിരുന്നെങ്കിൽ അവസാനം ഒരു ജൂസ് ഓർഡർ ചെയ്യെണ്ടി വന്നെനെ.അവളുടെ മുഖത്ത് ഇപ്പോഴും ഒരു  മനോഹാരിതമായ പുഞ്ചിരി ഒളിച്ചുകിടപ്പുണ്ട്.ആ ചിരിയിലാണ് എന്റെ ഹ്യദയത്തിൽ അവളോടുള്ള പ്രണയം സ്വപ്നമായി എന്റെ ഉറക്കത്തെ മനോഹരിത
മാക്കുന്നത് എന്ന് എനിക്ക് തോനുന്നു.അവളുടെ കാര്യങ്ങൾ കഴിഞ്ഞാണ് അവൾ എന്നോട് എന്റെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചത്.ഞൻ മിതമായ വാക്കുകളിൽ വിശേഷങ്ങൾ അവസാനിപ്പിച്ചു.
                                          ട്രെയിൽ കോട്ടയം റെയിൽവേസ്റ്റേഷൻ എത്തിയപ്പോഴേയ്ക്കും അസ്തമയസൂര്യന്റെ പ്രഭ അവസാനിച്ചുകഴിഞ്ഞിരുന്നു.അവിടെ നിന്നും അവളുടെ കൂട്ടുകാരി കയറാൻ ഉണ്ടായിരുന്നു.മുൻപ് ഞാൻ പരിജയപ്പെട്ട കുട്ടി തന്നെ അത്.അതിന്റെ മുഖത്തും എന്നെ കണ്ടപ്പോൾ പരിചയതിന്റെ ഒരു പുഞ്ചിരി കണ്ടു.വളരെ ചുരുക്കിയ വർത്തമാനത്തിൽ വിശേഷങ്ങൾ തിരക്കി.കൂട്ടുകാരി വന്നപ്പോൾ അച്ചു എന്നോടുള്ള വാക്ക്ചാതുര്യത്തിൽ നിന്നും വിടവാങ്ങി.ഞാൻ എന്റെ സീറ്റിലേയ്ക്കും വീണ്ടും വന്നിരുന്നു.അപ്പുറത്ത് കണ്ടുമുട്ടലിന്റെയും വിശേഷങ്ങളുടെയും ശബ്ദകോലാഹലങ്ങൾ കേൾക്കാം.പണ്ട് ആ കോലാഹലങ്ങൾ എനിക്ക് വർജ്ജ്യമായിരുന്നു.പക്ഷേ അ
കോലാഹലത്തിൽ അച്ചുവിന്റെ മാധുര്യമേറിയ ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് എന്റെ കർണ്ണങ്ങൾക്ക് മാധുര്യമേറിയ മാമ്പഴം ആയി തോനുന്നു.
                                          മനസ്സിനു നല്ല സുഖം തോനുന്നതുകൊണ്ടാകാം എനിക്ക് നല്ല വണ്ണം വിശക്കാൻ തൂടങ്ങി.ട്രെയിൻ റെയിൽവേസ്റ്റേഷൻ വിടാൻ കുറച്ചു സമയം കൂടീ ഉണ്ട്.എന്തെങ്കിലും ആഹാരം കഴിക്കാൻ വാങ്ങാം എന്നു കരുതി ബാഗുമെടുത്ത് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.പുറത്തേയ്ക്ക് പോകുന്ന വഴിയിൽ അവളുടേ സീറ്റിനരികിൽ എത്തിയപ്പോൾ ഞാൻ ബാഗും കൊണ്ട് പോകുന്നത്കൊണ്ടാകാം അശ്വതി എന്നോട് എങ്ങോട്ട് പോകുന്നു എന്നു ചോദിച്ചു.“എന്തെങ്കിലും കഴിക്കാൻ വാങ്ങണം എന്ന് ഞാൻ പറഞ്ഞു.അതു കേട്ടപ്പോൾ അവൾ പറഞ്ഞു.ഞാൻ വീട്ടിൽ നിന്നും ആഹാരം കൊണ്ടുവന്നിട്ടുണ്ട് പ്രദീഷേട്ടനു ബുദ്ധിമുട്ടില്ലെങ്കിൽ കഴിക്കാം . ‘അയ്യോ അതു വേണ്ടാ തനിക്ക് മാത്രം ഉള്ള ഭക്ഷണമല്ലെ ഉള്ളു.‘
‘കൊള്ളാം എനിക്ക് മാത്രമോ? മൂന്ന് പേർക്കുള്ള ആഹാരം ഉണ്ട് എന്റെ കയ്യിൽ,അമ്മയോട് എത്ര പറഞ്ഞാലും കേൾക്കില്ല കുറച്ച് മതിയെന്നു,കേൾക്കാതെ നിറയെ കഴിക്കാൻ വേണ്ടി  അവശ്യത്തിൽ കൂടുതൽ തന്നു വിടും ,ഞാൻ കൊണ്ടു വരുന്നതു ഇവളുമാരാ കഴിക്കുന്നത് .കൂട്ടുകാരിയെ നോക്കി അവൾ ചിരീച്ചുകൊണ്ട് പറഞ്ഞു.എനിക്കു  ഒരു വിമുഖത എന്നിരുന്നാലും അവളുടെ ക്ഷണം സ്വീകരിക്കാതിരിക്കാനും കഴിയുന്നില്ല.ബാഗ് തിരിച്ചു സീറ്റിൽ കൊണ്ടുവച്ച് ഞാൻ കൈ കഴുകി അവളുടെ സീറ്റിൽ എത്തിയപ്പോഴേയ്ക്കും എനിക്കുള്ള ആഹാരം റെഡി ആയിരുന്നു.അവൾ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് ആഹാരം കണ്ടപ്പോൾ മനസ്സിലായി,ഇതു മൂന്ന് പേർക്കല്ല അഞ്ചുപേർക്ക് കഴിക്കാൻ ഉള്ളത് ഉണ്ട്.കൂറെ ചോറും അതിനെക്കാം അധികം കറികളും.2 കറികൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ കല്യാണസദ്യ ആക്കാമായിരുന്നു.അത്രയ്ക്ക് കറികൾ ഉണ്ട്.ആഹാരം വായിൽ വച്ചതും ഹോമിലിഫുഡിന്റെ സ്വാദ് നാവിൽ ഓടി എത്തി.അവളോട് ആ സ്വാദിന്റെ നന്ദി പറഞ്ഞു.ഒരു ചെറു പുഞ്ചിരി ആയിരുന്നും അതിനു അവളുടെ മറുപടി.
                                             അവൾ വിളമ്പി തന്നതുകൊണ്ടാണോ അതോ വിശപ്പിന്റെ വിളികാരണമാണോ ഞാൻ ആവശ്യത്തിൽ കൂടുതൽ കഴിച്ചു.കൈ കഴുകി അവളോട് വീണ്ടും നന്ദി പറഞ്ഞിട്ടു എന്റെ സീറ്റിനരികിലേക്ക് നീങ്ങി.സമയം 8 കഴിഞ്ഞിരിയ്ക്കുന്നു.ഇരുട്ടിന്റെ മൂടുപടം കാരണം ട്രെയിൻ എവിടെ എത്തി എന്നു അറിയാൻ കഴിയുന്നില്ല.
ട്രെയിൻ പുറപ്പെട്ടിട്ട് വീട്ടിലേയ്ക്ക് വിളിയ്ക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ല.മറന്നു പോയി.അവളെ കണ്ടപ്പോൾ മുതൽ ബാക്കി എല്ലാ കാര്യവും മറന്നു.മൊബൈൽ എടുത്ത് വീട്ടിലേയ്ക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു.ബാഗ് തുറന്ന് മാധവിക്കുട്ടിയുടെ ‘ചേക്കേറുന്ന പക്ഷികൾ‘ എന്ന നോവൽ എടുത്തു വായിക്കാൻ തുടങ്ങി.എത്ര വായിച്ചാലും മടുക്കില്ല മാധവിക്കുട്ടിയുടെ രചനകള്‍. പ്രണയം, ആശ, നിരാശ, മോഹം എന്നിങ്ങനെ സമസ്‌തമനുഷ്യഭാവങ്ങളും മാധവിക്കുട്ടിയുടെ കഥകളില്‍ കാണാം.കുറച്ച് വായിച്ചപ്പോഴെയ്ക്കും ഒരു മടുപ്പ് മനസ്സിൽ വന്നു തുടങ്ങി.വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.അശ്വതിയാണ് മനസ്സിൽ .അവളോട് എത്ര സംസാരിച്ചിട്ടും മതി വരാത്തപോലെ!ഞാൻ കഥാപുസ്തകം ബാഗി തിരിച്ചു വച്ചിട്ട് സീറ്റിൽ നിന്നും എഴുന്നേറ്റു അവളുടെ സീറ്റിനരികിലൂടെ വാതിലിനരികിലേയ്ക്ക് നീങ്ങി.പോകുമ്പോൾ അവളെ നോക്കി പ്രണയാർദ്രമായ ഒരു പുഞ്ചിരി സമ്മാനിയ്ക്കാനും ഞാൻ മറന്നില്ല.
                              

                            വാതിൽ തുറന്ന് ഞാൻ രാത്രിയുടെ സൌന്ദര്യത്തിലേയ്ക്ക് എന്റെ ദ്യഷ്ടികൾ പായിച്ചു.ട്രെയിന്റെ ഉച്ചത്തിൽ ഉള്ള ശബ്ദത്തിനിടയിലും നിശയുടെ സംഗീതാർദ്രമായ ഒലികൾ എന്റെ കർണ്ണത്തിൽ എത്തുന്നുണ്ട്.ട്രെയിൻ എതോ പാടശേഖരത്തിനരികിൽ കൂടിയാണ് ഇപ്പോൾ പോകുന്നത്.വിശാലാമായ പാടങ്ങൾ .രാത്രിയുടെ സൌന്ദര്യം വർദ്ധിപ്പിക്കാൻ ചെറു മന്ദസ്മിത ലാസ്യമോടെ എത്തിയ ചന്ദ്രന്റെ മങ്ങിയ പ്രകാശത്തിൽ പാടശേഖരത്തേ ജലകണികകൾ  മുത്തുപോലെ തിളങ്ങുന്നു.ഒരു മനുഷ്യന്റെ മനസ്സിൽ പ്രണയം വരുവാനും അതു പുഷ്പിക്കാനും ഇതിൽ കൂടുതൽ എന്തു വേണം.ആരോ പണ്ടു പറഞ്ഞതു പോലെ നിലാവും കുളിർക്കാറ്റും നിശബ്ദതയിലും നിൽക്കുമ്പോൾ മനസ്സിൽ കവിത ഓടിയോ തലകുത്തിനിന്നോ വരുമെന്ന്.അതു കള്ളമല്ല എന്ന്  എനിക്ക് അപ്പോൾ മനസ്സിലായി .ദാ ഒരു ചെറു കവിത എന്റെ മനസ്സിൽ വളരെ സാവധാനത്തിൽ ഓടിവരുന്നുണ്ട്.
   “എൻ വഴിവീഥികളിൽ നിത്യവും വിടരുന്ന
    സൌന്ദര്യപുഷ്പമേ  നീ എനിക്കായ്
    എന്നും എൻ ഹ്യദയത്തിലെങ്ങും നിറയുന്ന
    സൌരഭ്യമായി മാറീല്ലെ?
    എൻ മിഴിച്ചെപ്പിലെ പൊൻ കണിയായ്,
    നീ എൻ അന്തരാത്മാവിന്റെ സംഗീതമായ്..
ആരോ എന്റെ പിറകിൽ ഏത്തിയെന്നു തോന്നി എനിക്ക്. ഞാൻ എന്റെ കവിത മതിയാക്കി തിരിഞ്ഞു.ആരെ കുറിച്ചാണോ എന്റെ കവിത അവൾ ആണ് വന്ന് നിൽക്കുന്നതു.പുറത്തെ സൌന്ദ്യങ്ങളേക്കാളും ഭംഗി അവൾക്കുണ്ടെന്നു
എനിക്കു അപ്പോൾ തോന്നി.അപ്പോൾ ആ സമയത്ത്  പേനയും പേപ്പറും കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു പ്രണയകാവ്യം തീർക്കുമായിരുന്നു.
             “
എന്താ ആത്മഹത്യ ചെയ്യാൻ ഉള്ള പുറപ്പാടാണോ?”
അവളുടെ ചോദ്യം കേട്ടാണ് എന്റെ ദ്യഷ്ടി അവളുടെ മുഖത്തുനിന്നും മാറ്റിയത്.
‘ഹ ഹ !ഒറ്റയ്ക്കു ഇരുന്നപ്പോൾ ബോറടിയ്ക്കുന്നു .അതാ കുറച്ച് കാറ്റും കൊണ്ട് നിൽക്കാം എന്ന് വിചരിച്ചു’.
വാതിലിനരികിൽ നിന്നും നമ്മളുടെ വാക്കുകൾ പല തലങ്ങളിലേയ്ക്ക് പോയി.അവളുടെ സംസാരത്തിൽ നിന്നും മനസിലായി അവൾക്ക് കഥകളോടും കവിതകളോടും താല്പര്യമുള്ള കൂട്ടത്തിലാണ്.അപ്പോൾ ഞാൻ അവളോട് ഞാനും ഒരു ചെറു കവി ആണെന്നും പക്ഷേ എഴുതുന്നത് ആരെയും കാണിക്കാറില്ലെന്നും പറഞ്ഞു.അവൾക്ക് അതു ചെറിയ ഒരു അത്ഭുതം മുഖത്ത് ഉണ്ടാക്കി.ഞാൻ എഴുതിയത് അവൾക്ക് വായിക്കൻ കൊടുക്കണമെന്ന് എന്നെ കൊണ്ട് സമ്മതിപ്പിച്ചു.അങ്ങനെ പല വാക്വാദങ്ങളിൽ  ഇടയിൽ ഞാൻ അവളോട് മൊബൈൽ നമ്പർ ചോദിച്ചു.തരുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.മുമ്പത്തെ അനുഭവം മനസ്സിൽ ഉണ്ട്.പക്ഷേ എന്റെ ചിന്തകളെ കാറ്റിൽ പറപ്പിച്ചുകൊണ്ട് അവൾ ഒരു മടിയും കൂടാതെ  നമ്പർ എനിക്കു തന്നു.ആപ്പോൾ എനിക്ക് ഉണ്ടായ മാനസികസന്തോഷം ഞാൻ പുറത്തുകാണിച്ചില്ല.
                                ട്രെയിൽ ഓരോ സ്റ്റേഷനുകൾ കഴിയുമ്പോഴും ഞങ്ങൾ തമ്മിലുള്ള മനസ്സിന്റെ അകലം കുറഞ്ഞിരുന്നു.സമയം 10 കഴിഞ്ഞിരുന്നു.വാതിലിലൂടെ ധനു മാസ്സത്തിലെ ശൈത്യമേറിയ കാറ്റ് മനസ്സിനെ കുളിരണിയിക്കുന്നതു കൂടാത്തെ ശരീരവും തണുത്തുതുടങ്ങി.അവളുടെ മുഖത്തുനിന്നും അതിന്റെ അസ്വസ്ത്ഥ അറിയാൻ പറ്റുന്നുണ്ട്.അതിനാൽ അവിടെ നിന്നും അകത്തേയ്ക്ക് പോകാൻ ഞാൻ ക്ഷണിച്ചു.കോയമ്പത്തൂർ എത്താൻ  കുറച്ച് മണിക്കുറുകളെ ബാക്കിയുള്ളു.വേർപിരിയലിന്റെ ചെറുതായിട്ടുള്ള വേദൻ ഇപ്പോഴെ എനിക്ക് അനുഭവപ്പെട്ടുതുടങ്ങി.അവൾ അവളുടെ സീറ്റിലേയ്ക്ക് ഇരുന്നു.ഞാൻ ഒരു ശുഭരാത്രി നേർന്നു കൊണ്ട് എന്റെ സീറ്റിനരികിലേയ്ക്ക് നീങ്ങി.എന്റെ സഹയാത്രികർ നല്ല ഉറക്കത്തില്ലാണ്.ഞാനും എനിക്കായ് നൽകിയിട്ടുള്ള സീറ്റിലെയ്ക്ക് തല ചായ്ച്ചു.ഉറക്കം ശരീരത്തേയും മനസ്സിന്റെയും അനുഗ്രഹിക്കുന്നില്ല.അവളൊടോത്തുള്ള കഴിഞ്ഞുപോയ നിമിഷങ്ങൾ ഒരു സ്വപ്നം പോലെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.
                                           കാലിൽ കൂടി എന്തോ ഇഴഞ്ഞു പോകുന്നത് പോലെ തോന്നിയപ്പോൾ  ഞാൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ വിറച്ചതായിരുന്നു.ആരോ വിളിയ്ക്കുന്നുണ്ട്.കൈയിലേയ്ക്ക് എടുത്ത് നോക്കിയപ്പോൾ അശ്വതി ആണ്.ട്രെയിൽ കോയമ്പത്തൂർ എത്താറായി അവൾ പോകുന്നു എന്നു പറയാനായിരുന്നു.’അയ്യോ ! ഞാൻ എന്റെ ഉറക്കത്തെ ശപിച്ചുകൊണ്ട് സീറ്റിൽ നിന്നും അവളുടെ അടുത്തേയ്ക്ക് ഓടി.വണ്ടിയുടെ വേഗത കുറഞ്ഞുതുടങ്ങിയിരുന്നു.ഞാൻ അവളുടെ സീറ്റിൽ എത്തിയപ്പോഴേയ്ക്കും അവൾ ബാഗുമായി വാതിലിനരികിലേയ്ക്ക് എത്തിയിരുന്നു.റെയിൽവേസ്റ്റേഷനിൽ വണ്ടി ചെറിയ മുഴക്കത്തോടെ നിന്നു.അതിലും വലിയ മുഴക്കം എന്റെ നെഞ്ചിൽ ആയിരുന്നു.അവൾ പോകുന്നതിന്റെ ബോധം മനസ്സിൽ ഒരു മുഴക്കം പോലെ അനുഭവപ്പെടുന്നുണ്ട്.അതിന്റെ പ്രതിബിംബം മുഖത്ത് വരാതിരിക്കാൻ  ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
                                    പ്ലാറ്റ്ഫോമിൽ അവളോടൊപ്പം ഞാനും ഇറങ്ങി.ഒരു വിടപറയലിന്റെ വിഷമം അവളുടെ മുഖത്തും ഉണ്ടെന്ന് എനിക്ക് തോന്നി.എനിക്ക് എന്തു പറയണം എന്നറിയില്ല. “പിന്നെ ശരി ബൈ! ഞാൻ ഫോൺ ചെയ്യാം“ എന്ന് ചെറിയ വാക്കുകളിലൂടെ ഞാൻ വിടപറച്ചിൽ ഞാൻ നിർത്തി .നടന്ന് നീങ്ങിയ കൂട്ടുകാരികൾ അവളെ വിളിയ്ക്കുന്നുണ്ട്.’ പ്രദീഷേട്ടൻ വിളിയ്ക്കാൻ മറക്കരുത്.ഞാനും വിളിയ്ക്കാം,പിന്നെ കാണാം’അതും പറഞ്ഞു അവൾ കൂട്ടുകാരികളുടെ അടുത്തേയ്ക്ക് പെട്ടന്ന് നടന്നു.അവൾ നടന്ന് നീങ്ങുന്നത് നിർവികാര്യതയോടെ ഞാൻ നോക്കി നിന്നും.ഞാൻ പ്രതീക്ഷിച്ചപോലെ ഇടയ്ക്ക് തിരിഞ്ഞു ഒരു പുഞ്ചിരി സമ്മാനിയ്ക്കാൻ അവൾ മറന്നില്ല. മായാത്ത നിഴൽ പോലെ ആ ചിരിയ്ക്കുന്ന മുഖം എന്റെ  മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.എന്റെ കണ്മുന്നിൽ നിന്നും മായും വരെ അവളുടെ പുറകെ ആയിരുന്നു എൻ നയനങ്ങൾ.നീ വഴി പിരിയുന്ന സമയത്തു ഹ്യദയത്തിന്റെ ഹ്യദയമേ , ഞാൻ നിന്നോട് യാത്ര പറയില്ല നീ യാത്ര പറയുന്നത് ഞാൻ നോക്കിനിൽക്കും ,ചക്രവാളനീലിമയിൽ നീ ലയിക്കുന്നത് ഞാൻ ഇങ്ങനെ നോക്കി നിൽക്കും എന്റെ മിഴിയിൽ നിന്നും അടരുന്ന കണ്ണുനീർ തുള്ളികൾ ഞാൻ തുടയ്ക്കില്ല.അസ്തമയസൂര്യൻ സമുദ്രത്തിന്റെ അഗാതതയിൽ മറയുംപോലെ അവൾ എന്റെ കണ്ണിൽ മുന്നിൽ നിന്നും മാഞ്ഞു.ടെയിൻ കോയമ്പത്തൂർ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തയ്യാറായി.എന്റെ മനസ്സും ശരീരവും അവിടെ നിന്നും വിടച്ചൊല്ലാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുകായാണ്.സീറ്റിൽ തിരിചെന്നു അവളോട് കഴിഞ്ഞ നിമിഷങ്ങൾ ആലോചിച്ചൂ പയ്യെ കണ്ണടച്ചു.
                                    ഉറക്കം മനസ്സിനെ തലോടുന്നിലെങ്കിലും അത് ശരീരത്തെ കീഴ്പെടുത്തി.രാവിലെ ബാംഗ്ലൂർ സ്റ്റേഷനിൽ ചെന്നിട്ട് ആണ് ആ ഉറക്കത്തിന്റെ മേലാപ്പ് മാറ്റിയത്.ജനക്കൂട്ടത്തിനിടയിലൂടെ ഞാൻ പുറത്തെയ്ക്ക് ഇറങ്ങി.അവളെ ഒന്നു വിളിയ്ക്കണമെന്ന് മോഹം മനസ്സിൽ വന്നു.പിന്നെ ഒന്നും ആലോചിച്ചില്ല.മൊബൈൽ എടുത്ത് അവളെ വിളിച്ചു. രണ്ട് തവണ വിളിച്ചിട്ടും ഒരു മറുപടിയും ഇല്ല.ക്ഷീണം കാരണം ഉറങ്ങുകയായിരിയ്ക്കും,പിന്നെ ഞാൻ വിളിയ്ക്കാൻ ശ്രമിച്ചില്ല.അടുത്തു കണ്ട കടയിൽ നിന്നും ചായകുടിച്ചിട്ട് ഞാൻ റൂമിലേയ്ക്ക് പോകാനുള്ള ബസ്സിലേയ്ക്ക് നടന്നുനീങ്ങി.റൂമിലേയ്ക്ക് ചെന്നതും യാത്രയുടെ ആലസ്യം കട്ടിലിലേയ്ക്കാണ് എന്നെ നയിച്ചത്.മൊബൈലിന്റെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഞാൻ കണ്ണു തുറന്നത്.വിളിച്ച ആളിനെ ശപിച്ചുകൊണ്ട് മൊബൈൽ എടുത്തു.ആരുടെ കാൾ ആണെന്ന് കണ്ടതും ഉറക്കം കുന്നംകുളം ജംഗഷൻ കഴിഞ്ഞു പോയി.മൊബൈലിലൂടെ അശ്വതിയുടെ ശബ്ദം ഒഴുകിയെത്തി എൻ കർണ്ണപടങ്ങളിൽ.
      “പ്രദീഷേട്ടൻ എന്നെ വിളിച്ചിരുന്നു അല്ലെ? സോറി ഞാൻ ഉറങ്ങുകയായിരുന്നു.ഇപ്പോൾ എഴുന്നേറ്റപ്പോൾ ആണ് മിസ്കാൾ കണ്ടെ”.
 ‘ഓ! അതു കുഴപ്പമില്ല റുമിൽ എത്തിയോ എന്നു അറിയാൻ വേണ്ടി വിളിച്ചതാ.അപ്പോൾ മനസ്സിലായി താൻ ഉറങ്ങുകയായിരിക്കും എന്ന്.’
പിന്നെ കുറച്ച് കാര്യങ്ങൾ അങ്ങോട്ടുംമിങ്ങോട്ടും പറഞ്ഞു ഞങ്ങൾ.പിന്നെ വിളിയ്ക്കാം എന്നു പറഞ്ഞു അവൾ ഫോൺ വച്ചു.എനിക്ക് പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു സന്തോഷം.അന്നത്തെ ദിവസം ഞാൻ വളരെയധികം സന്തോഷത്തിൽ  ആയിരുന്നു.ഇടയ്ക്കിടയ്ക്ക് ഞാൻ അവളെയും അവൾ എന്നെയും മിസ്സ്കാൾ ചെയ്യുന്നുണ്ട്.
                                   പിന്നീടുള്ള ദിനങ്ങൾ എനിക്ക് തോന്നി അതെല്ലാം എനിക്കു വേണ്ടിയുള്ള ദിവസങ്ങൾ ആയിരുന്നുവെന്ന്.കാരണം എല്ലാ ദിവസവും
മനസ്സു തുറന്ന് ഞങ്ങൾ സംസാരിയ്ക്കും.അവളുടെ സ്വരത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.പക്ഷേ അപ്പോഴെയ്ക്കും എന്റെ മനസ്സു മുഴുവൻ അവളോടുള്ള പ്രണയം അല്ല നിറഞ്ഞിരുന്നത് അവൾ തന്നെയയിരുന്നു മുഴുവൻ.അവളെക്കാൾ വലുതല്ലായിരുന്നു എനിക്കു അവളോടുള്ള പ്രണയം.അവൾ എന്റെ ശ്വാസത്തിൽ നിറഞ്ഞു നിന്നിരുന്നു,എന്റെ ഹ്യദയത്തിന്റെ തുടിപ്പായി മാറിയിരുന്നു അവൾ.വസന്തത്തിൽ ഞാൻ എന്ന പുഷ്പത്തിനു  തേന്മണം പടർത്തുന്ന ഇളംതെന്നൽ ആയിമാറിയിരുന്നു അവൾ  അപ്പോഴെയ്ക്കും എന്റെ മനസ്സിൽ.ഇതു കാരണമായിരിയ്ക്കാം ബാംഗ്ലൂരിൽ എന്റെ ജോലിയുടെ ബുദ്ധിമുട്ടുകളോ  വിഷമങ്ങളോ എനിക്ക് വലുതായിട്ടു തോന്നിയിരുന്നില്ല.എവിടെ നോക്കിയാലും അവളുടെ മുഖമായിരുന്നു .
                                          അവസാനം എന്തായാലും ഞാൻ എന്റെ പ്രണയം അവളോട് പറയാൻ തീരുമാനിച്ചു.കലികാലം ആണ് ,നമ്മൾ ചോദിയ്ക്കാൻ താമസിക്കും ആ സമയത്ത് വേറെ എവെനെങ്കിലും അവളോട് ഇഷ്ടമാണെന്നു പറഞ്ഞാൽ പിന്നെ കരഞ്ഞിട്ടുകാര്യമില്ല. അന്നു രാത്രി ഞാൻ അവളെ വിളിച്ചു.സ്ഥിരമായുള്ള അവളുടെ  സൌഹ്യദസംസാരം ആയിരുന്നു ആദ്യം.പിന്നെ എനിക്കു എന്റെ പ്രണയം  പറയാൻ ഉള്ള ഒരു വിമുഖത.അത് അവൾക്ക് മനസിലായപോലെ ! ‘
‘എന്ത പ്രദീഷേട്ടാ എന്തു പറ്റി എന്നത്തെയും പോലെ സംസാരിക്കുന്നില്ലല്ലോ എന്തു പറ്റി‘.
എന്റെ മനസ്സിൽ ഒരായിരം കടലിരമ്പുന്ന മുഴക്കമായിരുന്നു അപ്പോൾ,പ്രണയം പറയുമ്പോൾ അവളുടെ മറുപടി എന്തായിരിക്കും.നിശബ്ദതയുടെ മാത്രമായ കുറച്ച് നിമിഷങ്ങൾ.മൈലുകൾക്കപ്പുറമാണെങ്കിലും അവളുടെ കാതുകൾ എന്റെ പ്രണയാഭ്യർത്ഥന കേൾക്കാൻ കൊതിയ്ക്കുന്നുവെന്ന് തോനിയ നിമിഷങ്ങൾ ആയിരുന്നു അത്.നാവ് കുഴയുന്നതു പോലെ!ഫാനിന്റെ കാറ്റിൻ എന്റെ ശരീരത്തെ തണുപ്പിക്കാനാവുന്നില്ല,ജനൽപാളികളിലൂടെ ഒഴുകി വരുന്ന തണുത്ത കാറ്റിനു എന്റെ രക്തധമനികളുടെ ചൂടിനെ മറികടക്കാനാവുന്നില്ല.ഇനി ഒരു നിമിഷം പോലും എനിക്ക് എന്റെ പ്രണയം പറയാതിരിക്കനാവില്ല.അങ്ങനെ ഞാൻ ചിതറിയ വാക്കുകൾ കൂട്ടിച്ചേർത്ത് എന്റെ പ്രണയം അവളോട്  പറഞ്ഞു.അതിനുള്ള അവളുടെ മറുപടി കുറച്ച് നേരം മൌനമായിരുന്നു.അവസാനം മറുപടി നാളെ വിളിയ്ക്കുമ്പോൾ പറയാം എന്നു പറഞ്ഞു.അത് എനിക്കുള്ള പൂർണ്ണമായുള്ള മറുപടിയലെങ്കിലും ഞാൻ സമ്മതം മൂളി.
                                        പിറ്റേന്ന് രാത്രി വരെയുള്ള സമയം എനിക്കു യുഗങ്ങൾ ആയിരുന്നു.അന്നു രാത്രി എനിക്കു ശിവരാത്രി ആയിരുന്നു.ഉറക്കം നഷ്ടപെട്ടു ഞാൻ എന്റെ പ്രണയ വിജയത്തെയും പരാജയത്തിനെയും സ്വീകരിക്കാൻ തയ്യാറായി നിൽക്കുകായാണ്.അവളുടെ മറുപടി അല്ല എന്നണെങ്കിൽ ഞാൻ തകർന്ന് പോകും.അങ്ങനത്തെ ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ.പിറ്റേന്ന് ഓഫീസിൽ ജോലിയാണെങ്കിലും ഒന്നിലും എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല.മനസ്സ് അവളുടെ മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണ്.സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്.അന്ന് ആഹാരം പോലും ഞാൻ നല്ല പോലെ കഴിച്ചില്ല.പ്രണയതിന്റെ കാത്തിരിപ്പ് ഇത്രയും മാനസികസംഘർഷം നിറഞ്ഞതാണെന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്.അന്ന് ചെയ്ത വർക്ക് ഒന്നും ശരി ആയില്ല.വിരസത കാരണം അന്നു ഞാൻ ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി റൂമിൽ എത്തി രാത്രിയ്ക്കു വേണ്ടി കാത്തിരുന്നു.രാവിലെ വിളിയ്ക്കാൻ കഴിയില്ല.അവൾക്ക് പഠിയ്ക്കാൻ പോകും.
                                     അങ്ങനെ ഞാൻ കാത്തിരുന്ന നിമിഷങ്ങൾ എത്തി.അവളുടെ കാൾ എന്റെ മൊബൈലിൽ സ്വന്തനം പോലെ വന്നു.ആദ്യം കുറച്ച് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു.
എനിക്ക് അന്ന് അതിൽ വലിയ താല്പര്യം തോന്നിയില്ല.എനിക്ക് കിട്ടാൽ ഉള്ള മറുപടിയ്ക്കായിരുന്നു എന്റെ ധ്യതി.പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല.
‘ഇന്നലെ ഞാൻ ചോദിച്ചതിനു മറുപടി കിട്ടിയ്ല്ല‘
മറുവശത്ത് നിശബ്ദത
‘എന്തായാലും അശ്വതി തുറന്ന് പറയു!യെസ് അല്ലെങ്കിൽ നോ?’
“പ്രദീഷേട്ടാ!“
അവളുടെ നിശബ്ദതയുടെ മൂടുപടം അഴിഞ്ഞുവീണു.പിന്നെ അവൾ പറഞ്ഞ വാക്കുകൾ കേട്ട് എനിക്കുണ്ടായ ഷോക്ക് ഈ സമയത്ത് എല്ലാ കാമുകന്മാർക്കും ഉണ്ടകുന്ന പറഞ്ഞറിയിക്കാൻ വയ്യാത്ത വികാരം ആയിരുന്നു.
“എനിക്ക് പ്രദീഷേട്ടനെ ഇഷ്ടമാണ്.ആ സംസാരവും പെരുമാറ്റവും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.”
ഹോ! അപ്പോഴത്തെ എന്റെ അവസ്ഥ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.അപ്പോൾ ലോകത്തിലെ എറ്റവും സന്തോഷമുള്ള മനുഷ്യൻ ഞാൻ ആയിരുന്നു.ലോകം മുഴുവൻ എന്റെ കൈക്കുളിൽ ആയപോലെ.പിന്നെയുള്ള ഞങ്ങളുടെ സംസാരം പ്രണയതിന്റെ സ്വർണ്ണകൂമ്പാരങ്ങൾ ആയിരുന്നു.
                                                 പിറ്റേന്ന് മുതൽ ഞങ്ങൽക്കിടയിൽ ഞങ്ങളുടെ പ്രണയ ജീവിതം ആയിരുന്നു.ഞങ്ങളുടെ മനസ്സുകൾക്ക് ഒരേ സ്വരം ആയിരുന്നു.ഞങ്ങളുടെ മനസ്സുകൾ പൂർണ്ണമായും ഒരു ജീവിതത്തിലേയ്ക്ക് ആയിരുന്നു.എന്റെ തീരുമാനങ്ങൾ ആയിരുന്നു അവൽക്കും.എന്റെ പ്രണയത്തിന്റെ അവസാനവാക്കായി മാറി അവൾ.പാതിരാതെന്നലിന്റെ  പല്ലവി കേട്ടു ഞാൻ കിടക്കുമ്പോൾ ഒരു നിശാഗന്ധിപോലെ അവൾ എന്റെ സ്വപനങ്ങളിൽ നിറയുകയായിരുന്നു.മൈലുകൾ ദൂരെ പരസ്പരം കാണാതെയാണെങ്കിലും അവളുടെ അദ്യശ്യസാനിദ്ധ്യം എന്റെ മനസ്സിനു നൽകുന്ന സ്വാന്തനം വളരെ വലുതായിരുന്നു.സൂര്യനു താമരയോടു പോലെ മന്ദമാരുതനു പൂക്കളോടു പോലെയുള്ള മടുക്കാത്ത പ്രണയം ആയിരുന്നു എനിക്കു അവളോടും അവൾക്ക് എന്നോടും.മഞ്ഞു പെയ്യുന്ന മകരമാസത്തിൽ ഞാൻ എന്റെ സ്വപ്നങ്ങളും മോഹങ്ങളും അവൾക്കുകൊടുത്തു ആ പ്രണയം സ്വീകരിച്ചുകൊണ്ട് അവളുടെ പ്രണയവ്യക്ഷം പൂവണിഞ്ഞു.അച്ചു നാട്ടിൽ പോകുമ്പോഴെ ഞാനും ലീവ് എടുക്കുകയുള്ളു.ഞാൻ വരുന്ന ടെയിനിൽ ആണ് അവളും കോയമ്പത്തൂരിൽ നിന്നും കയറുന്നത്.പിന്നെ തിരുവനന്തപുരം എത്തുന്നവരെ നമ്മൾ രണ്ടു പേരും ഒരു മനസ്സുമായി പ്രണയിക്കും.അവളോടുള്ള ആ നിമിഷങ്ങൾ ആയിരുന്നു എനിക്കു ഇതു വരെ എന്റെ ജീവിതത്തിൽ എറ്റവും വിലപെട്ടാതായി തോനിയിട്ടുള്ളത്.അവളെക്കാൾ എനിക്ക് വലിയ ലോകം ഇല്ലായിരുന്നു.എന്റെ ജീവിതത്തിന്റെ പാത നയിച്ചിരുന്നത് അവൾ ആയിരുന്നു .
                                                    അങ്ങനെ എന്റെ ജീവിതമാകുന്ന അവളോടുള്ള പ്രണയം കൊടുമ്പിരികൊണ്ടിരിയ്ക്കുന്ന സമയത്ത് ആണ് എനിക്ക് ഗൾഫിൽ പോകാൻ ഒരു അവസരം കിട്ടിയത്.എനിക്ക് അവളെ വിട്ടു പിരിയാൻ ഒട്ടും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ വലിയ ആഗ്രഹം കാണിച്ചില്ല.പക്ഷേ എന്റെ വീട്ടിലെ ചുറ്റുപാടുകൾ എന്റെ ഇഷ്ടത്തിനു എതിരായിരുന്നു.അതിനു കൂട്ടിനായി  അച്ചുവിന്റെ നിർബന്ധവും ഉണ്ടായിരുന്നു.കാരണം നമ്മളുടെ ഭാവികാല ജീവിതത്തിനു നല്ല ഒരു അടിത്തറ വേണമെന്ന് അവൾക്ക് അറിയാമായിരുന്നു.പിന്നെ അവളുടെ അഭിപ്രായത്തിനു ഞാൻ എതിരു നിന്നില്ല.കുറച്ച് നാളെത്തേ വിടപറച്ചിൽ എനിക്ക് സഹിയ്ക്കുന്നതിനേക്കാളും അപ്പുറമായിരുന്നു.പക്ഷേ അതു ഞാൻ എന്റെ മനസ്സിൽ ഇട്ടു കുഴിച്ചുമൂടിയിരുന്നു.ഞാൻ നാട്ടിൽ തിരിച്ചുവന്നിട്ട് ഞങ്ങളുടെ വിഷയം വീട്ടിൽ പറയാമെന്ന് ഞങ്ങൾ തീരുമാനിച്ചു.ഞാൻ ഗൾഫിലാണെങ്കിലും ഞങ്ങളുടെ പ്രണയത്തിനു ഒരു കുറച്ചിലും വന്നില്ല.ദിവസവും വിളിയ്ക്കും.എന്നെ കാണാത്തതിന്റെ വിഷമം അവളുടെ സംസാരത്തിൽ നിനും എനിക്ക് മനസ്സിലാക്കാമായിരുന്നു.
                                     അങ്ങനെ വർഷം രണ്ട് കഴിഞ്ഞു.കടലുകൾക്കപ്പുറത്ത് എന്റെ പ്രണയിനി എന്റെ വരവിനായി കാത്തിരിയ്ക്കുന്നു.എനിക്കും അതേ വികാരമായിരുന്നു.ഇനി എത്രയും പെട്ടെന്ന് അവളെ കാണണ്ണം.ജനുവരി ആദ്യം നാട്ടിൽ പോകാൻ എനിക്ക് ലീവ് കിട്ടി.ഒക്ടോബർ ആദ്യമേ ഞാൻ ടിക്കറ്റ് എടുത്തു.ആ സന്തോഷവിവരം അറിയിക്കാൻ ഞാൻ അവളെ വിളിച്ചു.അവൾ അന്ന് അവസാനത്തെ പരീക്ഷയും കഴിഞ്ഞു ട്രെയിനിൽ നാട്ടിൽ വരുകയാണ്.ഞാൻ ആദ്യം ഒരു സസ്പെൻസ് ഉണ്ട് എന്നും പറഞ്ഞാണ് സംസാരം തുടങ്ങിയത്.പക്ഷേ അത് അവസാനം പറയാം എന്നു പറഞ്ഞു.അവൾ ആ കാര്യം കേൾക്കാൻ വേണ്ടി എന്നെ നിർബന്ധിച്ചു.പക്ഷേ ഞാൻ അവളുടെ പരീക്ഷയുടെ കാര്യങ്ങളെ കുറിച്ച് ആണ് ചോദിച്ചത്.അവളുടെ അടുത്ത് ഇരിയ്ക്കുന്ന കൂട്ടുകാരികളുടെ സംസാരത്തിന്റെ ബഹളം കാരണം ഒന്നും എനിക്ക് കേൾക്കാൻ വയ്യ.അതു ഞാൻ അവളോട് പറഞ്ഞു.അവൾ സീറ്റിൽ നിന്നും എണ്ണീറ്റ് പോയി മാറി നിന്നു സംസാരിച്ചു.ഫോണിൽ കൂടി കാറ്റിന്റെ ഹുങ്കാരം എനിക്ക് കേൾക്കാമായിരുന്നു.അതിനെ പറ്റി ചോദിച്ചപ്പോൾ ട്രെയിനിന്റെ വാതിലിനരികിൽ ആണ് നിൽക്കുന്നത് എന്നു പറഞ്ഞു.ഞാൻ അവളോട് സൂക്ഷിച്ചു നിൽക്കാൻ പറഞ്ഞു.എന്റെ ഫോൺ വന്നൽ അവൾ പരിസരം ഒന്നും ശ്രദ്ധിക്കില്ല എന്ന് എനിക്കറിയാം.അവൾ എന്നോട് സസ്പെൻസ് പറയാൻ പറഞ്ഞതും അവള്ള്\എ ആരോ വിളിയ്ക്കുന്നത് ഞാൻ ഫോണിൽ കൂടി കേട്ടു.കൂ‍ട്ടുകാരിയാണെനു തോനുന്നു.അശ്വതിയുടെ വീട്ടിൽ നിന്നും ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല അതു കൊണ്ട് കൂട്ടുകാരിയുടെ ഫോണിൽ വിളിച്ചത് ആണ് .അതും കൊണ്ട് വന്നതായിരുന്നു കൂ‍ട്ടുകാരി.അവളോട് ഇപ്പോൾ വരാമെന്ന് പറഞ്ഞിട്ടു അവൾ എന്നോട് സംസാരിച്ചു.അങ്ങനെ ഞാൻ എന്റെ സസ്പെൻസ് പൊട്ടിക്കാൻ വാ തുറന്നതും കാൾ കട്ടായി.ഞാൻ വീണ്ടും വിളിച്ചു .പക്ഷേ കാൾ പോകുന്നില്ല.പരിധിയ്ക്കു പുറത്ത് ആണെന്ന് പറയുന്നുണ്ടായിരുന്നു.കുറെനേരം ശ്രമിച്ചിട്ടും അവളെ കിട്ടിയില്ല.അതുകൊണ്ട് കൂട്ടുകാരിയെ വിളിച്ചു.പക്ഷേ അവൾ എടുക്കുന്നില്ല.ഞാൻ പിന്നെ വിളിയ്ക്കാം എന്ന് കരുതി എന്റെ വർക്കിലേയ്ക്ക് തിരിഞ്ഞു.എങ്കിലും ഞാൻ ഇടയ്ക്ക് വിളിച്ചു നോക്കുന്നുണ്ട് പക്ഷേ കിട്ടുന്നില്ല.ഉച്ചയ്ക്കുള്ള ഉറക്കം കഴിഞ്ഞു മൊബൈൽ നോക്കിയപ്പോൾ കൂട്ടുകാരിയുടെ  മൂന്ന് കാൾ കിടക്കുന്നത് കണ്ടു.ഉറങ്ങുന്ന സമയം ഞാൻ മൊബൈൽ  നിശബ്ദമാക്കി വയ്ക്കും.ഞാൻ തിരിച്ചു വിളിച്ചു.അവിടെയും എന്നെ ദൈവം തുണച്ചില്ലാ.പരിധിയ്ക്കു പുറത്ത് ആണെന്ന് പറയുന്നു.ഞൻ അശ്വതിയെ വിളിച്ചു അതും അതു പോലെ തഥൈവ തന്നെ.അന്നു രാത്രി ഞാൻ ഉറങ്ങുന്നതു വരെ അവളെ വിളിച്ചുകൊണ്ടിരുന്നു.എന്നിട്ടും കിട്ടിയില്ല.വീട്ടിൽ എത്തേണ്ടാ സമയം കഴിഞ്ഞു.ഇവൾക്ക് എന്തു പറ്റി.അല്ലെങ്കിൽ ഓരോ കാര്യങ്ങളും അറിയിക്കുന്നത് ആണ്.
ഞാൻ നാട്ടിൽ ചെല്ലുന്ന കാര്യം അവളോട് പറയാനും കഴിഞ്ഞില്ല.എന്തോ എനിക്ക് ഒരു ഉൾഭയം പോലെ!.
                                           രാവിലെ എന്നും എഴുന്നേൽക്കുന്ന സമയത്തിനു മുൻപേ കട്ടിൽ നിന്നും എഴുന്നേറ്റു.തലേദിവസത്തേ ഉറക്കം ശരിആയില്ല.എന്തെക്കെയോ അപശകുനങ്ങൾ ആയ സ്വപ്നങ്ങൾ എന്റെ ഉറക്കത്തെ തടസപ്പെടുത്തിയിരുന്നു.കുളിച്ച് ഓഫീസിൽ എത്തി എന്റെ ദിനചര്യയാ‍യ പത്രവാർത്തയിലേയ്ക്ക് നീങ്ങി.ഇന്റെർനെറ്റ് എന്ന മഹാസാഗരം ഉള്ളത്കൊണ്ട് പത്രവായന സുഗമമാണ്.കാശ് കൊടുത്ത് പത്രം വാങ്ങണ്ടാ ഒരോ പത്രത്തിന്റെയും വെബ്ബ്സൈറ്റിൽ കേറി നോക്കിയാൽ മതി.മലയാളമനോരമയുടെ വെബ്ബ്സൈറ്റിൽ കേറി വാർത്തകൾ വായിച്ചുതുടങ്ങി.അങ്ങനെ
വായിക്കുന്നതിനിടയിലാണ് ഒരു ചെറിയ വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്.അത് വായിച്ചതിന്റെ ഷോക്ക് എനിക്ക് മാറണമെങ്കിൽ ജന്മാന്തരങ്ങൾ കഴിയണം.ആ വാർത്ത ഇങ്ങനെയായിരുന്നു.
സേലം: തമിഴ്നാട് സേലത്തിനു സമീപം തിരുവനന്തപുരം സ്വദേശിയായ നെഴ്സിംഗ് വിദ്യാർത്ഥിനി
ട്രെയിനിൽ നിന്നും വീണു മരിച്ചു.കോയമ്പത്തൂരിലെ അണ്ണൈ മീനാക്ഷി നെഴ്സിംഗ് കോളെജിലെ അവസാനവർഷ വിദ്യാർത്ഥിനിയായ തിരുവനന്തപുരം പട്ടം സ്വദേശിയായ അശ്വതി(22) ആണ് മരിച്ചത്.ട്രെയിനിന്റെ വാതിലിൽ നിന്നും കാൽ വഴുതി പുറത്തേയ്ക്ക് വീഴുകയായിരുന്നു.!!!!! എന്റെ കണ്ണുകളിൽ ഇരുട്ട് പരക്കുന്നത് പോലെ എന്റെ എല്ലാ കാഴ്ചകളും നശിയ്ക്കുന്നു.കൈകൾ വിറയ്ക്കുന്നു,ശരീരം മുഴുവൻ വിയർക്കുകയാണ്.എന്റെ ആ വിഷമത കണ്ട സഹപ്രവർത്തകർ എന്തെക്കെയോ എന്നോട് ചോദിയ്ക്കുന്നുണ്ട്.ഞാൻ ഒന്നും കേൾക്കുന്നില്ല..ശരീരം മുഴുവൻ മരവിച്ചു ഇരിക്കുകയാണ്.തലയ്ക്കുളിൽ ട്രെയിനിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങുകയാണ്.കസേരയിൽ പിടിച്ച്കൊണ്ട് ഞാൻ എഴുന്നേറ്റു.ഞാൻ താഴെ വീണുപോകുമെന്ന് തോനുന്നു.
                                  മൊബൈലും എടുത്തുകൊണ്ട് പുറത്തേയ്ക്കു പോയ ഞാൻ അച്ചുവിന്റെ കൂട്ടുകാരി സിനിയെ വിളിച്ചു.കാൾ പോക്കുന്നുണ്ട്.എന്റെ മനസ്സിൽ ഞാൻ വായിച്ചത് അച്ചു ആയിരിക്കല്ലെ എന്നാണ് പ്രാർത്ഥന.സിനി ഫോൺ എടുത്തു.അവൾ ഫോൺ എടുത്തതും പൊട്ടികരച്ചിൽ ആയിരുന്നു എനിക്ക് കിട്ടിയ മറുപടി.അതുകൂടിയാ‍യപ്പോൾ എന്റെ നിയന്ത്രണം നഷ്ടപെട്ടു.വിറച്ച വാക്കുകളോടെ വിക്കി വിക്കി ഞാൻ അച്ചുവിന്റെ കാര്യം  ചോദിച്ചു.അവൾ കരച്ചിൽ നിർത്തുന്നില്ല.എന്റെയും കണ്ണുകൾ നിറഞ്ഞ് ഒഴുകയാണ്.പിന്നീ അവൾ എല്ലാം പറഞ്ഞു തന്നു.അന്നു സിനി മൊബൈൽ അച്ചുവിനുകൊടുത്തതും പിന്നെ വരാം എന്നു പറഞ്ഞ് അച്ചു അവളോട് പറഞ്ഞിട്ട് എന്നോട് സംസാരിച്ചതും പറഞ്ഞു.സിനി തിരിച്ചു നടന്നതും വാതിലനരികിൽ എന്നോട് സംസാരിച്ചൂ നിന്ന അശ്വതി പെട്ടന്ന് കാൽ തെറ്റി പുറത്തേയ്ക്ക് പോയി.അവൾ നേരിട്ടു കണ്ടു സംഭവം.അവൾ പറഞ്ഞത് ഞാൻ മുഴുവൻ കേട്ടോ എന്ന് എനിക്കറിയില്ല എന്റെ കൈയിൽ നിന്നും മൊബൈൽ തഴേയ്ക്ക് ഉതിർന്നുവീണു.ഞാൻ അവിടെ തറയിൽ ഇരുന്നു പോയി.എനിക്കു ചുറ്റും ഭൂമി തലകീഴായി മറിയും പോലെ..ആ ഒരു നിമിഷം ഭൂമി പിളർന്ന് ഞാൻ താഴേയ്ക്ക് പോയെങ്കിൽ എന്ന് ആശിച്ചുപോയി.പരിസരം മറന്ന് ഞാൻ ഉച്ചത്തിൽ കരഞ്ഞു.ഈ നരജന്മഭൂമിയിൽ അവൾ എന്നെ ഒറ്റയ്ക്കാക്കി പോയി.ഇനി ആർക്കു വേണ്ടി ജിവിയ്ക്കണം.
പിന്നെയുള്ള എന്റെ ദിനങ്ങൾ എന്റെ ജീവിതത്തിലെ എറ്റവും കറുത്ത നിമിഷങ്ങൾ ആയിരുന്നു.കുറച്ച് നാൾ ഞാൻ ആരോടും മിണ്ടയില്ല..എന്റെ വാക്കുകൾ എതോ തടവറയ്ക്കുള്ളിൽ ആയ പോലെ.ഭ്രാന്ത് പിടിക്കുമോ എന്നു പോലും എനിക്ക് തോന്നി.കൂടെ ഉള്ളവർക്ക് എനിക്കു ഭ്രാന്ത് ആണോ എന്ന് വരെ സംശയം ഉണ്ടായിരുന്നു.ആഹാരം കഴിച്ചെന്നു പോലും വരുത്തിയില്ല.അങ്ങനത്തെ കുറെ നാളുകൾ.                 ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ അവൾ എന്റെതുമാത്രമെന്ന് തോന്നിയിരുന്നു.അവളോട് ആദ്യമായി സംസാരിച്ചപ്പോൾ എന്റെ സ്വന്തമെന്ന് ഉറപ്പിച്ചിരുന്നു.എത്രയോ ആ‍ൾക്കാരെ നമ്മൾ ഓരോ സ്ഥലത്ത് വച്ച് കണ്ടുമറക്കുന്നു.അവൾ മാത്രം എന്തിനായിരുന്നു എന്റെ മനസ്സിൽ വന്നു കയറിയത്.അറിയില്ല.എന്നിട്ട് അവൾ എന്നെ ഈ ലോകത്തിൽ ഒറ്റയ്ക്കാക്കി പോയി.നാളെയാണ് എനിക്ക് നാട്ടിൽ പോകാൻ ഉള്ളത് .അവൾ ഇല്ലാത്ത നാടിനെകുറിച്ചും ജീവിതത്തെയും കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും വയ്യ.
                                അടച്ചിട്ട റൂമിൽ ഇരിക്കും തോറും അവളുടെ ഓർമ്മകൾ എന്നെ ഭ്രാന്തുപിടിയ്ക്കും പോലെ തോന്നിയപ്പോൾ ഞാൻ റൂമിനു പുറത്തേയ്ക്കിറങ്ങി.രാത്രിയായിരിക്കുന്നു .തെരുവീഥികൾ ഹാലജൻ പ്രകാശത്തിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു;വാഹനങ്ങൾ റോഡിലൂടെ ചീറിപായുകയാണ്.പക്ഷേ അതൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല എന്റെ കണ്ണുകളിൽ നിറയെ ഇരുട്ട് ആയിരുന്നു.മറക്കാൻ ശ്രമിക്കുമ്പോഴും  അവളുടെ ഓർമ്മകൾ വീണ്ടും വീണ്ടും കൊടുങ്കാറ്റിന്റെ വേഗത്തിൽ മനസ്സിലേയ്ക്ക് വീശിയടിക്കുന്നു.കടൽക്കരയുടെ അടുത്തുള്ള  പാറക്കൂട്ടത്തിലേയ്ക്ക് ആയിരുന്നു എന്റെ യാത്ര അവസാനിച്ചത്.ഞങ്ങളുടെ പ്രണയ സല്ലാപങ്ങൾ എറ്റവുമധികം അറിഞ്ഞിരുന്നത് നീണ്ടു നിവർന്ന് കിടന്നിരുന്ന ആ നീലസമുദ്രം ആയിരുന്നു.ഞാൻ പാറകൂട്ടങ്ങളുടെ അടുത്തുള്ള  മണൽപരപ്പിൽ ഇരുന്നു.തീരത്തെ ആർത്തിയോടെ പുണരുന്ന തിരമാലകൂട്ടങ്ങൾ;പാറയിൽ തട്ടിച്ചിതറുന്ന തിരമാലകൾ.അവൾക്ക് എന്നും തിരമാലകളുടെ ശബ്ദം വളരെ ഇഷ്ടമായിരുന്നു.അതുകൊണ്ട് മാത്രമായിരുന്നു ഞാൻ അവളോട് സംസാരിയ്ക്കാൻ കടൽതീരങ്ങൾ തിരഞ്ഞെടുത്തിരുന്നത്.പശ്ചാത്തലത്തിൽ കടലിന്റെ ഇരമ്പിൽ എന്റെ ശബ്ദം പതിമടങ്ങ് സുന്ദരമെന്നാണ് അവൾ എന്റെ സംസാരത്തിനു തന്നിരുന്ന കമന്റ്.അത് എനിക്ക് കിട്ടിയിരുന്ന എറ്റവും വലിയ സമ്മാനം ആയിരുന്നു.ചെറിയ ഉപ്പ് മണമുള്ള ഇളംതെന്നൽ എന്റെ പിൻകഴുത്തിൽ ചുംബിച്ചുകൊണ്ട് എന്റെ ചുറ്റും കറങ്ങുണ്ട്.അവളുടെ അദ്യശ്യമായ സാനിധ്യം എനിക്ക് അനുഭവപ്പെടുന്നു.ഞാൻ ചുറ്റും നോക്കി .ഒരിക്കല്ലും തിരിച്ചൂ വരില്ലെന്ന് അറിയാമെങ്കിലും അവളുടെ സാമിപ്യത്തിനു വേണ്ടി ഞാൻ കൊതിച്ചു.ഞാൻ എഴുന്നേറ്റ് നടന്നു കടൽതിരമാലകളുടെ ഇടയിലേയ്ക്ക്.തിരമാലകൾ എന്റെ കാലുകളിൽ തഴുകി എന്നോട് അവരുടെ ദുഃഖം എന്നോട് പങ്കുവയ്ക്കുന്നുണ്ട്.അപ്പോൾ ഇതു തന്നെയാണ് എന്റെ അവസാനം എന്ന് ഞാൻ ഉറപ്പിച്ചു.ഞാൻ തിരമാലകൾക്കിടയിലൂടെ മുന്നോട്ട് നടന്നു.താരകൾ നിറഞ്ഞ വാനം കടലിലെ തിരമാലകൾക്കിടയിൽ ഞാൻ കാണുന്നുണ്ടായിരുന്നു.ആകാശം നിറയെ നക്ഷത്രങ്ങൾ അവയ്ക്കിടയിൽ എവിടെയോ എന്നെയും നോക്കി എന്റെ അച്ചു കാത്തിരിക്കും പോലെ.അതിലൊരു നക്ഷത്രമാകാൻ ഞാൻ തീരുമാനിച്ചു.ഞാൻ അവസാനമായി തിരിഞ്ഞു കരയിലേയ്ക്ക് നോക്കി .പാറകൂട്ടങ്ങളും വ്യക്ഷശിഖരങ്ങളെ തഴുകുന്ന കാറ്റും. ഇനി ഒരിക്കലും എനിക്ക് കാണാനാകാത്ത കാഴുചയാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.തിരിഞ്ഞു നോക്കിയതും പാറകൂട്ടങ്ങൾക്കിടയിൽ നിന്നും ആരോ എന്നെ കൈമാടി വിളിയ്ക്കുന്നു.അത് എന്റെ അച്ചു അല്ലെ? അതെ ആണ്.ഞാൻ പാറകൂട്ടങ്ങളുടെ നേരെ കുതിച്ചു പാഞ്ഞു.ഞാൻ അടുത്തേയ്ക്ക് ചെല്ലും തോറും അവൾ കൂടൂതൽ അകന്നു പോകുന്നു.അവളുടെ ഓർമ്മകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നും എന്നെയും കൂടെ കൊണ്ടു പോകാതിരിയ്ക്കാൻ അവൾ ശ്രമിക്കുകയാണോ? ആണെന്ന് തോനുന്നു.ഒരു നിമിഷം ഞാൻ ചിന്തിച്ചു .അവളുടെ പ്രണയഓർമ്മകൾ എന്നിൽ മരിക്കാതെ നിൽക്കുമ്പോൾ എന്നിൽ നിന്നും അവൾ എങ്ങനെ പിരിഞ്ഞുപോകും.എന്നെ പിരിയാൻ അവൾക്ക് ഒരിക്കലും ആകില്ല.ഇനിയുള്ള കാലം അവളുടെ ഓർമ്മകളും പേറി ഈ നരജന്മഭൂവിൽ ജീവിക്കാൻ തീരുമാനിച്ചു ഞാൻ റൂമിലേയ്ക്ക് നടന്നു.നാളെ നാട്ടിലേയ്ക്ക്,അവളുടെ  പ്രണയസുഗന്ധം പേറുന്ന നാട്ടിലേയ്ക്ക്.......അനിയൻ....

35 അഭിപ്രായങ്ങൾ:

എന്‍റെ ലോകം ..... പറഞ്ഞു...

വളരെ നന്നായിട്ടുണ്ടെടാ. വളരെ ഹൃദയ സ്പര്‍ശിയായ ഒരു ആശയം, വളരെ നന്നായി പറഞ്ഞിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ANYAKUMARI EXP
Bangalore City Jn to Kanniyakumari

Bangalore-9.40pm
coimabatore -5.25am
ernakulam -10.am

വര്‍ഷങ്ങളായി ഈ ട്രെയിന്‍റെ സമയം ഇതാ.പറ്റിക്കാന്‍ നോക്കല്ലേ:)

aniyan പറഞ്ഞു...

kurachu time mari ennu karuthi mashe kadhaykku kuzhappam elllao :) thanks...

Unknown പറഞ്ഞു...

Aniya, Nannayittunde.

chinju പറഞ്ഞു...

its simply suuprb... vry touching

അജ്ഞാതന്‍ പറഞ്ഞു...

wow..very touching story..good...

അന്ന്യൻ പറഞ്ഞു...

പ്രദീഷേ.., സാധാരണ ഒത്തിരി വലിയ സംഭവങ്ങൾ ഞാൻ ഒന്നു ഓടിച്ചു വായിക്കുകയാണു പതിവ്, വിഷയം പ്രണയമായതു കൊണ്ടാകാം ഞാൻ മനസിരുത്തി വായിച്ചതു, പക്ഷേ അവസാന ഭാഗങ്ങൾ വായിച്ചപ്പോൾ എന്തോ, വായിക്കേണ്ടിരിരുന്നില്ല എന്നു തോന്നി…
എന്താ ഞാൻ പറയേണ്ടേ? എന്തു പറഞ്ഞാലും ഒന്നുമാകില്ലെന്നറിയാം…
അശ്വതിയെ മറക്കണമെന്ന് ഞാൻ പറയില്ല, എന്നാലും നിനക്കൊരു ജീവിതമുണ്ട്, അതു മറക്കരുതു…

അജ്ഞാതന്‍ പറഞ്ഞു...

Soooper machaaa....I really like it...Good story....Very interesting..
we can make a good film ..heart touching da...
sooperb..!

salin പറഞ്ഞു...

aliya jhan sadharana kathakal onnum vayikkarilla nee e katha ettittu 2 year ayi eanittu jhan ennu anu ethu vayikkunnathu nintte kazhive manassilakkan late ayi aliya nee eantte friend anennu parayan eanikke eppol abhimanam thonnunneda i love u da

Ganooos പറഞ്ഞു...

Aliya super machi

SAJIJOHN പറഞ്ഞു...

പ്രിയഅനിയ;ഇതു മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വിഷമം മനസ്സില്‍!!!! ആര്‍കും ഒരിക്കലും ഇങ്ങനെ സംഭാവികരുതെ എന്ന് പ്രാത്ഥന --- എസ ജെ പി

aniyan പറഞ്ഞു...

എല്ലാവർക്കും നന്ദി...

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

അക്ഷരങ്ങള്‍ക്ക് .അനുഭവങ്ങളുടെ ഊഷ്മളത തുടരുക വായനയും എഴുത്തും എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഫോണ്ടിന്റെ നിറം ഒന്ന് മാറ്റിയിരുന്നെങ്കില്‍ വളരെ നന്നായേനെ .കഥയുടെ നീളം ഒരു പാട് കൂടി എന്നും കൂടി അഭിപ്രായമുണ്ട് കേട്ടോ ,,

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഫോണ്ടിന്റെ നിറം ഒന്ന് മാറ്റിയിരുന്നെങ്കില്‍ വളരെ നന്നായേനെ .കഥയുടെ നീളം ഒരു പാട് കൂടി എന്നും കൂടി അഭിപ്രായമുണ്ട് കേട്ടോ ,,

aniyan പറഞ്ഞു...

ഫോണ്ടിന്റെ നിറം ശരിയാക്കിയിട്ടുണ്ട്..

soumya ernakulam പറഞ്ഞു...

relly hurting...

കുമ്മാട്ടി പറഞ്ഞു...

വായിക്കാന്‍ വൈകി , അനിയാ ഇതു നിന്‍റെ ജീവിതത്തില്‍ ഉണ്ടായ കഥയാണ് എന്ന് തോന്നുന്നു .അല്ലെങ്കില്‍ ഭാവനയോ .എന്തായാലും വല്ലാതെ ഫീല്‍ ചെയ്തു . സഹിക്കാന്‍ കഴിയില്ല .വസ്തുത അറിയാന്‍ താല്പര്യം ഉണ്ട്

aniyan പറഞ്ഞു...

കുമ്മാട്ടി ..നന്ദി... ഉറപ്പായിട്ടും പറയാം .സത്യം എന്താ എന്ന്..കുറച്ച് അഭിപ്രായങ്ങൾ കൂടി .... :(

ആമി അലവി പറഞ്ഞു...

പോസ്റ്റിനു ദൈര്ഘ്യം കൂടുതലാണെങ്കിലും കൊള്ളാം എഴുത്ത്.ഒന്നുകൂടി ഒതുക്കി പറയാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു .ചില ഭാഗങ്ങള്‍ ഒക്കെ കണ്ടു വായിച്ചും മടുത്തതാന്നു.ആശയങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കൂ

aniyan പറഞ്ഞു...

നന്ദി അനാമിക ...

പടന്നക്കാരൻ പറഞ്ഞു...

ഹെന്റമ്മേ...അനിയാ‍ ഇത് രണ്ടല്ല 5 കൊല്ലമെടുക്കും ഞാനെങ്കില്‍!!! അനാവശ്യമായ നീട്ടലുകളുണ്ട്...എന്നാലും രസമുണ്ട് വായിക്കാന്‍ ഒരു സിനിമ പോലെ!!

Unknown പറഞ്ഞു...

കുറച്ച് ചുരുക്കാമായിരുന്നു... നന്നായിരുന്നു

Shahida Abdul Jaleel പറഞ്ഞു...

നന്നായിരിക്കുന്നു ആശംസകള്‍ ഞാന്‍ ഈ വഴി പുതിയതാണ് ...

ലംബൻ പറഞ്ഞു...

വളരെ നന്നായി പറഞ്ഞെങ്കിലും നീളം ഒരുപാടു കൂടി പോയി. ഇത്രേം എഴുതാന്‍ ഒരു വര്ഷം എടുത്തതില്‍ അത്ഭുതമില്ല. കുറച്ചുകൂടി ചുരുക്കി പറഞ്ഞിരുന്നെകില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

APJ പറഞ്ഞു...

അല്‍പ്പം നീളം കുറക്കാമാരുന്നു.... എന്നാലും കലക്കി... അനുഭവമാണോ???

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല ഒരു ഫീൽ തന്നു ഈ വരികൾ

ഓട്ടോക്കാരന്‍ പറഞ്ഞു...

അനിയാ...ഹൃദയത്തില്‍ തട്ടിയ വരികള്‍ ..ഇത് സത്യമാണോ.....?

gowrikutty പറഞ്ഞു...

ജനിമ്രിതികള്‍ക്ക് അപ്പുറത്ത് നിന്ന് ഈ ജന്മത്തില്‍ തന്നെ അവള്‍ പുനര്‍ജനിക്കട്ടെ നിനക്കുവേണ്ടി.

VRLA WORLD പറഞ്ഞു...

Orupaadishttammayi..... Daivathinu sthuthi.

I lv u my dear ettaa.....

ശിഹാബ് മദാരി പറഞ്ഞു...

എഴുത്ത് നന്നായി അനിയാ -
വരികളുടെ നിറം മാറ്റൂ .
ഒരു പാട് ചുരുങ്ങാനുണ്ട് കഥ .. അനാവശ്യമായ നീളലുകൾ .
തുറന്ന . അഭിപ്രായം ---------- നന്ദി . :)

Unknown പറഞ്ഞു...

otta iruppinu full read cheythu... adutha oro variyum enne pidichu valikkum pole feel cheythu...

Unknown പറഞ്ഞു...

otta iruppinu read finish cheythu..,adutha varikal oronnum pidichu valikkunna feel...

aswany umesh പറഞ്ഞു...

നീണ്ട വായന. പ്രണയം മരിക്കുന്നില്ല. ഒരിക്കലും. നന്നായിരിക്കുന്നു.

Gautam Krishna R പറഞ്ഞു...

അനിയന്‍ ചേട്ടാ തകര്‍ത്തിട്ടുണ്ട് കേട്ടോ....