.

2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

മുൾപൂക്കൾ

ആരറിയും നിന്റെ കാൽമുദ്ര പേറുമെൻ ശിരസ്..
ഇന്നലെ പൂവിട്ട വസന്തമായി നിന്നെ വിശേഷിപ്പിക്ക വയ്യ..!!
നീ പൂത്തതെന്റെ ശിരസിൽ മാത്രമല്ലേ..
നാളെയെന്റെ ചിന്തകളിലും സ്വപ്നങ്ങളിലും കൈകളിലും കാൽകളിലും മരവിച്ച മനസിലും നീ വേരുകളാഴ്ത്തും..
നിന്റെ പൂക്കളൊന്നാകെ എന്നേ മൂടും..

വേനൽ നിറച്ച നിന്റെ വസന്തമേറ്റ് ഞാൻ വാടിത്തളരുന്നത് നിന്റെ വ്യാമോഹമാണെന്ന് ഞാനുറക്കേ പറയട്ടേ..
ജന്മഗേഹം താണ്ടി ഞാനീ ഉഷ്ണക്കാറ്റിൽ ലക്ഷ്യമെത്താൻ പായുമ്പോൾ നിന്റെ പൂക്കാലമെനിക്ക് ഊർജ്ജമാണ്..
നാളെയുടെ പ്രതീക്ഷകൾ കൂടി ഇന്നിന്റെ സത്യമാക്കാനുള്ള ഊർജ്ജം..!!
ഞാനെന്ന സത്വം വീണ് പോയാൽ തോൽക്കുന്നത് ഞാനല്ല നീയാണ്..
നിന്റെ മുൾപ്പൂക്കൾ ഇനിയും വസന്തം നിറക്കട്ടേ..
വേനൽ നിറക്കട്ടേ..
ഞാൻ വെറും പുൽനാമ്പല്ല..
വീറുറ്റ പോരാളി..!
അടരാടുവാനിനിയും ആയുധങ്ങൾ മൂർച്ച കൂട്ടും തേരാളി..!!
വിഷാദം പരത്തുന്ന നിന്റെ പൂക്കളോട് പറയൂ യുദ്ധകാഹളമൂതാൻ..
പൊരുതുവാൻ ഞാനൊറ്റക്കല്ലെന്ന് നീയോർക്കണം..
ഒടുവിലായി നിന്റെ ശിരോഹാരങ്ങളിൽ ഞാനവയെ തിരികെ കോർക്കും..!! അനിയൻ..

അഭിപ്രായങ്ങളൊന്നുമില്ല: